For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വേദനയെല്ലാം മരണത്തിലേക്ക് വാതില്‍ തുറക്കുന്നു

|

നമ്മുടെ ശരീരം വേദനിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമേ അതിന്റെ കാരണങ്ങളെ അന്വേഷിച്ച് പോവുകയുള്ളൂ. എന്നാല്‍ ഇതിന് പിന്നില്‍ എന്താണ് എന്ന് കൃത്യമായി കണ്ടെത്തുന്നതിന് നമുക്ക് സാധിക്കുന്നില്ല. പലപ്പോഴും തെറ്റായ നിഗമനത്തിലാണ് നാം എത്തിച്ചേരുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ അവയവവുമായും ഏത് തരത്തിലുള്ള വേദനയാണ് എന്നുള്ളത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യം തന്നെയാണ്.

64 കാമകലകളില്‍ സ്ത്രീ പുരുഷനറിയേണ്ട കാമസൂത്രരഹസ്യം64 കാമകലകളില്‍ സ്ത്രീ പുരുഷനറിയേണ്ട കാമസൂത്രരഹസ്യം

എന്നാല്‍ എല്ലാ വേദനകളും അപകടമുണ്ടാക്കുന്നതല്ല. ഇത് തിരിച്ചറിഞ്ഞ് വേണം മുന്നോട്ട് പോവാന്‍ എന്നുള്ളതാണ്. എങ്കിലും നിസ്സാരമാണ് എന്ന് പറഞ്ഞ് വിടുന്ന വേദന പലപ്പോഴും അപകടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന് വെല്ലുവിളിയും ആയുസ്സിന് അപകടവും ഉണ്ടാക്കുന്ന ഈ വേദന എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഹൃദയാഘാതം

ഹൃദയാഘാതം

ഹൃദയത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ അതില്‍ ആദ്യം അനുഭവിക്കുന്ന ഒന്നായിരിക്കും നെഞ്ചിലുണ്ടാവുന്ന വേദന. ഇത് നെഞ്ചില്‍ നിന്ന് ആരംഭിച്ച് പിന്നീട് അത് ഇടത് കൈ,ഷോള്‍ഡര്‍, കഴുത്തിന്റെ ഭാഗം എന്നിവയിലേക്ക് പടരുന്നു. മറ്റ് തരത്തിലുള്ള വേദനകളില്‍ നിന്ന് വ്യത്യസ്തമായി ഇത് നിങ്ങളുടെ ചലിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തേയോ ശ്വാസതടസ്സത്തിനോ കാരണമാകുന്നില്ല. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിസ്സാരമായി വിടേണ്ട ഒന്നല്ല എന്നുള്ളത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം.

കിഡ്‌നിയിലെ പ്രശ്‌നങ്ങള്‍

കിഡ്‌നിയിലെ പ്രശ്‌നങ്ങള്‍

വൃക്ക വേദന ചിലപ്പോള്‍ ലളിതമായ നടുവേദനയുമായി മാറിപ്പോവാറുണ്ട്. കിഡ്‌നിയുടെ ഭാഗത്തായി അല്ല പലപ്പോഴും വേദനയുണ്ടാവുന്നത് എന്നുള്ളതാണ് ഇത്തരം ആശയക്കുഴപ്പത്തിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വൃക്ക വേദന വാരിയെല്ലുകള്‍ക്ക് താഴെയാണെന്നതാണ് വ്യത്യാസം, അതേസമയം പേശിവേദന സാധാരണയായി കുറവാണ്. വൃക്ക വേദന കാലുകളിലേക്കും സഞ്ചരിക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചെറുകുടലിലെ പ്രശ്‌നങ്ങള്‍

ചെറുകുടലിലെ പ്രശ്‌നങ്ങള്‍

ചെറുകുടലിന്റെ പ്രശ്‌നങ്ങള്‍ സാധാരണയായി നാഭി പ്രദേശത്താണ് വേദനയുണ്ടാക്കുന്നത്. വളയുകയോ നടക്കുകയോ ചെയ്യുമ്പോള്‍ വേദന തുടരുകയും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നുവെങ്കില്‍, ഒരു ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല. ഇത് അത്യന്തം ഗൗരവമായി തന്നെ കാണേണ്ടതാണ്. അല്ലെങ്കില്‍ കൂടുതല്‍ അസ്വസ്ഥതകളിലേക്ക് നിങ്ങള്‍ എത്തുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

വന്‍കുടലിലെ പ്രശ്‌നങ്ങള്‍

വന്‍കുടലിലെ പ്രശ്‌നങ്ങള്‍

വന്‍കുടല്‍ സംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതും വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഈ അവയവവുമായുള്ള പ്രശ്‌നങ്ങള്‍ സാധാരണയായി വലതുവശത്തായി അടിവയറ്റിലെ വേദനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനെത്തുടര്‍ന്ന് പലപ്പോഴും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുമുണ്ട്. ഈ കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് എന്നുള്ള കാര്യം ഒരു കാരണവശാലും നിങ്ങള്‍ മറന്നു പോവരുത്.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളില്‍ ഒരിക്കലും പുറമേ നിന്ന് വേദന അനുഭവപ്പെടുന്നില്ല. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു കൊണ്ടേ ഇരിക്കും. അതിന്റെ ഫലമായി നിങ്ങളുടെ നെഞ്ചില്‍ മങ്ങിയ വേദന അനുഭവപ്പെടാം. ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണ്. അതുകൊണ്ട് ഇതും ശ്രദ്ധിക്കണം.

അപ്പന്റിക്‌സ്

അപ്പന്റിക്‌സ്

അടിവയറ്റിലെ വലതുഭാഗത്താണ് അപ്പന്റിക്‌സ് സ്ഥിതിചെയ്യുന്നത്, പക്ഷേ വേദന മുഴുവന്‍ ആമാശയത്തെയും അതിന്റെ പ്രത്യേക ഭാഗങ്ങളെയും ബാധിച്ചേക്കാം. വേദന നിങ്ങളുടെ വലതു തുടയിലേക്കും സഞ്ചരിക്കാം. ഓക്കാനം, ഛര്‍ദ്ദി, പനി, മലബന്ധം അല്ലെങ്കില്‍ വയറിളക്കം എന്നിവയാണ് അപ്പന്റിക്‌സിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞാല്‍ വേദനയെ നിങ്ങള്‍ക്ക് ഇല്ലാതാക്കുന്നതിനും നേരത്തെ തന്നെ ചികിത്സ തേടുന്നതിനും കഴിയുന്നതാണ്.

 വയറു വേദന

വയറു വേദന

പല കാരണങ്ങള്‍ കൊണ്ടും വയറു വേദന വരാവുന്നതാണ്. ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ വാരിയെല്ലുകള്‍ക്ക് മുകളിലുള്ള വയറിലെ മധ്യഭാഗത്ത് വേദനയുണ്ടാക്കുന്നു. ഗ്യാസ്ട്രിക് അല്ലെങ്കില്‍ അന്നനാളം വേദന പലപ്പോഴും ഹൃദയവേദനയുമായി ആശയക്കുഴപ്പത്തിലാകുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള വേദനകള്‍ ഉണ്ടെങ്കില്‍ അത് ഗ്യാസാണെന്ന് പറഞ്ഞ് വെച്ചിരിക്കാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പിത്താശയവും കരളും

പിത്താശയവും കരളും

പിത്തസഞ്ചി, കരള്‍ പ്രശ്‌നങ്ങള്‍ എന്നിവ വയറിന്റെ മുകളില്‍ വലത് ഭാഗത്ത് വേദനയുണ്ടാക്കാം. ഇത് രണ്ടും ഒരേ സ്ഥലത്താണ് വേദനയുണ്ടാക്കുന്നത് എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. വായിലെ പുളിച്ച രുചി, മഞ്ഞപ്പിത്തം തുടങ്ങി പലതരം ലക്ഷണങ്ങളുമായി കരള്‍ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അശ്രദ്ധ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്.

പാന്‍ക്രിയാസ്

പാന്‍ക്രിയാസ്

മുകളിലെ വയറുവേദനയുടെ മധ്യഭാഗത്തെ വേദനയാണ് പാന്‍ക്രിയാറ്റിക് പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, കുറഞ്ഞ തീവ്രമായ വേദന മുഴുവന്‍ വയറിലേക്കും സഞ്ചരിക്കാം. ഇത് ശരിക്കും പാന്‍ക്രിയാസ് ആണെങ്കില്‍, നിങ്ങളുടെ പുറകിലും ഭക്ഷണത്തിനുശേഷവും കിടക്കുമ്പോള്‍ വേദന കൂടുതല്‍ വഷളാകും. അതുകൊണ്ട് നിസ്സാരമായി എടുക്കാതെ മുകളില്‍ പറഞ്ഞ വേദനകള്‍ എല്ലാം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവുന്നുണ്ട്

English summary

How to Understand What Really Causes Of Different Pain

Here we are discussing about how to understand the really causes of different types of pain. Take a look.
Story first published: Wednesday, May 13, 2020, 19:15 [IST]
X
Desktop Bottom Promotion