For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുളസി കഷായം ദിവസവും അരക്കപ്പ്; രോഗങ്ങള്‍ അടുക്കില്ല

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഓരോ അവസ്ഥയിലും ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. കാരണം ആരോഗ്യ സംരക്ഷണത്തിന് രോഗപ്രതിരോധ ശേഷി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഏത് രോഗത്തേയും പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക എന്നുള്ളതാണ്. അതിന് വേണ്ടി കൃത്യമായ ആരോഗ്യ രീതിയില്‍ മുന്നോട്ട് പോവുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

 Tulsi Kashayam Recipe-

അതിരാവിലെ ശീലമാക്കാം പഴവും ഒരു ഗ്ലാസ്സ് ചൂടുവെള്ളവും ഏത് പൊണ്ണത്തടിയും കുറയുംഅതിരാവിലെ ശീലമാക്കാം പഴവും ഒരു ഗ്ലാസ്സ് ചൂടുവെള്ളവും ഏത് പൊണ്ണത്തടിയും കുറയും

തുളസിയില്‍ ആരോഗ്യഗുണങ്ങള്‍ ധാരാളം ഉണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. തുളസി ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ തുളസി കഷായം തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എങ്ങനെ തുളസി കഷായം തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങളും നോക്കാം.

തുളസിയുടെ ഗുണങ്ങള്‍

തുളസിയുടെ ഗുണങ്ങള്‍

ധാരാളം മരുന്നുകളും സിറപ്പുകളും വിപണിയില്‍ ലഭ്യമാണെങ്കിലും, ജലദോഷവും ചുമയും പോലുള്ള ദീര്‍ഘകാല പ്രശ്‌നങ്ങളെ പ്രകൃതിദത്ത ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച് ചികിത്സിക്കുന്നത് എന്നും മികച്ചത് തന്നെയാണ്. ഔഷധസസ്യങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങളില്ലെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരാളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് തുളസി. നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് തുളസി കഷായം സഹായിക്കുന്നുണ്ട്. എങ്ങനെ തുളസി കഷായം തയ്യാറാക്കാം എന്നും ഉപയോഗിക്കാം എന്നും നമുക്ക് നോക്കാവുന്നതാണ്.

തയ്യാറാക്കുന്നത്

തയ്യാറാക്കുന്നത്

വെള്ളം- 2 കപ്പ്

തുളസി - 1 ഇല

കുരുമുളക് പൊടി - കാല്‍ ടീസ്പൂണ്‍

ഉണങ്ങിയ ഇഞ്ചി- കാല്‍ ടീസ്പൂണ്‍

ശര്‍ക്കര - ഒന്ന്

തയ്യാറാക്കുന്ന രീതി

ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് അതിലേക്ക് തുളസി ഇലകള്‍ ചേര്‍ക്കുക. ഇത് നല്ലതുപോലെ തിളപ്പിക്കാവുന്നതാണ്. വെള്ളത്തിന്റെ നിറം അല്‍പം മാറി കഴിഞ്ഞാല്‍ കുരുമുളക് പൊടി, ഇഞ്ചി പൊടി, ശര്‍ക്കര എന്നിവ ചേര്‍ത്ത് കുറച്ച് മിനിറ്റ് തിളപ്പിച്ച് ഓഫ് ചെയ്യുക.

ഇത് എങ്ങനെ കഴിക്കും?

ഇത് എങ്ങനെ കഴിക്കും?

തുളസി കഷായം ചൂടോടെ തന്നെ കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ചുമ, ജലദോഷം എന്നിവയില്‍ നിന്ന് പരമാവധി ആശ്വാസം ലഭിക്കുന്നതിന് ദിവസത്തില്‍ രണ്ട് മൂന്ന് തവണ കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് ശരീരതത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. തുളസിയുടെ ആരോഗ്യഗുണങ്ങള്‍ ധാരാളമാണ് എന്ന് നമുക്ക് അറിയാവുന്നതാണ്. നിങ്ങള്‍ക്ക് ഈ കഷായം ദിവസത്തില്‍ ഏത് സമയത്തും കുടിക്കാം. പല വിധത്തിലുള്ള ആരോഗ്യ പ്രശനങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

മറ്റ് ഗുണങ്ങള്‍

മറ്റ് ഗുണങ്ങള്‍

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, പനി, ആസ്ത്മ, ശ്വാസകോശ സംബന്ധമായ തകരാറുകള്‍, ഹൃദ്രോഗങ്ങള്‍, സമ്മര്‍ദ്ദം എന്നിവയില്‍ നിന്ന് മോചനം നേടാന്‍ ഈ കഷായം നിങ്ങളെ സഹായിക്കുന്നു. തുളസിയില്‍ മികച്ച ആന്റിബയോട്ടിക്, അണുനാശിനി, എന്നിവയുണ്ട്, മാത്രമല്ല നമ്മുടെ ശരീരത്തെ എല്ലാത്തരം ബാക്ടീരിയ, വൈറല്‍, ഫംഗസ് അണുബാധകളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. ഈ കഷായം വീട്ടില്‍ നിന്ന് തന്നെ തയ്യാറാക്കാവുന്നതാണ്. എല്ലാ ദിവസവും കഴിക്കുന്നതിലൂടെ ഗുണങ്ങള്‍ വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഈ കഷായം നിങ്ങളെ സഹായിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ ഈ അവസ്ഥയില്‍ രോഗങ്ങളെ അകറ്റി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ദിവസവും അരക്കപ്പ് തുളസി കഷായം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ഉന്‍മേഷം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

വൃക്കയിലെ കല്ലുകള്‍

വൃക്കയിലെ കല്ലുകള്‍

തുളസി കഷായം കഴിക്കുന്നതിലൂടെ നിങ്ങളുടെ വൃക്കയിലെ കല്ലുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഈ കഷായത്തില്‍ വേണമെങ്കില്‍ ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് ദിവസവും കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങളുടെ വൃക്കയിലെ കല്ലിനെ പരിഹരിക്കുന്നതിന് സാധിക്കുന്നുണ്ട്. തുളസിയുടെ ആരോഗ്യഗുണങ്ങള്‍ പലതാണ്, അതിനാല്‍ ഇത് ഉപയോഗിക്കുന്ന കാര്യത്തില്‍ ഒരിക്കലും രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. തുളസി കഷായം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

How to make Tulsi Kashayam Recipe- Herbal Drink From Tulsi

Here we are sharing a super herbal drink from tulsi to boost your immune system. Take a look.
Story first published: Tuesday, June 22, 2021, 15:50 [IST]
X
Desktop Bottom Promotion