For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടാന്‍ ദിനവും ശീലിക്കേണ്ടത് ഇത്

|

വളരെയധികം ശ്വാസം എടുക്കുന്നുണ്ടെങ്കിലും, നമ്മില്‍ മിക്കവര്‍ക്കും കൃത്യമായ ശ്വസനവ്യവസ്ഥയില്ല. ആരോഗ്യമുള്ള ഒരു മുതിര്‍ന്ന വ്യക്തി ഒരു മിനിറ്റില്‍ 12 മുതല്‍ 20 വരെ ശ്വാസോഛ്വാസമെടുക്കുന്നു. എന്നാല്‍ ആരോഗ്യകരമായ ശ്വാസം എന്നുപറയുന്നത് മിനിറ്റില്‍ 6-8 ശ്വാസോച്ഛ്വാസമാണ്. നമ്മുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ശ്വസനം നമ്മുടെആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നു.

Most read: രോഗപ്രതിരോധത്തിന് അത്ഭുതം തീര്‍ക്കും വെളുത്തുള്ളി - ഇഞ്ചി ചായMost read: രോഗപ്രതിരോധത്തിന് അത്ഭുതം തീര്‍ക്കും വെളുത്തുള്ളി - ഇഞ്ചി ചായ

യഥാര്‍ത്ഥത്തില്‍, ശരീരത്തിന്റെ ഊര്‍ജ്ജത്തിന്റെ 90% വരുന്നത് ശ്വസനത്തില്‍ നിന്നാണ്. ശരീരത്തിലെ ഓരോ കോശത്തിനും ഊര്‍ജ്ജം ആവശ്യമുള്ളതുപോലെ, ഓരോന്നിനും ഓക്‌സിജനും ആവശ്യമാണ്. കോശങ്ങളിലേക്കും പേശികളിലേക്കും ഓക്‌സിജന്‍ കൊണ്ടുവരുന്നത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിങ്ങളെ പ്രാപ്തരാക്കുന്നു. ഈ ലേഖനത്തില്‍, ശരീരത്തില്‍ ഓക്‌സിജന്റെ അളവ് സ്വാഭാവികമായി വര്‍ദ്ധിപ്പിക്കാനുള്ള ചില മാര്‍ഗങ്ങള്‍ വായിച്ചറിയാം.

ശ്വസനത്തിന്റെയും ഓക്‌സിജന്റെയും അളവ്

ശ്വസനത്തിന്റെയും ഓക്‌സിജന്റെയും അളവ്

കോശങ്ങള്‍ക്ക് ഊര്‍ജ്ജം സൃഷ്ടിക്കുന്നതിനും നമ്മെ മുന്നോട്ട് നയിക്കുന്നതിനും ശാരീരികമായി മികച്ച പ്രകടനം നടത്തുന്നതിനും ശരീരത്തിന് ആവശ്യമായ ഘടകമാണ് ഓക്‌സിജന്‍. അതിനാല്‍, ഓക്‌സിജന്റെ അളവ് വര്‍ദ്ധിക്കുന്നത് മെച്ചപ്പെട്ട ജീവിത രീതി കൈവരുത്താന്‍ നിങ്ങളെ സഹായിക്കുന്നു. ഇത് നമ്മുടെ മനസ്സിനും ശരീരത്തിനും ഊര്‍ജ്ജം നല്‍കുന്നു. ആവശ്യത്തിന് ഓക്‌സിജന്‍ ഇല്ലെങ്കില്‍ നമുക്ക് ശാരീരികമായി നല്ലതായിരിക്കാനാവില്ല. മാത്രമല്ല ഇതുകാരണം തളര്‍ച്ച അനുഭവപ്പെടുകയും ചെയ്യും. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ആരോഗ്യം ഓക്‌സിജന്റെ അളവില്‍ ഒരു പ്രധാന ഘടകമാണ്. എന്നിരുന്നാലും, ഓക്‌സിജന്റെ അളവ് ഓരോ വ്യക്തിക്കും പരിസ്ഥിതി ഘടകങ്ങള്‍ക്കുമനുസരിച്ച് വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു.

രക്തത്തിലെ ഓക്‌സിജന്റെ അളവ് എങ്ങനെ കണക്കാക്കാം

രക്തത്തിലെ ഓക്‌സിജന്റെ അളവ് എങ്ങനെ കണക്കാക്കാം

ഒരു വ്യക്തിയുടെ രക്തപ്രവാഹത്തില്‍ ഓക്‌സിജന്റെ അളവ് കണക്കാക്കുമ്പോള്‍ വൈദ്യശാസ്ത്രപരമായി ഉപയോഗിക്കുന്ന പദമാണ് SPO2. SPO2 എന്നത് പെരിഫറല്‍ കാപില്ലറി ഓക്‌സിജന്‍ സാച്ചുറേഷന്‍ എന്നതിനെയാണ് സൂചിപ്പിക്കുന്നത്. അതായത് രക്തത്തിലെ ഓക്‌സിജന്റെ സാച്ചുറേഷന്‍ അളവ്. പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ചാണ് SPO2 നമ്പര്‍ അളക്കുന്നത്. നിങ്ങളുടെ രക്തത്തിന്റെ പരമാവധി ശേഷിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്രമാത്രം ഓക്‌സിജന്‍ വഹിക്കുന്നു എന്നതിന്റെ ഒരു ഏകദേശ കണക്ക് ഇത് നല്‍കുന്നു. സാധാരണ SPO2 ലെവല്‍ 94% മുതല്‍ 99% വരെയാണ്. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്ക് സാധാരണയായി SPO2 ലെവല്‍ കുറവാണ്. 90% ത്തില്‍ താഴെയുള്ള SPO2 ഹൃദയം, ശ്വാസകോശം, കരള്‍ എന്നിവയില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

Most read:പുരുഷന്‍മാരിലെ മൂത്രനാളീ അണുബാധ നിസ്സാരമല്ല; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണംMost read:പുരുഷന്‍മാരിലെ മൂത്രനാളീ അണുബാധ നിസ്സാരമല്ല; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

കൂടുതല്‍ ഓക്‌സിജന്‍ എങ്ങനെ ലഭിക്കും?

കൂടുതല്‍ ഓക്‌സിജന്‍ എങ്ങനെ ലഭിക്കും?

നമ്മുടെ കോശങ്ങള്‍ക്കും ശരീരത്തിന്റെ പ്രവര്‍ത്തനത്തിനും ശക്തിക്കും ഓക്‌സിജന്‍ വളരെ പ്രധാനമാണ്. ഓക്‌സിജന്റെ അളവ് കൂടുന്നതിനനുസരിച്ച് നിങ്ങള്‍ ശാരീരികമായി പ്രവര്‍ത്തിക്കും. കൂടുതല്‍ അളവില്‍ ഓക്‌സിജന്‍ ലഭിക്കുന്നതിന് നിങ്ങളുടെ ശരീരത്തെ പരിശീലിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. കാര്‍ഡിയോ വ്യായാമം ഇവയിലൊന്നാണ്. എന്നിരുന്നാലും, ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വ്യായാമത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പര്യാപ്തമല്ല. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

വീട്ടില്‍ ശുദ്ധവായു കയറ്റുക

വീട്ടില്‍ ശുദ്ധവായു കയറ്റുക

നിങ്ങളുടെ വീട്ടില്‍ ആവശ്യത്തിന് ശുദ്ധവായു നിറയ്ക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുക. അതിനുള്ള ഒരു വഴിയാണ് പകല്‍ സമയത്ത് ജനാലകള്‍ തുറന്നിടുക എന്നത്. ശുദ്ധവായു നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും അധിക അളവില്‍ ഓക്‌സിജനെ ശ്വാസകോശത്തിലേക്ക് കൊണ്ടുവരുകയും ചെയ്യും.

Most read:തലവേദന പമ്പകടത്താന്‍ സഹായിക്കും ഈ എണ്ണ പ്രയോഗംMost read:തലവേദന പമ്പകടത്താന്‍ സഹായിക്കും ഈ എണ്ണ പ്രയോഗം

ആവശ്യത്തിന് വെള്ളം കുടിക്കുക

ആവശ്യത്തിന് വെള്ളം കുടിക്കുക

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളാനും ശരീരത്തിന് ഊര്‍ജ്ജം പകരാനുമായി നമ്മുടെ ശ്വാസകോശത്തിന് ജലാംശം ആവശ്യമാണ്. അതിനായി ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. പ്രതിദിനം ശരാശരി 400 മില്ലി ലിറ്റര്‍ ജലം നമുക്ക് ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്നുണ്ട്. ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത് ദിവസവും ചുരുങ്ങിയത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ്.

ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുക

ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുക

നിങ്ങളുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്താന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും. ശരീരത്തിലെ ചുവന്ന രക്താണുക്കള്‍ക്ക് ആവശ്യമായ ധാതുവാണ് ഇരുമ്പ്. ശരീരത്തിന് ചുറ്റും രക്തം എത്തിക്കുന്ന കോശങ്ങളാണ് ചുവന്ന രക്താണുക്കള്‍. അതുകൊണ്ടാണ് ശരീരത്തില്‍ ഇരുമ്പ് ഇല്ലെങ്കില്‍ ക്ഷീണം ഉണ്ടാകുന്നത്. കാലെ, ബ്രൊക്കോളി, ആപ്പിള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, മുട്ട, കോഴി, മത്സ്യം എന്നിവയാണ് ഇരുമ്പ് സമ്പുഷ്ടമായ ചില ഭക്ഷണങ്ങള്‍.

Most read:ഡോസുകള്‍ മാറിയാല്‍ പേടിക്കണ്ട; കോവാക്സിന്‍-കോവിഷീല്‍ഡ് മിശ്രണം മികച്ചതെന്ന് കണ്ടെത്തല്‍Most read:ഡോസുകള്‍ മാറിയാല്‍ പേടിക്കണ്ട; കോവാക്സിന്‍-കോവിഷീല്‍ഡ് മിശ്രണം മികച്ചതെന്ന് കണ്ടെത്തല്‍

വ്യായാമം

വ്യായാമം

ശരീരം എത്രത്തോളം ഓക്‌സിജന്‍ നേടി അത് ഉപയോഗിക്കുന്നുവോ അത്രത്തോളം ഊര്‍ജ്ജം നമ്മുടെ കോശങ്ങള്‍ക്ക് ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഓക്‌സിജന്റെ ഉപയോഗം വര്‍ദ്ധിക്കുന്നത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തും. നാം ശ്വസിക്കുന്ന ഓക്‌സിജന്റെ അളവും നാം ചെയ്യുന്ന പ്രവര്‍ത്തികളും തമ്മില്‍ വ്യക്തമായ ബന്ധമുണ്ട്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരം കൂടുതലായി ഓക്‌സിജന്‍ എടുക്കുകയും അത കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നു.

ശ്വസന വായാമങ്ങള്‍

ശ്വസന വായാമങ്ങള്‍

നിങ്ങളുടെ ശ്വാസകോശത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തണമെങ്കില്‍ സാധാരണ വ്യായാമം മാത്രം മതിയാകില്ല, മറിച്ച് ശ്വസന വ്യായാമങ്ങള്‍ കൂടി പരിശീലിക്കേണ്ടതായുണ്ട്. സാധാരണ വ്യായാമങ്ങള്‍ നിങ്ങളുടെ ശ്വാസകോശത്തിന്റെ ശേഷിയും ഓക്‌സിജന്റെ ഉപയോഗവും മെച്ചപ്പെടുത്തുമെന്നതിന് കൃത്യമായ ഉറപ്പില്ല. നമ്മുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് ശ്വസനവ്യായാമങ്ങള്‍ വളരെ പ്രധാനമാണ്. മന്ദഗതിയിലുള്ളതും ആഴത്തിലുള്ളതുമായ ശ്വസനം നമ്മുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ശ്വസന വ്യായാമങ്ങള്‍ നമ്മുടെ സഹിഷ്ണുതയെ ശക്തിപ്പെടുത്തുക മാത്രമല്ല, ഏകാഗ്രത, ശാന്തമായ ശ്വസനം എന്നിവയിലൂടെ നമ്മുടെ സമ്മര്‍ദ്ദ നില കുറയ്ക്കാനും സഹായിക്കുന്നു.

Most read:ശ്വാസകോശം ദീര്‍ഘനാളത്തേക്ക് തളരും; കോവിഡ് വന്നുമാറിയാല്‍ ജീവിതം മാറ്റണംMost read:ശ്വാസകോശം ദീര്‍ഘനാളത്തേക്ക് തളരും; കോവിഡ് വന്നുമാറിയാല്‍ ജീവിതം മാറ്റണം

English summary

How To Increase Oxygen Level In Body Naturally in Malayalam

In this post, we will give you insights into why oxygen is so important for us and simple ways on how to get more oxygen.
X
Desktop Bottom Promotion