For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തത്തില്‍ ഓക്‌സിജന്‍ കുറവ്; പള്‍സ് ഓക്‌സിമീറ്റര്‍ കൊണ്ട് വീട്ടിലിരുന്ന് പരിശോധിക്കാം

|

കൊവിഡ് കാലത്ത് നാം ഏറ്റവും കൂടുതല്‍ പേടിക്കേണ്ട ഒന്ന് തന്നെയാണ് രക്തത്തിലെ ഓക്‌സിജന്‍ കുറയുന്നത്. ഇത് പലപ്പോഴും മരണത്തിലേക്ക് വരെ എത്തിക്കുന്നു എന്നുള്ളതാണ്. രക്തത്തിലെ ഓക്‌സിജന്റെ അളവ് അഥവാ ഓക്‌സിജന്‍ സാച്ചുറേഷന്‍ അളക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ് പള്‍സ് ഓക്‌സിമീറ്റര്‍. രക്തത്തിലെ ഓക്‌സിജന്റെ അളവ് അളക്കാന്‍ ഉപയോഗിക്കുന്ന പരിശോധനയെ പറയുന്നതാണ് പള്‍സ് ഓക്‌സിമെട്രി. കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടക്കാണ് പള്‍സ് ഓക്‌സിമീറ്ററിന്റെ പ്രാധാന്യം നമുക്ക് മനസ്സിലായിക്കൊണ്ടിരിക്കുന്നത്. ഇതിന് ആവശ്യക്കാര്‍ വര്‍ദ്ധിക്കുകയാണ് എന്നുള്ളതും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

 യുവാക്കളില്‍ ലക്ഷണമില്ലാതെ ഓക്‌സിജന്‍ പെട്ടെന്ന് കുറയുന്നു; അത്യന്തം ഗുരുതരം യുവാക്കളില്‍ ലക്ഷണമില്ലാതെ ഓക്‌സിജന്‍ പെട്ടെന്ന് കുറയുന്നു; അത്യന്തം ഗുരുതരം

പള്‍സ് ഓക്‌സിമെട്രി എന്ന പ്രക്രിയയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിലൂടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങളുടെ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ ഓക്‌സിജന്‍ കൃത്യമായ രീതിയില്‍ എത്തുന്നുണ്ടോ എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. എങ്ങനെ പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കണം എന്നും എങ്ങനെ ഇത് കൃത്യമായ രീതിയില്‍ ഉപയോഗിക്കണം എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

കൊവിഡ് 19 പള്‍സ് ഓക്‌സിമീറ്ററും

കൊവിഡ് 19 പള്‍സ് ഓക്‌സിമീറ്ററും

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന COVID 19 കേസുകളുടെ അടിസ്ഥാനത്തില്‍, ഒരു പള്‍സ് ഓക്‌സിമീറ്ററിനായി ആവശ്യക്കാര്‍ വര്‍ദ്ധിച്ചുവരികയാണ്. പള്‍സ് ഓക്‌സിമീറ്ററുകള്‍ ഒരു രോഗിയുടെ രക്തത്തിന്റെ ഓക്‌സിജന്റെ അളവ് നിരീക്ഷിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പള്‍സ് ഓക്‌സിമീറ്റര്‍. പല കൊറോണ വൈറസുകളിലും പള്‍സ് ഓക്‌സിമീറ്ററിന്റെ റീഡിംങും നോക്കിയാണ് രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറവാണോ കൂടുതലാണോ മനസ്സിലാക്കുന്നത്. രോഗിയുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് പതിവായി നിരീക്ഷിക്കേണ്ട സമയം പ്രത്യേകിച്ച് കൊവിഡ് രോഗികളില്‍ കൂടുതലാണ്. രോഗിയുടെ രക്തത്തിലെ ഓക്‌സിജന്റെ സാന്ദ്രതയുടെ ശതമാനം SpO2 ഓക്‌സിമീറ്ററുകള്‍ കാണിക്കുന്നു.

ഓക്‌സിജന്റെ അളവ്

ഓക്‌സിജന്റെ അളവ്

നിരവധി റിപ്പോര്‍ട്ടുകള്‍ പ്രകാരം, സാധാരണ ഓക്‌സിജന്റെ അളവ് 95% അല്ലെങ്കില്‍ ഉയര്‍ന്നതായരിക്കണം. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമോ സ്ലീപ് അപ്നിയയോ ഉള്ള ചിലര്‍ക്ക് സാധാരണ നില 90% വരെയാകാം. എന്നിരുന്നാലും, നിങ്ങളുടെ ഹോം SpO2 90% നേക്കാള്‍ കുറവാണെങ്കില്‍, നിങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. പള്‍സ് ഓക്‌സിമീറ്റര്‍ ശരിയായി എങ്ങനെ ഉപയോഗിക്കാം എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചകളും ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

എങ്ങനെ പരിശോധിക്കാം

എങ്ങനെ പരിശോധിക്കാം

നിങ്ങളുടെ വിരലില്‍ നെയില്‍ പോളിഷോ മൈലാഞ്ചി ഇല്ലെന്ന് ഉറപ്പാക്കുക. നിങ്ങളുടെ കൈകള്‍ സാധാരണ താപനിലയിലാണെന്ന് ഉറപ്പാക്കുക, അവ തണുപ്പാണെന്ന് തോന്നുകയാണെങ്കില്‍ ചെറിയ രീതിയില്‍ ചൂടാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പള്‍സ് ഓക്‌സിമീറ്റര്‍ ഇടുന്നതിനുമുമ്പ് വിശ്രമിക്കുകയും ശരീരം വിശ്രമിക്കുന്നതിന് ശ്രദ്ധിക്കുകയും ചെയ്യുക. നിങ്ങളുടെ ചൂണ്ടുവിരലിലോ നടുവിരലിലോ പള്‍സ് ഓക്‌സിമീറ്റര്‍ സ്ഥാപിക്കുക. നിങ്ങളുടെ കൈ ഹൃദയത്തിനടുത്ത് വയ്ക്കുക, കൈ മാക്‌സിമം അനക്കാതെ വെക്കുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം ഓക്‌സിമീറ്റര്‍ സ്വിച്ച് ഓണ്‍ ചെയ്യുക. ഒരു മിനിറ്റ് റീഡിംങ് കഴിയുന്നത് വരെ കാത്തു നില്‍ക്കുക. റീഡിങിന് ശേഷം ഉയര്‍ന്ന റീഡിംങ് എത്രയെന്ന് നോക്കാവുന്നതാണ്. ദിവസവും മൂന്ന് നേരം വെച്ച് ഇത് ചെയ്യാവുന്നതാണ്. ഇതിന് പുറമ നിങ്ങള്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നുന്നുവെങ്കിലും റീഡിംങ് എടുക്കാവുന്നതാണ്.

പള്‍സ് ഓക്‌സിമീറ്റര്‍

പള്‍സ് ഓക്‌സിമീറ്റര്‍

പള്‍സ് ഓക്‌സിമീറ്റര്‍ മാത്രം ഇതിന് വേണ്ടി ആശ്രയിക്കരുത്. നിങ്ങളുടെ ആരോഗ്യസ്ഥിതിയോ ഓക്‌സിജന്റെ നിലയോ വിലയിരുത്തിയത് കൊണ്ട് മാത്രം രോഗത്തെ നിസ്സാരമായി കണക്കാക്കരുത്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുമ്പോള്‍ സംഭവിക്കുന്ന ഹൈപ്പോക്‌സിയ പോലുള്ള അസ്വസ്ഥതകള്‍ വഷളാവുകയും അടിയന്തിര ചികിത്സ ആവശ്യമുള്ളതും ആയിരിക്കും. സ്വയം ചികിത്സക്ക് മുതിരാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

കൊവിഡ് ബാധിക്കുന്നത് ഏതൊക്കെ അവയവങ്ങളെ?

കൊവിഡ് ബാധിക്കുന്നത് ഏതൊക്കെ അവയവങ്ങളെ?

കോവിഡ് -19 പ്രാഥമികമായി ശ്വാസകോശവും രക്തക്കുഴലുകളും ഉള്‍പ്പെടെയുള്ള ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത്. കൊവിഡ് ബാധിച്ച് കഴിഞ്ഞാല്‍ അത് പലപ്പോഴും ശ്വാസകോശത്തിന്റെ പ്രവര്‍ത്തന ശേഷി കുറയ്ക്കുകയും അണുബാധ രക്തക്കുഴലുകളില്‍ വീക്കം ഉണ്ടാക്കുകയും രക്തം കട്ടപിടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഈ അവസ്ഥ ഓരോരുത്തരിലും വളരെയധികം അപകടങ്ങളാണ് ഉണ്ടാക്കുന്നത്. എന്തെങ്കിലും അസ്വസ്ഥതകള്‍ ഗുരുതരമായി തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കണം എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. എന്നാല്‍ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുമ്പോള്‍ ഉണ്ടാവുന്ന ചില അസ്വസ്ഥതകള്‍ ഉണ്ട്. ഇതിനെ ഹാപ്പി ഹൈപ്പോക്‌സിയ എന്നാണ് പറയുന്നത്.

ലക്ഷണങ്ങള്‍ പ്രധാനം

ലക്ഷണങ്ങള്‍ പ്രധാനം

സാധാരണ കൊവിഡ് ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് അറിയാം. കഠിനമായ തലവേദന, ശ്വാസതടസ്സം എന്നിവയുള്‍പ്പെടെയുള്ള ഹൈപ്പോക്സിയയുടെ ശക്തമായ ലക്ഷണങ്ങള്‍ ശരീരം നല്‍കുന്നുണ്ട്. എന്നാല്‍ കോവിഡ് -19 രോഗികളില്‍ കാണപ്പെടുന്ന ഹാപ്പി ഹൈപ്പോക്സിയയില്‍, ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് മുന്‍പ് തന്നെ വളരെയധികം അപകടകരമായ അവസ്ഥയിലേക്ക് രോഗി എത്തുന്നു. ഹാപ്പി ഹൈപ്പോക്സിയയുടെ അടുത്തെത്തുന്നത് വരെ രോഗി സാധാരണ അവസ്ഥയില്‍ തന്നെ തുടരുന്നു എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഇത് തന്നെയാണ് പലപ്പോഴും ഡോക്ടര്‍മാരെ കണ്‍ഫ്യൂഷന്‍ ആക്കുന്നത്.

ഡോക്ടര്‍മാരുടെ അഭിപ്രായം

ഡോക്ടര്‍മാരുടെ അഭിപ്രായം

കോവിഡ് -19 രോഗികളില്‍ ഇത് ഗുരുതരമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. കണക്കനുസരിച്ച്, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് -19 രോഗികളില്‍ 30 ശതമാനം വരെ ഹാപ്പി ഹൈപ്പോക്സിയക്കുള്ള സാധ്യതയുണ്ട്. ഹാപ്പി ഹൈപ്പോക്സിയയുടെ ചില കേസുകളില്‍ ഓക്സിജന്‍ സാച്ചുറേഷന്‍ 20-30 ശതമാനമായി കുറയുകയും ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട് എന്നുള്ളതാണ് സത്യം. ഇത് തന്നെയാണ് നില ഗുരുതരമാക്കുന്നതിലേക്ക് ആളുകളെ എത്തിക്കുന്നതും.

ചെറുപ്പക്കാരില്‍ കൂടുതല്‍

ചെറുപ്പക്കാരില്‍ കൂടുതല്‍

കോവിഡ് -19 ന്റെ രണ്ടാം തരംഗത്തില്‍ ചെറുപ്പക്കാരില്‍ ഹാപ്പി ഹൈപ്പോക്സിയ കൂടുതലായി കാണുന്നുണ്ടെന്ന് ദില്ലി-എന്‍സിആര്‍ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ പകര്‍ച്ചവ്യാധിയുടെ ആദ്യ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ചെറുപ്പക്കാര്‍ക്കിടയില്‍ ഉയര്‍ന്ന മരണ നിരക്കിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ചെറുപ്പക്കാരില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. പള്‍സ് ഓക്‌സിമീറ്ററിന്റെ ഉപയോഗം അതുകൊണ്ട് തന്നെ വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്.

English summary

How To Use Pulse Oximeter Correctly, Here is the Step By Step Process in Malayalam

Here in this article we are discussing about how to use pulse oximeter correctly step by step guide in malayalam. Take a look.
X
Desktop Bottom Promotion