For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂറിക് ആസിഡ് കുറക്കാന്‍ ചിറ്റമൃതിലെ പൊടിക്കൈ സുരക്ഷിതം

|

യൂറിക് ആസിഡ് എന്ന വാക്ക് പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. കാരണം അത്രയേറെ അപകടമാണ് ഇത് ഉണ്ടാക്കുന്നത്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയില്‍ എപ്പോഴും മുന്‍പന്തിയില്‍ തന്നെയാണ് യൂറിക് ആസിഡിന്റെ സ്ഥാനം. ആയുര്‍വ്വേദവും അലോപ്പതിയും ഉപയോഗിച്ച് മടുത്തവര്‍ക്ക് മികച്ച ഒരു പരിഹാരം തന്നെയാണ് ചിറ്റമൃത്. കാരണം ചിറ്റമൃതില്‍ നമുക്ക് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളേയും പരിഹരിക്കാന്‍ സാധിക്കുന്നു. പലപ്പോഴും ഉയര്‍ന്ന അളവിലുള്ള യൂറിക് ആസിഡ് നിങ്ങളുടെ ആരോഗ്യത്തിനെ പ്രശ്‌നത്തിലാക്കുന്നുണ്ട്. ഇത് മൂലം ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളാകട്ടെ നിസ്സാരമല്ല എന്നതാണ് സത്യം.

How To Use Giloy chittamruthu

ഉയര്‍ന്ന യൂറിക് ആസിഡിന് കാരണമായി കണക്കാക്കുന്നത് പലപ്പോഴും പ്യൂരിന്‍ അടങ്ങിയ ഭക്ഷണത്തില്‍ നിന്നുണ്ടാവുന്ന മാലിന്യമാണ്. നമ്മുടെ വൃക്കകളും മൂത്രവും ഈ മാലിന്യങ്ങളെ ഫില്‍ട്ടര്‍ ചെയ്യുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഇത് കൂടുതല്‍ അളവിലാവുമ്പോള്‍ ശുദ്ധീകരിക്കാന്‍ പറ്റാത്ത വിധത്തില്‍ ആവുന്നു. അതിന്റെ ഫലമായി നിങ്ങളില്‍ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രണത്തിലാക്കേണ്ടത് അത്യാവശ്യമാണ്. ഇത് നിയന്ത്രിക്കാന്‍ ആവാത്തത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. ആയുര്‍വേദം അനുസരിച്ച്, ഉയര്‍ന്ന യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിന് വേണ്ടി നമുക്ക് ചിറ്റമൃത് ഉപയോഗിക്കാം. എങ്ങനെയെന്ന് നമുക്ക് നോക്കാം.

കാരണങ്ങള്‍

കാരണങ്ങള്‍

യൂറിക് ആസിഡിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നതിന് മുമ്പ്, ഉയര്‍ന്ന യൂറിക് ആസിഡിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ കുടലിന്റെ അനാരോഗ്യമാണ്. ഇതിന്റെ ഫലമായി മെറ്റബോളിസവും കുറയുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമല്ലാത്തത് പ്രോട്ടീന്‍ ഉപഭോഗം കൂടുതല്‍, ഉറക്കം കൃത്യമല്ലാത്തത്, വെള്ളം കുടിക്കാത്ത അവസ്ഥ അല്ലെങ്കില്‍ കുറച്ച് കുടിക്കുന്നത്, കിഡ്‌നിയുടെ അനാരോഗ്യം, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് എന്നിവയെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. ഇതെല്ലാം യൂറിക് ആസിഡ് വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ഇത് നിയന്ത്രിക്കാന്‍ എങ്ങനെ നിങ്ങള്‍ക്ക് ചിറ്റമൃത് ഉപയോഗിക്കാം എന്ന് നോക്കാം.

 ചിറ്റമൃത് ഉപയോഗിക്കേണ്ടത്

ചിറ്റമൃത് ഉപയോഗിക്കേണ്ടത്

യൂറിക് ആസിഡിന് പരിഹാരം കാണാന്‍ ചിറ്റമൃത് എങ്ങനെ ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ചിറ്റമൃതിന്റെ വേരുകളും തണ്ടുകളും ഇലകളും എടുത്ത് ഇത് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. ഒരു ഗ്ലാസ്സസ് വെള്ളത്തിന്റെ പകുതി ആവുന്നത് വരെ നിങ്ങള്‍ ഇത് നല്ലതുപോലെ ചതച്ച് തിളപ്പിക്കുക. അതിന് ശേഷം അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. ഇത് യൂറിക് ആസിഡിന്റെ അളവ് കുറക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യ ഗുണങ്ങളുടെ കാര്യത്തിലും ഇത് മികച്ചത് തന്നെയാണ്.

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

ചിറ്റമൃതിന് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ഇത് ദഹന പ്രശ്‌നത്തെ നല്ല ഗംഭീരമായി കൈകാര്യം ചെയ്യുന്നു. ഇത് കൂടാതെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും കുറക്കുന്നതിനും എല്ലാം ചിറ്റമൃത് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് ചിറ്റമൃത്. ഇത് ജലദോഷം, ചുമ, തുമ്മല്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളെ എല്ലാം പരിഹരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ചിറ്റമൃത് ആയുര്‍വ്വേദ പരിഹാരമായി ഉപയോഗിക്കാവുന്നതാണ്.

യൂറിക് ആസിഡ് കൈകാര്യം ചെയ്യാന്‍

യൂറിക് ആസിഡ് കൈകാര്യം ചെയ്യാന്‍

യൂറിക് ആസിഡിനെ കൈകാര്യം ചെയ്യുന്നതിന് വേണ്ടി നമുക്ക് ചില മാര്‍ഗ്ഗങ്ങള്‍ ചിറ്റമൃത് അല്ലാതെ തന്നെ ചെയ്യാവുന്നതാണ്. അതില്‍ ചിലത് ഈ ലേഖനത്തില്‍ പറയുന്നു. ദിവസവും മുക്കാല്‍ മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക എന്നതാണ്. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക. തല്‍ക്കാലത്തേക്ക് പയര്‍, ബീന്‍സ് തുടങ്ങിയവ കഴിക്കാതിരിക്കുക. എട്ട് മണിക്ക് മുന്‍പ് അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കുക. നെല്ലിക്ക, നാരങ്ങ, ഓറഞ്ച് തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

യൂറിക് ആസിഡ് കൈകാര്യം ചെയ്യാന്‍

യൂറിക് ആസിഡ് കൈകാര്യം ചെയ്യാന്‍

മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കുക. കാരണം നിങ്ങളിലുണ്ടാവുന്ന സമ്മര്‍ദ്ദം പലപ്പോഴും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ രാത്രിയിലെ ഉറക്കം മികച്ച രീതിയില്‍ ആവുന്നതിന് ശ്രദ്ധിക്കുക. ഉറക്കത്തില്‍ പ്രശ്‌നമുണ്ടാവുന്നത് പലപ്പോഴും നിങ്ങളില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. നല്ല ഉറക്കം ലഭിക്കുന്നത് നിങ്ങളില്‍ മികച്ച ദഹനത്തിനും ആരോഗ്യത്തിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഉറക്കത്തില്‍ കോംപ്രമൈസ് ചെയ്യാതിരിക്കുക.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ് യൂറിക് ആസിഡ് കുറക്കും എന്ന് കരുതി ചിറ്റമൃത് അധികം കഴിക്കാന്‍ ശ്രദ്ധിക്കരുത്. അത് അല്‍പം അപകടം ഉണ്ടാക്കും. അമിതമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെ സ്വയം ചികിത്സയിലൂടെ കൂടുതല്‍ അളവില്‍ ചിറ്റമൃത് കഴിച്ചാല്‍ അത് മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് എന്ത് മരുന്ന് കഴിക്കുമ്പോഴും ഡോക്ടറെ കണ്ട് കൃത്യമായി മനസ്സിലാക്കിയതിന് ശേഷം മാത്രം കഴിക്കുക. കാരണം നിങ്ങള്‍ക്ക് യൂറിക് ആസിഡിന്റെ അളവ് എത്രയാണ് കൂടുതല്‍ എന്നോ എത്രയാണ് കുറക്കേണ്ടത് എന്നോ നമുക്ക് മനസ്സിലാക്കാന്‍ പരിശോധനയില്ലാതെ സാധിക്കില്ല. അതുകൊണ്ട് തന്നെ ഓരോ രോഗത്തിനും ശരീരപ്രകൃതിക്കും അനുസരിച്ച് വേണം മരുന്ന് കഴിക്കാന്‍. ഇതില്‍ അലംഭാവം കാണിക്കരുത്.

പ്രകൃതിയുടെ അമൃതാണ് ചിറ്റമൃത്, കാരണംപ്രകൃതിയുടെ അമൃതാണ് ചിറ്റമൃത്, കാരണം

ചിറ്റമൃത് വളര്‍ത്തും മുട്ടറ്റം മുടിയും തിളങ്ങുന്ന ചര്‍മ്മവുംചിറ്റമൃത് വളര്‍ത്തും മുട്ടറ്റം മുടിയും തിളങ്ങുന്ന ചര്‍മ്മവും

English summary

How To Use Giloy chittamruthu To Control High Uric Acid Level In Malayalam

Here in this article we are discussing about how to use giloy to control high uric acid in malayalam. Take a look.
Story first published: Monday, July 11, 2022, 17:02 [IST]
X
Desktop Bottom Promotion