For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് വാക്‌സിന്‍ അറിയേണ്ടതും, രജിസ്റ്റര്‍ ചെയ്യേണ്ടതും

|

കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ട വിതരണം ആരംഭിച്ചിരിക്കുകയാണ്. ഈ അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ട പല വിധത്തിലുള്ള കാര്യങ്ങള്‍ ഉണ്ട്. കൊവിഡ് വാക്‌സിനേഷന്‍ ലഭിക്കുന്നതിന് വേണ്ടി എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത് എന്നുള്ളത് നമുക്ക് നോക്കാവുന്നതാണ്. പലര്‍ക്കും എങ്ങനെയാണ് കൊവിഡ് വാക്‌സിനേഷന്‍ ലഭിക്കുന്നതിന് വേണ്ടി രജിസ്റ്റര്‍ ചെയ്യേണ്ടത് എന്നും അതിനെക്കുറിച്ച് ഉണ്ടാവുന്ന സംശയങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്.

കേരളത്തില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാകുന്ന സെന്ററുകള്‍കേരളത്തില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാകുന്ന സെന്ററുകള്‍

കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കേണ്ടതുണ്ടോ, വാക്‌സിന്‍ എടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, വാക്‌സിന്‍ എടുത്താല്‍ രോഗം വരില്ലേ എന്നുള്ള കാര്യം പലരിലും സംശയം ഉണ്ടാക്കുന്നതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ....

വാക്‌സിന്‍ എടുക്കേണ്ടത്?

വാക്‌സിന്‍ എടുക്കേണ്ടത്?

വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കേണ്ടതുണ്ടോ എന്നുള്ളത് പലരുടേയും ചോദ്യമാണ്. എന്നാല്‍ കൊവിഡ് വാക്‌സിന്‍ എടുക്കുന്നത് സ്വമേധയാ ഓരോരുത്തരും എടുക്കേണ്ട ഒന്നാണ്. സ്വയം പരിരക്ഷ നേടുന്നതോടൊപ്പം തന്നെ നമുക്ക് പ്രിയപ്പെട്ടവര്‍ക്ക് രോഗം പകരാതെ സൂക്ഷിക്കുന്നതിനും വാക്‌സിന്‍ എടുക്കുന്നത് വഴി നമുക്ക് സാധിക്കുന്നുണ്ട്. ഇതിനെല്ലാം വാക്‌സിന്‍ എടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

എല്ലാവര്‍ക്കും നല്‍കാന്‍ സാധിക്കുമോ?

എല്ലാവര്‍ക്കും നല്‍കാന്‍ സാധിക്കുമോ?

വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കുന്നത് സാധ്യമാവുന്ന കാര്യമാണോ എന്നുള്ളത് പലര്‍ക്കും സംശയം ഉണ്ടാക്കുന്നതാണ്. വാക്‌സിനുകളുടെ ലഭ്യതയെ അടിസ്ഥാനമാക്കിയാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. മുന്‍ഗണനാ വിഭാഗം അനനുസരിച്ചാണ് വാക്‌സിന്‍ നല്‍കുന്നത്. ആദ്യത്തെ ഗ്രൂപ്പില്‍ മുന്‍നിര ആരോഗ്യപ്രവര്‍ത്തകരും ാെതുജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കും ആണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്. എന്നാല്‍ രണ്ടാമത്തെ ഗ്രൂപ്പില്‍ 45 മുതല്‍ 59 വയസ്സ് വരെയുള്ളര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത.

നിലവില്‍ കൊവിഡ് ഉള്ള വ്യക്തിക്ക്

നിലവില്‍ കൊവിഡ് ഉള്ള വ്യക്തിക്ക്

നിലവില്‍ കൊവിഡ് ഉള്ള വ്യക്തിക്ക് വാക്‌സിന്‍ നല്‍കുമ്പോള്‍ അത് പലപ്പോഴും മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. കാരണം ശരീര സ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നത് വളരെ അപകടകരമാണ്. അതുകൊണ്ട് തന്നെ രോഗികള്‍ക്ക് രോഗം മാറി 14 ദിവസത്തിന് ശേഷം വാക്‌സിന്‍ സ്വീകരിക്കുന്നതാണ് നല്ലത്. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് വേണ്ടി നമ്മള്‍ എങ്ങനെയെല്ലാം രജിസ്റ്റര്‍ ചെയ്യണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

കോവിഡ് രക്തപ്രവാഹത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍കോവിഡ് രക്തപ്രവാഹത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

കോവിന്‍ പോര്‍ട്ടല്‍ വഴിയോ ആരോഗ്യ സേതു ആപ്പ് വഴിയോ ആളുകള്‍ക്ക് വാക്‌സിനേഷനായി ഒരു അപ്പോയിന്റ്‌മെന്റ് രജിസ്റ്റര്‍ ചെയ്യാനും ബുക്ക് ചെയ്യാനും കഴിയും. കോവിന്‍ പോര്‍ട്ടലില്‍, നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി (വണ്‍ ടൈം പാസ്വേഡ്) ക്ലിക്കുചെയ്യുക. നിങ്ങളുടെ മൊബൈലില്‍ ലഭിച്ച ഒടിപി നല്‍കി പരിശോധിച്ചുറപ്പിച്ച ശേഷം ബട്ടണില്‍ ക്ലിക്കുചെയ്യുക. ആരോഗ്യ സേതു ആപ്ലിക്കേഷനിലൂടെ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍, കോവിന്‍ ടാബിലേക്ക് പോയി വാക്‌സിനേഷന്‍ ടാബില്‍ ടാപ്പുചെയ്യുക, തുടരുക എന്നതില്‍ ക്ലിക്കുചെയ്യുക.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

പേര്, ജനന വര്‍ഷം, ലിംഗം എന്നിങ്ങനെയുള്ള ഗുണഭോക്താവിന്റെ വിശദാംശങ്ങള്‍ നിങ്ങള്‍ പൂരിപ്പിക്കേണ്ട ഒരു രജിസ്‌ട്രേഷന്‍ പേജ് ദൃശ്യമാകും. നിങ്ങള്‍ ഫോട്ടോ ഐഡിയും നമ്പറും നല്‍കേണ്ടതുണ്ട്. രജിസ്‌ട്രേഷന്‍ ഒരു മുതിര്‍ന്ന പൗരനുവേണ്ടിയാണെങ്കില്‍, രജിസ്റ്ററില്‍ ക്ലിക്കുചെയ്യുക. ഇത് കൊമോര്‍ബിഡിറ്റിയുള്ള ഒരു വ്യക്തിക്ക് വേണ്ടിയാണെങ്കില്‍, ഫോം ചോദിക്കുന്ന അതെ എന്നതില്‍ ക്ലിക്കുചെയ്യുക, 'നിങ്ങള്‍ക്ക് എന്തെങ്കിലും മുന്‍പുണ്ടായിരുന്ന തരത്തിലുള്ള എന്തെങ്കിലും ആരോഗ്യാവസ്ഥകള്‍ ഉള്ളവരെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഈ വിഭാഗത്തിലെ ഗുണഭോക്താക്കള്‍ വാക്‌സിന്‍ ലഭ്യതക്കായി പോകുമ്പോള്‍ ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്‌ക്കേണ്ടതുണ്ട്.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു കണ്‍ഫര്‍മേഷന്‍ സന്ദേശം അയയ്ക്കും. രജിസ്‌ട്രേഷന് ശേഷം, സിസ്റ്റം 'അക്കൗണ്ട് വിശദാംശങ്ങള്‍' കാണിക്കും. ഈ പേജില്‍, കൂടുതല്‍ ചേര്‍ക്കുക എന്ന ബട്ടണ്‍ ക്ലിക്കുചെയ്ത് നിങ്ങള്‍ക്ക് മൂന്ന് ഗുണഭോക്താക്കളെ കൂടി ചേര്‍ക്കാന്‍ കഴിയും. ഒരു വ്യക്തിക്ക് ഒരു മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള നാല് ആളുകളെ വരെ ചേര്‍ക്കാന്‍ കഴിയും.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

പ്രവര്‍ത്തനം എന്ന നിരയ്ക്ക് താഴെയുള്ള ഒരു കലണ്ടര്‍ ഐക്കണില്‍ ക്ലിക്കുചെയ്ത് നിങ്ങള്‍ക്ക് ഒരു ഷെഡ്യൂള്‍ അപ്പോയ്ന്‍മെന്റ് ചെയ്യാന്‍ കഴിയും. തുടര്‍ന്ന് നിങ്ങളെ 'വാക്‌സിനേഷനായുള്ള ബുക്ക് അപ്പോയിന്റ്‌മെന്റ്' പേജിലേക്ക് കൊണ്ടുപോകും. അവിടെ നിങ്ങള്‍ ഗുണഭോക്താക്കളുടെ വിലാസ വിശദാംശങ്ങള്‍ - സ്റ്റേറ്റ് / യുടി, ഡിസ്ട്രിക്റ്റ്, ബ്ലോക്ക്, പിന്‍കോഡ് എന്നിവ പൂരിപ്പിക്കേണ്ടതുണ്ട്. ചെയ്തുകഴിഞ്ഞാല്‍ സെര്‍ച്ച് ബട്ടണില്‍ ക്ലിക്കുചെയ്യുക. സെര്‍ച്ച് മാനദണ്ഡത്തെ അടിസ്ഥാനമാക്കി വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരു പട്ടിക ദൃശ്യമാകും.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

ഒരു കേന്ദ്രം തിരഞ്ഞെടുക്കുമ്പോള്‍, ലഭ്യമായ സ്ലോട്ടുകള്‍ (തീയതിയും ശേഷിയും) കാണാവുന്നതാണ്. തീയതികള്‍ തിരഞ്ഞെടുത്ത ശേഷം, ബുക്ക് എന്ന ഓപ്ഷന്‍ ക്ലിക്കുചെയ്യുക. 'അപ്പോയിന്റ്‌മെന്റ് വിജയകരം എന്ന സന്ദേശമുള്ള ഒരു സ്ഥിരീകരണ പേജ് നിങ്ങള്‍ക്ക് മുന്നില്‍ തെളിയും. നിങ്ങള്‍ക്ക് വീണ്ടും ഷെഡ്യൂള്‍ ചെയ്യണമെങ്കില്‍, നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വീണ്ടും ലോഗിന്‍ ചെയ്യാനും ഒടിപി നല്‍കാനും രജിസ്റ്റര്‍ ചെയ്ത വ്യക്തികളുടെ വിവരങ്ങള്‍ എഡിറ്റ് ഐക്കണില്‍ ക്ലിക്കുചെയ്ത് മാറ്റങ്ങള്‍ വരുത്താനും കഴിയും. നിങ്ങള്‍ക്ക് മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടിവന്നാല്‍, അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുത്താം.

English summary

How to Register for COVID Vaccine through CoWin: കൊവിഡ് വാക്‌സിന്‍ അറിയേണ്ടതും, രജിസ്റ്റര്‍ ചെയ്യേണ്ടതും

Here we are sharing how to register for covid vaccine step by step guide. Take a look.
X
Desktop Bottom Promotion