For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷണനേരം കൊണ്ട് തടികുറയും, കുറഞ്ഞ ഉപയോഗത്തില്‍ ഫലം; ഈ ജ്യൂസ് നല്‍കും ഗുണം

|

പൊണ്ണത്തടി എന്നത് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെത്തന്നെ ദോഷകരമായി ബാധിക്കുന്നു. ഇന്നത്തെക്കാലത്ത് മിക്കവരെയും പൊണ്ണത്തടി ഒരു ആരോഗ്യ പ്രശ്‌നമായി വളര്‍ന്നുവന്നിട്ടുണ്ട്. പൊണ്ണത്തടി നിയന്ത്രിക്കാന്‍ നമ്മള്‍ പല തരത്തിലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. നിങ്ങളുടെ ഭാരം നിയന്ത്രിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വ്യായാമത്തോടൊപ്പം ഭക്ഷണക്രമത്തിലും ശ്രദ്ധിക്കുക. പ്രത്യേകിച്ച് ശരീരഭാരം നിയന്ത്രിക്കാന്‍, നിങ്ങളുടെ ഭക്ഷണത്തില്‍ ആരോഗ്യകരമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുക. ശരീരഭാരം നിയന്ത്രിക്കാന്‍ ഫലപ്രദമായ നിരവധി കാര്യങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. ബീറ്റ്‌റൂട്ട് ജ്യൂസ് ഇതിലൊന്നാണ്.

Also read: മെലിഞ്ഞിരുന്നാലും ആരോഗ്യം, ഫിറ്റായ ശരീരം; രശ്മിക മന്ദാനയുടെ ഫിറ്റ്‌നസ്സ് രഹസ്യംAlso read: മെലിഞ്ഞിരുന്നാലും ആരോഗ്യം, ഫിറ്റായ ശരീരം; രശ്മിക മന്ദാനയുടെ ഫിറ്റ്‌നസ്സ് രഹസ്യം

വേഗത്തില്‍ ശരീരഭാരം കുറയ്ക്കാനായി നിങ്ങളുടെ ഭക്ഷണത്തില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ഉള്‍പ്പെടുത്താം. ബീറ്റ്‌റൂട്ടില്‍ വിറ്റാമിന്‍ സി, ഡയറ്ററി ഫൈബര്‍, നൈട്രേറ്റ്, ബെറ്റാനിന്‍, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ശരീരഭാരം കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മറ്റ് നിരവധി ഗുണങ്ങളും നല്‍കും. ശരീരഭാരം നിയന്ത്രിക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് എങ്ങനെ ഗുണം ചെയ്യുമെന്നും അത് എങ്ങനെ തയ്യാറാക്കാമെന്നും നമുക്ക് നോക്കാം.

ആരോഗ്യകരമായ പച്ചക്കറി

ആരോഗ്യകരമായ പച്ചക്കറി

തടി കുറയ്ക്കുന്നുവെങ്കിലും ഒരാള്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയും ഫൈബര്‍, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ധാതുക്കള്‍, വിറ്റാമിനുകള്‍, കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവ അടങ്ങിയ എല്ലാ ഭക്ഷണവും അവരുടെ ഭക്ഷണത്തില്‍ ദൈനംദിന ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയും വേണം. ആരോഗ്യ വിദഗ്ധരും പോഷകാഹാര വിദഗ്ധരും നമ്മുടെ ഭക്ഷണത്തില്‍ കൂടുതല്‍ സീസണല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്നു, അത്തരം ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്.

പോഷകങ്ങള്‍ നിറഞ്ഞ ബീറ്റ്‌റൂട്ട്

പോഷകങ്ങള്‍ നിറഞ്ഞ ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ടിനെ ഒരു 'സൂപ്പര്‍ ഫുഡ്' എന്നു വിളിക്കുന്നത് വെറുതേയല്ല്, അതിന്റെ ആരോഗ്യ ഗുണങ്ങള്‍ കൊണ്ടുതന്നെയാണ്. മണ്ണിനുള്ളില്‍ വിളയുന്ന ഈ മാണിക്യ നിറമുള്ള പച്ചക്കറി പോഷകങ്ങളും വിറ്റാമിനുകളും നിറഞ്ഞതാണ്. അതുപോലെ തന്നെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം ഗുണങ്ങളും ഇവയിലുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകളായ ബീറ്റാസിയാനിന്‍ ഇവയ്ക്ക് ആകര്‍ഷകമായ നിറം നല്‍കുന്നു. കരളിന്റൈ ശരിയായ പ്രവര്‍ത്തനം, രക്തചംക്രമണം മെച്ചപ്പെടുത്തല്‍, രക്തം ശുദ്ധീകരിക്കല്‍ എന്നിവയ്ക്ക് ഉത്തമമാണ് ബീറ്റ്‌റൂട്ട്.

Most read:പ്രായം 37 എങ്കിലും കണ്ടാല്‍ 25ന്റെ ആരോഗ്യം; ദീപിക പദുകോണിന്റെ ഫിറ്റ്‌നസ്സ് രഹസ്യം</p><p>Most read:പ്രായം 37 എങ്കിലും കണ്ടാല്‍ 25ന്റെ ആരോഗ്യം; ദീപിക പദുകോണിന്റെ ഫിറ്റ്‌നസ്സ് രഹസ്യം

ശരീരഭാരം കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട്

ശരീരഭാരം കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട്

ആരോഗ്യകരമായ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയതാണ് ബീറ്റ്‌റൂട്ട്. ധാരാളം ഫൈബറും ഇതില്‍ അടങ്ങിയിരിക്കുന്നു, ഇത് നിങ്ങളെ കൂടുതല്‍ നേരം വിശപ്പുരഹിതമയി നില്‍ക്കാന്‍ സഹായിക്കുന്നു. അതിനാല്‍, അമിതവണ്ണമുള്ള ഒരാള്‍ക്ക് അവരുടെ ഭക്ഷണത്തില്‍ ചേര്‍ക്കാവുന്ന അനുയോജ്യമായ പച്ചക്കറിയാണിത്. മാത്രമല്ല, ബീറ്റ്‌റൂട്ടില്‍ കലോറിയും വളരെ കുറവാണ്. 100 ഗ്രാം ബീറ്റ്‌റൂട്ടില്‍ 43 കലോറിയും 2.8 ഗ്രാം ഫൈബറും 10 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകളും മാത്രമാണ് അടങ്ങിയിട്ടുള്ളത്. ബീറ്റ്‌റൂട്ട് കഴിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സലാഡുകള്‍, സാന്‍ഡ്‌വിച്ചുകള്‍, സൂപ്പുകള്‍ എന്നിവയാക്കി കഴിക്കുക എന്നതാണ്. ഇതില്‍ ഏറ്റവും ഗുണം ചെയ്യുന്നത് ബീറ്റ്‌റൂട്ട് ജ്യൂസ് രൂപത്തില്‍ കഴിക്കുക എന്നതാണ്.

ബീറ്റ്‌റൂട്ട് ജ്യൂസുകള്‍

ബീറ്റ്‌റൂട്ട് ജ്യൂസുകള്‍

നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ബീറ്റ്‌റൂട്ടിന് കഴിവുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ശക്തികേന്ദ്രമായ ബീറ്റ്‌റൂട്ട് നിങ്ങള്‍ക്ക് പല വിധത്തില്‍ ജ്യൂസ് അടിച്ചു കുടിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച ജ്യൂസ് കോമ്പിനേഷനുകള്‍ ഇവയാണ്.

Most read:പ്രമേഹത്തിനും ദഹനവ്യവസ്ഥയ്ക്കും സമ്പൂര്‍ണ്ണ ഔഷധം; വേനലില്‍ കറ്റാര്‍ വാഴ ജ്യൂസ് നല്‍കും ഗുണംMost read:പ്രമേഹത്തിനും ദഹനവ്യവസ്ഥയ്ക്കും സമ്പൂര്‍ണ്ണ ഔഷധം; വേനലില്‍ കറ്റാര്‍ വാഴ ജ്യൂസ് നല്‍കും ഗുണം

നാരങ്ങയും ബീറ്റ്‌റൂട്ടും

നാരങ്ങയും ബീറ്റ്‌റൂട്ടും

ബീറ്റ്‌റൂട്ടിനൊപ്പം നാരങ്ങ ചേര്‍ത്ത് നിങ്ങള്‍ക്ക് ജ്യൂസ് തയാറാക്കി കുടിക്കാവുന്നതാണ്. നുറുക്കിയെടുത്ത ഒരു കപ്പ് ബീറ്റ്‌റൂട്ട്, നാല് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, കാല്‍ കപ്പ് വെള്ളം, ഒരു നുള്ള് ഹിമാലയന്‍ സാള്‍ട്ട് എന്നിവയാണ് ഇതിനായി വേണ്ടത്. ആദ്യമായി ബീറ്റ്‌റൂട്ട് വെള്ളം ചേര്‍ത്ത് അടിയ്ക്കുക. ഇതിലേക്ക് നാരങ്ങാ നീരും ഹിമാലയന്‍ സാള്‍ട്ടും ചേര്‍ത്തിളക്കി ജ്യൂസ് തയാറാക്കാവുന്നതാണ്. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാവിലെ വെറുംവയറ്റില്‍ ഈ ജ്യൂസ് കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

കാരറ്റ്, ബീറ്റ്‌റൂട്ട്

കാരറ്റ്, ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ടിനൊപ്പം ക്യാരറ്റ് ചേര്‍ത്ത് നിങ്ങള്‍ക്ക് ജ്യൂസ് തയാറാക്കാവുന്നതാണ്. ഒന്നര കപ്പ് ബീറ്റ്‌റൂട്ട്, ഒന്നര കപ്പ് ക്യാരറ്റ്, കാല്‍ കപ്പ് വെള്ളം, നാലു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങ നീര്, ഒരു നുള്ള് ഹിമാലയന്‍ സാള്‍ട്ട്, ഒരു പിടി പുതിനയില എന്നിവയാണ് ഈ ജ്യൂസ് തയാറാക്കാനായി നിങ്ങള്‍ക്കു വേണ്ടത്. ബീറ്റ്‌റൂട്ട്, ക്യാരറ്റ്, പുതിനയില എന്നിവ മിക്‌സറില്‍ ചേര്‍ത്തടിയ്ക്കുക. ഇതിലേയ്ക്ക് നാരങ്ങാനീരും വെള്ളവും ഉപ്പും ചേര്‍ത്തിളക്കി ജ്യൂസ് തയാറാക്കുക. തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു മികച്ച ജ്യൂസാണിത്.

Most read;ഉയരത്തിനൊത്ത ശരീരവും രൂപഭംഗിയും; കൃതി സനോന്റെ സൗന്ദര്യ രഹസ്യം, ഡയറ്റ്, ഫിറ്റ്‌നസ്സ്‌Most read;ഉയരത്തിനൊത്ത ശരീരവും രൂപഭംഗിയും; കൃതി സനോന്റെ സൗന്ദര്യ രഹസ്യം, ഡയറ്റ്, ഫിറ്റ്‌നസ്സ്‌

ആപ്പിളും ബീറ്റ്‌റൂട്ടും

ആപ്പിളും ബീറ്റ്‌റൂട്ടും

ബീറ്റ്‌റൂട്ടിനൊപ്പം ആപ്പിള്‍ ചേര്‍ത്തടിച്ചും നിങ്ങള്‍ക്ക് ജ്യൂസ് തയാറാക്കാവുന്നതാണ്. ആപ്പിളില്‍ അടങ്ങിയ ഫൈബറ് നിങ്ങളുടെ ദഹനവ്യവസ്ഥ മെച്ചപ്പെടുത്തി ഉദരാരോഗ്യം സംരക്ഷിക്കുന്നു. ഇതില്‍ നിങ്ങള്‍ക്ക് കറുവാപ്പട്ട പൊടിയും ഹിമാലയന്‍ സാള്‍ട്ടും ചേര്‍ക്കാവുന്നതാണ്. ഒന്നര കപ്പ് അരിഞ്ഞ ബീറ്റ്‌റൂട്ട്, ഒരു കപ്പ് ആപ്പിള്‍ അരിഞ്ഞത്, ഒരു നുള്ള് കറുവാപ്പട്ട പൊടി, ഒരു നുളള് ഹിമാലയന്‍ സാള്‍ട്ട് എന്നിവയാണ് ഈ ജ്യസ് തയാറാക്കുന്നതിനായി നിങ്ങള്‍ക്കു വേണ്ടത്. ബീറ്റ്‌റൂട്ടും ആപ്പിളും ചേര്‍ത്തടിച്ചു ജ്യൂസാക്കി ഇതില്‍ കറുവാപ്പട്ട പൊടിയും ഹിമാലയന്‍ ഉപ്പും ചേര്‍ത്തിളക്കി കുടിയ്ക്കാവുന്നതാണ്.

മാതളനാരങ്ങ, ബീറ്റ്‌റൂട്ട്

മാതളനാരങ്ങ, ബീറ്റ്‌റൂട്ട്

മാതളനാരങ്ങയും ബീറ്റ്‌റൂട്ടും ചേര്‍ത്ത് ജ്യൂസടിച്ച് കഴിക്കുന്നത് നിങ്ങളുടെ വയറു കുറയ്ക്കാന്‍ സഹായിക്കും. ഒന്നര കപ്പ് ബീറ്റ്‌റൂട്ട്, അര കപ്പ് മാതളനാരങ്ങ, രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്, അര ടീസ്പൂണ്‍ വറുത്ത ജീരകപ്പൊടി, ഒരു നുള്ള് ഹിമായലന്‍ സാള്‍ട്ട് എന്നിവ കലര്‍ത്തി ജ്യൂസ് തയാറാക്കാവുന്നതാണ്.

Most read:രക്തത്തിലെ പഞ്ചസാര കുറയ്ക്കാം, പ്രമേഹത്തെ നിയന്ത്രിക്കാം; ഈ ഇല കഴിച്ചാല്‍ ഇരട്ടി നേട്ടംMost read:രക്തത്തിലെ പഞ്ചസാര കുറയ്ക്കാം, പ്രമേഹത്തെ നിയന്ത്രിക്കാം; ഈ ഇല കഴിച്ചാല്‍ ഇരട്ടി നേട്ടം

സെലറിയും ബീറ്റ്‌റൂട്ടും

സെലറിയും ബീറ്റ്‌റൂട്ടും

ബീറ്റ്‌റൂട്ട്, സെലറി, ചെറുനാരങ്ങാ നീര്, ഹിമാലയന്‍ സാള്‍ട്ട് എന്നിവ ചേര്‍ത്ത് നിങ്ങള്‍ക്ക് ഈ ജ്യൂസ് തയാറാക്കാവുന്നതാണ്. അര കഷ്ണം ബീറ്റൂട്ട്, അര കപ്പ് അരിഞ്ഞ സെലറി, രണ്ടു ടേബിള്‍ സ്പൂണ്‍ നാരങ്ങനീര്, ഒരു നുള്ള് ഹിമാലയന്‍ സാള്‍ട്ട് എന്നിവയാണ് ഇതിനായി വേണ്ടത്. ബീറ്റ്‌റൂട്ടും സെലറിയും ചേര്‍ത്തടിച്ച് ഇതില്‍ നാരങ്ങാനീരും ഒരു നുളള് ഹിമായലന്‍ സാള്‍ട്ടും ചേര്‍ത്തടിച്ച് നിങ്ങള്‍ക്ക് ജ്യൂസ് തയാറാക്കാം.

English summary

How to Lose Weight Fast With Beetroot

Here we will discuss about the the benefits of beetroot for weight loss and ways to use it. Take a look.
X
Desktop Bottom Promotion