For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോണയില്‍ നിന്ന് പതിവായി രക്തം വരാറുണ്ടോ? സൂക്ഷിക്കണം ഇത്

|

പല്ല് തേയ്ക്കുമ്പോള്‍ മോണയില്‍ നിന്ന് രക്തം വരുന്നുണ്ടോ? ഇത് ഒരുപക്ഷേ ജിംഗിവൈറ്റിസ് എന്ന പ്രശ്‌നം കാരണമായിരിക്കാം. മോണയിലെ രക്തസ്രാവം വളരെ സാധാരണമാണ്, പലരും ഇത് അനുഭവിക്കുന്നു. മോണയില്‍ രക്തസ്രാവം മോണരോഗത്തിന്റെ സൂചനകളിലൊന്നാണ്. ഇത്തരം പ്രശ്‌നം ശരിയായി നിര്‍ണ്ണയിക്കാനും ചികിത്സിക്കാനുമായി ഒരു ദന്തരോഗവിദഗ്ദ്ധനെ കാണുക.

Most read: രാവിലെ പല്ല് തേക്കാന്‍ മടി വേണ്ട; ഇല്ലെങ്കില്‍ ഈ അപകടംMost read: രാവിലെ പല്ല് തേക്കാന്‍ മടി വേണ്ട; ഇല്ലെങ്കില്‍ ഈ അപകടം

എന്നാല്‍, അതിനു മുമ്പ് നിങ്ങള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കാനായി ചില വീട്ടുവൈദ്യങ്ങള്‍ സ്വീകരിക്കാവുന്നതാണ്. മോണയിലെ രക്തസ്രാവവും വീക്കവും തടയാന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ചില വീട്ടുവൈദ്യങ്ങള്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

മോണയില്‍ രക്തസ്രാവമുണ്ടാകാന്‍ കാരണം

മോണയില്‍ രക്തസ്രാവമുണ്ടാകാന്‍ കാരണം

ഇനിപ്പറയുന്ന ഘടകങ്ങള്‍ കാരണം മോണയില്‍ നിന്ന് രക്തസ്രാവമുണ്ടാകാം:

* ശുചിത്വമില്ലാത്ത വായ വിവിധ ബാക്ടീരിയകളുടെ ആവാസ കേന്ദ്രമാവുകയും നിങ്ങളുടെ മോണയില്‍ ജിംഗിവൈറ്റിസിന് കാരണമാവുകയും ഇത് പിന്നീട് മോണവീക്കം, രക്തസ്രാവം എന്നിവയ്ക്ക് വഴിവയ്ക്കുകയും ചെയ്യും.

* ശരീരത്തില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവയുടെ കുറവുണ്ടെങ്കില്‍ മോണയില്‍ രക്തസ്രാവമുണ്ടാക്കും.

* മോണയിലെ അണുബാധ കാരണം നിങ്ങളുടെ മോണയില്‍ നിന്ന് രക്തം വരാം.

* ഗര്‍ഭാവസ്ഥയില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളും മോണയിലെ രക്തസ്രാവത്തിന് ഒരു കാരണമാകാം.

* പുകയിലയുടെ അമിത ഉപയോഗം നിങ്ങളുടെ മോണയ്ക്ക് ദോഷകരമാകാം.

* മോശം ഭക്ഷണശീലം കാരണം മോണയില്‍ രക്തസ്രാവമുണ്ടാകാന്‍ സാധ്യതയുണ്ട്.

മോണയിലെ രക്തസ്രാവം തടയാന്‍ വീട്ടുവൈദ്യങ്ങള്‍

മോണയിലെ രക്തസ്രാവം തടയാന്‍ വീട്ടുവൈദ്യങ്ങള്‍

ഉപ്പുവെള്ളം

ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങളുള്ള ഉപ്പ് വെള്ളം വീക്കം കുറയ്ക്കുന്നതിനും മോണയില്‍ രക്തസ്രാവമുണ്ടാക്കുന്ന അണുബാധകളെ ചെറുക്കുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ക്ക് വേണ്ടത് ചെറുചൂടുള്ള വെള്ളവും കുറച്ച് ഉപ്പും മാത്രമാണ്. രണ്ടും നന്നായി ചേര്‍ത്ത് ഉപ്പുവെള്ളത്തില്‍ വായ നന്നായി കഴുകുക. ദിവസവും കുറഞ്ഞത് രണ്ട് മൂന്ന് തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് മോണയിലെ രക്തസ്രാവം തടയാന്‍ നിങ്ങളെ സഹായിക്കും.

Most read:കറപിടിച്ച മഞ്ഞപ്പല്ലിന് വിട; പല്ല് വെളുക്കാന്‍Most read:കറപിടിച്ച മഞ്ഞപ്പല്ലിന് വിട; പല്ല് വെളുക്കാന്‍

തേന്‍

തേന്‍

മോണയില്‍ രക്തസ്രാവമുണ്ടാക്കുന്ന ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. വിരല്‍ത്തുമ്പില്‍ തേന്‍ എടുത്ത് മോണയില്‍ മസാജ് ചെയ്താല്‍ മാത്രം മതി. മോണയില്‍ സ്ഥിരമായി തേന്‍ പുരട്ടുന്നത് രക്തസ്രാവം തടയാന്‍ സഹായിക്കും.

ക്രാന്‍ബെറി ജ്യൂസ്

ക്രാന്‍ബെറി ജ്യൂസ്

ക്രാന്‍ബെറി ജ്യൂസ് എടുത്ത് ദിവസവും കുടിക്കുക. ക്രാന്‍ബെറിയില്‍ ഫിനോളിക് ആസിഡുകളും ആന്തോസയാനിനുകളും അടങ്ങിയിരിക്കുന്നു, ഇവയ്ക്ക് ആന്റി മൈക്രോബയല്‍ ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ പല്ലിനെയും മോണയെയും ദോഷകരമായ ബാക്ടീരിയകളില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കും.

Most read:തോള്‍ വേദന അലട്ടുന്നോ? പരിഹാരം ഈ മാറ്റങ്ങള്‍Most read:തോള്‍ വേദന അലട്ടുന്നോ? പരിഹാരം ഈ മാറ്റങ്ങള്‍

ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ്

മോണയില്‍ നിന്ന് രക്തസ്രാവമുണ്ടാക്കുന്ന അണുബാധകളെ ചെറുക്കാന്‍ നിങ്ങളുടെ വായില്‍ ഓയില്‍ പുള്ളിംഗ് ചെയ്യുക. നിങ്ങളുടെ വായില്‍ ദോഷകരമായ ബാക്ടീരിയകള്‍ തടയാനായി വെളിച്ചെണ്ണ അല്ലെങ്കില്‍ എള്ള് എണ്ണ ഉപയോഗിച്ച് വായ കഴുകുക.

മഞ്ഞള്‍

മഞ്ഞള്‍

അണുബാധകളെ സുഖപ്പെടുത്താന്‍ പണ്ടുമുതലേ പ്രചാരത്തിലുള്ള വീട്ടുവൈദ്യമാണ് മഞ്ഞള്‍. മോണയില്‍ നിന്ന് രക്തസ്രാവം തടയാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് മഞ്ഞളിലെ കുര്‍ക്കുമിന്‍ സംയുക്തം. കുറച്ച് മഞ്ഞള്‍, കടുക് എണ്ണ എന്നിവ ചേര്‍ത്ത് മിശ്രിതം മോണയില്‍ മസാജ് ചെയ്യുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്.

Most read:കുളിക്കുമ്പോള്‍ വൃത്തിയാക്കാറില്ലേ ഈ ഭാഗങ്ങള്‍?Most read:കുളിക്കുമ്പോള്‍ വൃത്തിയാക്കാറില്ലേ ഈ ഭാഗങ്ങള്‍?

ഗ്രാമ്പൂ ഓയില്‍

ഗ്രാമ്പൂ ഓയില്‍

ഏറ്റവും മികച്ച വീട്ടുവൈദ്യമായി കണക്കാക്കപ്പെടുന്ന ഗ്രാമ്പൂ ഓയില്‍ മോണയുടെ വീക്കം കുറയ്ക്കാന്‍ സഹായിക്കുകയും മോണകളെ വലിയ അളവില്‍ രക്തസ്രാവത്തില്‍ നിന്ന് തടയുകയും ചെയ്യുന്നു. അല്‍പം ഗ്രാമ്പൂ എണ്ണ എടുത്ത് മോണയില്‍ തടവുക അല്ലെങ്കില്‍ ഒന്നോ രണ്ടോ ഗ്രാമ്പൂ ചവയ്ക്കുക. നിങ്ങള്‍ക്ക് ഒരു ചെറിയ പുകച്ചില്‍ അനുഭവപ്പെടാം, പക്ഷേ ഇത് ഒരു പരിധി വരെ മോണവീക്കം കുറയ്ക്കും.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയ്ക്ക് ധാരാളം ഔഷധഗുണങ്ങളുണ്ട്, കൂടാതെ മോണയിലെ വീക്കം കുറയ്ക്കുകയും രക്തസ്രാവം തടയുകയും ചെയ്യുന്നു. ഒരു ചെറിയ അളവില്‍ കറ്റാര്‍വാഴ പള്‍പ്പ് എടുത്ത് മോണയില്‍ മസാജ് ചെയ്യുക, അല്‍പനേരം കഴിഞ്ഞ് വായ കഴുകുക. കറ്റാര്‍ വാഴ പള്‍പ്പ് കഴിക്കുന്നതിലൂടെ നേരിയ മോണരോഗങ്ങള്‍ ശമിപ്പിക്കാം.

Most read:വിഷാംശം നീങ്ങും കരള്‍ കിടിലനാകും; കുടിക്കേണ്ടത്Most read:വിഷാംശം നീങ്ങും കരള്‍ കിടിലനാകും; കുടിക്കേണ്ടത്

ആയുര്‍വേദ പരിഹാരങ്ങള്‍

ആയുര്‍വേദ പരിഹാരങ്ങള്‍

* മോണരോഗത്തിനും രക്തസ്രാവത്തിന് ത്രിഫല ചായ ഫലപ്രദമാണ്. ത്രിഫലയ്ക്ക് രേതസ് ഗുണങ്ങളുണ്ട്, ഇത് ഹീമോസ്റ്റാറ്റിക് ആണെന്ന് അറിയപ്പെടുന്നു. ത്രിഫല ചായ ഉപയോഗിച്ച് കവിള്‍ കൊള്ളുന്നത് മോണരോഗത്തിനും രക്തസ്രാവത്തിനും പരിഹാരം നല്‍കും.

* ഒരു കപ്പ് ഓറഞ്ച് ജ്യൂസില്‍ അര ടീസ്പൂണ്‍ പഞ്ചസാരയും ഒരു നുള്ള് ജീരകവും ചേര്‍ത്ത് കവിള്‍കൊള്ളുന്നത് മോണയില്‍ നിന്ന് രക്തസ്രാവം തടയാന്‍ സഹായിക്കും.

* ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് മോണയിലെ രക്തസ്രാവം തടയാന്‍ സഹായിക്കും.

* ഭക്ഷണത്തിനുശേഷം ആപ്പിള്‍ കഴിക്കുന്നത് പല്ലുകള്‍ വൃത്തിയാക്കാനും മോണകളെ സുഖപ്പെടുത്താനും സഹായിക്കും.

* വെളിച്ചെണ്ണ ഉപയോഗിച്ച് മോണ മസാജ് ചെയ്യുക.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

ഈ വീട്ടുവൈദ്യങ്ങള്‍ കൂടാതെ, ദിവസേന പല്ല് തേയ്ക്കുക, പ്രത്യേകിച്ച് പഞ്ചസാരയും മറ്റ് കഠിനമായ ഭക്ഷണങ്ങളും കഴിച്ചതിനുശേഷം. മോണയിലെ മൃദുവായ ടിഷ്യുകള്‍ക്ക് കേടുപാടുകള്‍ വരുത്താതിരിക്കാന്‍ വളരെ മൃദുവായി വേണം ബ്രഷ് ചെയ്യാന്‍. തൈര്, ഗ്രീന്‍ ടീ, സോയ, വെളുത്തുള്ളി തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മോണകളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും.

English summary

How To Stop Bleeding Gums Naturally in Malayalam

Here's everything about bleeding gums and home remedies to keep them healthy. Take a look.
X
Desktop Bottom Promotion