For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡിനെ തടയാന്‍ വേണ്ടത് പ്രതിരോധശേഷി; അതിനുത്തമം ഈ യോഗാമുറകള്‍

|

നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം നമ്മുടെ ആരോഗ്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് വൈറസുകളോടും ബാക്ടീരിയകളോടും പോരാടുകയും രോഗങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ പ്രതിരോധശേഷി കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യം ആരോഗ്യ വിദഗ്ധര്‍ ഊന്നിപ്പറയുന്നു. പോഷകാഹാരം, ആരോഗ്യകരമായ ഉറക്ക ശീലങ്ങള്‍, യോഗ പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനം വര്‍ദ്ധിപ്പിക്കും.

Most read: കൊവിഡ് വന്ന് മാറിയാലും ഹൃദയസംബന്ധ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയെന്ന് പഠനംMost read: കൊവിഡ് വന്ന് മാറിയാലും ഹൃദയസംബന്ധ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയെന്ന് പഠനം

യോഗ ഒരു വ്യായാമം മാത്രമല്ല. അതൊരു ജീവിതരീതിയാണ്. 5000 വര്‍ഷം പഴക്കമുള്ള ഈ സൂക്ഷ്മ ശാസ്ത്രം, മനസ്സിനും ശരീരത്തിനും ഇടയില്‍ ഐക്യം കൊണ്ടുവരുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ശാരീരിക വ്യായാമം, ഭക്ഷണ നിയന്ത്രണം, ശ്വസന രീതികള്‍, ഏകാഗ്രത എന്നിവയുടെ സംയോജനമാണ് ഇത്. യോഗ നിങ്ങളുടെ ശരീരത്തെ ശക്തിപ്പെടുത്തുകയും മനസ്സിന് വിശ്രമം നല്‍കുകയും ചെയ്യുന്നു. ഇത്, പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. ഈ കോവിഡ് കാലത്ത് പ്രതിരോധ ശേഷിയുടെ പ്രാധാന്യം എന്തെന്ന് ഇതിനകം ആളുകള്‍ക്ക് മനസിലായിട്ടുണ്ടാകും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ യോഗ സഹായിക്കുന്ന വഴികളും ചില യോഗാമുറകളും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

യോഗ നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നു

യോഗ നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നു

ഒരു രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് സമ്മര്‍ദ്ദം. കാരണം, സമ്മര്‍ദ്ദം ആന്റിജനുകളെ ചെറുക്കാനുള്ള നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ കഴിവിനെ കുറയ്ക്കുന്നു, ഇത് നമ്മെ അണുബാധകള്‍ക്ക് കൂടുതല്‍ ഇരയാക്കുന്നു. മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ യോഗ നിങ്ങളെ സഹായിക്കും.

ശ്വസന ആരോഗ്യത്തെ ശക്തിപ്പെടുത്തുന്നു

ശ്വസന ആരോഗ്യത്തെ ശക്തിപ്പെടുത്തുന്നു

യോഗാ പരിശീലനങ്ങള്‍, നമ്മുടെ ശ്വസനവ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. നിയന്ത്രിത ശ്വാസോച്ഛ്വാസം രക്തയോട്ടം മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കുകയും നമ്മുടെ ശ്വാസകോശത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Most read:വായ്‌നാറ്റം നീക്കാന്‍ സഹായിക്കും ഈ പ്രകൃതിദത്തമൗത്ത് ഫ്രഷ്‌നറുകള്‍Most read:വായ്‌നാറ്റം നീക്കാന്‍ സഹായിക്കും ഈ പ്രകൃതിദത്തമൗത്ത് ഫ്രഷ്‌നറുകള്‍

അവയവങ്ങളുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്നു

അവയവങ്ങളുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്നു

യോഗാസനം പരിശീലിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. എല്ലാ അവയവങ്ങള്‍ക്കും അവയുടെ ഒപ്റ്റിമല്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ രക്തപ്രവാഹം ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. ശരീരത്തിലെ രക്തയോട്ടം ഉത്തേജിപ്പിക്കാന്‍ യോഗ ഫലപ്രദാണ്.

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ യോഗാ പോസുകള്‍

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ യോഗാ പോസുകള്‍

നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി, ആരോഗ്യ വിദഗ്ധര്‍ യോഗയുടെയും ധ്യാനത്തിന്റെയും പതിവ് പരിശീലനത്തെ പ്രോത്സാഹിപ്പിക്കുന്നു. ശക്തമായ പ്രതിരോധ സംവിധാനം അണുബാധകള്‍ക്കെതിരെ പോരാടാന്‍ നിങ്ങളെ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന ചില യോഗാ പോസുകള്‍ ഇതാ.

യോഗ പരിശീലിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

യോഗ പരിശീലിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

പതിവായി യോഗ പരിശീലിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. എന്നാല്‍ നിങ്ങള്‍ അത് വിദഗ്ധ മേല്‍നോട്ടത്തില്‍ ചെയ്യണം. ജീവിതത്തിന്റെ ഭൗതികവും ആത്മീയവുമായ വശങ്ങള്‍ സമന്വയിപ്പിക്കുന്ന ഒരു ശാസ്ത്രമാണ് യോഗ. തെറ്റായി പരിശീലിച്ചാല്‍, അത് നെഗറ്റീവ് ഫലങ്ങള്‍ക്ക് കാരണമാകും. ശാരീരിക പ്രശ്നങ്ങളോ മാനസിക വെല്ലുവിളികളോ ഒഴിവാക്കാന്‍, പ്രൊഫഷണല്‍ മാര്‍ഗനിര്‍ദേശത്തിന് കീഴില്‍ യോഗ പഠിക്കുകയും പരിശീലിക്കുകയും വേണം.

Most read:പുകവലിക്കുന്നവരാണോ നിങ്ങള്‍? നിര്‍ബന്ധമായും ചെയ്യണം ഈ മെഡിക്കല്‍ പരിശോധനകള്‍Most read:പുകവലിക്കുന്നവരാണോ നിങ്ങള്‍? നിര്‍ബന്ധമായും ചെയ്യണം ഈ മെഡിക്കല്‍ പരിശോധനകള്‍

പ്രാണായാമം

പ്രാണായാമം

ഡയഫ്രത്തിന്റെ ചലനം പ്രോത്സാഹിപ്പിക്കുന്നതിനായി നിയന്ത്രിത ശ്വസനവും നിശ്വാസവും ചേര്‍ന്ന യോഗാരീതിയാണ് ഇത്. ഇത് ശരീരത്തിലെ ലിംഫ് ദ്രാവകത്തിന്റെ ഒഴുക്കിനെ ഉത്തേജിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ധനുരാസനം

ധനുരാസനം

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗാ മുറയാണ് ധനുരാസനം. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഈ മുറ സഹായിക്കുന്നു. ഈ വ്യായാമം ദഹനനാളത്തില്‍ സ്വാധീനം ചെലുത്തി ഇത് ഭക്ഷണം എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു.

Most read:അയോഡിന്‍ കുറഞ്ഞാല്‍ തൈറോയ്ഡ് താളംതെറ്റും; ഈ ആഹാരം ശീലമാക്കൂMost read:അയോഡിന്‍ കുറഞ്ഞാല്‍ തൈറോയ്ഡ് താളംതെറ്റും; ഈ ആഹാരം ശീലമാക്കൂ

ചെയ്യേണ്ട രീതി

ചെയ്യേണ്ട രീതി

കമിഴ്ന്ന് കിടന്ന് കാലുകള്‍ ഉയര്‍ത്തുക. കൈകള്‍ കൊണ്ട് കാല്‍പ്പാദ സന്ധിയില്‍ പിടിക്കുക. കാലുകള്‍ ശക്തിയായി പിന്നോട്ട് വലിച്ച് വയറുമാത്രം നിലത്തു പതിക്കത്തക്ക വിധത്തില്‍ ഉയരുക. ദൃഷ്ടി മുന്നോട്ട് പിടിക്കുക. നിങ്ങളുടെ ശരീരം വില്ലുപോലെ കാണപ്പെടുന്നു. നിങ്ങള്‍ക്ക് കഴിയുന്നത്ര തവണ വ്യായാമം ആവര്‍ത്തിക്കുക. ഈ ആസനം നിങ്ങളുടെ നട്ടെല്ലിനെയും ശക്തിപ്പെടുത്തുന്നു. പ്രത്യുത്പാദന അവയവങ്ങളെ പരിപാലിക്കുന്നു. ആര്‍ത്തവ വേദനയ്ക്കും വളരെ ഉപയോഗപ്രദമാണ്.

ഭുജംഗാസനം

ഭുജംഗാസനം

ഭുജംഗാസനം അല്ലെങ്കില്‍ കോബ്ര പോസ് എന്നും ഇത് അറിയപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ശ്വാസകോശം തുറക്കുകയും നട്ടെല്ല് ശക്തിപ്പെടുത്തുകയും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും നിങ്ങളുടെ കരളിലെ സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും, അതുവഴി നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിക്കുകയും ചെയ്യും.

ചെയ്യേണ്ട രീതി

ചെയ്യേണ്ട രീതി

ആദ്യം നിങ്ങളുടെ നെറ്റി തറയില്‍ മുട്ടിച്ച് നിവര്‍ന്നു കിടക്കുക. കൈകള്‍ നിലത്തുറപ്പിച്ച് മെല്ലെ കാല്‍വിരലുകള്‍ താങ്ങി നെഞ്ച് ഉന്തി മുഖം മുകളിലേക്കുയര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ തല, നെഞ്ച്, അടിവയര്‍ എന്നിവ ഉയര്‍ത്തി ശ്വസിക്കുക. ഈ സ്ഥാനത്ത് അഞ്ച് ശ്വസനം വരെ തുടരുക. തുടര്‍ന്ന് ആദ്യ സ്ഥാനത്തേക്ക് സാവധാനം മടങ്ങിവരാന്‍ ശ്വാസമെടുക്കുക

പശ്ചിമോത്തനാസനം

പശ്ചിമോത്തനാസനം

പശ്ചിമോത്തനാസനം അല്ലെങ്കില്‍ ഫോര്‍വേഡ് ബെന്‍ഡ് എന്നറിയപ്പെടുന്ന ഈ യോഗാമുറ നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നു, മൂക്ക് സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്നു. ഇത് ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു. ഈ യോഗാമുറ നിങ്ങളുടെ തലച്ചോറിനെ ശാന്തമായി നിലനിര്‍ത്താനും കോവിഡിനു ശേഷമുള്ള മാനസിക പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.

Most read:കോവിഡിന് ശേഷമുള്ള ഓര്‍മ്മത്തകരാറ്; ബ്രെയിന്‍ ഫോഗ് അപകടമാകുന്നത് ഇങ്ങനെMost read:കോവിഡിന് ശേഷമുള്ള ഓര്‍മ്മത്തകരാറ്; ബ്രെയിന്‍ ഫോഗ് അപകടമാകുന്നത് ഇങ്ങനെ

ചെയ്യേണ്ടവിധം

ചെയ്യേണ്ടവിധം

കാലുകള്‍ മുന്നിലേക്ക് നിവര്‍ത്തി തറയിലിരിക്കുക. കൈകകള്‍ തലക്ക് മുകളിലേക്കുയര്‍ത്തി അല്‍പം മുന്നോട്ട് വളയുക. ശ്വാസമെടുത്തുകൊണ്ട് കൈവിരലുകള്‍ നിങ്ങളുടെ കാല്‍ വിരലുകളും തല കാല്‍മുട്ടിലും സ്പര്‍ശിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ വയറ് തുടകളില്‍ വിശ്രമിക്കുകയും മൂക്ക് നിങ്ങളുടെ കാല്‍മുട്ടുകളില്‍ സ്പര്‍ശിക്കുകയും വേണം. 4-5 സെക്കന്‍ഡ് ഈ സ്ഥാനത്ത് തുടരുക, തുടര്‍ന്ന് നിങ്ങള്‍ ആരംഭിച്ച സ്ഥലത്ത് മടങ്ങിയെത്തുക.

വീരഭദ്രാസനം

വീരഭദ്രാസനം

ഈ യോഗാമുറ ചെയ്യാനായി നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വളരെയധികം ശക്തി ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ശരീരം വഴക്കമുള്ളതും രോഗപ്രതിരോധശേഷിയുള്ളതുമായി മാറാന്‍ ഈ യോഗാമുറ നിങ്ങളെ സഹായിക്കുന്നു. ഈ ആസനം നിങ്ങളുടെ നെഞ്ച് തുറക്കുകയും നന്നായി ശ്വസിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Most read:ഒമിക്രോണ്‍ ബാധിച്ച 66% പേരും മുന്‍പ് കോവിഡ് ബാധിച്ചവരെന്ന് പഠനംMost read:ഒമിക്രോണ്‍ ബാധിച്ച 66% പേരും മുന്‍പ് കോവിഡ് ബാധിച്ചവരെന്ന് പഠനം

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

കാലുകള്‍ ചേര്‍ത്തുവച്ച് നിവര്‍ന്നു നില്‍ക്കുക. കൈകള്‍ ശരീരത്തിനിരുവശത്തും ചേര്‍ത്ത് വയ്ക്കുക. ശ്വാസമെടുത്ത് രണ്ടു കൈകളും മുകളിലേക്ക് ഉയര്‍ത്തി തലയ്ക്കിരുവശങ്ങളിലുമായി ചേര്‍ത്ത് തൊഴുതുപിടിക്കുക. സാവധാനം ശ്വാസം വിട്ടുകൊണ്ട് അരയ്ക്കു മുകളിലേക്കുള്ള ഭാഗം തറയ്ക്കു സമാന്തരമായി വരുംവിധം കുനിയുക. അതോടൊപ്പം വലതുകാല്‍ പുറകോട്ടു നീട്ടി സാവധാനം ശ്വാസോഛ്വാസം ചെയ്യുക. ഇതുപോലെ ഇടതുകാല്‍ പുറകോട്ടു നീട്ടിയും ചെയ്യേണ്ടതാണ്. ഇരുകാലുകളും ഒന്നോ രണ്ടോ തവണ കൂടി ആവര്‍ത്തിക്കുക. കൈകാലുകള്‍ മടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

English summary

How Yoga Can Help Boost Your Immune System in Malayalam

A nutritious diet, healthy sleeping habits and physical activity such as Yoga, enhances our body’s natural defence mechanism. Read on how yoga can help boost your immune system.
Story first published: Friday, February 11, 2022, 9:42 [IST]
X
Desktop Bottom Promotion