Latest Updates
-
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം
സൂര്യാഘാതം നിസ്സാരമല്ല: അപകടഘട്ടം ഇതാണ്-പരിഹാരവും
വേനല്‍ കഠിനമായിക്കൊണ്ടിരിക്കുകയാണ്, ഓരോ ദിവസം ചെല്ലുന്തോറും ചൂട് കനത്ത് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വരെ ബാധിക്കുന്നുണ്ട്. വേനല്‍ക്കാലത്തെ അസ്വസ്ഥതകളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് സൂര്യാഘാതത്തെ തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ സൂര്യാഘാതത്തെ എങ്ങനെ പ്രതിരോധിക്കണം എന്നും സൂര്യാഘാതം മൂലം ചര്‍മ്മം അടര്‍ന്ന് പോരുന്നത് എങ്ങനെ പ്രതിരോധിക്കണം എന്നുള്ളതും അറിഞ്ഞിരിക്കേണ്ടതാണ്. ഏറ്റവും വേദനാജനകമായ ഒരു പൊള്ളലാണ് സൂര്യതാപം അഥവാ സൂര്യാഘാതം എന്നുള്ളത്. ഇത് നമ്മുടെ ചര്‍മ്മത്തിന് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നതാണ് സത്യം.
സൂര്യാഘാതം മൂലം ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതിനെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളതും സൂര്യതാപത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണം എന്നും ഈ ലേഖനത്തില്‍ നിന്ന് വായിക്കാവുന്നതാണ്. സൂര്യാഘാതം മൂലം ചര്‍മ്മം അടര്‍ന്ന് പോരുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ....

എന്താണ് സൂര്യാഘാതം?
സൂര്യാഘാതത്തെ തിരിച്ചറിയാന്‍ സമയമെടുക്കുന്നത് പലപ്പോഴും ചര്‍മ്മത്തില്‍ കൂടുതല്‍ പൊള്ളലുകളിലേക്ക് എത്തിക്കുന്നുണ്ട്. സൂര്യാഘാതം ചര്‍മ്മത്തില്‍ ഏറ്റെങ്കില്‍ അതിന്റെ ലക്ഷണങ്ങളില്‍ ഒന്നായി കാണുന്നത് ചുവന്നതും വേദനാജനകവുമായ ചര്‍മ്മമാണ്. ഗുരുതരമല്ലാത്ത അവസ്ഥയില്‍ സൂര്യാഘാതം വീട്ടില്‍ തന്നെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഇത് ഗുരുതരമാണെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. വീട്ടില്‍ പരിഹാരം കാണുന്നതിന് ശ്രമിക്കുന്നുവെങ്കിലും ഇതിന്റെ പാടുകള്‍ മങ്ങുന്നതിന് പലപ്പോഴും അല്‍പം സമയം എടുത്തേക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ആദ്യം കൃത്യമായി തിരിച്ചറിയുക എന്നതാണ് അറിയേണ്ടത്.

സൂര്യാഘാതത്തിന് ശേഷം ചര്‍മ്മം അടര്‍ന്ന് പോരുന്നത്
സൂര്യാഘാതം ഏറ്റ ഭാഗത്ത് നിന്ന് പലപ്പോഴും ചര്‍മ്മം അടര്‍ന്ന് പോരുന്നതിനുള്ള സാധ്യതയുണ്ട്. സൂര്യന്റെ ദോഷകരമായ UV-B രശ്മികളോട് അമിതമായി എക്‌സ്‌പോഷര്‍ ചെയ്യുന്നത് നിങ്ങളുടെ ചര്‍മ്മകോശങ്ങളിലെ ഡിഎന്‍എയെ നശിപ്പിക്കുന്നതിന്റെ ഫലമായാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. പലപ്പോഴും ചര്‍മ്മത്തിന്റെ സ്വാഭാവിക അള്‍ട്രാവയലറ്റ് പ്രതിരോധം വേദനാജനകവും അസുഖകരവുമായ സൂര്യതാപത്തിലേക്ക് നിങ്ങളെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത് നിങ്ങളുടെ ചര്‍മ്മകോശങ്ങളിലെ ഡിഎന്‍എ നശിപ്പിക്കുകയും ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളെ അടര്‍ത്തിയെടുക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് ചര്‍മ്മം അടര്‍ന്ന് പോരുന്നത്.

അപകടസാധ്യത എന്തൊക്കെ?
എന്തൊക്കെയാണ് ഇതിന്റെ അപകട സാധ്യത എന്ന് നമുക്ക് നോക്കാവുന്നതാണ്. സൂര്യാഘാതം ഏറ്റവരില്‍ പലപ്പോഴും അത് എങ്ങനെ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. പലപ്പോഴും അള്‍ട്രാവയലറ്റ് വികിരണങ്ങളെക്കുറിച്ചോ അത് നിങ്ങളുടെ ശരീരത്തല്‍ ഏല്‍പ്പിക്കുന്ന ആഘാതം എത്രത്തോളം അപകടകരമാണ് എന്നതും പലര്‍ക്കും അറിയില്ല. ഇത്തരം അറിവില്ലായ്മ നിങ്ങളില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും പൊള്ളലിലേക്കും നയിക്കുന്നു. സൂര്യാഘാതം എന്ന് പറയുന്നത് എപ്പോഴും അപകടകരമായ ഒരു അവസ്ഥയാണ് എന്നുള്ളതാണ് സത്യം.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍
നിങ്ങള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും സൂര്യാഘാതം ഏറ്റതിന് ശേഷം മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ആണ് ഇതിന്റെ ഫലം ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിലരില്‍ ഇത് ഒന്നോ രണ്ടോ ദിവസവും എടുക്കാവുന്നതാണ്. പിങ്ക് നിറത്തിലുള്ള അല്ലെങ്കില്‍ വരണ്ടതു പോലുള്ള ചര്‍മ്മമാണ് ഇതില്‍ ആദ്യം കാണിക്കുന്ന ലക്ഷണം. ഇത് കൂടാതെ ചര്‍മ്മത്തില്‍ വേദന, വീക്കം, ഇവ രണ്ടും ചേര്‍ന്ന അവസ്ഥ എന്നിവ ഉണ്ടാവുന്നതാണ്. ഇത് മറ്റൊരു തരത്തില്‍ ആണെങ്കില്‍ ചെറിയ കുമിള പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളില്‍ സൂര്യാഘാതം കഠിനമാണെങ്കില്‍, തലവേദന, പനി, ഓക്കാനം, ക്ഷീണം എന്നീ അവസ്ഥകളിലേക്ക് നിങ്ങള്‍ എത്തുന്നു. ഇതോടൊപ്പം കണ്ണില്‍ വേദനയും ചൊറിച്ചിലും ഉണ്ടായേക്കാം. പിന്നീട് ചര്‍മ്മത്തിന്റെ പാളി അടര്‍ന്ന് പോരുകയും ചെയ്യുന്നുണ്ട്.

ചര്‍മ്മത്തില്‍ സംഭവിക്കുന്ന മാറ്റം എന്ത്?
സൂര്യാഘാതം ഏറ്റതിന് ശേഷം ചര്‍മ്മത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നത് ആദ്യം തിരിച്ചറിയേണ്ടതാണ്. നിങ്ങളുടെ ചര്‍മ്മത്തിലെ കോശങ്ങള്‍ക്ക് താങ്ങാനാവുന്നതിലും അധികം സൂര്യപ്രകാശം ചര്‍മ്മത്തില്‍ എത്തിയാല്‍ അത് പലപ്പോഴും ചര്‍മ്മകോശങ്ങളെ നശിപ്പിക്കുന്നു. സൂര്യാഘാതം മൂലം ബാധിത പ്രദേശത്ത് ചുവപ്പ്, വീക്കം, വേദന എന്നിവക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. എന്നാല്‍ ഇത് ഗുരുതരാവസ്ഥയുണ്ടാക്കുന്നതാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇത്തരം അവസ്ഥകളില്‍ നാം അറിഞ്ഞിരിക്കേണ്ടത് നല്ലൊരു വൈദ്യസഹായം തേടുക എന്നതാണ്. എന്നാല്‍ ഗുരുതരമല്ലാത്ത അവസ്ഥയില്‍ വീട്ടില്‍ തന്നെ നമുക്ക് ഈ പ്രതിസന്ധിയെ പ്രതിരോധിക്കാവുന്നതാണ്.

സൂര്യാഘാതം അകറ്റാന്‍ വീട്ടുവൈദ്യങ്ങള്‍
സൂര്യതാപം സംഭവിച്ചതിന് ശേഷം ചര്‍മ്മത്തിന് കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുന്നത് ഒഴിവാക്കാന്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവ പ്രയോഗിക്കുന്നതിലൂടെ ചര്‍മ്മത്തില്‍ സൂര്യാഘാതം മമൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. സൂര്യാഘാതത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. വീട്ടുവൈദ്യങ്ങള്‍ നമുക്ക് നോക്കാം.

ചര്‍മ്മം തണുത്ത വെള്ളത്തില്‍ നനക്കണം
നിങ്ങളുടെ ചര്‍മ്മം തണുത്ത വെള്ളത്തില്‍ കാണിക്കാന്‍ ശ്രദ്ധിക്കണം. അതിന് വേണ്ടി സൂര്യാഘാതം ഏറ്റതിന് ശേഷം ഒരു തണുത്ത വെള്ളത്തില്‍ മുക്കിയ തുണി ഇതിന് മുകളില്‍ വെക്കേണ്ടതാണ്. ഇത് കൂടാതെ ഐസ് ചര്‍മ്മത്തില്‍ പുരട്ടുന്നതും നല്ലതാണ്. മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍, ഒരു മോയ്‌സ്ചറൈസര്‍, ലോഷന്‍ അല്ലെങ്കില്‍ ജെല്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ കറ്റാര്‍ വാഴ ജെല്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

കുമിളകള്‍ പൊട്ടിക്കരുത്
നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന സൂര്യാഘാതത്തിന്റെ ഫലമായുള്ള കുമിളകള്‍ ഒരിക്കലും പൊട്ടിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് തനിയെ മാറുന്നതിന് സമയം കൊടുക്കണം. അത് കൂടാതെ കുമിളകള്‍ വീര്യം കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ നോണ്‍-സ്റ്റിക്ക് ബാന്‍ഡേജ് കൊണ്ട് മൂടുകയും വേണം. ഇതെല്ലാം ചര്‍മ്മത്തിലെ സൂര്യാഘാതം മൂലം ഉണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications











