For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

3 സ്റ്റെപ്പില്‍ വയറും തടിയും കുറക്കും സയന്‍സ്‌

|

അമിത വണ്ണം ഇല്ലാത്ത ആരോഗ്യമുള്ള ശരീരം ആഗ്രഹിക്കാത്തവരായി ഇന്ന് ആരുണ്ട്? പലരും ശരീരം മെലിയുന്നതിന് വേണ്ടി പലതരം പരീക്ഷണങ്ങളിലൂടെ കടന്നു പോയവരാണ്. ഒട്ടനവധി ഡയറ്റ് പ്ലാനുകൾ എക്സർസൈസുകൾ എല്ലാം പരീക്ഷിച്ചു കാണും. പക്ഷേ പ്രതീക്ഷിച്ചതിന്റെ നാലിലൊന്നുപോലും ഫലം കാണാതെ വിശപ്പും ദാഹവും ക്ഷീണവും ആയിരിക്കും മിച്ചം. അതുകൊണ്ടുതന്നെ മിക്കവാറും പേർക്കും അത് തുടർന്ന് ചെയ്യുവാൻ ഒട്ടും താല്പര്യം കാണില്ല.

പക്ഷേ എല്ലാ ഡയറ്റ് പ്ലാനുകളും ഇങ്ങനെയാണെന്ന് നിങ്ങൾ വിചാരിക്കരുത്. ലോ കാർബ്‌ ഡയറ്റുകൾ വളരെയധികം ഫലപ്രദവും മറ്റു ഡയറ്റ് പ്ലാനുകളെ അപേക്ഷിച്ച് നമുക്ക് പാലിക്കുവാൻ വളരെ എളുപ്പവുമാണ്. ഇതാ മൂന്ന് ഘട്ടങ്ങളിലായി ശരീരഭാരം കുറയ്ക്കാൻ ഉതകുന്ന ലോ കാർബ് ഡയറ്റ് പ്ലാൻ. ഇത് നിങ്ങളുടെ വിശപ്പ് വളരെയധികം കുറയ്ക്കുന്നു ഫലമോ വളരെ വേഗത്തിൽ ശരീരഭാരം കുറയും കൂടാതെ ഉപാപചയപ്രവർത്തനങ്ങൾ കൂട്ടുകയും തൽഫലമായി നിങ്ങളുടെ ആരോഗ്യം വർദ്ധിക്കുകയും ചെയ്യും

ഇഞ്ചിച്ചായ ദിനവും ക്യാന്‍സറില്ല, പ്രമേഹവുമില്ലഇഞ്ചിച്ചായ ദിനവും ക്യാന്‍സറില്ല, പ്രമേഹവുമില്ല

കാർബ്സ് ഒഴിവാക്കുക

കാർബ്സ് ഒഴിവാക്കുക

പഞ്ചസാര, അന്നജം അല്ലെങ്കിൽ കാർബോഹൈഡ്രേറ്റ്സ് എന്നിവ ഒഴിവാക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് വിശപ്പു വളരെയധികം കുറയും. അപ്പോൾ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുകയും തൽഫലമായി വളരെ കുറഞ്ഞ കലോറി മാത്രമേ നമ്മുടെ ശരീരത്തിൽ എത്തുകയുള്ളൂ. ശരീരം ഊർജ്ജത്തിനായി കാർബോഹൈഡ്രേറ്റിനു പകരം സംഭരിച്ചു വച്ചിരിക്കുന്ന കൊഴുപ്പിനെ എരിച്ചുകളയുന്നു. കാർബിനെ വർജ്ജിക്കുന്നതിലൂടെ വേറൊരു ഗുണവും കൂടി ലഭിക്കുന്നു. അത് ഇൻസുലിന്റെ അളവിനെ കുറയ്ക്കുകയും വൃക്കകൾ അധികമുള്ള സോഡിയവും വെള്ളവും പുറന്തള്ളുകയും ചെയ്യുന്നു. ഇത് വയർ വികസിക്കുന്നത് തടയുകയും അനാവശ്യമായ വെള്ളം കുറയ്ക്കുകയും ചെയ്യുന്നു.

കാർബ്സ് ഒഴിവാക്കുക

കാർബ്സ് ഒഴിവാക്കുക

ഭക്ഷണത്തിൽ കാർബ്‌സിന്റെ അളവ് കുറയ്ക്കുകയാണെങ്കിൽ ഒരാഴ്ച കൊണ്ട് 10 പൗണ്ട്( നാലര കിലോ) അല്ലെങ്കിൽ അതിൽ കൂടുതലോ കുറയുന്നത് സാധാരണമാണ് എന്നാണ് ഡയറ്റീഷ്യൻ മാരുടെ അഭിപ്രായം. ഇങ്ങനെ കുറയുന്ന ശരീരഭാരത്തിൽ അധികവും കൊഴുപ്പും വെള്ളവുമാണ്. അമിതവണ്ണമുള്ള ആരോഗ്യമുള്ള സ്ത്രീകളിൽ ശരീരഭാരം കുറയാൻ നടത്തിയ പരീക്ഷണത്തിൽ കൊഴുപ്പുകുറഞ്ഞ ഭക്ഷണത്തേക്കാൾ ലോ കാർബ്‌ ഡയറ്റ് ആണ് ഉചിതമായതെന്നു കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ കാർബ് ഡയറ്റ് വിശപ്പു കുറയ്ക്കുവാൻ നല്ലതാണെന്നു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇത് വിശപ്പ് അനുഭവപ്പെടാതെ കുറച്ച് കലോറി മാത്രം കഴിക്കുവാൻ പ്രേരിപ്പിക്കുന്നു. ചുരുക്കത്തിൽ കാർബ്സ് ന്റെ അളവ് കുറയ്ക്കുന്നത് വളരെ വേഗത്തിൽ ശരീരഭാരം കുറയ്ക്കുവാൻ സഹായിക്കുന്നു.

പ്രോട്ടീൻ കൊഴുപ്പ് പച്ചക്കറി എന്നിവ കഴിക്കുക

പ്രോട്ടീൻ കൊഴുപ്പ് പച്ചക്കറി എന്നിവ കഴിക്കുക

നിങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ സമ്പന്നമായതും, കൊഴുപ്പുള്ളതും കാർബ്സ് കുറഞ്ഞതുമായ പച്ചക്കറികൾ ഉൾപ്പെടുത്തുക. ദിവസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ഭക്ഷണം കഴിക്കുക. അതിനു ശേഷം നിങ്ങൾക്ക് വിശക്കുകയാണെങ്കിൽ ഒരുപ്രാവശ്യം കൂടി ഭക്ഷണം കഴിച്ചോളൂ. ഇപ്രകാരം നിങ്ങളുടെ ഭക്ഷണരീതി ക്രമീകരിക്കുന്നത് മൂലം നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ കാർബ്‌സ് ന്റെ അളവ് ഏകദേശം 20=50 ഗ്രാം കുറയ്ക്കുവാൻ സാധിക്കും. ഇനി എങ്ങനെയാണ് ലോ കാർബ്‌ മീൽ പ്ലാൻ അനുസരിച്ച് നിങ്ങളുടെ ഭക്ഷണം ക്രമീകരിക്കുന്നത് എന്ന് നോക്കാം. ശരീരഭാരം കുറയ്ക്കേണ്ട കാര്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു പോഷകമാണ് പ്രോട്ടീൻ.

പ്രോട്ടീൻ കൊഴുപ്പ് പച്ചക്കറി എന്നിവ കഴിക്കുക

പ്രോട്ടീൻ കൊഴുപ്പ് പച്ചക്കറി എന്നിവ കഴിക്കുക

ഈ ഡയറ്റ് പ്ലാൻ പ്രകാരം ധാരാളം പ്രോട്ടീൻ കഴിക്കണം. ദിവസവും ധാരാളം പ്രോട്ടീൻ കഴിക്കുന്നത് ശരീരത്തിന് പ്രതിദിനം 80 - 100 കലോറി ചെലവഴിക്കാൻ കാരണമാകും എന്നാണ് തെളിയിക്കുന്നത്. ഉയർന്ന രീതിയിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണരീതി ഭക്ഷണത്തെക്കുറിച്ചുള്ള ചിന്തകളും അമിത ആസക്തിയും 60 ശതമാനത്തോളം കുറയ്ക്കുന്നു. രാത്രികളിൽ ലഘുഭക്ഷണത്തിനോട് ഉള്ള താല്പര്യം പകുതിയായി കുറയ്ക്കുകയും വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. ഉയർന്ന രീതിയിലുള്ള പ്രോട്ടീൻ ഡയറ്റ് പാലിക്കുന്നവരിൽ കഴിക്കുന്ന ഭക്ഷണത്തിൽ 441 കലോറി പ്രതിദിനം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.

പ്രോട്ടീൻ കൊഴുപ്പ് പച്ചക്കറി എന്നിവ കഴിക്കുക

പ്രോട്ടീൻ കൊഴുപ്പ് പച്ചക്കറി എന്നിവ കഴിക്കുക

പ്രോട്ടീൻ ഉറവിടങ്ങളിൽ ചിലത് ഇവയാണ്.

മാംസം: ഗോമാംസം. കോഴിയിറച്ചി, പന്നി ഇറച്ചി, ആട്ടിറച്ചി.

മത്സ്യവും കടൽ വിഭവങ്ങളും: കോര/ ചെമ്പല്ലി, പുഴ മത്സ്യങ്ങൾ, ചെമ്മീൻ. മുട്ടകൾ: മഞ്ഞക്കരു അടങ്ങിയിരിക്കുന്ന എല്ലാവിധ മുട്ടകളും. സസ്യങ്ങൾ : ബീൻസ് പയർ വർഗ്ഗങ്ങൾ സോയ.

കാർബ് കുറഞ്ഞ പച്ചക്കറികൾ

കാർബ് കുറഞ്ഞ പച്ചക്കറികൾ

നിങ്ങളുടെ ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് കുറഞ്ഞ പച്ചക്കറികൾ ഉൾപ്പെടുത്താൻ ഒട്ടും മടിക്കേണ്ടതില്ല. അവ പോഷക സമ്പുഷ്ടമാണ്. വളരെയധികം അളവിൽ കഴിച്ചാൽ പോലും പ്രതിദിനം അവ 20-50 കാർബ്‌സ് ൽ അധികമാവില്ല. സാധാരണ ഡയറ്റിൽ പ്രോട്ടീൻ അളവ് കുറഞ്ഞെങ്കിൽ പോലും പ്രധാനമായും ആരോഗ്യം വർദ്ധിപ്പിക്കുന്ന ഫൈബറും വിറ്റാമിനും ധാതുക്കളും അടങ്ങിയ പച്ചക്കറികൾ ധാരാളം ഉൾപ്പെടുത്തിയിരിക്കും. കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ പച്ചക്കറികൾ ഇവയാണ്. ബ്രോക്കോളി, കോളിഫ്ലവർ, ചീര, തക്കാളി, ഇലകാബേജ്/ കെയ്ൽ, ബ്രസെൽസ് സ്പ്രൗട്സ് , കാബേജ്, സ്വിസ് ചാർഡ്, ലെറ്റ്യൂസ് , വെള്ളരിക്ക

ആരോഗ്യകരമായ കൊഴുപ്പുകൾ

ആരോഗ്യകരമായ കൊഴുപ്പുകൾ

കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ഒട്ടും മടിക്കേണ്ട.ഒരേ സമയം കുറഞ്ഞ കാർബണും കുറഞ്ഞ കൊഴുപ്പും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ ഡയറ്റ് മുന്നോട്ടുകൊണ്ടുപോകുന്നതിന് വളരെയധികം പ്രയാസം നേരിടും.ആരോഗ്യകരമായ കൊഴുപ്പ്. ആരോഗ്യകരമായ ഫാറ്റ്സിൽ ഇവ ഉൾപ്പെടുന്നു: ഒലിവ് ഓയിൽ, വെളിച്ചെണ്ണ, അവോക്കാഡോ ഓയിൽ, വെണ്ണ

ആഴ്ചയിൽ മൂന്നു ദിവസം ഭാരം ഉയർത്തുക

ആഴ്ചയിൽ മൂന്നു ദിവസം ഭാരം ഉയർത്തുക

ഈ ഡയറ്റ് പ്രകാരം നിങ്ങൾ എക്സസൈസ് ചെയ്യേണ്ടതില്ല എങ്കിൽ കൂടെയും ഇത് നിങ്ങൾക്ക് കൂടുതൽ ഫലം തരുന്നു. ഭാരം ഉയർത്തുന്നതിലൂടെ ശരീരത്തിലെ കുറെയധികം കലോറികൾ ഉപയോഗിക്കപ്പെടുന്നുമാത്രവുമല്ല ശരീരഭാരം കുറയുന്നതിന്റെ ഒരു പാർശ്വഫലം ആയ മെറ്റബോളിസം കുറയുന്നതും തടയുന്നു. കുറഞ്ഞ അളവിലുള്ള കാർബോഹൈഡ്രേറ്റ് ഡയറ്റിലൂടെ ശരീരഭാരം കുറയുന്നതിന്നോടൊപ്പം മസിലുകളുടെ ശക്തി വർദ്ധിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു. ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ഭാരദ്വഹനത്തിനായി ജിമ്മിൽ പോകുവാൻ ശ്രമിക്കുക. നിങ്ങൾ ജിമ്മിൽ ആദ്യമായി പോവുകയാണെങ്കിൽ ഒരു ട്രെയിനറുടെ ഉപദേശപ്രകാരം പ്രവർത്തിക്കുന്നതാണ് നല്ലത്

ആഴ്ചയിൽ മൂന്നു ദിവസം ഭാരം ഉയർത്തുക

ആഴ്ചയിൽ മൂന്നു ദിവസം ഭാരം ഉയർത്തുക

ഒരുപക്ഷേ ഭാരം ഉയർത്തുന്നത് നിങ്ങൾക്ക് പ്രായോഗികമല്ല എങ്കിൽ നടത്തം, ജോഗിംഗ്, ഓട്ടം, സൈക്ലിംഗ്, നീന്തൽ എന്നിവ പോലുള്ള ചില കാർഡിയോ വ്യായാമങ്ങൾ ചെയ്യുന്നത് പകരമാകും. കാർഡിയോ, വെയ്റ്റ് ലിഫ്റ്റിംഗ് എന്നിവ കൂടി ഡയറ്റിനൊപ്പം ചെയ്താൽ ശരീരഭാരം വളരെ പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കും. അങ്ങനെ ആരോഗ്യകരമായ ജീവിതത്തിന് അടിത്തറ പാകാൻ സാധിക്കും.

English summary

How to Lose Weight Fast Based on Science

Here in this article we are discussing about how to lose weight fast based on science. Take a look.
X
Desktop Bottom Promotion