For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുതിര സൂപ്പിലൊതുക്കാം ചാടി വരുന്ന വയറും കൊഴുപ്പും

|

ആരോഗ്യ സംരക്ഷണത്തിന് എന്നും വില്ലനാവുന്ന ഒന്നാണ് അമിതവണ്ണം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാം എന്ന കാര്യം ശ്രദ്ധേയമാണ്. അമിതവണ്ണം പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ പലരും ശ്രമിക്കുന്നു. എന്നാൽ പലപ്പോഴും നമ്മള്‍ പ്രയോഗിക്കുന്ന മാർഗ്ഗങ്ങൾ പലതും നമുക്ക് തന്നെ വിനയാവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അമിതവണ്ണത്തിന് പരിഹാരം കാണാൻ വ്യായാമവും ഡയറ്റും എടുക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത് കൃത്യമല്ലെങ്കിൽ അത് ആരോഗ്യത്തിന് എത്രത്തോളം വെല്ലുവിളിയാണ് ഉണ്ടാക്കുന്നത് എന്ന കാര്യം കൂടി അറിഞ്ഞിരിക്കണം.

Most read: ചാടിയവയറിന് തൂങ്ങിയ ചർമ്മത്തിന് ഗ്രെയിൻഫ്രീ ഡയറ്റ്Most read: ചാടിയവയറിന് തൂങ്ങിയ ചർമ്മത്തിന് ഗ്രെയിൻഫ്രീ ഡയറ്റ്

മുതിര ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അത്രക്ക് ഗുണങ്ങൾ നിറഞ്ഞതാണ് മുതിര. പോഷകങ്ങളുടെ കലവറയാണ് മുതിര. ഇത് കഴിക്കുന്നതിലൂടെ അമിതവണ്ണത്തിന് പരിഹാരം കാണാവുന്നതാണ്. പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മുതിര. ദിവസവും മുതിര സൂപ്പ് കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

മുതിര സൂപ്പ് തയ്യാറാക്കുന്ന വിധം

മുതിര സൂപ്പ് തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് മുളപ്പിച്ച മുതിര, രണ്ട് പച്ചമുളക്, അഞ്ച് വെളുത്തുള്ളി, ഒരു പിടി കറിവേപ്പില, രണ്ട് പിടി മല്ലിയില, ഒരു സ്പൂൺ ഉപ്പ്, ഒരു നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. മുതിര എടുത്ത് പ്രഷർകുക്കറില്‍ ഇട്ട് രണ്ട് കപ്പ് വെള്ളത്തില്‍ ഒരു വിസിൽ വരുന്നത് വരെ വേവിക്കുക. വെള്ളം കളയാതെ തന്നെ ഇതിലേക്ക് പച്ചമുളക്, ചതച്ച വെളുത്തുള്ളി, ഉപ്പ്, എന്നിവ ചേർക്കാവുന്നതാണ്. ഇതിലേക്ക് അല്‍പം നാരങ്ങ നീരും കൂടി ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ഇത് നല്ലതു പോലെ മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ദിവസവും രാവിലെ വെറും വയറ്റിൽ തന്നെ കഴിക്കാൻ ശ്രദ്ധിക്കുക. വെളുത്തുള്ളി നല്ലതു പോലെ ചേർത്താൽ പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

 അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണം പോലുള്ള അസ്വസ്ഥതകള്‍ പലപ്പോഴും നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടാവും. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും എല്ലാം നമുക്ക് മുതിര സൂപ്പ് ഉപയയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന അമിതവണ്ണമെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മുതിര സൂപ്പ് തയ്യാറാക്കി ദിവസവും കഴിക്കാവുന്നതാണ്. ഇത് നിങ്ങളിലെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി മുതിര സഹായിക്കുന്നുണ്ട്. ഇതിൽ ധാരാളം അയേൺ, കാൽസ്യം, പ്രോട്ടീൻ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. കൊഴുപ്പാകട്ടെ തീരെ അടങ്ങിയിട്ടില്ല മുതിരയിൽ.

അടിവയറ്റിലെ കൊഴുപ്പ്

അടിവയറ്റിലെ കൊഴുപ്പ്

അടിവയറ്റിലെ കൊഴുപ്പിന് സഹായിക്കുന്ന ഒന്നാണ് മുതിര സൂപ്പ്. ഇത് കഴിക്കുന്നതിലൂടെ അടിവയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കി വയറൊതുക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് മുതിര സൂപ്പ്. ഇത് ദിവസവും കഴിക്കാൻ ശ്രദ്ധിക്കുക. വെളുത്തുള്ളി കൂടുതല്‍ ഇതിൽ ചേർക്കുന്നതിലൂടെ മുതിര കൂടുതൽ കഴിക്കുന്നത് മൂലമുണ്ടാവുന്ന ദഹന പ്രശ്നങ്ങൾക്ക് നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ധാരാളം വെളുത്തുള്ളി ചേർക്കുക. മുതിര സൂപ്പ് തയ്യാറാക്കി കഴിക്കുന്നതിലൂടെ അടിവയറ്റിലെ കൊഴുപ്പ് പൂർണമായും ഇല്ലാതാവുന്നുണ്ട്.

 വിശപ്പിനെ കുറക്കുന്നുണ്ട്

വിശപ്പിനെ കുറക്കുന്നുണ്ട്

വിശപ്പിനെ കുറക്കുന്നതിന് മുതിര സൂപ്പ് കഴിക്കുന്നതിലൂടെ സഹായിക്കുന്നുണ്ട്. അമിതവിശപ്പ് പലപ്പോഴും നിങ്ങളിൽ കൂടുതൽ ഭക്ഷണം കഴിക്കാൻ ഉള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇനി മുതിര സൂപ്പ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ അമിതവിശപ്പിന് വിലക്ക് തീർക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മുതിര സൂപ്പ് കഴിക്കാവുന്നതാണ്. വിശപ്പിനെ കുറക്കുന്നതിന് വേണ്ടി നമുക്ക് മുതിര സൂപ്പ് സ്ഥിരമാക്കാവുന്നതാണ്. മുതിര ദഹിക്കാന്‍ അൽപ സമയം എടുക്കും എന്നത് കൊണ്ട് തന്നെ വിശപ്പിനെ നിയന്ത്രിക്കാൻ സാധിക്കുന്നു.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ദഹന പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് നല്ലൊരു പരിഹാരമാണ് മുതിര സൂപ്പ്. ഇതിലുള്ള ഫൈബറിന്‍റെ അളവ് വളരെയധികം കൂടുതലാണ്. ഇത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കി മലബന്ധം പോലുള്ള അസ്വസ്ഥതകൾക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും കഴിക്കുന്നതിലൂടെ അത് ആരോഗ്യപ്രതിസന്ധികളിൽ പലതിനേയും ഇല്ലാതാക്കുന്നു. നെഞ്ചെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് ഇതില്‍ ചേർക്കുന്ന വെളുത്തുള്ളിയും സഹായിക്കുന്നുണ്ട്. വീട്ടിൽ തന്നെ ഈ സൂപ്പ് തയ്യാറാക്കി കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. മറ്റ് ഗുണങ്ങൾ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

കൊളസ്ട്രോളിനെ പരിഹാരം

കൊളസ്ട്രോളിനെ പരിഹാരം

കൊളസ്ട്രോൾ കുറക്കുന്നതിന് മുതിര സൂപ്പ് കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കുന്നു. അതിലൂടെ ശരീരത്തിലെ ചീത്ത കൊഴുപ്പ് കുറയുന്നു. ഹൃദയത്തിന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് മുതിര സൂപ്പ്. ഇത് കൂടാതെ തണുപ്പ് കാലത്ത് കഴിക്കുന്നത് ശരീരത്തിൽ ഊഷ്മാവ് വർദ്ധിപ്പിക്കുന്നുമുണ്ട്. ഇത് കൂടാതെ എന്തൊക്കെ ഗുണങ്ങൾ മുതിര സൂപ്പിനുണ്ട് എന്ന് നോക്കാം.

സ്പേം കൗണ്ട് വർദ്ധിപ്പിക്കുന്നു

സ്പേം കൗണ്ട് വർദ്ധിപ്പിക്കുന്നു

പുരുഷൻമാരില്‍ സ്പേം കൗണ്ട് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് മുതിര. ഇതിൽ ധാരാളം കാല്‍സ്യം, ഫോസ്ഫറസ്, അയേൺ, അമിനോ ആസിഡ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം പുരുഷൻമാരിൽ സ്പേം കൗണ്ട് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മികച്ചതാണ്. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ പല പുരുഷന്‍മാരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് ഇത്തരം സ്വകാര്യപ്രശ്നങ്ങൾ. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മുതിര.

ആര്‍ത്തവ പ്രശ്നങ്ങൾക്ക് പരിഹാരം

ആര്‍ത്തവ പ്രശ്നങ്ങൾക്ക് പരിഹാരം

സ്ത്രീകളിൽ ഉണ്ടാവുന്ന ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മുതിര. ഇത് വെറുതേ വേവിച്ച് കഴിക്കുന്നതും അല്ലാതെ സൂപ്പ് ആക്കി കഴിക്കുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ മുതിര കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവർ ഇവരൊക്കെയാണ്. ഗർഭിണികൾ, ക്ഷയ രോഗം ഉള്ളവർ, ശരീരഭാരം കുറവുള്ളവർ എല്ലാം മുതിര കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് മറ്റ് പല പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

English summary

How to make horse gram soup for weight loss

In this article we are discussing about a new recipe for weight loss. How to make horse gram soup for weight loss. Read on.
Story first published: Wednesday, October 9, 2019, 15:57 [IST]
X
Desktop Bottom Promotion