For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലബന്ധത്തെ പൂര്‍ണമായും നീക്കും ഒറ്റമൂലി: അറിയാം ഈ വിത്തിനെക്കുറിച്ച്

|

ആരോഗ്യ സംരക്ഷണത്തില്‍ മലബന്ധം എന്നത് എപ്പോഴും അല്‍പം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. കൃത്യമായ ദഹനവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉടലെടുക്കുമ്പോള്‍ പലപ്പോഴും വെല്ലുവിളിയായി മാറുന്ന ഒന്നാണ് മലബന്ധം. ഇതെങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളില്‍ ദഹന പ്രശ്‌നം തന്നെയാണ് എപ്പോഴും മുന്നിട്ട് നില്‍ക്കുന്നത്. എത്ര ഗംഭീരമായി ഈ പ്രശ്‌നത്തെ പ്രതിരോധിക്കാം എന്നത് ഈ ലേഖനത്തില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

ആരോഗ്യം എന്നത് എപ്പോഴും കാത്തു സൂക്ഷിക്കേണ്ടതായ ഒരു സംഗതിയാണ് എന്നുള്ളതാണ് സത്യം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ടത് കൃത്യമായ ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ മുന്നോട്ട് പോവുക എന്നതാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും ദഹന പ്രശ്‌നത്തെയും മലബന്ധത്തെയും ഇല്ലാതാക്കാന്‍ നമുക്ക് ചണവിത്ത് ഉപയോഗിക്കാവുന്നതാണ്.

ചണവിത്തിന്റെ ഗുണങ്ങള്‍

ചണവിത്തിന്റെ ഗുണങ്ങള്‍

ചണവിത്ത് ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും ഇത് സഹായിക്കുന്നുണ്ട്. ദിവസവും ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യം, ചര്‍മ്മം, മുടി, ദഹന പ്രശ്‌നങ്ങള്‍ എന്നിവയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നിങ്ങളില്‍ എങ്ങനെ മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. മലബന്ധത്തിന് ചണവിത്ത് ഉപയോഗിക്കുമ്പോള്‍ എങ്ങനെ ഉപയോഗിക്കണം എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്.

 നാരുകള്‍ കൂടുതല്‍

നാരുകള്‍ കൂടുതല്‍

ചണവിത്തില്‍ നാരുകള്‍ കൂടുതല്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ആരോഗ്യത്തിന് മികച്ചതാണ്. ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി നമുക്ക് ഫ്‌ളാക്‌സ് സീഡ് ഉപയോഗിക്കാവുന്നതാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതായി മാറുന്നുണ്ട്. മലബന്ധത്തെ ചെറുക്കുന്നതിന് വേണ്ടി ചണവിത്ത് ഉപയോഗിക്കുമ്പോള്‍ അത് പെട്ടെന്ന് ദഹിക്കുകയും ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ചണവിത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ദഹനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നുണ്ട്.

 നാരുകള്‍ കൂടുതല്‍

നാരുകള്‍ കൂടുതല്‍

സ്ഥിരമായി ചണവിത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് മലബന്ധം കൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ഫ്‌ളാക്‌സ് സീഡുകളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടല്‍ വീക്കം, കോശജ്വലന പ്രശ്‌നങ്ങള്‍ എന്നിവക്ക് പരിഹാരം കാണുകയും ആരോഗ്യത്തോടെ തുടരുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. എല്ലായ്‌പ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ ആണ് നല്‍കുന്നത് എന്നത് എടുത്ത് പറയേണ്ടത് തന്നെയാണ്.

എങ്ങനെയെല്ലാം കഴിക്കാം

എങ്ങനെയെല്ലാം കഴിക്കാം

പലര്‍ക്കും ഇതിന്റെ രുചി ഇഷ്ടപ്പെടണം എന്നില്ല. അതുകൊണ്ട് തന്നെ ഇത് എങ്ങനെ കഴിക്കണം എന്നുള്ളത് നിങ്ങളുടെ ചോയ്‌സ് ആണ്. നിങ്ങള്‍ക്ക് സ്മൂത്തികളിലും തൈരിലും ഇട്ട് ഇത് കഴിക്കാവുന്നതാണ്. കഞ്ഞി, സൂപ്പ് അല്ലെങ്കില്‍ ധാന്യങ്ങള്‍ എന്നിവയില്‍ ചേര്‍ത്ത് നിങ്ങള്‍ക്ക് ചണവിത്ത് കഴിക്കാവുന്നതാണ്. 1 ടീസ്പൂണ്‍ ഫ്‌ളാക്‌സ് സീഡ് ഒരു ഗ്ലാസ് വെള്ളത്തില്‍ വറുത്ത് പൊടിച്ച് കുടിക്കുന്നത് മലബന്ധത്തിന് പെട്ടെന്ന് ആശ്വാസം നല്‍കുന്ന ഒരു പരിഹാരമാണ്.

എന്തൊക്കെ അടങ്ങിയിട്ടുണ്ട്?

എന്തൊക്കെ അടങ്ങിയിട്ടുണ്ട്?

ചണവിത്തില്‍ എന്തൊക്കെ അടങ്ങിയിട്ടുണ്ട് എന്നത് പലര്‍ക്കും അറിയില്ല. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ധാതുക്കള്‍ എന്നിവ ഫ്‌ളാക്‌സ് സീഡുകളുടെ മികച്ച ഉറവിടങ്ങളാണ് എന്നത് ഇതിന് മികച്ച ഗുണം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് വയറിന് ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ എന്തും അധികമായാല്‍ അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അവയെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്.

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

ചണവിത്തുകള്‍ വലിയ അളവില്‍ കഴിക്കുന്നത് വയറിളക്കം പോലെയുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് ഗര്‍ഭിണികളായ അല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുക്കുന്ന സ്ത്രീകള്‍ കഴിക്കാന്‍ പാടില്ല. ഇത് ചെറിയ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കിഡ്നിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കുന്നുണ്ട്. എന്നാല്‍ എന്ത് കഴിക്കുമ്പോഴും ഡോക്ടറോട് ചോദിക്കേണ്ടതാണ്. കാരണം ഓരോരുത്തരുടേയും ശരീരം പല വിധത്തിലാണ് ഭക്ഷണങ്ങളോട് പ്രതികരിക്കുക.

നടക്കുമ്പോള്‍ കിതക്കുന്നുവോ, കാരണം നിസ്സാരമല്ല: പരിഹാരവും ഇതാനടക്കുമ്പോള്‍ കിതക്കുന്നുവോ, കാരണം നിസ്സാരമല്ല: പരിഹാരവും ഇതാ

കുടലില്‍ ക്യാന്‍സര്‍ വളരുന്നത് അറിയില്ല: ശ്രദ്ധിക്കണം ഈ ലക്ഷണംകുടലില്‍ ക്യാന്‍സര്‍ വളരുന്നത് അറിയില്ല: ശ്രദ്ധിക്കണം ഈ ലക്ഷണം

English summary

How To Use Flaxseeds for Constipation In Malayalam

Here in this article we are sharing some to flaxseeds tips to relieve constipation in malayalam. Take a look.
Story first published: Thursday, March 17, 2022, 20:29 [IST]
X
Desktop Bottom Promotion