For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദഹനം, നെഞ്ചെരിച്ചില്‍, ജലദോഷം: ഒറ്റപരിഹാരം നെയ്യില്‍

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും വന്നു പോവുന്ന ചില രോഗങ്ങളുണ്ട്. അവയില്‍ ചിലതാണ് ദഹന പ്രശ്‌നം, വയറു വേദന, ജലദോഷം തുടങ്ങിയവ. നമ്മള്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും ഇവ നമ്മളെ എപ്പോഴെങ്കിലും പിടികൂടുന്നു. എന്നാല്‍ ഈ പ്രശ്‌നത്തേയും ഇനി നമുക്ക് മരുന്ന് കഴിക്കാതെ ഒഴിവാക്കാന്‍ സാധിക്കും. അതിന് നെയ്യ് തന്നെ ധാരാളം. നെയ്യിന് ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉണ്ട് എന്ന് നമുക്കറിയാം. എന്നാല്‍ ഇത് ആരോഗ്യത്തിന് എങ്ങനെയെല്ലാം ഉപയോഗിക്കണം എന്നുള്‌ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല.

How To Use Ghee Home Remedies

ആരോഗ്യ സംരക്ഷണത്തിന് ഒറ്റവാക്കാണ് നെയ്യ് എന്നത്. എന്നാല്‍ നെയ്യ് ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ അത് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. മുകളില്‍ പറഞ്ഞ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നെയ്യ് ഉപയോഗിക്കാവുന്നതാണ്. അത് എങ്ങനെയെന്ന് നമുക്ക് നോക്കാം. ഒറ്റമൂലികളില്‍ ചിലത് നെയ്യ് ഉപയോഗിച്ച് നമുക്ക് തയ്യാറാക്കാം. വായിക്കൂ......

 ദഹനത്തിന് ഒറ്റമൂലി

ദഹനത്തിന് ഒറ്റമൂലി

ദഹന പ്രശ്‌നങ്ങള്‍ പലപ്പോഴായി വന്നു പോവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഇന് ദഹനപ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഒരു കപ്പ് പാലില്‍ അല്‍പം നെയ്യ് ഒഴിച്ച് കഴിച്ചാല്‍ മതി. ഇത് മലബന്ധം ഇല്ലാതാക്കുന്നതിനും മികച്ച ദഹനത്തിനും സഹായിക്കും എന്നാണ് പറയുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചത് തന്നെയാണ് ഇത്.

ജലദോഷത്തിന് പരിഹാരം

ജലദോഷത്തിന് പരിഹാരം

പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാമ് ജലദോഷം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് യാതൊരു മടിയും കൂടാതെ നെയ്യ് ഉപയോഗിക്കാം. അത് മൂക്കിലെ ഈ അസ്വസ്ഥതയെ പെട്ടെന്ന് പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ അടഞ്ഞ മൂക്ക് തുറക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം എന്ന് പറയുന്നത് എപ്പോഴും അല്‍പം നെയ്യ് എടുത്ത് ഉരുക്കി ചൂട് പോയതിന് ശേഷം ധാരയായി മൂക്കിലേക്ക് ഒഴിക്കുക എന്നതാണ്. ഇത് അണുബാധയെ ഇല്ലാതാക്കുകയും തൊണ്ട വരെ ക്ലിയറാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ജലദോഷത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നെയ്യ് സഹായിക്കുന്നു.

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍

വയറിലെ കൊഴുപ്പ് കുറക്കുന്നതിന് വേണ്ടി നമുക്ക് നെയ്യ് ഉപയോഗിക്കാം. ഇത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. ശരീരഭാരം കുറക്കുന്നതിന് വേണ്ടി ദിവസവും നെയ്യ് ഉപയോഗിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ശരിയായ ദഹനത്തിനും നെയ്യ് സഹായിക്കുന്നു.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹമെന്നത് ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. നിങ്ങളുടെ പ്രമേഹരോഗത്തിന്റെ അളവിനെ കുറക്കുന്നതിന് വേണ്ടി നമുക്ക് നെയ്യ് സഹായിക്കുന്നു. ചപ്പാത്തി, പൊറോട്ട, വെളുത്ത അരി എന്നിവയില്‍ നെയ്യ് പുരട്ടുന്നത് ഗ്ലൈസെമിക് സൂചിക കുറയ്ക്കാന്‍ സഹായിക്കും. ഇത് പ്രമേഹത്തിന് ആശ്വാസം നല്‍കുന്നു.

ചര്‍മ്മത്തിന് വീട്ടുവൈദ്യം

ചര്‍മ്മത്തിന് വീട്ടുവൈദ്യം

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ നെയ്യ് മികച്ചതാണ്. സൗന്ദര്യ സംരക്ഷണത്തിനായി നെയ്യ് ഉപയോഗിക്കുന്നത് പണ്ട് മുതലേ ഉള്ളതാണ്. ഇതിലെ ഫാറ്റി ആസിഡുകള്‍ നിങ്ങളുടെ മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മനത്തില്‍ ഒരു പോഷക ഏജന്റായി പ്രവര്‍ത്തിക്കുന്നു. എല്ലാ ചര്‍മ്മത്തിലുള്ളവര്‍ക്കും നെയ്യ് അനുയോജ്യമാണ്. മൃദുവും മൃദുലവുമായ ചര്‍മ്മം ലഭിക്കാന്‍ നെയ്യ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ഫേസ്പാക്ക് ഇതാ. അതിന് വേണ്ടി 2 ടേബിള്‍സ്പൂണ്‍ നെയ്യ് 2 ടേബിള്‍സ്പൂണ്‍ ചെറുപയര്‍ പൊടി ഒരു ടീസ്പൂണ്‍ മഞ്ഞള്‍ എന്നിവയാണ് വേണ്ടത്. ഇത് എല്ലാം നല്ലതുപോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ശേഷം പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയേണ്ടതാണ്. ഇത് ചര്‍മ്മത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നെയ്യ് ഉപയോഗിക്കാം. അതിന് വേണ്ടി നെയ്യ് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നരച്ച മുടിക്ക് പരിഹാരം നല്‍കുന്നതിനും മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഒരു മികച്ച കണ്ടീഷണര്‍ ആണ് നെയ്യ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വെള്ളത്തില്‍ കഴുകുന്നതിനുമുമ്പ് 20 മിനിറ്റ് എങ്കിലും ഇത് തലയില്‍ വേണം എന്നതാണ്. ഈ ഹെയര്‍പാക്കില്‍ തന്നെ താരനെ പ്രതിരോധിക്കുന്നതിന് വേണ്ടി അല്‍പം നാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്.

വരണ്ട ചുണ്ടിന് പരിഹാരം

വരണ്ട ചുണ്ടിന് പരിഹാരം

ചുണ്ടുകള്‍ വരണ്ടിരിക്കുന്നത് വേനല്‍ക്കാലത്തും മഞ്ഞുകാലത്തും എല്ലാം ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് നെയ്യ് ഉപയോഗിക്കാം. നെയ്യില്‍ അല്‍പം റോസ് വാട്ടര്‍ മിക്‌സ് ചെയ്ത് വരണ്ട ചുണ്ടില്‍ തേച്ച് പിടിപ്പിക്കാം. ഇത് നിങ്ങള്‍ക്ക് ചുണ്ടില്‍ നിന്ന് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചുണ്ടിനെ വളരെയധികം മൃദുവാക്കുന്നതിനും സഹായിക്കുന്നു. എല്ലായ്‌പ്പോഴും ഇത് ചുണ്ടിന്റെ ആരോഗ്യത്തിന് ഉപയോഗിക്കാവുന്നതാണ്.

മഴക്കാലത്ത് കൊവിഡിനേയും ശ്രദ്ധിക്കണം: മുന്‍കരുതല്‍ ഇതെല്ലാംമഴക്കാലത്ത് കൊവിഡിനേയും ശ്രദ്ധിക്കണം: മുന്‍കരുതല്‍ ഇതെല്ലാം

ഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി: ലോകാരോഗ്യ സംഘടനഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി: ലോകാരോഗ്യ സംഘടന

English summary

How To Use Ghee Home Remedies For Various Health Conditions In Malayalam

Here in this article we are sharing some home remedies using ghees for various health condition in malayalam. Take a look.
Story first published: Saturday, July 9, 2022, 18:32 [IST]
X
Desktop Bottom Promotion