Just In
- 29 min ago
പ്രസവ ശേഷം വെരിക്കോസ് വെയിന്‍ ആണ് സ്ത്രീകളെ വലക്കുന്നത്
- 2 hrs ago
സൂര്യന് ചിങ്ങം രാശിയിലേക്ക്: ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും
- 3 hrs ago
അതിശയിപ്പിക്കും വിലക്കിഴിവില്‍ ആമസോണില്‍ കളിപ്പാട്ടങ്ങള്‍
- 3 hrs ago
മഴക്കാലത്ത് ഈ പച്ചക്കറികള്‍ കഴിക്കണം; ആരോഗ്യവും പ്രതിരോധശേഷിയും ഒപ്പം നില്ക്കും
Don't Miss
- Automobiles
2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai
- Movies
ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമെന്ന് ബഷീര്‍; ശ്രീയയുമൊത്തുള്ള പഴയ വീഡിയോ വീണ്ടും വൈറല്‍; അന്ന് സംഭവിച്ചതെന്ത്?
- News
'കഞ്ചാവടിച്ചാല്‍ ഗുണങ്ങളുണ്ട് സാറേ'; എക്സൈസ് ഓഫിസിലെ വീഡിയോ ചോര്‍ച്ചയില്‍ അന്വേഷണം
- Finance
ശമ്പളക്കാർക്കും കോടീശ്വരനാകാം, മാസം 9,000 രൂപ മാറ്റിവെയ്ക്കാമോ; കയ്യിൽ വേണം ഈ നിക്ഷേപം
- Technology
ഏറ്റവും കുറഞ്ഞ എആർപിയുവും 7,297 കോടിയുടെ നഷ്ടവും; നട്ടം തിരിഞ്ഞ് VI
- Sports
ഇതിഹാസങ്ങള്‍, പക്ഷെ ക്യാപ്റ്റന്‍സിയില്‍ 'വട്ടപൂജ്യം', നാല് സൂപ്പര്‍ താരങ്ങളെക്കുറിച്ചറിയാം
- Travel
ചംഗു നാരായൺ ക്ഷേത്രം.. ഭൂകമ്പങ്ങളെ അതിജീവിച്ച നിര്‍മ്മിതി...നേപ്പാളിലെ ഏറ്റവും പഴയ ക്ഷേത്രം
ഹൃദയം അപ്രതീക്ഷിതമായി നിലയ്ക്കുന്ന കാര്‍ഡിയാക് അറസ്റ്റ്; ഇക്കാര്യം ശ്രദ്ധിച്ചാല്‍ രക്ഷ
അമേരിക്കന്‍ ഹാര്‍ട്ട് ജേണലില്‍ 2018ല്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണമനുസരിച്ച്, 30- 40കളുടെ മധ്യത്തില്‍ പ്രായമുള്ളവരില്‍ കാര്‍ഡിയാക് അറസ്റ്റ് വരുന്നതില്‍ 13% വര്‍ദ്ധനവ് ഉണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഹാര്‍ട്ട് അസോസിയേഷന്റെ അഭിപ്രായത്തില്‍, മറ്റുള്ളവരെ അപേക്ഷിച്ച് വളരെ നേരത്തെ ഹൃദ്രോഗം ഇന്ത്യക്കാരെ ബാധിക്കാറുണ്ടെന്നാണ്. ജനിതക കാരണങ്ങളാല്‍ കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍ക്ക് ഇന്ത്യക്കാര്‍ കൂടുതല്‍ ഇരയാകുന്നുവെന്നും ഗവേഷണം പറയുന്നു. ഇന്ത്യക്കാര്‍ക്ക് ഇടുങ്ങിയ രക്തക്കുഴലുകളാണുള്ളത്. ഇത് യുവാക്കളില്‍ പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
Most
read:
കോവിഡിനെ
തടയാന്‍
വേണ്ടത്
പ്രതിരോധശേഷി;
അതിനുത്തമം
ഈ
യോഗാമുറകള്‍
ഉദാസീനമായ ജീവിതശൈലി, പ്രമേഹം, വര്‍ദ്ധിച്ചുവരുന്ന മദ്യപാനം, പുകവലി, രക്താതിമര്‍ദ്ദം എന്നിവ കാരണം യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ സംഭവങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, ചിലര്‍ക്ക് അപകട ഘടകങ്ങളൊന്നും ഉണ്ടാകണമെന്നുമില്ല. കാര്‍ഡിയാക് അറസ്റ്റിന്റെ ചില പ്രധാന ലക്ഷണങ്ങളും അവ തടയാനുള്ള ലളിതമായ ചില വഴികളും എന്തെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്താണ് കാര്‍ഡിയാക് അറസ്റ്റ്
പെട്ടെന്നുള്ള ഹൃദയസ്തംഭനങ്ങള്‍ അഥവാ കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുന്നത് ഹൃദയത്തിലെ വൈദ്യുത സിഗ്നലുകളുടെ അസാധാരണമായ അസ്വസ്ഥത മൂലമാണ്, ഇത് വേഗത്തിലുള്ള ഹൃദയമിടിപ്പിന് കാരണമാകുന്നു. വേഗത്തിലുള്ള ക്രമരഹിതമായ ഹൃദയമിടിപ്പുകള്‍ കാരണം ഹൃദയം നിശ്ചലമാകുകയും ശരീരത്തിലെ മുഴുവന്‍ രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുന്നു. ഇത് സാധാരണയായി ഏകദേശം 4-6 മിനിറ്റിനുള്ളില്‍ സംഭവിക്കുന്നു, ഈ സമയത്ത് രോഗിയുടെ അതിജീവന സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതിന് സി.പി.ആര് നല്‍കേണ്ടത് പ്രധാനമാണ്. ഇത് സംഭവിക്കാനിടയുള്ള ഗുരുതരമായ കേടുപാടുകളില്‍ നിന്ന് ശരീരത്തെ തടയുകയും ചെയ്യുന്നു. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്‍ഡിയാക് അറസ്റ്റിന്റെ ചില ആദ്യകാല ലക്ഷണങ്ങള്‍ ഇവയാണ്.

നെഞ്ചുവേദന
വ്യായാമം, ഭാരമുയര്‍ത്തല്‍, ഓട്ടം തുടങ്ങിയ ആയാസകരമായ ജോലികളില്‍ ഏര്പ്പെടാതിരുന്നും സ്ഥിരമായി നെഞ്ചുവേദന ഉണ്ടാകുന്നുവെങ്കില്‍, ഇസിജി ചെയ്ത് ദീര്‍ഘനാളായി നിലനില്‍ക്കുന്ന നിങ്ങളുടെ പ്രശ്നം കണ്ടെത്തുന്നതാണ് നല്ലത്.
Most
read:കൊവിഡ്
വന്ന്
മാറിയാലും
ഹൃദയസംബന്ധ
പ്രശ്നങ്ങള്‍ക്ക്
സാധ്യതയെന്ന്
പഠനം

ബോധം നഷ്ടപ്പെടുന്നു
ഹൃദയമിടിപ്പിലെ തുടര്‍ച്ചയായ ഏറ്റക്കുറച്ചിലുകള്‍ കാരണം ഒരാള്‍ പലപ്പോഴും അബോധാവസ്ഥയിലാകാം, ഇത് ചികിത്സിച്ചില്ലെങ്കില്‍ ഹൃദയസ്തംഭനത്തിന് കാരണമാകും. സങ്കീര്‍ണതകള്‍ ഉണ്ടാകുന്നതിന് മുമ്പ് ഹൃദയ ചികിത്സയ്ക്കായി ഉടനടി ഇടപെടല്‍ ആവശ്യമാണ്.

ശ്വാസതടസ്സം
ഊര്‍ജം നല്കാന് നിങ്ങളുടെ ശ്വാസകോശവും ഹൃദയവും കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്നതിനാല്‍ തീവ്രമായ ജോലികള്‍ ചെയ്യുമ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെടുന്നത് വളരെ സാധാരണമാണ്. എന്നാല്‍ കുറഞ്ഞ ഊര്‍ജ്ജം ആവശ്യമുള്ള ദൈനംദിന ജോലികളില്‍ ഇത് സംഭവിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് കാര്‍ഡിയാക് അറസ്റ്റ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഹൃദയമിടിപ്പ്
ഇടയ്ക്കിടെയുള്ള വിറയല്‍ അല്ലെങ്കില്‍ പെട്ടെന്നുള്ള ഹൃദയമിടിപ്പ് ഒരു കാര്‍ഡിയാക് അറസ്റ്റ് ഉള്ളതിന്റെ പ്രധാന ലക്ഷണമാണ്. നിങ്ങള്‍ക്ക് വേഗത്തിലുള്ള ഹൃദയമിടിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍, നിങ്ങള്‍ അനുഭവിക്കുന്ന ഏതെങ്കിലും അടിസ്ഥാന അവസ്ഥകള്‍ അറിയാനായി നിങ്ങളുടെ ഹൃദയം പരിശോധിക്കുക.
Most
read:അയോഡിന്‍
കുറഞ്ഞാല്‍
തൈറോയ്ഡ്
താളംതെറ്റും;
ഈ
ആഹാരം
ശീലമാക്കൂ

ബലഹീനതയും തലകറക്കവും
ഒരാള്‍ക്ക് ബലഹീനതയും തലകറക്കവും നിരന്തരം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് കാര്‍ഡിയാക് അറസ്റ്റ് ബാധിതനാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഹൃദയസ്തംഭനം തടയാനുള്ള ലളിതമായ വഴികള്‍
നിങ്ങള്‍ക്ക് കൂടുതല്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടെങ്കില്‍, ബൈപാസ് സര്‍ജറിയോ ആന്‍ജിയോപ്ലാസ്റ്റിയോ ആവശ്യമായ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം. എന്നിരുന്നാലും, ശരിയായ മരുന്നുകളും ദിനചര്യകളും പിന്തുടരുകയാണെങ്കില് ഹൃദ്രോഗങ്ങള്‍ കാലക്രമേണ മെച്ചപ്പെടും.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
എണ്ണമയമുള്ളതും ഉയര്‍ന്ന കൊളസ്ട്രോള്‍, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവ കൂടുതലുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. പകരം നിങ്ങളുടെ പ്രിയപ്പെട്ട പഴങ്ങളും പച്ചക്കറികളും അടക്കമുള്ള ഹൃദയാരോഗ്യകരമായ ഭക്ഷണം കഴിക്കുക.
Most
read:ആവിപിടിത്തം
ശരിയായി
ചെയ്താല്‍
കോവിഡും
അടുക്കില്ല;
ഇതാണ്
ഗുണം

സജീവമായി തുടരുക
ദിവസവും 15 മുതല്‍ 20 മിനിറ്റ് വരെ വ്യായാമം ചെയ്യുക. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍ ഭാരിച്ച വ്യായാമങ്ങള്‍ ചെയ്യരുതെന്ന് നിര്‍ദ്ദേശിക്കുന്നു. മാനസിക പിരിമുറുക്കം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോളിന്റെ അളവ്, ഹൃദയമിടിപ്പ് എന്നിവ കുറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് യോഗ. ദിവസവും 20 മിനിറ്റ് യോഗ ചെയ്യുന്നത് നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമാക്കുകയും അപകടസാധ്യതകള്‍ കുറയ്ക്കുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കുക
നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ) ഉയര്‍ന്നതാണെങ്കില്‍ നിങ്ങളുടെ ഹൃദയം അല്പം കഷ്ടപ്പെടും. എന്നിരുന്നാലും, ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ഉള്‍പ്പെടുന്ന ഒരു ദിനചര്യ സ്വയം സൃഷ്ടിച്ചുകൊണ്ട് ഭാവിയിലെ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് തടയാനാകും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെയും പതിവായി വ്യായാമം ചെയ്യുന്നതിലൂടെയും നിങ്ങളുടെ ബിഎംഐ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നിങ്ങള്‍ക്ക് കഴിയും.
Most
read:കുട്ടികള്‍ക്കും
മുതിര്‍ന്നവര്‍ക്കും
ആരോഗ്യപ്രശ്നത്തിന്
പരിഹാരം;
പനിക്കൂര്‍ക്കയുടെ
ഗുണം

സമ്മര്‍ദ്ദം കുറയ്ക്കുക
വൈകാരിക സമ്മര്‍ദ്ദം ഹൃദയസ്തംഭനത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. അതിനാല്‍, സമ്മര്‍ദ്ദകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കുകയും വിശ്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. ആഴത്തിലുള്ള ശ്വസന വിദ്യകള്‍ പരിശീലിക്കുന്നതിലൂടെയും യോഗ ചെയ്യുന്നതിലൂടെയും സമ്മര്‍ദ്ദം കുറയ്ക്കാവുന്നതാണ്.

പുകവലിയും മദ്യപാനവും നിര്‍ത്തുക
സിഗരറ്റ് വലിക്കുക, പുകവലിക്കുക, ലഹരിപാനീയങ്ങള്‍ കുടിക്കുക എന്നിവ നിങ്ങളുടെ ഹൃദയപേശികളുടെ വലുപ്പം വര്‍ദ്ധിപ്പിക്കും. കൂടാതെ, ഈ ശീലങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കാരണമാകുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തോടൊപ്പം വികസിച്ച ഹൃദയവും വരുന്നത് ഒരു വ്യക്തിക്ക് ഹൃദയസ്തംഭനത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ ഈ മോശം ശീലങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
Most
read:ഫ്ളൂ,
ജലദോഷം,
ഒമിക്രോണ്‍;
ലക്ഷണത്തിലൂടെ
എങ്ങനെ
തിരിച്ചറിയാം
ഒമിക്രോണ്‍
ബാധ

പതിവായുള്ള ഹൃദയ പരിശോധന
ഹൃദ്രോഗങ്ങള്‍ അതിവേഗം വര്‍ദ്ധിക്കുന്നതിനാല്‍, പ്രായഭേദമന്യേ ആളുകള്‍ അവരുടെ ഹൃദയാരോഗ്യം ശ്രദ്ധിക്കണം. പ്രതിരോധം പ്രധാനമാണെങ്കിലും, ഇതിനകം ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് നിലവിലുള്ള പകര്‍ച്ചവ്യാധിയുടെ സമയത്ത്. 6 മാസത്തിലൊരിക്കലെങ്കിലും ഒരു കാര്‍ഡിയോളജിസ്റ്റിന്റെ വൈദ്യസഹായം നിങ്ങള്‍ തേടേണ്ടതാണ്.