For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂര്‍ക്കം വലിക്ക് പരിഹാരം നല്‍കും ഈ അവശ്യ എണ്ണകള്‍

|

സസ്യങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സുഗന്ധമുള്ള എണ്ണമയമുള്ള ദ്രാവകങ്ങളാണ് അവശ്യ എണ്ണകള്‍. വാറ്റിയെടുത്തോ ചെടിയുടെ വിവിധ ഭാഗങ്ങള്‍ ചതച്ചോ അവശ്യ എണ്ണകള്‍ വേര്‍തിരിച്ചെടുക്കുന്നു. സമ്മര്‍ദ്ദം ഒഴിവാക്കുക, ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുക, തലവേദന നീക്കുക, മാനസികാവസ്ഥ മെച്ചപ്പെടുത്തുക, ഉത്കണ്ഠ കുറയ്ക്കുക, എക്‌സിമ പോലുള്ള ചര്‍മ്മരോഗങ്ങള്‍ ചികിത്സിക്കുക തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് അവശ്യ എണ്ണകള്‍ ഉപയോഗിക്കുന്നു. മുതിര്‍ന്നവരില്‍ 30 ശതമാനത്തെയും 60 വയസ്സിനു മുകളിലുള്ളവരില്‍ 50 ശതമാനത്തെയും ബാധിക്കുന്ന ഒരു സാധാരണ പ്രശ്‌നമായ കൂര്‍ക്കംവലി ചികിത്സിക്കുന്നതിനും അവശ്യ എണ്ണകള്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Most read: ആമാശയ ക്യാന്‍സര്‍ ക്ഷണിച്ചുവരുത്തും ഈ ആഹാരസാധനങ്ങള്‍; ഒഴിവാക്കണം ഇതെല്ലാംMost read: ആമാശയ ക്യാന്‍സര്‍ ക്ഷണിച്ചുവരുത്തും ഈ ആഹാരസാധനങ്ങള്‍; ഒഴിവാക്കണം ഇതെല്ലാം

കൂര്‍ക്കംവലി ഉറക്കമില്ലായ്മയിലേക്കും സ്ലീപ് അപ്നിയയിലേക്കും നയിച്ചേക്കാം. കൂര്‍ക്കംവലി ചികിത്സിക്കുന്നതിനും ഉറക്കം മെച്ചപ്പെടുത്തുന്നതിനും പലരും അവശ്യ എണ്ണ ഉപയോഗിക്കുന്നു. ഫൈറ്റോതെറാപ്പി റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പ്രാഥമിക ക്ലിനിക്കല്‍ ട്രയല്‍ പ്രകാരം, അവശ്യ എണ്ണകളുടെ മിശ്രിതം ചില ആളുകളില്‍ കൂര്‍ക്കംവലി ഫലപ്രദമായി കുറയ്ക്കുമെന്ന് കാണിക്കുന്നു. കൂര്‍ക്കംവലി കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില അവശ്യ എണ്ണകളെക്കുറിച്ച് ഇവിടെ വായിച്ചറിയാം.

കൂര്‍ക്കം വലി ഉണ്ടാകുന്നത് എങ്ങനെ

കൂര്‍ക്കം വലി ഉണ്ടാകുന്നത് എങ്ങനെ

ജനിതകവും സാഹചര്യപരവുമായ പല ഘടകങ്ങളും ഉറങ്ങുമ്പോള്‍ നമ്മുടെ ശ്വസനത്തെ ബാധിക്കും. ഉറങ്ങുമ്പോള്‍ ശരീരത്തിലെ മറ്റെല്ലാ പേശികളുടെയും പോലെ, നമ്മുടെ ശ്വസനപാതയിലെ പേശികളും അയഞ്ഞുതുടങ്ങും. നാം ശ്വാസമെടുക്കുമ്പോള്‍ ശ്വസന പാതയില്‍ ഉണ്ടാകുന്ന മര്‍ദം കാരണം അയഞ്ഞ പേശികള്‍ ഉള്ളിലേക്ക് വലിയുന്നു. കൂര്‍ക്കംവലിക്കുന്നവരില്‍ ഇപ്രകാരം, കുറുനാക്കിലെയും, നാക്കിന്റെ പിന്‍ഭാഗത്തുള്ള പേശികളും ക്രമാതീതമായി അയവുവരുന്നതു കാരണം ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോള്‍ ഈ അയഞ്ഞ പേശികള്‍ പ്രകമ്പനം കൊള്ളുകയും, കൂര്‍ക്കംവലിയുടെ ശബ്ദം ഉണ്ടാവുകയും ചെയ്യുന്നു. അമിതഭാരമുള്ള വ്യക്തികള്‍ക്ക് ഇത് കൂടുതലായേക്കാം. ചില വ്യക്തികള്‍ക്ക് വിട്ടുമാറാത്ത കൂര്‍ക്കം വലി അനുഭവപ്പെടുന്നു, തുടര്‍ന്ന് ശ്വസനം കുറയുന്നു, അല്ലെങ്കില്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു. ഇതിനെ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ എന്ന് വിളിക്കുന്നു.

കൂര്‍ക്കംവലിക്ക് അവശ്യ എണ്ണകള്‍ ഫലപ്രദമാണോ

കൂര്‍ക്കംവലിക്ക് അവശ്യ എണ്ണകള്‍ ഫലപ്രദമാണോ

കൂര്‍ക്കം വലിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാനും, അത്ഭുതകരമായി എല്ലാ രാത്രിയും നിശബ്ദമായി ഉറങ്ങാനും അവശ്യ എണ്ണകള്‍ സഹായിച്ചേക്കും. ചില ജീവിതശൈലി മാറ്റങ്ങളോടെ ചില അവശ്യ എണ്ണകള്‍ ചിലര്‍ക്ക് കൂര്‍ക്കം വലി ഉണ്ടാക്കുന്ന ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിച്ചേക്കാം.

Most read:പുകവലിക്കുന്നവരാണോ നിങ്ങള്‍? നിര്‍ബന്ധമായും ചെയ്യണം ഈ മെഡിക്കല്‍ പരിശോധനകള്‍Most read:പുകവലിക്കുന്നവരാണോ നിങ്ങള്‍? നിര്‍ബന്ധമായും ചെയ്യണം ഈ മെഡിക്കല്‍ പരിശോധനകള്‍

ലാവെന്‍ഡര്‍ എണ്ണ

ലാവെന്‍ഡര്‍ എണ്ണ

ലാവെന്‍ഡര്‍ അവശ്യ എണ്ണ ശ്വസിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 2014-ല്‍ ജേര്‍ണല്‍ ഓഫ് ആള്‍ട്ടര്‍നേറ്റീവ് ആന്‍ഡ് കോംപ്ലിമെന്ററി മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ലാവെന്‍ഡര്‍ ഓയില്‍ മണക്കുന്നത് നേരിയ ഉറക്ക അസ്വസ്ഥതകള്‍ മെച്ചപ്പെടുത്തുന്നതില്‍ നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് കാണിച്ചിട്ടുണ്ട്.

കാശിത്തുമ്പ എണ്ണ

കാശിത്തുമ്പ എണ്ണ

കാശിത്തുമ്പ എണ്ണയ്ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. കാശിത്തുമ്പ എണ്ണ തനിച്ചോ മറ്റ് പ്രകൃതിദത്ത ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന സംയുക്തങ്ങളുടെ മിശ്രിതത്തിലോ ഉപയോഗിക്കുമ്പോള്‍ കൂര്‍ക്കംവലി കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കര്‍പ്പൂര തുളസി എണ്ണ

കര്‍പ്പൂര തുളസി എണ്ണ

കര്‍പ്പൂര തുളസി എണ്ണയ്ക്ക് ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, തണുപ്പിക്കല്‍ ഗുണങ്ങളുണ്ട്. പെപ്പര്‍മിന്റ് എണ്ണ ശ്വസിക്കുന്നത് സൈനസുകള്‍ വൃത്തിയാക്കാനും നിങ്ങള്‍ക്ക് ശ്വസിക്കുന്നത് എളുപ്പമാക്കാനും സഹായിക്കും.

Most read:പുകവലിക്കുന്നവരാണോ നിങ്ങള്‍? നിര്‍ബന്ധമായും ചെയ്യണം ഈ മെഡിക്കല്‍ പരിശോധനകള്‍Most read:പുകവലിക്കുന്നവരാണോ നിങ്ങള്‍? നിര്‍ബന്ധമായും ചെയ്യണം ഈ മെഡിക്കല്‍ പരിശോധനകള്‍

നാരങ്ങ എണ്ണ

നാരങ്ങ എണ്ണ

നാരങ്ങയുടെ തൊലികളില്‍ നിന്ന് കോള്‍ഡ് കംപ്രസ് രീതിയിലൂടെ നാരങ്ങ അവശ്യ എണ്ണ വേര്‍തിരിച്ചെടുക്കുന്നു. 2011 ലെ ഒരു പഠനം കണ്ടെത്തിയത്, അവശ്യ എണ്ണ സ്‌പ്രേയായോ ഗാര്‍ഗിള്‍ ഫോര്‍മുലേഷനായോ ഉപയോഗിക്കുമ്പോള്‍ നാരങ്ങ അവശ്യ എണ്ണ കൂര്‍ക്കംവലി ചികിത്സിക്കാന്‍ സഹായിക്കുമെന്നാണ്.

പെരുംജീരകം എണ്ണ

പെരുംജീരകം എണ്ണ

പെരുംജീരകം അവശ്യ എണ്ണ നീരാവി വാറ്റിയെടുക്കല്‍ പ്രക്രിയയിലൂടെ പെരുംജീരകം ചെടിയുടെ വിത്തുകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നു. പെരുംജീരകം എണ്ണയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് മൂക്കിലെയും തൊണ്ടയിലെയും വീക്കം കുറയ്ക്കാനും മൂക്കിലൂടെയുള്ള വായുപ്രവാഹം മെച്ചപ്പെടുത്താനും സഹായിക്കും.

Most read:അയോഡിന്‍ കുറഞ്ഞാല്‍ തൈറോയ്ഡ് താളംതെറ്റും; ഈ ആഹാരം ശീലമാക്കൂMost read:അയോഡിന്‍ കുറഞ്ഞാല്‍ തൈറോയ്ഡ് താളംതെറ്റും; ഈ ആഹാരം ശീലമാക്കൂ

യൂക്കാലിപ്റ്റസ് എണ്ണ

യൂക്കാലിപ്റ്റസ് എണ്ണ

യൂക്കാലിപ്റ്റസ് ഇലകള്‍ ഉണക്കി ചതച്ച് വാറ്റിയെടുത്ത് യൂക്കാലിപ്റ്റസ് അവശ്യ എണ്ണ വേര്‍തിരിച്ചെടുക്കുന്നു. യൂക്കാലിപ്റ്റസ് ഓയില്‍ മണക്കുന്നത് നിങ്ങളുടെ ശ്വസനവ്യവസ്ഥയിലെ കഫം അയവുവരുത്താന്‍ സഹായിക്കും, ഇത് കൂര്‍ക്കംവലി കുറയ്ക്കാന്‍ സഹായിക്കും.

ഗ്രാമ്പൂ എണ്ണ

ഗ്രാമ്പൂ എണ്ണ

ഗ്രാമ്പൂ മരത്തില്‍ നിന്ന് ഉണങ്ങിയ പൂമൊട്ടുകള്‍ വാറ്റിയെടുത്താണ് ഗ്രാമ്പൂ അവശ്യ എണ്ണ ഉണ്ടാക്കുന്നത്. ഗ്രാമ്പൂ അവശ്യ എണ്ണ ഉപയോഗിക്കുന്നത് സൈനസുകള്‍ വൃത്തിയാക്കാനും മൂക്കിലൂടെയുള്ള വായുപ്രവാഹം മെച്ചപ്പെടുത്താനും സഹായിക്കും.

Most read:കോവിഡിന് ശേഷമുള്ള ഓര്‍മ്മത്തകരാറ്; ബ്രെയിന്‍ ഫോഗ് അപകടമാകുന്നത് ഇങ്ങനെMost read:കോവിഡിന് ശേഷമുള്ള ഓര്‍മ്മത്തകരാറ്; ബ്രെയിന്‍ ഫോഗ് അപകടമാകുന്നത് ഇങ്ങനെ

കൂര്‍ക്കംവലി ചികിത്സിക്കാന്‍ അവശ്യ എണ്ണകള്‍ ഉപയോഗിക്കേണ്ട വിധം

കൂര്‍ക്കംവലി ചികിത്സിക്കാന്‍ അവശ്യ എണ്ണകള്‍ ഉപയോഗിക്കേണ്ട വിധം

നിങ്ങള്‍ക്ക് അവശ്യ എണ്ണകള്‍ പല തരത്തില്‍ ഉപയോഗിക്കാം, അവയില്‍ ഇവ ഉള്‍പ്പെടുന്നു:

അവശ്യ എണ്ണ ശ്വസിക്കുക.

നിങ്ങളുടെ കുളിക്കുന്ന വെള്ളത്തില്‍ ലയിപ്പിച്ച അവശ്യ എണ്ണ ചേര്‍ക്കുക.

നേര്‍പ്പിച്ച അവശ്യ എണ്ണയുടെ ഏതാനും തുള്ളി നിങ്ങളുടെ പാദങ്ങള്‍ക്ക് താഴെ തടവുക.

ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് തുള്ളി അവശ്യ എണ്ണ ചേര്‍ത്ത് കുറച്ച് മിനിറ്റ് ഗാര്‍ഗിള്‍ ചെയ്യുക.

കുറച്ച് തുള്ളി അവശ്യ എണ്ണ എടുത്ത് ഒരു കാരിയര്‍ ഓയിലുമായി കലര്‍ത്തി ചര്‍മ്മത്തില്‍ മസാജ് ചെയ്യുക.

ശ്രദ്ധിക്കുക: വെളിച്ചെണ്ണ, ബദാം ഓയില്‍ അല്ലെങ്കില്‍ ഒലിവ് ഓയില്‍ പോലെയുള്ള കാരിയര്‍ ഓയിലിനൊപ്പം വേണം അവശ്യ എണ്ണകള്‍ എപ്പോഴും ഉപയോഗിക്കാന്‍. നിങ്ങളുടെ കൂര്‍ക്കംവലി കഠിനമാവുകയും ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്താല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

English summary

How to Use Essential Oils for Snoring Problems in Malayalam

Let's read on to know how the essential oils that can help reduce snoring and improve sleep. Take a look.
Story first published: Friday, February 4, 2022, 16:09 [IST]
X
Desktop Bottom Promotion