For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ വീട്ടില്‍ തന്നെ ചികിത്സിച്ചുമാറ്റാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

|

കോവിഡ് കേസുകളില്‍ വര്‍ധന വരുന്നതോടെ പല ആശുപത്രികളിലും രോഗികള്‍ക്ക് കിടക്കകളും മറ്റു സൗകര്യങ്ങളും നല്‍കാന്‍ പാടുപെടുകയാണ്. നിലവിലെ സാഹചര്യങ്ങളില്‍, ആശുപത്രികളില്‍ കഠിനമായ കൊറോണ വൈറസ് രോഗികളുടെ ചികിത്സയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. ലഘുവായ കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നവരെ വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ തുടരാന്‍ ആരോഗ്യ വിദഗ്ധരും ഉപദേശിക്കുന്നു. ഇത്തരമൊരു അവസ്ഥയില്‍, വീട്ടില്‍ നിന്നുകൊണ്ട് തന്നെ എങ്ങനെ മിതമായ കോവിഡ് അണുബാധകള്‍ ചികിത്സിക്കാമെന്ന് നിങ്ങള്‍ പഠിക്കേണ്ടത് അത്യവശ്യമാണ്.

Most read: കൊറോണക്കാലത്തെ ഉറക്കമില്ലായ്മ; പിടിമുറുക്കി 'കൊറോണസോംനിയ'Most read: കൊറോണക്കാലത്തെ ഉറക്കമില്ലായ്മ; പിടിമുറുക്കി 'കൊറോണസോംനിയ'

കോവിഡ് ലക്ഷണങ്ങള്‍ രൂപപ്പെട്ടാല്‍, ശരിയായ നടപടികളോടെ നിങ്ങള്‍ക്ക് വീട്ടില്‍നിന്ന് തന്നെ നിങ്ങളുടെ അസുഖം സുഖപ്പെടുത്താവുന്നതാണ്. നിങ്ങളുടെ ലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും മരുന്നുകളുടെ സഹായത്തോടെ അസുഖം കൈകാര്യം ചെയ്യുകയും മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞാല്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തുടര്‍ന്നുകൊണ്ട് അണുബാധ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

കോവിഡിന്റെ ആദ്യ ലക്ഷണങ്ങള്‍

കോവിഡിന്റെ ആദ്യ ലക്ഷണങ്ങള്‍

വരണ്ട ചുമ, തൊണ്ടവേദന, പനി, മൂക്കൊലിപ്പ് എന്നിവ കോവിഡ് -19 ന്റെ ആദ്യകാല ലക്ഷണങ്ങളാണ്. പല രോഗികളിലും മണം, രുചി എന്നിവ നഷ്ടപ്പെടുകയും തലവേദന, ക്ഷീണം, ശരീരവേദന എന്നിവ അനുഭവിക്കുകയും ചെയ്യും. ശ്വാസതടസം, ഓക്‌സിജന്‍ സാച്ചുറേഷന്‍, നിരന്തരമായ നെഞ്ച് വേദന അല്ലെങ്കില്‍ നെഞ്ചിലെ മര്‍ദ്ദം, വിശപ്പില്ലായ്മ, മന്ദത, ക്ഷീണം, ബലഹീനത, ഏതെങ്കിലും അവയവത്തിലോ മുഖത്തോ മരവിപ്പ്, ദഹനനാളത്തില്‍ അണുബാധ തുടങ്ങിയ ചില കഠിനമായ ലക്ഷണങ്ങളും കോവിഡ് ബാധിച്ചാല്‍ നിങ്ങള്‍ക്ക് ഉണ്ടായേക്കാം.

കോവിഡ് കഠിനമായാല്‍

കോവിഡ് കഠിനമായാല്‍

കഠിനമായ കോവിഡ് ലക്ഷണങ്ങളാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ ആദ്യ അഞ്ച് ദിവസത്തിനുള്ളില്‍ ന്യുമോണിയയിലേക്കും 7 മുതല്‍ 12 ദിവസങ്ങളില്‍ കഠിനമായ ഹൈപ്പോക്‌സീമിയക്കും ഇത് കാരണമാകുന്നു. ഇത്തരം ഘട്ടത്തില്‍ രോഗിക്ക് ഐ.സി.യു ചികിത്സ വേണ്ടിവരുന്നു. അതിനാല്‍, വൈറസ് ബാധിതര്‍ ശ്രദ്ധാപൂര്‍വ്വം അവരുടെ ആരോഗ്യ നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. കോവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ പരിശോധനയ്ക്കായി കാത്തിരിക്കാതെ, നന്നായി വായുസഞ്ചാരമുള്ള അറ്റാച്ചുചെയ്ത ബാത്ത്‌റൂം ഉള്ള ഒരു മുറിയില്‍ സ്വയം ക്വാറന്റൈന്‍ ചെയ്യുക.

Most read:അടച്ചിട്ട ഇടങ്ങളില്‍ വൈറസ് പെരുകും; വീട്ടില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:അടച്ചിട്ട ഇടങ്ങളില്‍ വൈറസ് പെരുകും; വീട്ടില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ക്ക് പോസിറ്റീവ് ആയാല്‍

നിങ്ങള്‍ക്ക് പോസിറ്റീവ് ആയാല്‍

നിങ്ങള്‍ പോസിറ്റീവ് ആണെന്ന് പരിശോധിക്കുകയും ഹോം ഐസൊലേഷന്‍ നിര്‍ദ്ദേശിക്കുകയും ചെയ്താല്‍, നിങ്ങളുടെ ശരീര താപനിലയും ഓക്‌സിജന്റെ അളവും കൃത്യമായി നിരീക്ഷിക്കുകയും ആരോഗ്യ വകുപ്പില്‍ അറിയിക്കുകയും വേണം. ആരോഗ്യ വകുപ്പിലെ ഒരു നിരീക്ഷണ സംഘം നിങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതായിരിക്കും. വീട്ടില്‍ തുടരുമ്പോഴും മറ്റ് അംഗങ്ങളില്‍ നിന്ന് കുറഞ്ഞത് ആറടി അകലം പാലിക്കാന്‍ ശ്രമിക്കുക. ഗ്ലാസുകള്‍, ടവലുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പങ്കിടരുത്. നിങ്ങള്‍ ഒരേ മുറിയിലാണ് താമസമെങ്കില്‍, മുറിയില്‍ നല്ല വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പാക്കുക.

കോവിഡ് വീട്ടില്‍ ചികിത്സിക്കാന്‍ കഴിയുമോ?

കോവിഡ് വീട്ടില്‍ ചികിത്സിക്കാന്‍ കഴിയുമോ?

മിതമായ കോവിഡ് ലക്ഷണങ്ങള്‍ക്ക് വൈദ്യസഹായം ആവശ്യമില്ല, വീട്ടില്‍ തന്നെ ചികിത്സിക്കാം. കൊറോണ വൈറസ് അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍, നിങ്ങള്‍ സുഖം പ്രാപിക്കുന്നതുവരെ കുറഞ്ഞത് ഒരാഴ്ചയെങ്കിലും സ്വയം ക്വാറന്റൈനില്‍ തുടരുകയും നിങ്ങളുടെ രോഗ ലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുക. പ്രായമായവരിലും ആരോഗ്യപരമായ അവസ്ഥയുള്ളവരിലും കഠിനമോ ഗുരുതരമോ ആയ അണുബാധകള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത്തരക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുക.

Most read:കോവിഡും ഗര്‍ഭാവസ്ഥയും; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:കോവിഡും ഗര്‍ഭാവസ്ഥയും; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓക്‌സിജന്റെ അളവ് പരിശോധിക്കുക

ഓക്‌സിജന്റെ അളവ് പരിശോധിക്കുക

രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിക്കാന്‍ ഒരു പള്‍സ് ഓക്‌സിമീറ്റര്‍ കൂടെ കരുതുക. ഡോക്ടര്‍മാര്‍ ആറ് മിനിറ്റ് നടത്ത പരിശോധന ശുപാര്‍ശ ചെയ്യുന്നു. ഇതിനായി ആദ്യം നിങ്ങളുടെ ഓക്‌സിജന്റെ അളവ് രേഖപ്പെടുത്തുകയും തുടര്‍ന്ന് ആറ് മിനിറ്റ് നടന്ന് വീണ്ടും പരിശോധിക്കുകയും ചെയ്യുക. ഓക്‌സിജന്‍ നില ആറ് പോയിന്റോ അതില്‍ലധികമോ കൂടുകയോ കുറയുകയോ ചെയ്യുകയാണെങ്കില്‍ വൈദ്യസഹായം തേടുക. ഓരോ നാല് മണിക്കൂറിലും നിങ്ങള്‍ ശരീര താപനിലയും ഓക്‌സിജന്‍ സാച്ചുറേഷനും പരിശോധിക്കണം.

വീട്ടില്‍ ചെയ്യാവുന്ന ചികിത്സകള്‍

വീട്ടില്‍ ചെയ്യാവുന്ന ചികിത്സകള്‍

കോവിഡ് പോസിറ്റീവ് ആവുന്ന മിക്ക ആളുകളും മിതമായ രോഗ ലക്ഷണങ്ങളാല്‍ ബുദ്ധിമുട്ടുന്നു. ഇത് വീട്ടില്‍ തന്നെ ചികിത്സിക്കാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. അതിനുപുറമെ, നിങ്ങള്‍ നല്ല രീതിയില്‍ നല്ല വിശ്രമിക്കുകയും വേണം. നിങ്ങളുടെ ഡോക്ടറുടെ അനുമതിയില്ലാതെ ഏതെങ്കിലും മരുന്നുകള്‍ സ്വയം കഴിക്കരുത്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഔഷധമോ പ്രകൃതിദത്ത പരിഹാരമോ കോവിഡിനെ സുഖപ്പെടുത്തുമോ ഇല്ലയോ എന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുകയും ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ വെള്ളം കുടിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

Most read:കുട്ടികളെ കോവിഡില്‍ നിന്ന് രക്ഷിക്കാം; ഇക്കാര്യങ്ങളില്‍ അശ്രദ്ധ പാടില്ലMost read:കുട്ടികളെ കോവിഡില്‍ നിന്ന് രക്ഷിക്കാം; ഇക്കാര്യങ്ങളില്‍ അശ്രദ്ധ പാടില്ല

എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത്

എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത്

നിങ്ങളുടെ ലക്ഷണങ്ങള്‍ വഷളാകുന്നത് തുടരുകയാണെങ്കില്‍, ഈ അടിയന്തിര ലക്ഷണങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം.

* ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട്

* സ്ഥിരമായ നെഞ്ചുവേദന

* മാനസിക ആശയക്കുഴപ്പം

* നീലനിറം കലര്‍ന്ന ചുണ്ടുകള്‍

* ബോധക്ഷയം

ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

മറ്റുള്ളവരെ എങ്ങനെ സംരക്ഷിക്കാം

മറ്റുള്ളവരെ എങ്ങനെ സംരക്ഷിക്കാം

നിങ്ങള്‍ വൈറസിന് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചാല്‍ അശ്രദ്ധമായിരിക്കരുത്. വീട്ടില്‍ നന്നായി വായുസഞ്ചാരമുള്ള മുറിയില്‍ ക്വാറന്റൈനില്‍ കഴിയുക. നിങ്ങളുടെ മുറി വൃത്തിയായി സൂക്ഷിക്കുക. മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കുക, വീട്ടിലെ പൊതുവായ സ്ഥലമോ വീട്ട് ഉപകരണങ്ങളോ പങ്കിടരുത്. എല്ലാ സമയത്തും ഒരു മാസ്‌ക് ധരിക്കുക. കുറഞ്ഞത് 20 സെക്കന്‍ഡ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. സാനിറ്റൈസര്‍ ഉപയോഗിക്കുക.

Most read:ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതിന്റെ സൂചനകള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരംMost read:ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതിന്റെ സൂചനകള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരം

ക്വാറന്റൈന്‍ എപ്പോള്‍ നിര്‍ത്താനാകും

ക്വാറന്റൈന്‍ എപ്പോള്‍ നിര്‍ത്താനാകും

പനി വിട്ടുമാറിയെങ്കില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി 10 ദിവസത്തിനുശേഷം നിങ്ങളുടെ ആരോഗ്യം സാധാരണ നിലയിലാകാന്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. അതിനുശേഷവും, വീട്ടില്‍ ക്വാറന്റൈനില്‍ തുടരാനും ഏഴു ദിവസം കൂടി സ്വയം നിരീക്ഷിക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. നിങ്ങള്‍ കോവിഡ് പോസിറ്റീവ് ആയാലും ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ 10 ദിവസത്തിന് ശേഷം നിങ്ങള്‍ക്ക് മറ്റുള്ളവരുമായി ഇടപഴകാം.

കോവിഡിന് ശേഷം

കോവിഡിന് ശേഷം

ശ്വസനം മെച്ചപ്പെടുത്തുന്നതിനും ശ്വാസകോശത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും പതിവായി വ്യായാമം ചെയ്യുക. മതിയായ വിശ്രമവും പോഷകസമൃദ്ധമായ ഭക്ഷണവും ഉണ്ടെങ്കില്‍ രോഗത്തില്‍ നിന്ന് വീണ്ടെടുക്കല്‍ വേഗത്തിലാകും. എന്നാല്‍ മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചുമ, പരുക്കനായ ശബ്ദം, തലവേദന, വയറിളക്കം, വിശപ്പ് കുറവ്, ശ്വാസം മുട്ടല്‍ എന്നിവ പോലുള്ള ലോംഗ് കോവിഡ് ലക്ഷണങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Most read:കോവിഡ് മൂന്നാംതരംഗം അപകടത്തിലാക്കുക കുട്ടികളെ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:കോവിഡ് മൂന്നാംതരംഗം അപകടത്തിലാക്കുക കുട്ടികളെ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

English summary

How You Can Recover At Home If you Have Mild COVID-19 in Malayalam

Just like flu or common cold, with proper measures, mild COVID can be cured at home. Read on to know more.
Story first published: Monday, July 5, 2021, 17:35 [IST]
X
Desktop Bottom Promotion