For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെവിയില്‍ കുടുങ്ങിയ വെള്ളം ഈസിയായി പുറത്ത്

|

ചെവിയിലെ വെള്ളം പലപ്പോഴും നിങ്ങളുടെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും അല്‍പം കൂടി വെള്ളം ചെവിയില്‍ ഒഴിച്ച് കുലുക്കി നോക്കാറുണ്ട്. എന്നാല്‍ ഈ അവസ്ഥ അല്‍പം ഗുരുതരമാണ് എന്നുള്ളതാണ് സത്യം. നിങ്ങളുടെ ചെവിയില്‍ വെള്ളമുണ്ടെങ്കില്‍ അത് പുറത്തെടുക്കാന്‍ നിങ്ങള്‍ പാടുപെടുകയാണെങ്കില്‍, അല്‍പം ശ്രദ്ധിച്ചാല്‍ മതി. നമ്മള്‍ നീന്തുകയോ കുളിക്കുകയോ ചെയ്യുമ്പോഴെല്ലാം പലപ്പോഴും വെള്ളം നിങ്ങളുടെ ചെവിയില്‍ കുടുങ്ങുന്നു.

സാലഡ് ദിവസവുമെങ്കില്‍ തടി കുറയുന്നതിങ്ങനെസാലഡ് ദിവസവുമെങ്കില്‍ തടി കുറയുന്നതിങ്ങനെ

എന്നാല്‍ ഇതി എങ്ങനെ പുറത്തേക്ക് എടുക്കും എന്നുള്ളത് പലപ്പോഴും അറിയുന്നില്ല. കൃത്യമായി ഈ വെള്ളം പുറത്തേക്ക് എടുത്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു പക്ഷേ ചെവിയില്‍ അണുബാധ വരാം. അതിനാല്‍, നിങ്ങളുടെ ചെവിയില്‍ നിന്ന് വെള്ളം പുറത്തെടുക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചെവിയില്‍ വെള്ളം പോയാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ചെവിയിലെ വെള്ളം അപകടമാവുമ്പോള്‍

ചെവിയിലെ വെള്ളം അപകടമാവുമ്പോള്‍

സൂക്ഷ്മജീവികളില്‍ നിന്നുള്ള അണുബാധകളില്‍ നിന്ന് രക്ഷനേടാനുള്ള സ്വാഭാവിക പ്രതിരോധ സംവിധാനം നമ്മുടെ ചെവിയിലുണ്ട്. എന്നാല്‍ പലപ്പോഴും ചെവിയിലെ വെള്ളം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വില്ലനായി മാറുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ചില വീട്ടുമാര്‍ഗ്ഗങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. എന്നാല്‍ വെള്ളം നീക്കുന്നതിനുള്ള ചില ഒറ്റമൂലികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

കൈകൊണ്ട് തന്നെ വെള്ളം എടുക്കാം

കൈകൊണ്ട് തന്നെ വെള്ളം എടുക്കാം

നിങ്ങളുടെ ചെവിയില്‍ നിന്ന് വെള്ളം പുറത്തെടുക്കുന്നതിന്, നിങ്ങളുടെ ചെവിയുടെ കനാലില്‍ കൈ വെച്ച് ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. നിങ്ങളുടെ തല ഒരു വശത്തേക്ക് ചായ്ച്ച് കൈപ്പത്തിയില്‍ വയ്ക്കുക. നിങ്ങളുടെ കൈപ്പത്തി ചെവിക്ക് മുകളില്‍ വയ്ക്കുക. എന്നിട്ട് നിങ്ങളുടെ കൈപ്പത്തിയെ നിങ്ങളുടെ ചെവിയിലേക്ക് മുന്നോട്ടും പിന്നോട്ടും തള്ളുക. ഇത് ചെവിയിലെ വെള്ളത്തിനെ പൂര്‍ണമായും പുറത്തേക്ക് എടുക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഒരു ഹോട്ട് കംപ്രസ് പ്രയോഗിക്കുക

ഒരു ഹോട്ട് കംപ്രസ് പ്രയോഗിക്കുക

ചെവി മൂക്കിലേക്ക് ബന്ധിപ്പിക്കുന്ന സൈനസ് പാസേജുകളായ യൂസ്റ്റാച്ചിയന്‍ ട്യൂബുകളില്‍ വെള്ളം കുടുങ്ങുമ്പോള്‍ ഈ രീതി ഉപയോഗിക്കാവുന്നതാണ്. അതിനായി ഒരു കപ്പില്‍ ചൂടുവെള്ളം ഒരു വാഷ്ലൂത്ത് എന്നിവയാണ് ഉപയോഗിക്കാവുന്നത്. അതിന് വേണ്ടി ഒരു പാത്രത്തില്‍ കുറച്ച് ചൂടുവെള്ളം എടുത്ത് അതില്‍ ഒരു വാഷ്ലൂത്ത് മുക്കുക.തുണി നനഞ്ഞതും ചൂടുള്ളതുമാണെന്ന് ഉറപ്പാക്കി വാഷ്‌ക്ലോത്തില്‍ നിന്ന് അധിക വെള്ളം പുറത്തെടുക്കുക. നിങ്ങളുടെ തല ഒരു വശത്തേക്ക് ചരിഞ്ഞ് ചെവിക്ക് പുറത്ത് തുണി അമര്‍ത്തുക. ഏകദേശം 30 സെക്കന്‍ഡ് നിങ്ങളുടെ ചെവിയില്‍ ഇത് വെക്കാവുന്നതാണ്. പിന്നീട് തല ചരിച്ച് കിടക്കാവുന്നതാണ്.

ഹെയര്‍ഡ്രൈയര്‍ ഉപയോഗിക്കുക

ഹെയര്‍ഡ്രൈയര്‍ ഉപയോഗിക്കുക

ഒരു ബ്ലോ ഡ്രയര്‍ ഉപയോഗിക്കുന്നത് ചെവക്കുള്ളിലെ വെള്ളം ബാഷ്പീകരിക്കാന്‍ സഹായിക്കും. അതിനായി നിങ്ങള്‍ക്ക് വേണ്ടത് ഒരു ഹെയര്‍ ഡ്രയര്‍ മാത്രമാണ്. ഹെയര്‍ ഡ്രയര്‍ അതിന്റെ ഏറ്റവും കുറഞ്ഞ താപനില ക്രമീകരണത്തിലേക്ക് സജ്ജമാക്കുക. ഡ്രയര്‍ കൈയുടെ നീളത്തില്‍ പിടിക്കുക. ഇത് നിങ്ങളുടെ ചെവിയില്‍ നിന്ന് കുറഞ്ഞത് 30 സെന്റിമീറ്റര്‍ ദൂരത്തില്‍ പിടിച്ച് നിങ്ങളുടെ തല അങ്ങോട്ടും ഇങ്ങോട്ടും നീക്കുമ്പോള്‍ നിങ്ങളുടെ ചെവിയില്‍ നിന്ന് വെള്ളം പുറത്തേക്ക് വരുന്നു.

വിനാഗിരി

വിനാഗിരി

നീന്തലിനു ശേഷം ചെവിയില്‍ നിന്ന് വെള്ളം നീക്കം ചെയ്യുന്നതിനുള്ള ഒരു ഫലപ്രദമായ മാര്‍ഗമാണ് വിനാഗിരി ലായനി ഉപയോഗിക്കുന്നത്. വിനാഗിരിയുടെ മിശ്രിതം നിങ്ങളുടെ ചെവിയില്‍ നിന്ന് വെള്ളം പുറന്തള്ളാന്‍ സഹായിക്കുകയും ചെവി കനാലിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. അതിന് വേണ്ടി അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു ഇയര്‍ ഡ്രോപ്പര്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍.

ചവയ്ക്കുക

ചവയ്ക്കുക

യുസ്റ്റാച്ചിയന്‍ ട്യൂബില്‍ വെള്ളം കുടുങ്ങിയാല്‍, ച്യൂയിംഗ് പ്രവര്‍ത്തനം നടത്തുക. ഈ ചലിക്കുന്ന പ്രവര്‍ത്തനം ചെവി കനാലുകളിലോ ട്യൂബുകളിലോ വെള്ളം ഒഴിക്കാന്‍ സഹായിക്കും. ച്യൂയിംഗം കഴിക്കുന്നതിലൂടെ ഇത് നിങ്ങളുടെ താടിയെല്ലുകള്‍ നീങ്ങുകയും വെള്ളം ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഇതേ തരത്തില്‍ നിങ്ങളുടെ ചെവിയുടേയും താടിയെല്ലുകളുടേയും ആരോഗ്യം നിലനിര്‍ത്തുന്നതിനും സാധിക്കുന്നുണ്ട്.

ചെയ്യാന്‍ പാടില്ലാത്തത്

ചെയ്യാന്‍ പാടില്ലാത്തത്

നിങ്ങളുടെ ചെവിയില്‍ വെള്ളം ഉള്ളപ്പോള്‍ നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. ചെവി കനാലുകളില്‍ വെള്ളം കയറുന്നത് ശരിക്കും അരോചകമാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് പല വിധത്തില്‍ ഈ വെള്ളത്തെ പുറത്തേക്കെടുക്കാവുന്നതാണ. അതിനായി ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കോട്ടണ്‍ തുണി

കോട്ടണ്‍ തുണി

നിങ്ങളുടെ ചെവിയില്‍ ഒരു കോട്ടണ്‍ തുണി ഇടരുത്. ഇത് കൂടാതെ പൊടിക്കൈകള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് കൂടാതെ ചെവിയില്‍ നിന്ന് മെഴുക്, വെള്ളം അല്ലെങ്കില്‍ അഴുക്ക് ഇല്ലാതാക്കാന്‍ സാധിക്കും എന്ന് വിചാരിക്കുമെങ്കിലും അത് പലപ്പോഴും നിങ്ങളുടെ ചെവിയിലെ അനാരോഗ്യത്തിന് വളരെയധികം കാരണമാകുന്നുണ്ട്. ഇത് കൂടാതെ രാത്രിയില്‍ ചെവിയില്‍ കോട്ടണ്‍ ബോളുകളോ ഇയര്‍ പ്ലഗുകളോ ഇടുന്നത് ഒഴിവാക്കുക.

കൂടുതല്‍ ആഴത്തിലേക്ക്

കൂടുതല്‍ ആഴത്തിലേക്ക്

ഇത് ചെവിയിലേക്ക് കൂടുതല്‍ ആഴത്തിലേക്ക് തള്ളിവിടുകയോ വെള്ളം പുറത്തേക്ക് ഒഴുകുന്നത് തടയുകയോ ചെയ്യാം. ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ചെവിയുടെ കനാലിലേക്ക് വിരലുകള്‍ ഇടാന്‍ ശ്രമിക്കരുത്. ഇത് അതിലോലമായതും സംവേദനക്ഷമവുമായ ചര്‍മ്മത്തെ നശിപ്പിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒന്നും ഒരിക്കലും ചെയ്യരുത്. ഇത് ചെവിയെ കൂടുതല്‍ അപകടത്തില്‍ ആക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്.

English summary

How to Get Water Out of Your Ears

Here in this article we are discussing about how to get water out of your ears. Take a look.
X
Desktop Bottom Promotion