For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബി.പി അടുക്കില്ല, വെളുത്തുള്ളി ചായ കുടിക്കാം

|

ഔഷധ ഗുണങ്ങളാല്‍ ആഗോള പ്രശസ്തി നേടിയൊരു വസ്തുവാണ് വെളുത്തുള്ളി. ഇന്ത്യക്കാര്‍ കറികളിലും സൂപ്പുകളിലും പരമ്പരാഗതമായി വെളുത്തുള്ളി ഉപയോഗിച്ചുവരുന്നു. ആരോഗ്യകരമായ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ വെളുത്തുള്ളിയില്‍ നിറഞ്ഞിരിക്കുന്നു. സള്‍ഫര്‍ അടങ്ങിയ സംയുക്തമായ അല്ലിസിന് ആന്റി ബാക്ടീരിയല്‍, ഫംഗസ് വിരുദ്ധ ഗുണങ്ങള്‍ ഉണ്ട്. ദഹനവ്യവസ്ഥയെ സുഗമമാക്കുന്നതിന് വെളുത്തുള്ളി അറിയപ്പെടുന്നു.

Most read: ഒരു കപ്പ് ജീരക ചായ, ഗുണങ്ങള്‍ നിരവധിMost read: ഒരു കപ്പ് ജീരക ചായ, ഗുണങ്ങള്‍ നിരവധി

അത്തരത്തില്‍ ഒരുപാട് ഗുണങ്ങളുള്ള വെളുത്തുള്ളി ഉപയോഗിച്ച് ചായ നിര്‍മിച്ചു കുടിച്ചാലോ? ഗുണങ്ങള്‍ ഇനിയും വര്‍ധിക്കും. അതെ, വെളുത്തുള്ളി ചായയുടെ ആരോഗ്യ ഗുണങ്ങള്‍ കണ്ടറിഞ്ഞ് ഇന്ന് ലോകമെങ്ങും ഇത് ഉപയോഗിച്ചു പോരുന്നു. ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള കഴിവാണ് വെളുത്തുള്ളിയുടെ ആരോഗ്യപരമായ ഒരു പ്രധാന ഗുണം. വെളുത്തുള്ളി ചായയാക്കി കഴിക്കുമ്പോള്‍ ഏറ്റവും ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഇനി വെളുത്തുള്ളി ചായ കുടിക്കാം.

ബി.പി കുറയ്ക്കാന്‍ എങ്ങനെ സഹായിക്കും

ബി.പി കുറയ്ക്കാന്‍ എങ്ങനെ സഹായിക്കും

രക്താതിമര്‍ദ്ദം അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നത് ധമനികളിലൂടെ രക്തം സാധാരണയേക്കാള്‍ ശക്തിയായി പ്രവഹിക്കുന്ന ഒരു അവസ്ഥയായി നിര്‍വചിക്കപ്പെടുന്നു. അനിയന്ത്രിതമായ രക്താതിമര്‍ദ്ദം ഹൃദയാഘാതത്തിലേക്കോ മരണത്തിലേക്കോ നയിച്ചേക്കാം.

ബി.പി കുറയ്ക്കാന്‍ എങ്ങനെ സഹായിക്കും

ബി.പി കുറയ്ക്കാന്‍ എങ്ങനെ സഹായിക്കും

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നുവെന്നു പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വെളുത്തുള്ളിയിലെ സള്‍ഫര്‍ ധമനികളിലെ നൈട്രിക് ഓക്‌സൈഡ് ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് അവയുടെ ഇലാസ്തികതയെ ലഘൂകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബി.പി കുറയ്ക്കാന്‍ വെളുത്തുള്ളി ചായ

ബി.പി കുറയ്ക്കാന്‍ വെളുത്തുള്ളി ചായ

യൂറോപ്യന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, 480 മില്ലിഗ്രാം അല്ലെങ്കില്‍ 960 മില്ലിഗ്രാം വെളുത്തുള്ളി കഴിച്ചവരില്‍ സിസ്റ്റോളിക് രക്തസമ്മര്‍ദ്ദത്തില്‍ ഗണ്യമായ കുറവ് കാണിച്ചിരുന്നു.

വെളുത്തുള്ളി ചായ എങ്ങനെ ഉണ്ടാക്കാം

വെളുത്തുള്ളി ചായ എങ്ങനെ ഉണ്ടാക്കാം

വെളുത്തുള്ളി ചായ ഉണ്ടാക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. കുറച്ച് വെളുത്തുള്ളിയും കുറച്ച് വെള്ളവും മാത്രമാണ് നിങ്ങള്‍ക്ക് വേണ്ടത്. ഒരു പാത്രത്തില്‍ 3 കപ്പ് വെള്ളവും 3 അല്ലി വെളുത്തുള്ളിയും ചേര്‍ക്കുക. ഇതു തിളപ്പിച്ച് ഈ ചായയില്‍ 2 ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ആന്റിഓക്‌സിഡന്റ് വര്‍ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് കുറച്ച് നാരങ്ങ നീരും പിഴിഞ്ഞൊഴിക്കാം. തിളപ്പിച്ചാറ്റിയ ചായ ഔഷധഗുണത്തോടെ കഴിക്കുക. എന്നാല്‍ നിങ്ങള്‍ ഒരു ദിവസം രണ്ട് കപ്പില്‍ കൂടുതല്‍ കഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക.

വെളുത്തുള്ളി ചായയുടെ ആരോഗ്യ ഗുണങ്ങള്‍

വെളുത്തുള്ളി ചായയുടെ ആരോഗ്യ ഗുണങ്ങള്‍

* രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു

* കാന്‍സറിനെ തടയുകയും ചികിത്സിക്കുകയും ചെയ്യുന്നു

* അമിതവണ്ണം സുഖപ്പെടുത്തുന്നു

* ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

* അണുബാധകള്‍ക്കെതിരെ പോരാടുന്നു

* കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

* മുറിവുകള്‍ അണുവിമുക്തമാക്കുന്നു

* യോനി അണുബാധയെ ചികിത്സിക്കുക

* വായ അള്‍സറില്‍ നിന്ന് ആശ്വാസം

* ആമാശയ കാന്‍സറിനെ ചികിത്സിക്കുന്നു

English summary

How To Use Garlic Tea For High Blood Pressure

Hypertension problem? Learn about how drinking garlic tea may help keep your BP levels in control and learn how to make garlic tea.
Story first published: Thursday, February 27, 2020, 18:02 [IST]
X
Desktop Bottom Promotion