For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷണങ്ങള്‍ നോക്കി ഒമിക്രോണ്‍ ആണോ ഡെല്‍റ്റയാണോ എന്ന് തിരിച്ചറിയാം; ഇത് ശ്രദ്ധിച്ചാല്‍ മതി

|

ഇന്ത്യയിലെ രണ്ടാമത്തെ തരംഗത്തിന് പിന്നിലെ ഏക കാരണങ്ങളിലൊന്ന് കൊവിഡിന്റെ ഡെല്‍റ്റ വേരിയന്റാണ്. ഇപ്പോള്‍ ഏറ്റവും പുതിയ ഒമിക്റോണ്‍ വകഭേദം രാജ്യത്ത് മൂന്നാം തരംഗത്തിന് വഴിയൊരുക്കി. വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ ഇതിന് മതിയായ തെളിവാണ്. ഡെല്‍റ്റയും ഒമൈക്രോണും ആശങ്കയുടെ വകഭേദങ്ങളാണ്. എന്നിരുന്നാലും താരതമ്യേന, ആദ്യത്തേത് രണ്ടാമത്തേതിനേക്കാള്‍ കഠിനമാണ്.

Most read: ഡെല്‍റ്റാക്രോണ്‍: കോവിഡിന്റെ പുതിയ വകഭേദമോ? അപകടം എത്രത്തോളം?Most read: ഡെല്‍റ്റാക്രോണ്‍: കോവിഡിന്റെ പുതിയ വകഭേദമോ? അപകടം എത്രത്തോളം?

ഇതുവരെ, വിദഗ്ധരും ഡോക്ടര്‍മാരും പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ നേരിയ ലക്ഷണങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡെല്‍റ്റയുടെ അത്ര കഠിനമല്ല. പലര്‍ക്കും കോവിഡ് വൈറസ് പോസിറ്റീവ് സ്ഥിരീകരിക്കുമ്പോള്‍, തങ്ങള്‍ക്കുള്ളത് ഒമിക്രോണ്‍ അണുബാധയാണോ അതോ ഡെല്‍റ്റയാണോ എന്നറിയാനുള്ള ജിജ്ഞാസ വര്‍ദ്ധിച്ചുവരുന്നുണ്ട്. ഈ ലേഖനത്തില്‍ ഇത് എങ്ങനെ തിരിച്ചറിയാം എന്ന് നിങ്ങള്‍ക്ക് വായിച്ചറിയാം.

തീവ്രത കുറവെങ്കിലും മാരകമായ പകര്‍ച്ചവ്യാധി

തീവ്രത കുറവെങ്കിലും മാരകമായ പകര്‍ച്ചവ്യാധി

ഡെല്‍റ്റ വേരിയന്റിനു വിരുദ്ധമായി, ഒമൈക്രോണ്‍ അണുബാധകള്‍ വളരെ സൗമ്യമാണ്, പക്ഷേ അവ കൂടുതല്‍ പകര്‍ച്ചവ്യാധിയുമാണ്. ഒരു ജാപ്പനീസ് ശാസ്ത്രജ്ഞനും ക്യോട്ടോ യൂണിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ് പ്രൊഫസറുമായ ഹിരോഷി നിഷിയുറയുടെ പഠനമനുസരിച്ച്, ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്ക്രോണ്‍ വേരിയന്റില്‍ ട്രാന്‍സ്മിസിബിലിറ്റി നിരക്ക് 4.2 മടങ്ങ് കൂടുതലാണ്. മറ്റൊരു ഫ്രഞ്ച് പഠനത്തില്‍, ഒമിക്രോണ്‍ വേരിയന്റ് ഡെല്‍റ്റയേക്കാള്‍ 105% കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്ന് കണ്ടെത്തി. ഇതുവരെ, ലഭ്യമായ ഡാറ്റകള്‍ പ്രകാരം, പുതിയ വേരിയന്റ് വളരെ വേഗം വ്യാപിക്കുന്നതും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു വലിയ ജനസംഖ്യയെ ബാധിക്കുമെന്നുമാണ്.

ഒമിക്രോണ്‍ ലക്ഷണങ്ങള്‍ വ്യത്യസ്തം

ഒമിക്രോണ്‍ ലക്ഷണങ്ങള്‍ വ്യത്യസ്തം

ഒമിക്രോണ്‍ വേരിയന്റിന്റെ തുടക്കം മുതല്‍, ശാസ്ത്രജ്ഞര്‍ പുതിയ സ്‌ട്രെയിന്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. വേരിയന്റിന്റെ സ്‌പൈക്ക് പ്രോട്ടീനിലെ കനത്ത മ്യൂട്ടേഷനുകള്‍ കൂടാതെ, രോഗലക്ഷണങ്ങളില്‍ ചില മാറ്റങ്ങളും ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. തുടക്കത്തില്‍, ദക്ഷിണാഫ്രിക്കയില്‍ ഒമൈക്രോണ്‍ വേരിയന്റ് ആദ്യമായി കണ്ടെത്തിയപ്പോള്‍, ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍പേഴ്സണ്‍ ഡോ ആഞ്ചലിക് കോറ്റ്സി പറഞ്ഞു, രോഗം സൗമ്യമാണെന്നും രോഗബാധിതരായ ആളുകള്‍ ഗുരുതരമായ ലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും. ഡോ കോറ്റ്സി പറയുന്നതനുസരിച്ച്, ഒമിക്റോണ്‍ ബാധിച്ച വ്യക്തികള്‍ തൊണ്ടയിലെ 'പോറല്‍', നേരിയ ശരീര താപനില എന്നിവയെക്കുറിച്ച് പരാതിപ്പെടുന്നു. അത് സ്വയം മെച്ചപ്പെടുകയും ചെയ്യുന്നു.

Most read:താപനില കുറയുമ്പോള്‍ രോഗപ്രതിരോധവും കുറയും; കഴിക്കേണ്ടത് ഈ പച്ചക്കറികള്‍Most read:താപനില കുറയുമ്പോള്‍ രോഗപ്രതിരോധവും കുറയും; കഴിക്കേണ്ടത് ഈ പച്ചക്കറികള്‍

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍ സാധാരണയായി ശരീരവേദന, പൊതുവായ ബലഹീനത, ക്ഷീണം, തലവേദന, പനി എന്നിവയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഒടുവില്‍, ആളുകള്‍ക്ക് ഒരു വരണ്ട ചുമയും വികസിക്കും. ജലദോഷം ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് മൂക്കടപ്പ്, മൂക്കൊലിപ്പ്, തുമ്മല്‍ മുതലായവയിലേക്ക് നയിക്കുന്നു. കുറഞ്ഞത് 80 ശതമാനം കേസുകളിലും, ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ തന്നെ പനി മാറും. എന്നിരുന്നാലും, ഇത് തുടരുകയാണെങ്കില്‍ അത് മിതമായതോ ഗുരുതരമായതോ ആയ അണുബാധയുടെ ലക്ഷണമാണ്. സൂക്ഷ്മ നിരീക്ഷണം ആവശ്യമാണ്.

രോഗലക്ഷണങ്ങള്‍ നോക്കി വകഭേദങ്ങളെ തിരിച്ചറിയാം

രോഗലക്ഷണങ്ങള്‍ നോക്കി വകഭേദങ്ങളെ തിരിച്ചറിയാം

ഒമിക്രോണ്‍ വേരിയന്റിനെ ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍, കോവിഡ് വേരിയന്റുകളുടെ ഫലങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യസ്തമായേക്കാം. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഒമിക്രോണുള്ള ആളുകള്‍ക്ക് അവരുടെ ഗന്ധം നഷ്ടപ്പെടാനുള്ള സാധ്യത കുറവാണ്, ഇത് മറ്റ് വകഭേദങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഡെല്‍റ്റ ഗുരുതരമാണെങ്കില്‍ കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങളില്‍ കലാശിച്ചേക്കാം. എന്നാല്‍ ഒമിക്രോണിന് ഇതുവരെ നേരിയ ലക്ഷണങ്ങളെ കണ്ടിട്ടുള്ളൂ. സാധാരണയായി ശ്വാസകോശത്തിന്റെ പ്രശ്‌നങ്ങളും കുറവുമാണ്. രോഗികള്‍ക്ക് ഓക്‌സിജന്‍ സൗകര്യം ആവശ്യമായി വരുന്നില്ല. ഒമൈക്രോണ്‍ തൊണ്ടയില്‍ കൂടുതലായി പെരുകുന്നതിനാല്‍ ശ്വാസതടസ്സം ഉണ്ടാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു. എന്നിരുന്നാലും, രോഗലക്ഷണങ്ങളിലെ വ്യത്യാസം വ്യക്തമായി അറിയാന്‍ കൂടുതല്‍ ഗവേഷണള്‍ വേണ്ടിവരും.

Most read:തണുപ്പുകാലത്ത് രോഗപ്രതിരോധശേഷിക്ക് ഇതിലും നല്ല മരുന്നില്ലMost read:തണുപ്പുകാലത്ത് രോഗപ്രതിരോധശേഷിക്ക് ഇതിലും നല്ല മരുന്നില്ല

ടെസ്റ്റുകള്‍ ചെയ്യുന്നത് ഫലവത്താണോ

ടെസ്റ്റുകള്‍ ചെയ്യുന്നത് ഫലവത്താണോ

നിങ്ങളുടെ ശരീരത്തിലെ കോവിഡ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ ഏത് വേരിയന്റും പരിഗണിക്കാതെ ആന്റിജന്‍, മോളിക്യുലാര്‍ ടെസ്റ്റുകള്‍ സഹായിക്കുന്നു. PCR (Polymerase Chain Reaction) എന്നറിയപ്പെടുന്ന ഒരു തന്മാത്രാ പരിശോധന ഫലങ്ങള്‍ നല്‍കാന്‍ കൂടുതല്‍ സമയമെടുക്കുമ്പോള്‍, ഒരു ദ്രുത ആന്റിജന്‍ പരിശോധന വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കോവിഡ് നില വെളിപ്പെടുത്തുന്നു. നിലവില്‍, ആര്‍ടി-പിസിആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ എന്നിവ ഒരു വ്യക്തി കോവിഡ് പോസിറ്റീവാണോ നെഗറ്റീവ് ആണോ എന്ന് നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഇത് ഒമൈക്രോണ്‍ വേരിയന്റാണോ എന്ന് പരിശോധിക്കാന്‍ ജീന്‍ സീക്വന്‍സിംഗാണ് വഴി. അതായത്, ഒരു സംശയാസ്പദമായ കേസ് ഒമിക്രോണ്‍ ആണോ എന്ന് സ്ഥിരീകരിക്കാന്‍ ഒരു പൂര്‍ണ്ണ ജനിതക വിശകലനം ആവശ്യമാണ്, അതിന് നാലോ അഞ്ചോ ദിവസമെടുക്കും. പരിശോധനയ്ക്കിടെ നല്‍കിയ ജനിതക സാമഗ്രികളുടെ സഹായത്തോടെ, ആര്‍ക്കെങ്കിലും ഒമിക്‌റോണോ ഡെല്‍റ്റയോ ബാധിച്ചിട്ടുണ്ടോ എന്ന് ലാബ് പരിശോധനയില്‍ സ്ഥിരീകരിക്കാന്‍ കഴിയും.

ജീനോം സീക്വന്‍സിംഗിന്റെ പങ്ക്

ജീനോം സീക്വന്‍സിംഗിന്റെ പങ്ക്

ഒമൈക്രോണും ഡെല്‍റ്റയും കൊറോണ വൈറസിന്റെ വ്യത്യസ്ത വകഭേദങ്ങളാണ്. ഏത് വേരിയന്റാണ് നമ്മെ ബാധിക്കുന്നതെന്ന് അറിയണമെങ്കില്‍ അത് ജീനോം തലത്തിലായിരിക്കണം. പിസിആര്‍ നടത്തിയതിന് ശേഷം വൈറല്‍ ജീനോമും വൈറല്‍ ജീവിയുടെ ജനിതക ഘടനയും ക്രമപ്പെടുത്തുന്നതാണ് ജീനോം സീക്വന്‍സിങ്. അതിന്റെ അടിസ്ഥാനത്തില്‍ ഇത് ഒമിക്‌റോണാണോ ഡെല്‍റ്റ വേരിയന്റാണോ എന്ന് നിര്‍ണ്ണയിക്കപ്പെടുന്നു. ഒരു പിസിആര്‍ ടെസ്റ്റ് നടത്തിയ ശേഷം, വൈറസിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെട്ട് പരിശോധനകള്‍ മൂന്ന് ജീനുകള്‍ക്കായി തിരയുന്നു. അവ സ്‌പൈക്ക് (എസ്), ന്യൂക്ലിയോകാപ്‌സിഡ് അല്ലെങ്കില്‍ ഇന്റര്‍ ഏരിയ (എന്‍ 2) അല്ലെങ്കില്‍ പുറം ഷെല്‍ (ഇ) എന്നിവയാണ്. എസ് ജീന്‍ പിസിആര്‍ പോസിറ്റീവ് ആയി പുറത്തുവരുന്നുവെങ്കില്‍, അത് ഒമൈക്രോണ്‍ അണുബാധയല്ല, മറിച്ച് നിലവില്‍ പ്രചരിക്കുന്ന ഡെല്‍റ്റ അണുബാധയാണ്. എന്നിരുന്നാലും, എസ് ജീന്‍ പിസിആര്‍ നെഗറ്റീവ് ആണെങ്കില്‍, അത് ഒമിക്‌റോണിന്റെയോ മറ്റേതെങ്കിലും വകഭേദത്തിന്റെയോ സാന്നിധ്യം സൂചിപ്പിക്കുന്നില്ല.

Most read:തടി കുറക്കാന്‍ ആഗ്രഹമുണ്ടോ? പുതുവര്‍ഷത്തില്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍Most read:തടി കുറക്കാന്‍ ആഗ്രഹമുണ്ടോ? പുതുവര്‍ഷത്തില്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

ഐ.സി.എം.ആര്‍ ടെസ്റ്റിംഗ് കിറ്റില്‍ ഒമിക്റോണിനെ കണ്ടെത്താന്‍ കഴിയും

ഐ.സി.എം.ആര്‍ ടെസ്റ്റിംഗ് കിറ്റില്‍ ഒമിക്റോണിനെ കണ്ടെത്താന്‍ കഴിയും

ഒമൈക്രോണ്‍ വേരിയന്റ് കണ്ടെത്തുന്നതിനുള്ള കാലതാമസം ഇല്ലാതാക്കുന്നതിനായി, പുതിയതിനെ പ്രത്യേകമായി തിരിച്ചറിയുന്നതിനായി ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗ്‌നോസ്റ്റിക്സ് വികസിപ്പിച്ചെടുത്ത 'ഒമിഷ്യൂര്‍' എന്നറിയപ്പെടുന്ന ആര്‍ടി-പിസിആര്‍ ടെസ്റ്റ് കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അംഗീകാരം നല്‍കി. ഒമിഷ്യൂര്‍ ടെസ്റ്റ് കിറ്റിന്റെ വില ഓരോ ടെസ്റ്റിനും 250 രൂപയായി നിശ്ചയിച്ചിട്ടുണ്ട്, എന്നാല്‍ ഇത് വീട്ടില്‍ തന്നെയുള്ള ടെസ്റ്റിംഗ് കിറ്റ് അല്ലാത്തതിനാല്‍, അധിക ചിലവുകളും ബാധകമായേക്കാം.

English summary

How to Know if You Have Caught Omicron or Delta Infection in Malayalam

There is an increasing curiosity among people to know whether what they have is an Omicron infection or the Delta. Here is how to identify.
Story first published: Thursday, January 13, 2022, 10:29 [IST]
X
Desktop Bottom Promotion