For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെരിക്കോസ് വെയിന്‍ മാറ്റാം; 5 നേരം തക്കാളി ഇങ്ങനെ

|

പലരുടെയും കാലുകളില്‍ വീര്‍ത്ത് തടിച്ച് കെട്ടുപിണഞ്ഞ് കിടക്കുന്ന ഞരമ്പുകള്‍ കണ്ടിട്ടില്ലേ? ഇങ്ങനെയുള്ള ഒരു അവസ്ഥയെയാണ് വെരിക്കോസ് വെയ്ന്‍ എന്നു വിളിക്കുന്നത്. പ്രായമേറുന്നതോടെയാണ് ഇത്തരം അസുഖം മിക്കവരിലും പ്രത്യക്ഷപ്പെടുന്നത്. ചെറുതായി തുടങ്ങി പതിയെ വലുതാവുന്ന ഒരു രോഗാവസ്ഥയാണിത്. വലിയ അപകട ഘട്ടങ്ങളില്‍ ഒരു വിഭാഗം ആളുകളിലിത് കാല്‍വേദന, തൊലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍, വൃണങ്ങള്‍, ഞരമ്പ് പൊട്ടി രക്തംവരല്‍ എന്നിവയ്ക്ക് കാരണമാകുന്നു.

Most read: നട്ടെല്ല് തകര്‍ക്കും നിങ്ങളുടെ ഈ ശീലങ്ങള്‍Most read: നട്ടെല്ല് തകര്‍ക്കും നിങ്ങളുടെ ഈ ശീലങ്ങള്‍

കൃത്യമായി തുടക്കത്തിലേ കണ്ടറിഞ്ഞ് വേണ്ട ചികിത്സ തേടിയില്ലെങ്കില്‍ കാലക്രമേണ അസുഖത്തിന്റെ തീവ്രതയേറി കാലുകള്‍ക്ക് തന്നെ അപകടം വരുത്തുന്നതായിരിക്കും ഈ അസുഖം. വെരിക്കോസ് വെയിനിന് പല ശാസ്ത്രീയ ചികിത്സകളും ഇന്നുണ്ട്. എങ്കിലും ചില ആയുര്‍വേദ വഴകളിലൂടെ വെരിക്കോസ് വെയിനിനെ തടഞ്ഞു നിര്‍ത്താവുന്നതാണ്. നിങ്ങള്‍ക്ക് വെരിക്കോസ് വെയിന്‍ ഉണ്ടെങ്കില്‍ തക്കാളി നിങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ്.

അസെറ്റൈല്‍ സാലിസിലിക് ആസിഡ്

അസെറ്റൈല്‍ സാലിസിലിക് ആസിഡ്

വെരിക്കോസ് വെയിനിനെ ഭേദമാക്കാനുള്ള നിരവധി ഘടകങ്ങള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. തക്കാളിക്ക് രോഗശാന്തി ഗുണങ്ങളുണ്ട്. പള്‍പ്പിലും വിത്തുകളിലുമുള്ള അസെറ്റൈല്‍ സാലിസിലിക് ആസിഡ് സംയുക്തം രക്തത്തെ നേര്‍പ്പിക്കുകയും രക്തം ശേഖരിക്കുന്നതിനെ തടയുകയും ചെയ്യുന്ന ഒരു ആന്റിഗോഗുലന്റായി പ്രവര്‍ത്തിക്കുന്നു. ആസിഡിന് പുറമേ, രക്തക്കുഴലുകളുടെ മതിലുകള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഫ്‌ളേവനോയിഡുകളും തക്കാളിയിലുണ്ട്.

പാര്‍ശ്വഫലങ്ങളില്ല

പാര്‍ശ്വഫലങ്ങളില്ല

തക്കാളി ഒരു പ്രകൃതിദത്ത ഉല്‍പന്നമായതിനാല്‍ ഇത് ശരീരത്തോട് പ്രതികൂലമായി പ്രതികരിക്കുന്നില്ല. ധാരാളം മരുന്നുകളും ഗുളികകളും കഴിക്കുന്നതിനുപകരം സുരക്ഷിതമായ പരിഹാരം തേടുന്നവര്‍ക്ക് തക്കാളി അനുയോജ്യമായ തിരഞ്ഞെടുപ്പാണ്. വെരിക്കോസ് വെയിനുകളെ സുഖപ്പെടുത്തുന്നതിനുള്ള സ്ഥിരമായ മാര്‍ഗ്ഗം രാസചികിത്സയാണ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ലഭ്യമായ ഏറ്റവും സുരക്ഷിതമായ ആയുര്‍വേദ വഴി തക്കാളിയാണ്. തക്കാളിയും അതിന്റെ ജ്യൂസും ഉപയോഗിക്കുന്നത് ഞരമ്പുകള്‍ക്ക് കൂടുതല്‍ കൃത്യത നല്‍കുന്നു.

Most read:ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്Most read:ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്

ദീര്‍ഘകാല ആശ്വാസം

ദീര്‍ഘകാല ആശ്വാസം

പെട്ടെന്നുള്ള ആശ്വാസം ലഭിക്കാന്‍ തക്കാളി നിങ്ങളെ സഹായിക്കുക മാത്രമല്ല, ഫലങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഒരിക്കല്‍ നിങ്ങള്‍ തക്കാളി ഉപയോഗിച്ച് ചികിത്സിച്ചുകഴിഞ്ഞാല്‍, വെരിക്കോസ് വെയിനിന്റെ ആവര്‍ത്തനത്തെക്കുറിച്ചും നിങ്ങളുടെ ജീവിതം തടസപ്പെടുന്നതിനെക്കുറിച്ചും നിങ്ങള്‍ വിഷമിക്കേണ്ടതില്ല.

രക്തശുദ്ധീകരണ ഏജന്റ്

രക്തശുദ്ധീകരണ ഏജന്റ്

വെരിക്കോസ് വെയിനിനെ ചികിത്സിക്കാന്‍ തക്കാളി ഉപയോഗിക്കുന്നതില്‍ അപകടമില്ലെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഒരു ശുദ്ധീകരണ ഏജന്റായി പ്രവര്‍ത്തിച്ച് ചര്‍മ്മത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ തക്കാളി ഉപയോഗിക്കുന്നു. രക്തയോട്ടം നിയന്ത്രിക്കുന്ന വാല്‍വുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് വെരിക്കോസ് വെയിനുകളെ വേഗത്തില്‍ നീക്കവും ചെയ്യുന്നു.

Most read:സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍Most read:സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍

പച്ചത്തക്കാളി ഉപയോഗിക്കുന്ന വിധം

പച്ചത്തക്കാളി ഉപയോഗിക്കുന്ന വിധം

വെരിക്കോസ് വെയിന്‍ ചികിത്സിക്കാനായി പച്ചത്തക്കാളി വൃത്താകൃതിയില്‍ അരിഞ്ഞ് രണ്ടോ മൂന്നോ കഷ്ണങ്ങളാക്കി എടുക്കുക. ഇത് നിങ്ങളുടെ കാലില്‍ വെരിക്കോസ് വെയിനിന്റെ ചുരുളുകള്‍ കാണുന്നിടത്ത് ഈ തക്കാളി കഷ്ണങ്ങള്‍ വെച്ച് ഒരു ബാന്‍ഡേജോ തുണിയോ ഉപയോഗിച്ച് കെട്ടിവെക്കുക. ചര്‍മ്മത്തില്‍ തരിപ്പ് അനുഭവപ്പെടുന്നത് വരെ ബാന്‍ഡേജ് അഴിക്കരുത്.

ദിവസത്തില്‍ അഞ്ചുപ്രാവശ്യം

ദിവസത്തില്‍ അഞ്ചുപ്രാവശ്യം

കാലില്‍ തരിപ്പ് കൂടുമ്പോള്‍ ഈ കെട്ട് അഴിച്ചുമാറ്റാം. അതിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് തക്കാളി കെട്ടിയ ഭാഗം കഴുകുക. ദിവസത്തില്‍ അഞ്ച് പ്രാവശ്യം ഈ രീതി ആവര്‍ത്തിക്കാവുന്നതാണ്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തന്നെ ഈ പച്ചത്തക്കാളി ചികിത്സയിലൂടെ നിങ്ങളുടെ വെരിക്കോസ് വെയിനിന് ആശ്വാസം നിങ്ങള്‍ക്ക് നേരിട്ട് കാണാനാവും.

Most read:ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാMost read:ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാ

മറ്റു ലക്ഷണങ്ങളും നീക്കുന്നു

മറ്റു ലക്ഷണങ്ങളും നീക്കുന്നു

ഞരമ്പ് പിളഞ്ഞു കിടക്കുന്നതിലെ മാറ്റം ചര്‍മ്മത്തില്‍ കാണാം. അതുപോലെ തന്നെ ഈ പ്രതിവിധി വെരിക്കോസ് വെയിനിന്റെ വേദനയുള്‍പ്പടെയുള്ള മറ്റ് ലക്ഷണങ്ങളെയും നീക്കുന്നു. നീര്‍വീക്കം, അസ്വസ്ഥത, വേദന എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ഓരോ ദിവസം കഴിയുന്തോറും വെരിക്കോസ് സിരകള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്യും.

English summary

How to Use Tomatoes to Treat Varicose Veins

Tomatoes have healing properties. Lets see some major benefits of tomatoes that make them play a major role in curing varicose veins.
X
Desktop Bottom Promotion