For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമിക്രോണ്‍ വ്യാപനത്തെ തടയാം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇത്

|

പുതുവര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ലോകമെങ്ങും ആളുകള്‍ ഒരു അവധിക്കാല മൂഡിലാണ്. എന്നാല്‍, അപ്രതീക്ഷിതമായി എത്തിയ ഒമിക്രോണ്‍ ഇപ്പോള്‍ വീണ്ടും ആളുകളുടെ ഉറക്കം കെടുത്തുകയാണ്. 2021 മധ്യത്തില്‍ ലോകമെമ്പാടും നാശം വിതച്ച കോവിഡ്-19-ന്റെ ഡെല്‍റ്റ വേരിയന്റിനുമേല്‍ എങ്ങനെയോ വിജയിക്കാന്‍ നമുക്ക് കഴിഞ്ഞു. എന്നാല്‍ ഒമിക്രോണ്‍ എന്ന ഒരു പുതിയ വകഭേദത്തിലൂടെ കോവിഡ് വൈറസ് ഇപ്പോള്‍ തിരിച്ചടിച്ചതിനാല്‍ യുദ്ധം അവസാനിച്ചിട്ടില്ല. ശൈത്യകാല ആഘോഷങ്ങളും പുതുവര്‍ഷവും വരാനിരിക്കെ, അതിന്റെ വ്യാപനം ഏറ്റവും സാധ്യതയുള്ളതാണ്.

Most read: ആയുര്‍വേദത്തിന്റെ ഈ വഴിയാണ് ആരോഗ്യത്തിന് ഈ സീസണില്‍ ഉത്തമംMost read: ആയുര്‍വേദത്തിന്റെ ഈ വഴിയാണ് ആരോഗ്യത്തിന് ഈ സീസണില്‍ ഉത്തമം

ഡെല്‍റ്റ വേരിയന്റിനേക്കാള്‍ കൂടുതല്‍ പകര്‍ച്ചവ്യാധിയാണെങ്കിലും ഒമിക്രോണ്‍ വ്യാപനം തടയാന്‍ നമ്മെ സഹായിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. ഒമിക്രോണ്‍ പ്രതിസന്ധികള്‍ക്കിടയിലും അവധിക്കാലത്ത് നിങ്ങളുടെ കുടുംബാംഗങ്ങളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള ചില വിദഗ്ധ ഉപദേശങ്ങള്‍ ഞങ്ങള്‍ ചുവടെ സൂചിപ്പിച്ചിട്ടുണ്ട്. ഒന്നു നോക്കൂ.

മാസ്‌ക് ധരിക്കുക

മാസ്‌ക് ധരിക്കുക

വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കുന്നതിനു പുറമേ, പുറത്ത് പോകുമ്പോള്‍ മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞത് ആറടി അകലം പാലിക്കുകയും വേണം. മാസ്‌കുകള്‍ വയ്ക്കുന്നത് ഇപ്പോഴും ഒരു സുരക്ഷാമാര്‍ഗമാണ്. അതിനാല്‍ മാസ്‌കുകള്‍ ഒഴിവാക്കാതെ പുറത്തുപോകുന്ന സന്ദര്‍ഭങ്ങളില്‍ അവ തീര്‍ച്ചയായും ധരിക്കുക. മൂക്കും വായും മൂടുന്ന വിധത്തില്‍ മാസ്‌ക് ശരിയായി ധരിക്കണം.

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക

ഈ വൈറസ് ബാധയില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ട കാര്യം ഇതാണ്. ഡെല്‍റ്റ വേരിയന്റിനേക്കാള്‍ ഒമിക്റോണിന് കൂടുതല്‍ തീവ്രതയുണ്ടോ എന്ന് ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, വലിയ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കുന്നത് ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Most read:നല്ല ഉറക്കത്തിനായി നിര്‍ത്തണം വൈകിട്ടുള്ള ഈ മോശം ശീലങ്ങള്‍Most read:നല്ല ഉറക്കത്തിനായി നിര്‍ത്തണം വൈകിട്ടുള്ള ഈ മോശം ശീലങ്ങള്‍

യാത്രയ്ക്ക് മുമ്പ് ചിന്തിക്കുക

യാത്രയ്ക്ക് മുമ്പ് ചിന്തിക്കുക

പുതുവത്സര ഉത്സവ സീസണില്‍ ആളുകള്‍ ധാരാളം യാത്ര ചെയ്യുന്നതിനാല്‍, അവര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തെക്കുറിച്ച് കുറച്ച് കൂടി വഴക്കമുള്ളവരായിരിക്കാന്‍ വിദഗ്ധര്‍ ആളുകളെ ഉപദേശിക്കുന്നു. നിങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തെക്കുറിച്ച് കുറച്ച് കൂടുതല്‍ മനസിലാക്കുന്നതും പ്രദേശത്തെ സജീവമായ കോവിഡ് കേസുകളുടെ എണ്ണം കണ്ടെത്തുന്നതും സുരക്ഷിതമായി തുടരാന്‍ നിങ്ങളെ സഹായിക്കും. കൂടാതെ, അവിടെ സന്ദര്‍ശിക്കുന്നതിന്റെ അപകടസാധ്യത നന്നായി വിലയിരുത്തുന്നതിന്, നിര്‍ദ്ദിഷ്ട പ്രദേശത്തെ വാക്‌സിനേഷന്‍ കവറേജും നിങ്ങള്‍ക്ക് മനസിലാക്കാവുന്നതാണ്.

എത്രയും വേഗം വാക്‌സിനേഷന്‍ എടുക്കുക

എത്രയും വേഗം വാക്‌സിനേഷന്‍ എടുക്കുക

കോവിഡ് വാക്സിനേഷന്റെ കാര്യത്തില്‍ ഇന്ത്യന്‍ ആരോഗ്യസംരക്ഷണ സംവിധാനം വളരെയധികം പുരോഗമിച്ചിട്ടുണ്ട്. എന്നിട്ടും, ഒന്നുകില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കാത്ത അല്ലെങ്കില്‍ ഒരു തവണ പോലും എടുക്കാത്ത ധാരാളം ആളുകള്‍ ഉണ്ട്. അതിനാല്‍, ഒമിക്രോണ്‍ അണുബാധ തടയുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം വാക്‌സിനേഷന്‍ എടുക്കുക എന്നതാണ്. പുതിയ വേരിയന്റിന് കഠിനമായ അണുബാധയുണ്ടാക്കാന്‍ കഴിയുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ട്, എന്നാല്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ, ഒമിക്രോണ്‍ വൈറസിന് ഒരു പരിധിവരെ മാത്രമേ പ്രതിരോധശേഷി ഇല്ലാതാക്കാന്‍ കഴിയൂ എന്ന് പ്രാഥമിക പഠനങ്ങള്‍ തെളിയിക്കുന്നു. അതിനാല്‍, ഇപ്പോള്‍ നമുക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പ്രതിരോധ സംവിധാനമാണ് വാക്‌സിനേഷന്‍.

Most read:കൊറിയക്കാരെ പോലെ നിങ്ങള്‍ക്കും മെലിഞ്ഞ് സുന്ദരമാകാം; ഈ ശീലമാണ് വഴിMost read:കൊറിയക്കാരെ പോലെ നിങ്ങള്‍ക്കും മെലിഞ്ഞ് സുന്ദരമാകാം; ഈ ശീലമാണ് വഴി

റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കയ്യില്‍ കരുതുക

റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കയ്യില്‍ കരുതുക

പുറത്തേക്ക് യാത്ര ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നിര്‍ണ്ണയിക്കാന്‍ ചില റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കൈയ്യില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. പൂര്‍ണ്ണമായി കൃത്യമല്ലെങ്കിലും, ആദ്യ ദിവസങ്ങളില്‍ അണുബാധ കണ്ടെത്തുന്നതിന് അവയ്ക്ക് വലിയ തോതില്‍ സഹായിക്കാനാകും. ഇത് നേരത്തെയുള്ള ചികിത്സയ്ക്കും ഐസൊലേഷനും നിങ്ങളെ സഹായിക്കുന്നു.

ലക്ഷണങ്ങളെ അവഗണിക്കരുത്‌

ലക്ഷണങ്ങളെ അവഗണിക്കരുത്‌

അസുഖത്തിന്റെ ലക്ഷണങ്ങളൊന്നും അവഗണിക്കരുത്. പനി, തൊണ്ടവേദന, ബലഹീനത, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്. ഒരു ഡോക്ടറെ സമീപിക്കുക, ആവശ്യമെങ്കില്‍ സ്വയം ക്വാറന്റൈന്‍ ചെയ്യുക. നിങ്ങളുടെ രോഗത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പില്ലാതെ മറ്റുള്ളവരെ കാണരുത്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയ്ക്ക് ഇത് പ്രധാനമാണ്.

Most read:ഫൈബര്‍ കഴിച്ച് ആരോഗ്യം നേടാം; ഇതാണ് ഗുണങ്ങള്‍Most read:ഫൈബര്‍ കഴിച്ച് ആരോഗ്യം നേടാം; ഇതാണ് ഗുണങ്ങള്‍

ഒമിക്രോണ്‍ വ്യാപനം

ഒമിക്രോണ്‍ വ്യാപനം

ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഒമിക്രോണ്‍ വേരിയന്റ് പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് കോവിഡ്19 എന്‍ഡെമിക് ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. എന്നാല്‍, അതിനുശേഷം നിരവധി രാജ്യങ്ങളിലേക്ക് ഇത് വ്യാപിച്ചു. ഇന്ത്യയില്‍ തന്നെ ഇതുവരെ 500ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയും മഹാരാഷ്ട്രയും വ്യാപനത്തിന്റെ കേന്ദ്രമാണ്. അതിനാല്‍, അവധിക്കാലം ജാഗ്രതയോടെ ആഘോഷിക്കുകയും ഈ വകഭേദം വ്യാപകമാകുന്നതിന് മുമ്പ് അതിന്റെ വ്യാപനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുക, നിങ്ങളുടെ മാസ്‌കുകള്‍ ധരിക്കാന്‍ മറക്കുകയും ചെയ്യരുത്.

English summary

How To Stay Safe And Healthy This Holiday Amid Omicron in Malayalam

We have mentioned some expert advice on how to stay and keep your family members safe during the holiday season amid the Omicron crisis. Have a look.
Story first published: Tuesday, December 28, 2021, 10:32 [IST]
X
Desktop Bottom Promotion