For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്

|

ഇപ്പോള്‍ കോവിഡ് കേസുകള്‍ കുറവുള്ള ഒരു ഘട്ടത്തിലേക്ക് രാജ്യം എത്തിയിരിക്കുന്നു. എന്നാല്‍ ഇതിനര്‍ത്ഥം ജനങ്ങള്‍ ഇപ്പോഴും സുരക്ഷിതരാണെന്നല്ല. യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാനാവില്ലെന്ന് എം.എച്ച്.എയും നിരവധി ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ തരംഗം എങ്ങനെയായിരിക്കും, രണ്ടാം തരംഗത്തേക്കാള്‍ അപകടകരമാകുമോ, എത്രകാലം നിലനില്‍ക്കും എന്നതിനെക്കുറിച്ചൊന്നും വ്യക്തമായ ധാരണ ആര്‍ക്കും തന്നെയില്ല.

Most read: തളര്‍ച്ചയില്ലാതെ നവരാത്രി വ്രതം എടുക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read: തളര്‍ച്ചയില്ലാതെ നവരാത്രി വ്രതം എടുക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡില്‍ നിന്ന് രക്ഷനേടാനുള്ള വഴി ശക്തമായ രോഗപ്രതിരോധം വളര്‍ത്തിയെടുക്കുക എന്നതാണ്. ഇക്കാര്യം മിക്കവാറും എല്ലാവര്‍ക്കും ഇതിനകം തന്നെ മനസിലായിക്കാണും. ഈ കോവിഡ് മഹാമാരിക്കാലത്ത് മിക്കവരും പതുക്കെ പതുക്കെ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ ഡി. കോവിഡ് 19 തടയുന്നതിനും കഠിനമായ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം വളരെ ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

മൂന്നാമത്തെ തരംഗം അനിവാര്യമാണോ ?

മൂന്നാമത്തെ തരംഗം അനിവാര്യമാണോ ?

കോവിഡ് കേസുകളുടെ മൂന്നാമത്തെ തരംഗം വരാന്‍ വളരെ വ്യക്തമായ സാധ്യതയുണ്ട്. പകര്‍ച്ചവ്യാധികളുടെ സ്വഭാവം, വൈറസിന്റെ പുതിയ വകഭേദങ്ങള്‍ എന്നിവ ഉയരുന്നതിനനുസരിച്ച് മനുഷ്യരുടെ അശ്രദ്ധമൂലം പുതിയ തരംഗങ്ങള്‍ വരാം. കേസുകള്‍ കുറഞ്ഞ നിരക്കിലെത്തുന്നത് ചിലപ്പോള്‍ ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടത്തിന് മുന്നോടിയായിട്ടാവാം.

മൂന്നാമത്തെ തരംഗം കൂടുതല്‍ അപകടകരമാകുമോ ?

മൂന്നാമത്തെ തരംഗം കൂടുതല്‍ അപകടകരമാകുമോ ?

മൂന്നാമത്തെ തരംഗം ഉയര്‍ത്തുന്ന ഭീഷണിയുടെ തോത് ഇപ്പോഴും അജ്ഞാതമാണ്. സാധാരണയായി, വൈറസ് ആദ്യം പ്രത്യക്ഷപ്പെടുമ്പോള്‍ ഏറ്റവും അപകടകരമാകുന്നു. കാരണം അതിനെ നേരിടാന്‍ മനുഷ്യ ശരീരത്തിന് ശരിയായ ആന്റിബോഡികള്‍ ഇല്ല. വൈറസ് പരിവര്‍ത്തനം ചെയ്യുമ്പോള്‍ കൂടുതല്‍ ശക്തിയുള്ളതായും മാറുന്നു. മൂന്നാം തരംഗം എത്ര അപകടകരമാകുമെന്ന് സ്വാധീനിക്കുന്ന മറ്റൊരു ഘടകം നമ്മുടെ പ്രവര്‍ത്തനങ്ങളാണ്. മുമ്പത്തെ തരംഗങ്ങളുടെ പാഠങ്ങളില്‍ നിന്ന്, നമ്മളെ ആരോഗ്യത്തോടെയും സുരക്ഷിതമായും നിലനിര്‍ത്താന്‍ സുരക്ഷാമുന്‍കരുതലുകള്‍ എടുക്കണമെന്ന് ഇതിനകം എല്ലാവര്‍ക്കും വ്യക്തമായിക്കാണും.

Most read:ദിനവും രാവിലെ ഒരു മുട്ടയെങ്കില്‍ ശരീരത്തിന് ലഭിക്കും അത്ഭുത നേട്ടംMost read:ദിനവും രാവിലെ ഒരു മുട്ടയെങ്കില്‍ ശരീരത്തിന് ലഭിക്കും അത്ഭുത നേട്ടം

കോവിഡും വിറ്റാമിന്‍ കുറവും തമ്മിലുള്ള ബന്ധം

കോവിഡും വിറ്റാമിന്‍ കുറവും തമ്മിലുള്ള ബന്ധം

കോവിഡ് പകര്‍ച്ചവ്യാധി പുരോഗമിക്കുന്നതോടൊപ്പം തന്നെ വൈറസിനെക്കുറിച്ച് ധാരാളം പുതിയ കാര്യങ്ങള്‍ വെളിച്ചത്തുവരുന്നുണ്ട്. കോവിഡ് തീവ്രതയും വിറ്റാമിന്‍ ഡി അളവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് വിദഗ്ധര്‍ കണ്ടെത്തി. വിറ്റാമിന്‍ ഡി സാധാരണയായി ഭക്ഷണങ്ങളില്‍ ലഭ്യമല്ല, ഈ വിറ്റാമിന്റെ മുഖ്യ ഉറവിടം സൂര്യപ്രകാശമാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍, പകര്‍ച്ചവ്യാധി ജനങ്ങളെ വീടിനുള്ളില്‍ തന്നെ തുടരാന്‍ പ്രേരിപ്പിച്ചു. ആളുകള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ മാത്രമേ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയൂ. അതിനര്‍ത്ഥം മിക്കവര്‍ക്കും സൂര്യപ്രകാശം ലഭിക്കുന്നില്ല എന്നാണ്. ഇത് പല ആളുകളിലും വിറ്റാമിന്‍ ഡിയുടെ അളവ് പെട്ടെന്ന് കുറയുന്നതിന് കാരണമായി.

വിറ്റാമിന്‍ ഡിയും പ്രതിരോധശേഷിയും

വിറ്റാമിന്‍ ഡിയും പ്രതിരോധശേഷിയും

വിറ്റാമിന്‍ ഡി കുറവുള്ള ആളുകള്‍ക്ക് കോവിഡിന്റെ കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങള്‍ ഉണ്ടാകുന്നതായും കണ്ടെത്തി. ഇതിനുള്ള ഒരു കാരണം ശരീരത്തിന്റെ പ്രതിരോധശേഷിക്ക് വിറ്റാമിന്‍ ഡി നിര്‍ണായകമാണെന്നതും വിറ്റാമിന്‍ ഡിയുടെ അഭാവത്തില്‍, കൊറോണ വൈറസിനെതിരെ ശരീരത്തിന് ശക്തമായ പ്രതിരോധശേഷി ഉയര്‍ത്താനാകില്ല എന്നതുമാണ്. അതുപോലെ, വിറ്റാമിന്‍ ബി 12 ന്റെ കുറവും കൂടുതല്‍ ഗുരുതരമായ കോവിഡ് അണുബാധകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിന്‍ ബി 12 ന്റെ കുറവ് വിളര്‍ച്ച, ബലഹീനത, ഞരമ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

Most read:കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍Most read:കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍

ഈ ആളുകളില്‍ ബി 12 കുറവ്

ഈ ആളുകളില്‍ ബി 12 കുറവ്

വൈറ്റമിന്‍ ബി 12 വൈറസിന്റെ പ്രോട്ടീനുകളുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. അതിനാല്‍, ഈ വിറ്റാമിന്‍ നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് ഇല്ലെങ്കില്‍, നിങ്ങള്‍ ഗുരുതരാവസ്ഥയിലായേക്കാം. അപസ്മാരം, പ്രമേഹം അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് വിറ്റാമിന്‍ ബി 12 ന്റെ അളവ് കുറവായിരിക്കും. വിറ്റാമിന്‍ ഡി, ബി 12 എന്നിവയുടെ അഭാവം പ്രത്യേകിച്ച് കോവിഡ് -19 രോഗികള്‍ക്കിടയില്‍ ശ്വാസതടസ്സം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.

വിറ്റാമിന്‍ ഡി, ബി 12 എങ്ങനെ വര്‍ദ്ധിപ്പിക്കാം?

വിറ്റാമിന്‍ ഡി, ബി 12 എങ്ങനെ വര്‍ദ്ധിപ്പിക്കാം?

വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 12 എന്നീ രണ്ട് വിറ്റാമിനുകളുടെയും അളവ് വര്‍ദ്ധിപ്പിക്കുന്നത് വളരെ എളുപ്പമാണ് എന്നതാണ് നല്ല കാര്യം. സൂര്യപ്രകാശത്തിലൂടെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കുന്നു. പുറത്തുപോയി വെയില്‍ കൊള്ളാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അവരുടെ വീടിന്റെ ടറിസില്‍ നിന്ന് എല്ലാ ദിവസവും രാവിലെ ഏകദേശം മുപ്പത് മിനിറ്റ് നേരം ശരീരത്തില്‍ സൂര്യപ്രകാശം തട്ടിക്കുക.

Most read:രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂMost read:രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂ

വിറ്റാമിന്‍ ഡി, ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ഡി, ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍

മുട്ട, ചീസ്, ധാന്യങ്ങള്‍, കൊഴുപ്പുള്ള മത്സ്യങ്ങള്‍ എന്നിവ വിറ്റാമിന്‍ ഡി അടങ്ങിയ മികച്ച ഭക്ഷണങ്ങളാണ്. ചിലപ്പോള്‍ നിങ്ങള്‍ വിറ്റാമിന്‍ ഡി സപ്ലിമെന്റുകളും എടുക്കേണ്ടതായി വന്നേക്കാം. പാല്‍, ചീസ്, മത്സ്യം, മാംസം എന്നിവ വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങളാണ്. ക്ഷീണം, ഓര്‍മ്മ പ്രശ്‌നങ്ങള്‍, ഉത്കണ്ഠ, വിഷാദം, അസ്ഥി, സന്ധി വേദന തുടങ്ങിയ ലക്ഷണങ്ങളുമായി മിക്ക രോഗികളും പോരാടിക്കൊണ്ടിരിക്കുന്നു. പക്ഷേ ഇതിന് കാരണമായേക്കാവുന്ന വിറ്റാമിന്‍ കുറവിനെക്കുറിച്ച് ഒരു സൂചനയുമില്ല. നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ അളവ് സാധാരണമാണോ എന്ന് പരിശോധിക്കാന്‍ ഒരു ലളിതമായ രക്തപരിശോധന നടത്തുക.

സ്വയം സുരക്ഷിതരായിരിക്കാന്‍ ചെയ്യേണ്ടത്

സ്വയം സുരക്ഷിതരായിരിക്കാന്‍ ചെയ്യേണ്ടത്

വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 12 എന്നിവയുടെ അളവ് ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിനു പുറമേ, കോവിഡിന്റെ മൂന്നാം തരംഗത്തില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് നിങ്ങള്‍ ഇനിപ്പറയുന്നവ ചെയ്യേണ്ടതുണ്ട്.

* പ്രതിരോധ കുത്തിവയ്പ് എടുക്കുക

* കോവിഡ് പ്രോട്ടോക്കോള്‍ പിന്തുടരുക

* പ്രമേഹം നിയന്ത്രിക്കുക

* നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുക

നിലവില്‍ രാജ്യത്തി കോവിഡ് കേസുകള്‍ കുറച്ച് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ പകര്‍ച്ചവ്യാധി അവസാനിച്ചുവെന്ന് നമുക്ക് ചിന്തിക്കാന്‍ കഴിയില്ല. മൂന്നാമത്തെ തരംഗം ചിലപ്പോള്‍ അതിന്റെ വഴിയിലായിരിക്കാം. നമ്മള്‍ ഇപ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അപകടസാധ്യതകള്‍. അതിനാല്‍, നമ്മളെല്ലാവരും നമ്മുടെ സ്വന്തം കാര്യത്തിലും നമ്മുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിലും ജാഗ്രത പാലിക്കേണ്ടതുണ്ട്.

English summary

How Vitamin Deficiency Can Affect Covid 19 Severity in Malayalam

It has been found that there is a direct link between COVID-19 severity and Vitamin D levels. Read on to know more.
X
Desktop Bottom Promotion