For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലുതേക്കാന്‍ വേപ്പിന്‍ തണ്ട് ഇങ്ങനെ ഉപയോഗിച്ചാല്‍ പല്ലിന് കരുത്തും വെളുപ്പും പെട്ടെന്ന്‌

|

ആരോഗ്യ സംരക്ഷണത്തിനും ദീര്‍ഘായുസ്സിനും നിങ്ങള്‍ക്ക് പിന്തുടരാവുന്ന പുരാതന ഇന്ത്യന്‍ സമ്പ്രദായമാണ് ആയുര്‍വേദം. ഒരാളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള പരമ്പരാഗത രോഗശാന്തി സമ്പ്രദായമാണിത്. പല്ലിന്റെ ആരോഗ്യവും വൈദ്യശാസ്ത്രത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് പല്ല് തേക്കാന്‍ ആളുകള്‍ വേപ്പിന്‍ തണ്ട് ഉപയോഗിക്കണമെന്ന് ആയുര്‍വേദം പറയുന്നത്. ടൂത്ത് ബ്രഷുകള്‍ നിലവില്‍ വരുന്നതിന് വളരെ മുമ്പുതന്നെ വായുടെ ശുചിത്വം നിലനിര്‍ത്താന്‍ വേപ്പിന്‍ കമ്പുകള്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു.

Most read: രാവിലെ വെറും വയറ്റില്‍ ബ്രഹ്‌മി കഴിച്ചാലുള്ള അത്ഭുത ഫലങ്ങള്‍Most read: രാവിലെ വെറും വയറ്റില്‍ ബ്രഹ്‌മി കഴിച്ചാലുള്ള അത്ഭുത ഫലങ്ങള്‍

ആയുര്‍വേദ ഔഷധങ്ങളില്‍ വച്ച് ഒരു പ്രശസ്തമായ ഔഷധ സസ്യമാണ് വേപ്പ്. വിവിധ ആവശ്യങ്ങള്‍ക്ക് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വേപ്പ് ഉപയോഗിച്ച് പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താനും നിങ്ങള്‍ക്ക് സാധിക്കും. അതിന് നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും വേപ്പിന്റെ തണ്ട് ഉപയോഗിച്ച് പല്ല് തേക്കുന്നതാണ് ഏറ്റവും ജനപ്രിയവും ഫലപ്രദവുമായ മാര്‍ഗ്ഗം. വേപ്പിന്റെ കമ്പ് ഉപയോഗിച്ച് പല്ല് തേക്കുന്നത് എങ്ങനെയെന്നും അതിന്റെ നേട്ടങ്ങള്‍ എന്തൊക്കെയാണെന്നും നോക്കാം.

ബാക്ടീരിയയില്‍ നിന്ന് സംരക്ഷിക്കുന്നു

ബാക്ടീരിയയില്‍ നിന്ന് സംരക്ഷിക്കുന്നു

ആയുര്‍വേദപ്രകാരം വേപ്പിന്‍ തണ്ട് രോഗാണുക്കളെ ചെറുക്കാന്‍ ഫലപ്രദമാണ്. അതിനാല്‍, ഇത് ബാക്ടീരിയകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല, ഇതിന്റെ ആന്റി ബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ നിങ്ങളുടെ വായുടെ ആരോഗ്യം സംരക്ഷിക്കാന്‍ അത്ഭുതകരമായ രീതിയില്‍ സഹായിക്കും.

ആല്‍ക്കലൈന്‍ നിലനിര്‍ത്തുന്നു

ആല്‍ക്കലൈന്‍ നിലനിര്‍ത്തുന്നു

വേപ്പിന്‍ കമ്പ് ഉപയോഗിച്ച് പല്ല് തേക്കുന്നത് നിങ്ങളുടെ ഉമിനീരിലെ ആല്‍ക്കലൈന്‍ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു, ഇനാമലിനെ പുനരുജ്ജീവിപ്പിക്കാനും കാവിറ്റി ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ക്കെതിരെ പോരാടാനും ഇത് സഹായിക്കുന്നു.

Most read:ശരീരത്തെ തകരാറിലാക്കുന്ന ക്രോണിക് കിഡ്‌നി ഡിസീസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂMost read:ശരീരത്തെ തകരാറിലാക്കുന്ന ക്രോണിക് കിഡ്‌നി ഡിസീസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ

മോണകളെ ശക്തിപ്പെടുത്തുന്നു

മോണകളെ ശക്തിപ്പെടുത്തുന്നു

വേപ്പ് കമ്പ് ഉപയോഗിച്ച് പല്ല് തേക്കുന്നത്, പല്ലുവേദന തടയാനും പല്ലുകള്‍ വൃത്തിയാക്കാനും മോണ വീക്കം ചികിത്സിക്കാനും സഹായിക്കുന്നു. ശരിയായ ദന്താരോഗ്യം നിലനിര്‍ത്താന്‍ രോഗാണുക്കളെ നീക്കം ചെയ്യാനും അവ സഹായിക്കുന്നു.

പ്ലാക്ക് തടയുന്നു

പ്ലാക്ക് തടയുന്നു

വായിലെ ബാക്ടീരിയകളുടെ അളവ് കുറയ്ക്കാന്‍ വേപ്പിന്‍ ചില്ലകള്‍ക്ക് കഴിവുള്ളതിനാല്‍ പ്ലേക്ക്, ടാര്‍ട്ടര്‍, അള്‍സര്‍ എന്നിവയുടെ ശേഖരണം തടയാന്‍ അവ സഹായിക്കുന്നു. നിങ്ങള്‍ ദിവസവും ബ്രഷ് ചെയ്യുന്നില്ലെങ്കില്‍, നിങ്ങളുടെ പല്ലിന്റെ ഇനാമലില്‍ അഴുക്ക് നിറയും. അതിനാല്‍ പതിവായി ബ്രഷ് ചെയ്യുക.

Most read:മഴക്കാലത്ത് ചുമയും ജലദോഷവും തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍Most read:മഴക്കാലത്ത് ചുമയും ജലദോഷവും തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

പല്ല് വെളുപ്പിക്കുന്നു

പല്ല് വെളുപ്പിക്കുന്നു

നിങ്ങളുടെ പല്ലുകള്‍ വെളുപ്പിക്കാന്‍ വേപ്പിന്‍ തണ്ട് സഹായകമാണ്. ഇത് നിങ്ങളുടെ പല്ലിന്റെ മഞ്ഞനിറം നീക്കം ചെയ്യുകയും പല്ലുകള്‍ വെളുപ്പിക്കുകയും ചെയ്യുന്നു.

വായ്‌നാറ്റം ഇല്ലാതാക്കുന്നു

വായ്‌നാറ്റം ഇല്ലാതാക്കുന്നു

വേപ്പിന്‍ കമ്പ് മൗത്ത് ഫ്രഷ്നറായി പ്രവര്‍ത്തിക്കുന്നു, ഇത് നിങ്ങളുടെ വായില്‍ നിന്ന് ദുര്‍ഗന്ധം നീക്കാന്‍ സഹായിക്കുന്നു. അങ്ങനെ നിങ്ങളുടെ വായ ഫ്രഷ് ആയി നിലനിര്‍ത്താന്‍ സാധിക്കുന്നു.

Most read:ആസ്ത്മ ലക്ഷണം പരിഹരിക്കും ഈ ഹെര്‍ബല്‍ ചായകള്‍Most read:ആസ്ത്മ ലക്ഷണം പരിഹരിക്കും ഈ ഹെര്‍ബല്‍ ചായകള്‍

വേപ്പിന്‍ കമ്പ് എങ്ങനെ ബ്രഷ് ആയി ഉപയോഗിക്കാം

വേപ്പിന്‍ കമ്പ് എങ്ങനെ ബ്രഷ് ആയി ഉപയോഗിക്കാം

ടൂത്ത് ബ്രഷ് പോലെ നിങ്ങള്‍ക്ക് വേപ്പിന്‍ ചില്ലകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം. നല്ല ദന്താരോഗ്യത്തിനായി ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രാചീന രീതികളിലൊന്നാണിത്. ഒന്നോ രണ്ടോ ഇഞ്ച് വരെ പല്ലുകള്‍ കൊണ്ട് വേപ്പിന്‍ തണ്ടിന്റെ പുറംതൊലി നീക്കുക. വേപ്പിന്‍ കമ്പ് വായില്‍ വച്ച് ചവയ്ക്കുക. ഇപ്പോള്‍, അതിന്റെ അറ്റം ബ്രഷ് പോലെ നാരുകളാകുന്നത് കാണാം. ഇത് ബ്രഷ് ഉപയോഗിച്ച് ചെയ്യുന്നതുപോലെ തന്നെ പല്ല് തേക്കുക.

Read more about: teeth neem പല്ല്
English summary

How You Can Use Neem Twigs Like a Toothbrush in Malayalam

Most of you must have heard of the age-old practice of using neem twigs to brush teeth. Read on to know the benefits using neem sticks for teeth and how to use them.
X
Desktop Bottom Promotion