For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തഗ്രൂപ്പിലറിയാം നിങ്ങളെ ബാധിക്കും ഗുരുതര രോഗാവസ്ഥകള്‍

|

രക്തഗ്രൂപ്പ് എപ്പോഴും എല്ലാവരിലും വ്യത്യസ്തമായിരിക്കും. മനുഷ്യന്റെ ശരീരത്തിന്‍ അത്യന്താപേക്ഷിതമായതാണ് രക്തം എന്ന കാര്യം നമുക്കെല്ലാം അറിയാം. രക്തക്കുറവ് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നമ്മളിലെല്ലാം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് രക്തദാനം മഹാദാനം എന്ന് പറയുന്നത്. എന്നാല്‍ രക്തഗ്രൂപ്പ് നോക്കി വേണം നാം രക്തം ദാനം ചെയ്യുന്നതിന്. ഒ പോസിറ്റീവ് ആയ ഒരു വ്യക്തിക്ക് ബി പോസിറ്റീവ് രക്തം ചേരില്ല അതിന് ഓ പോസിറ്റീവ് രക്തം തന്നെയാണ് ആവശ്യം. എന്നാല്‍ ചില അവസരങ്ങളില്‍ രക്തഗ്രൂപ്പിന് നമ്മുടെ ശരീരത്തെ ബാധിക്കുന്ന രോഗാവസ്ഥയെക്കുറിച്ച് പറയാന്‍ സാധിക്കും.

 Blood Group

ചില രക്തഗ്രൂപ്പുകാര്‍ക്ക് ചില രോഗങ്ങള്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നു. എന്നാല്‍ ചിലര്‍ക്കാകട്ടെ രോഗാവസ്ഥകള്‍ ഒന്നും തന്നെ ബാധിക്കുന്നില്ല. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിക്കാത്ത ഒരു ഗ്രൂപ്പുകാരാണ് ഒ പോസിറ്റീവ്. ഒ പോസിറ്റീവ് ആയ ആളുകളുടെ രക്തഗ്രൂപ്പ് എന്ന് പറയുന്നത് വളരെയധികം ലഭ്യമായതും ആണ്. എന്നാല്‍ വളരെ വിരളമായി ലഭിക്കുന്ന ചില രക്തഗ്രൂപ്പുകളും ഉണ്ട്. ഇത്തരത്തില്‍ നമ്മുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം രക്തഗ്രൂപ്പുമായി ബന്ധപ്പെടുത്തിയിരിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഹൃദ്രോഗം

ഹൃദ്രോഗം

നിങ്ങളുടെ രക്തഗ്രൂപ്പ് ഒ ആണോ, എന്നാല്‍ നിങ്ങള്‍ അധികം ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. കാരണം നിങ്ങളുടെ ശരീരത്തില്‍ രോഗങ്ങള്‍ വരുന്നതിനുള്ള സാധ്യത കുറവാണ് എന്നത് തന്നെ കാര്യം. എന്നാല്‍ ഇത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് കൃത്യമായ അറിവ് ഇതു വരേയും ലഭിച്ചിട്ടില്ല. ഇവരെ ബാധിക്കാന്‍ ഇടയുള്ള രോഗാവസ്ഥ എന്ന് പറയുന്നത് ഹൃദ്രോഗം ആണ്. എന്നാല്‍ അതിനുള്ള സാധ്യത ഒ ഗ്രൂപ്പുകാര്‍ക്ക് വളരെ കുറവാണ് എന്നതാണ്. ഉയര്‍ന്ന അളവിലുള്ള പ്രോട്ടീനും നല്ല കൊളസ്‌ട്രോളിന്റേയും അളവായിരിക്കാം എന്നൊരു സാധ്യതയും ഉണ്ട്.

വയറ്റിലെ ക്യാന്‍സര്‍

വയറ്റിലെ ക്യാന്‍സര്‍

ക്യാന്‍സര്‍ എന്നത് എപ്പോഴും ആരും പേടിക്കേണ്ട ഒന്ന് തന്നെയാണ്. എന്നാല്‍ നിങ്ങളുടെ രക്തഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍ A, AB, B എന്നീ രക്തഗ്രൂപ്പുകള്‍ O ഗ്രൂപ്പുകളേക്കാള്‍ അപകടസാധ്യത കൂടുതലുള്ള രക്തഗ്രൂപ്പുകളാണ്. അതുകൊണ്ട് തന്നെ എ ഗ്രൂപ്പുകാരില്‍ വയറ്റിലുണ്ടാവുന്ന ക്യാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന് പിന്നിലെ കാരണം എന്ന് പറയുന്നത് ഇവരില്‍ വയറ്റില്‍ കാണപ്പെടുന്ന ബാക്ടീരിയയായ എച്ച്.പൈലോറി അണുബാധ കാണപ്പെടുന്നതാണ് എന്നതാണ് പറയുന്നത്. ഇത് കൂടാതെ ഇത്തരം ഗ്രൂപ്പുകാരില്‍ വീക്കം, അള്‍സര്‍ എന്നിവക്കുള്ള സാധ്യതയും അല്‍പം കൂടുതലാണ്.

ഓര്‍മ്മത്തകരാറുകള്‍

ഓര്‍മ്മത്തകരാറുകള്‍

നിങ്ങള്‍ക്ക് ഓര്‍മ്മത്തകരാറുകള്‍ ഒരു പ്രായം കഴിഞ്ഞാല്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും ഇത്തരം തകരാറുകള്‍ നിങ്ങളുടെ രക്തഗ്രൂപ്പിന്റെ കൂടി അടിസ്ഥാനത്തിലാണ് എന്നതാണ് സത്യം. ബി രക്തഗ്രൂപ്പ് ഉള്ളവരിലാണ് മെമ്മറി സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലുണ്ടാവുകയെന്നാണ് പഠനത്തില്‍ പറയുന്നത്.

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍

നിങ്ങളില്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതും ഗുരുതരമായ രോഗാവസ്ഥയും ആണ്. എന്നാല്‍ ഇത് ബാധിക്കാന്‍ സാധ്യതയുള്ളവരില്‍ എ, എ ബി അല്ലെങ്കില്‍ ബി ടൈപ്പ് ആളുകള്‍ എപ്പോഴും മുന്നിലാണ്. കാരണം ടൈപ്പ് എ, ബി രക്തഗ്രൂപ്പുകളിലെ ചുവന്ന രക്താണുക്കളുടെ തന്മാത്രകള്‍ നിങ്ങളുടെ കുടലില്‍ എച്ച്. പൈലോറി എന്ന ചില ബാക്ടീരിയക്ക് വളരാനുള്ള അനുകൂല സാഹചര്യം ഒരുക്കിക്കൊടുക്കുന്നു. ഇതും പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ വരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

ഇന്നത്തെ കാലത്ത് മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടേയും ആരോഗ്യ പ്രശ്‌നങ്ങളുടേയും ആകെത്തുകയാണ് മാനസിക സമ്മര്‍ദ്ദം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ശരീരത്തില്‍ സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് പലപ്പോഴും സമ്മര്‍ദ്ദം കാരണമാകുന്നുണ്ട്. ഇത്തരം പ്രതിസന്ധികള്‍ക്ക് പിന്നിലുള്ള രക്തഗ്രൂപ്പ് എപ്പോഴും എ രക്തഗ്രൂപ്പാണ്. കാരണം ഇവരില്‍ കോര്‍ട്ടിസോളിന്റെ അളവ് വളരെ കൂടുതലാണ്. ഇവര്‍ക്ക് സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യുന്നതിന് സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാവുന്നുണ്ട്.

മലേറിയ

മലേറിയ

മലേറിയ കൊതുക് പരത്തുന്ന ഒരു രോഗാവസ്ഥയാണ്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇത്തരം രോഗാവസ്ഥയുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ഒ രക്തഗ്രൂപ്പുള്ളവരില്‍ മലേറിയ പോലുള്ള അവസ്ഥകള്‍ ബാധിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്. കാരണം ഇത്തരം രോഗാവസ്ഥക്ക് കാരണമാകുന്ന പരാന്നഭോജിക്ക് ഒ രക്തഗ്രൂപ്പിന്റെ രക്തകോശങ്ങളില്‍ തീര്‍ക്കുന്ന പ്രതിരോധത്തെ മറികടക്കുന്നതിന് സാധിക്കുകയില്ല.

അള്‍സര്‍

അള്‍സര്‍

പെപ്റ്റിക് അള്‍സര്‍ എന്ന അവസ്ഥയില്‍ നിന്ന് നിങ്ങള്‍ ഒ രക്തഗ്രൂപ്പൂകാര്‍ക്ക് വിട്ടു നില്‍ക്കാന്‍ സാധിക്കില്ല. ഇത് നിങ്ങളുടെ ആമാശയത്തിലെയോ മുകളിലെ കുടലിന്റെയോ പാളിയില്‍ വളരുന്ന വേദനാജനകമായ വ്രണങ്ങളാണ്. ഇത്തരം അവസ്ഥയില്‍ രക്തഗ്രൂപ്പ് ഒയില്‍ വരുന്നവര്‍ക്ക് ഈ ഒരു പ്രശ്‌നത്തെ പലപ്പോഴും അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. ഇത് ഗുരുതരാവസ്ഥ ഉണ്ടാക്കുന്നതല്ലെങ്കില്‍ പോലും ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു അവസ്ഥയുണ്ടാവുന്നുണ്ട്. കാരണം ഇത് മറ്റ് ചില രോഗങ്ങളിലേക്ക് പോവുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കില്ല.

രക്തം കട്ടപിടിക്കുന്ന അവസ്ഥ

രക്തം കട്ടപിടിക്കുന്ന അവസ്ഥ

പലപ്പോഴും രക്തം കട്ട പിടിക്കുന്ന അവസ്ഥ നമ്മുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. ഇതില്‍ വെനസ് ത്രോംബോബോളിസം (വിടിഇ) നിങ്ങളുടെ കാലുകളിലുള്ളതുപോലെ ആഴത്തിലുള്ള സിരയില്‍ രക്തം കട്ടപിടിക്കുന്നതാണ് ഈ രോഗാവസ്ഥ. ഇത് ഗുരുതരമായാല്‍ അത് പലപ്പോഴും ശ്വാസകോശത്തിലേക്ക് എത്തുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇതിനുള്ള സാധ്യത എ, ബി, എബി രക്തമുള്ളവരില്‍ വളരെ കൂടുതലാണ്. അതുകൊണ്ട് ഇവര്‍ ഒന്ന് കരുതിയിരിക്കേണ്ടതാണ്.

ആയുര്‍ദൈര്‍ഘ്യം

ആയുര്‍ദൈര്‍ഘ്യം

ഒ ഗ്രൂപ്പ് രക്തമുള്ളവരില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവര്‍ക്ക് രോഗം ബാധിക്കുന്നതിനുള്ള അവസ്ഥ കുറവായത് കൊണ്ടാണ് ആയുര്‍ദൈര്‍ഘ്യം കൂടുതലാണ് എന്ന് പറയുന്നത്. ഇത് കൂടാതെ ഇവരില്‍ ഹൃദയ സംനബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയും വളരെ കുറവാണ്. അതുകൊണ്ട് തന്നെയാണ് ഇവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലാണ് എന്ന് പറയുന്നത്.

പ്രത്യുത്പാദന ശേഷി

പ്രത്യുത്പാദന ശേഷി

നിങ്ങളുടെ പ്രത്യുത്പാദന ശേഷിയും രക്തഗ്രൂപ്പുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. എന്നാല്‍ നിങ്ങളുടെ ഗര്‍ഭധാരണത്തെക്കുറിച്ച് രക്തഗ്രൂപ്പിന് പറയാന്‍ സാധിക്കുകയില്ല. എന്നാല്‍ അണ്ഡത്തിന്റെ ആരോഗ്യം തിരിച്ചറിയുന്നതിന് ചിലപ്പോള്‍ രക്തഗ്രൂപ്പുകള്‍ നിങ്ങളെ സഹായിച്ചേക്കാം. ഇതില്‍ ഒ പോസിറ്റീവ് രക്തഗ്രൂപ്പുള്ളവര്‍ക്ക് അണ്ഡാരോഗ്യം കൂടുതലാണ് എന്നാണ് പറയുന്നത്. ഇത് കൂടാതെ ഇവരില്‍ പ്രത്യുത്പാദന ശേഷിയും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

പ്രമേഹം

പ്രമേഹം

ഇന്നത്തെ കാലത്തെ ജീവിത ശൈലി രോഗങ്ങളില്‍ എപ്പോഴും മുന്നിലാണ് പ്രമേഹവും രക്തസമ്മര്‍ദ്ദവും. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും ഓരോ നിമിഷവും നാം ശ്രദ്ധിച്ച് കൊണ്ടിരിക്കണം. പക്ഷേ എ ബി രക്തഗ്രൂപ്പുകളിലുള്ളവരിലാണ് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത് എന്നത്. എന്നാല്‍ ഇത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് കൂടതല്‍ അറിയാന്‍ വിദഗ്ധര്‍ക്ക് സാധിച്ചിട്ടില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണ്.

രക്തം ഒപോസിറ്റീവാണോ,ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്രക്തം ഒപോസിറ്റീവാണോ,ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്

പ്രമേഹം അങ്ങെത്തിയോ, കാൽ നോക്കി അറിയാംപ്രമേഹം അങ്ങെത്തിയോ, കാൽ നോക്കി അറിയാം

English summary

How Your Blood Group Can Affect Your Health In Malayalam

Here in this article we are sharing how your blood group can affect your health in malayalam. Take a look.
Story first published: Thursday, April 28, 2022, 14:25 [IST]
X
Desktop Bottom Promotion