For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെരുഞ്ചീരകം മതി, വ്യായാമമില്ലാതെ വയര്‍ പോകാന്‍

പെരുഞ്ചീരകം മതി, വ്യായാമമില്ലാതെ വയര്‍ പോകാന്‍

|

വയര്‍ ചാടുന്നത് ഇന്നത്തെ കാലത്ത് ആഗോള പ്രശ്‌നമാണെന്നു പറഞ്ഞാലും തെറ്റില്ല. ഇന്നത്തെ ജീവിത ശൈലികളും ഭക്ഷണ രീതികളുമാകും, പ്രധാന കാരണം. പോരാത്തതിന് കമ്പ്യൂട്ടറിനു മുന്നില്‍ ചടഞ്ഞിരുന്നുള്ള ജോലിയും. സെ്ട്രസ് പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യത്യാസങ്ങളും വയര്‍ ചാടുവാനുള്ള കാരണമാണ്.

സൗന്ദര്യത്തേക്കാള്‍ ആരോഗ്യപരമായ പ്രശ്‌നം കൂടിയാണിത്. കാരണം ശരീരത്തിലെ മറ്റേതു ഭാഗത്തടിഞ്ഞു കൂടുന്ന കൊഴുപ്പിനേക്കാള്‍ അപകടകരമാണ് വയറ്റിലെ കൊഴുപ്പ്. ഇതു പെട്ടെന്നടിഞ്ഞു കൂടും, പോകാനായി ഏറെ പണിപ്പെടുകയും വേണം.

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. പലതും പാചകത്തിന് ഉപയോഗിയ്ക്കുന്ന കൂട്ടുകള്‍ തന്നെയാണ്. ഇത്തരത്തിലെ ഒന്നാണ് പെരുഞ്ചീരകം. പെരുഞ്ചീരകം പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് ചാടുന്ന വയര്‍ ഒതുക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതെക്കുറിച്ചു കൂടതലറിയൂ.

പെരുഞ്ചീരകത്തിനൊപ്പം

പെരുഞ്ചീരകത്തിനൊപ്പം

പെരുഞ്ചീരകത്തിനൊപ്പം ചില പ്രത്യേക ചേരുവകള്‍ കൂടി ഈ പ്രത്യേക കൂട്ടില്‍ ചേര്‍ക്കാറുണ്ട്. ഇഞ്ചി, കറുവാപ്പട്ട, മഞ്ഞള്‍ എന്നിവയുടെ പൊടിയാണ് ഇതിനായി വേണ്ടത്. ഇവയെല്ലാം പൊടി രൂപത്തില്‍ തന്നെ വേണം, ഉപയോഗിയ്ക്കുവാന്‍. ഇതിനൊപ്പം നാരങ്ങനീര്, തേന്‍ എന്നീ ചേരുവകള്‍ കൂടി ഇതിനൊപ്പം ചേര്‍ക്കണം.

ഇവ

ഇവ

ഇവ പ്രത്യേക ആനുപാതത്തില്‍ വേണം, എടുക്കുവാന്‍. ഒരു ടീസ്പൂണ്‍ പെരുഞ്ചീരകം പൊടിച്ചത്, അര ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടി, ഇഞ്ചിപ്പൊടി, കാല്‍ ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത് എന്നിവ ഒരു കപ്പു ചൂടുവെള്ളത്തില്‍ കലര്‍ത്തുക.ഇതില്‍ നാരങ്ങാനീരും തേനും ചേര്‍ക്കാം. ഈ പാനീയം ഇളംചൂടോടെ രാവിലെ വെറുംവയറ്റിലും രാത്രി കിടക്കുവാന്‍ നേരത്തും കുടിയ്ക്കാവുന്നതാണ്.

മഞ്ഞള്‍

മഞ്ഞള്‍

പെരുഞ്ചീരകം ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ദഹനം മെച്ചപ്പെടുത്തുന്ന, ശരീരത്തിലെ അപചയ പ്രക്രിയകള്‍ ശക്തിപ്പെടുത്തുന്ന ഒന്നാണിത്

ഇതില്‍ ചേര്‍ക്കുന്ന മറ്റു ചേരുവകളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മഞ്ഞള്‍ പൊതുവേ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് നല്ലൊരു ആന്റിഓക്‌സിഡന്റാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയ്ക്കും കൊഴുപ്പു കുറയ്ക്കുകയെന്ന ഗുണമുണ്ട്. ഇത് ശരീരത്തിലെ ചൂടുവര്‍ദ്ധിപ്പിച്ച് ഇതുവഴി അപചയപ്രക്രിയ ശക്തിപ്പെടുത്തി വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ജിഞ്ചറോളുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

ചെറുനാരങ്ങ

ചെറുനാരങ്ങ

ഇതില്‍ ചേര്‍ക്കുന്ന ചെറുനാരങ്ങയും ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ചെറുനാരങ്ങയില്‍ ധാരാളം വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ടയും ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. നല്ല ദഹനത്തിനും ഇത് നല്ലതാണ്. അതുവഴിയും ഇത് വയര്‍ കുറയ്ക്കാന്‍ സഹായകമാണ്.ഇതില്‍ ചേര്‍ക്കുന്ന തേനും ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ ചേര്‍ന്നതും തടി കുറയ്്ക്കാന്‍ സഹായിക്കുന്നതുമാണ്.

English summary

How To Use Fennel Seeds To Reduce Belly Fat

How To Use Fennel Seeds To Reduce Belly Fat, Read more to know about,
Story first published: Monday, November 11, 2019, 11:57 [IST]
X
Desktop Bottom Promotion