Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
H3N2 Influenza Virus: എച്ച്3എന്‍2 പടരുന്നു, സ്വയം സുരക്ഷിതരാവാം: രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
എച്ച്3എന്‍2 വൈറസ് ബാധ രാജ്യത്ത് പടരുകയാണ്. രണ്ട് പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഇന്‍ഫ്‌ളുവന്‍സ വൈറസാണ് ഇത്. ശ്വാസകോശത്തെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ജീവന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തുന്നു. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം തന്നെയാണ് ഇതിന് കാരണം എന്നതാണ് പ്രാഥമിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. രോഗം ഗുരുതരമായാല്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്.

നിലവില്‍ എച്ച്3എന്‍2 കേസുകള്‍ ന്യൂഡല്‍ഹിയില്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ചുമയാണ് ആദ്യ ലക്ഷണം. കൊടും തണുപ്പില്‍ നിന്ന് പെട്ടെന്ന് ചൂടിലേക്ക് മാറുന്ന അവസ്ഥയാണ് രോഗം വ്യാപിക്കാന്‍ കാരണം എന്നാണ് പറയുന്നത്. ഹോംങ്കോങ് ഫ്‌ളൂ എന്നും ഈ രോഗാവസ്ഥ അറിയപ്പെടുന്നു. മനുഷ്യരില്‍ ശ്വാസകോശസംബന്ധമായ അവസ്ഥയിലേക്കാണ് ഇത് നിങ്ങളില്‍ എത്തുന്നത്. കടുത്ത ചുമയാണ് രോഗാവസ്ഥ വഷളാക്കുന്നത്. ഇതില്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ എന്തൊക്കെയെന്നും രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മള്‍ സ്വയം പ്രതിരോധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ലക്ഷണങ്ങള്‍
കടുത്ത ചുമയാണ് ആദ്യത്തെ ലക്ഷണം. ചുമയോടൊപ്പം തന്നെ തൊണ്ട വരളുന്നതും, തലവേദനയും, ശരീരവേദനയും അമിത ക്ഷീണവും തന്നെയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാല്‍ ചിലരില്‍ രോഗാവസ്ഥയായി ഛര്‍ദ്ദിയും വയറിളക്കവും കൂടി കാണപ്പെടുന്നു. പലരിലും ഒരാഴ്ചയോളം ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നു. എന്നാല്‍ എല്ലാവരിലും ഒരുപോലുള്ള രോഗലക്ഷണങ്ങള്‍ അല്ല കാണപ്പെടുന്നത്. ചിലരില്‍ ഒരാഴ്ചക്ക് ശേഷവും രോഗലക്ഷണങ്ങള്‍ നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണഅടതാണ്. രോഗം ബാധിച്ചാല്‍ അമിത ക്ഷീണം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. രോഗാവസ്ഥയെ തിരിച്ചറിഞ്ഞ് കൃത്യമായി പരിഹാരം കാണുന്നതിനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. രോഗാവസ്ഥയുള്ളവര്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കാര്യവും ചെയ്യരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. അസുഖമുള്ളവരുമായി ഉള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ കൈകള്‍ ഇടക്കിടക്ക് ശരിയായി കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ രോഗബാധയുള്ളവര്‍ മാസ്‌ക് ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ചുമക്കുമ്പോഴോ തുമ്മുമ്പോഴോ വായയും മൂക്കും മൂടുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ടിഷ്യൂ അല്ലെങ്കില്‍ തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇവയെല്ലാം കൃത്യമായി കഴുകുന്നതിനോ അല്ലെങ്കില്‍ ടിഷ്യൂ കൃത്യമായി നീക്കം ചെയ്യുന്നതിനോ ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രോഗത്തിന്റെ എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പനി, ഇന്‍ഫ്‌ളുവന്‍സ, മറ്റ് അസുഖങ്ങള്‍ എന്നിവയെല്ലാം നിങ്ങളില്‍ ഉണ്ടെങ്കില്‍ ക്വാറന്റൈന്‍ സ്വീകരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. രോഗബാധിതനായ വ്യക്തിയുടെ കണ്ണിലോ മൂക്കിലോ വായിലോ തൊടുന്നത് ഒഴിവാക്കേണ്ടതാണ്. ഇതെല്ലാം രോഗാവസ്ഥ വഷളാക്കുന്നതിലേക്ക് എത്തുന്നു. ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടെങ്കില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ഗുരുതരമായ അവസ്ഥയിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചിലരില്‍ കണ്ണിന് ചുവപ്പ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇത് കൂടാതെ എല്ലാ പ്രായത്തിലുള്ളവരേയും രോഗം ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുട്ടികളിലാണ് രോഗം കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. രോഗപ്രതിരോധ ശേഷി കുറവായതാണ് കുട്ടികളില്‍ രോഗം പെട്ടെന്ന് പിടികൂടുന്നതിന് കാരണമാകുന്നത്. രോഗാവസ്ഥ കണ്ടെത്തുന്നതിന് ആന്റിജന്‍, പിസിആര്‍ ടെസ്റ്റുകള്‍ നടത്തേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. അലര്‍ജി, ആസ്ത്മ പോലുള്ള അവസ്ഥകളില്‍ പലപ്പോഴും രോഗാവസ്ഥ ഗുരുതരമാവുന്നതിനുള്ള സാധ്യതയുണ്ട്. രോഗം ഗുരുതരമായാല്‍ അത് പലപ്പോഴും ഐസിയുവിലേക്ക് വരെ മാറ്റേണ്ട അവസ്ഥയുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ കുട്ടികളേയും വളരെയധികം ഗുരുതരമാക്കി മാറ്റുന്നു. ഇത്തരം കാര്യങ്ങള്‍ മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍
രോഗം ബാധിച്ചവര്‍ക്ക് നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഒരു കാരണവശാലും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള മരുന്നുകള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ധാരാളം വിശ്രമിക്കുന്നതിനും ശ്രദ്ധിക്കണം. ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉള്ളവരും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും ഡോക്ടറെ സന്ദര്‍ശിച്ച ശേഷം മാത്രം മരുന്നുകള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍
വ്യക്തിശുചിത്വം പ്രധാനപ്പെട്ടതാണ്. വ്യക്തിശുചിത്വം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പിട്ട് കഴുകുന്നതിന് ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വാക്‌സിനുകള്‍ എടുക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരിലേക്കും വളരെ എളുപ്പത്തില്‍ രോഗം പടരുന്നതിനുള്ള സാധ്യതയുണ്ട്. ചുമക്കുന്നത് വഴിയും തുമ്മുന്നത് വഴിയുമാണ് രോഗം പെട്ടെന്ന് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ഓരോ സ്‌റ്റെപ്പിലും നാം ജാഗ്രതയും മുന്‍കരുതലും എടുക്കേണ്ടത് അത്യാവശ്യമാണ്. എല്ലാവരിലും രോഗാവസ്ഥക്കുള്ള സാധ്യതയുണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications











