For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളിലുണ്ടാവും സ്വകാര്യ അണുബാധ മഴക്കാലത്ത് ശ്രദ്ധിക്കണം

|

ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കാലമാണ ്മഴക്കാലം. ഈര്‍പ്പവും നനച്ചിലും എല്ലാം കൊണ്ട് പലപ്പോഴും നിങ്ങളില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ജലദോഷവും പനിയും മറ്റ് അണുബാധകളും പലപ്പോഴും മഴക്കാലത്തിന്റെ സംഭാവനയാണ്. ഇതിനോടൊപ്പം സ്ത്രീകളെ ബാധിക്കുന്ന ഒന്നാണ് ഫംഗസ് അണുബാധയും. ഇത് സ്വകാര്യഭാഗത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. മഴക്കാലത്ത് ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ അത് പലപ്പോഴും പല സൂക്ഷ്മാണുക്കളുടേയും വളര്‍ച്ചക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു.

Vaginal Infection

പ്രത്യേകിച്ച് സ്വകാര്യഭാഗത്ത് ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ പല സ്ത്രീകളുടേയും ഉറക്കം കെടുത്തുന്നതാണ്. ഇത് അമിതമായ ചൊറിച്ചില്‍, ചുവപ്പ് നിറം, വേദന, ഡിസ്ചാര്‍ജ് എന്നിവയുണ്ടാക്കുന്നു. ചിലരില്‍ ഇത് പ്രത്യുത്പാദന ശേഷിക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നു. മഴക്കാലത്ത് കാന്‍ഡിഡ പോലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നും എങ്ങനെയെല്ലാം ശ്രദ്ധിക്കണം എന്നും നമുക്ക് നോക്കാവുന്നതാണ്. മഴക്കാലത്ത് സ്ത്രീ സ്വകാര്യഭാഗത്ത് ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് എന്തെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം.

എന്താണ് കാന്‍ഡിഡ ഇന്‍ഫെക്ഷന്‍?

എന്താണ് കാന്‍ഡിഡ ഇന്‍ഫെക്ഷന്‍?

മഴക്കാലം പലപ്പോഴും നിങ്ങളില്‍ ഇത്തരം സ്വകാര്യ അണുബാധ വര്‍ദ്ധിപ്പിക്കുന്നു. പലരും പ്രതിരോധ ശേഷി കുറയുമ്പോഴോ അല്ലെങ്കില്‍ പ്രമേഹം വര്‍ദ്ധിക്കുമ്പോഴോ ആയിരിക്കും ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നത്. പെരിനിയത്തിലെ തീവ്രമായ ചൊറിച്ചിലാണ് ഇതിന്റെ പ്രധാന കാരണം. ഇത് കൂടാതെ വെളുത്ത നിറത്തിലുള്ള ഡിസ്ചാര്‍ജും പുറത്തേക്ക് വരുന്നു. ചിലരില്‍ ഇത് രക്തസ്രാവത്തിന് വരെ കാരണമായേക്കാം. മഴക്കാലത്ത് ഈര്‍പ്പവും കാലാവസ്ഥയും മാറുന്നത് കാരണം സ്ത്രീകളില്‍ സ്വകാര്യ ഭാഗത്തുണ്ടാവുന്ന അണുബാധയും കാന്‍ഡിഡിയസിസ് പോലുള്ള അവസ്ഥക്കും ഉള്ള സാധ്യത കൂടുതലാണ്.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില മുന്‍കരുതലുകള്‍ എടുക്കാവുന്നതാണ്. മഴക്കാലം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. രോഗങ്ങള്‍ വിട്ടൊഴിയാതെ നില്‍ക്കുന്ന ഈ അവസ്ഥയില്‍ സ്വകാര്യ ഭാഗത്തെ അണുബാധയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. കോട്ടണ്‍, അയഞ്ഞ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക, മഴക്കാലമായാലും അല്ലെങ്കിലും ഒരിക്കലും നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വസ്ത്രം നനഞ്ഞാല്‍ മാറ്റുന്നതിന് ശ്രദ്ധിക്കുക. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക. രോഗാവസ്ഥയെ തടയുന്നതിന് വേണ്ടി തൈര് പോലുള്ളവ കഴിക്കുന്നതിന് ശ്രദ്ധിക്കുക.

കാരണമാകുന്നത്

കാരണമാകുന്നത്

പലപ്പോഴും ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് പലപ്പോഴും നാം ധരിക്കുന്ന വസ്ത്രങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ഇത്തരം അണുബാധകള്‍ വര്‍ദ്ധിക്കുന്നതിന് പലപ്പോഴും അടിവസ്ത്രം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. എന്നാല്‍ ഇതിന് അണുബാധ വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുകയില്ല. പക്ഷേ ചില തുണികള്‍ പ്രത്യേകിച്ച് സിന്തറ്റിക് തുണിത്തരങ്ങള്‍ നിങ്ങളില്‍ ചൊറിച്ചിലിനും പ്രകോപിപ്പിക്കലിനും കാരണമാകുന്നു. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

മറ്റ് ഘടകങ്ങള്‍

മറ്റ് ഘടകങ്ങള്‍

എന്നാല്‍ വജൈനല്‍ അണുബാധയിലേക്ക് നയിക്കുന്ന മറ്റ് ഘടകങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ശരീരത്തില്‍ പ്രമേഹത്തിന്റെ അളവ് ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും യീസ്റ്റ് അണുബാധക്ക് അനുകൂല സാഹചര്യം ഉണ്ടാക്കിയെടുക്കുന്നു. ഇത് ശ്രദ്ധിക്കണം. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നതും ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ഡോക്ടറെ കാണാതെ നാം കഴിക്കുന്ന ചില മരുന്നുകള്‍ സ്വകാര്യഭാഗത്തെ നല്ല ബാക്ടീരിയയെ നശിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് നിങ്ങളില്‍ അണുബാധ വര്‍ദ്ധിപ്പിക്കുന്നു.

 പരിഹാരമാര്‍ഗ്ഗം

പരിഹാരമാര്‍ഗ്ഗം

സ്വകാര്യഭാഗത്തെ ഇത്തരം അണുബാധകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ നോക്കാവുന്നതാണ്. ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. നിര്‍ജ്ജലീകരണം പോലുള്ള അവസ്ഥകള്‍ പലപ്പോഴും നിങ്ങളില്‍ അണുബാധ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. സ്വകാര്യഭാഗം ഇടക്കിടെ ഷേവ് ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം, പ്രത്യേകിച്ച് മഴക്കാലത്ത്. ഇത് അണുബാധ വര്‍ദ്ധിപ്പിക്കുന്നു. എരിവുള്ള ഭക്ഷണങ്ങള്‍ കുറച്ച് കഴിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇതും അണുബാധ പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. സോപ്പ് ഉപയോഗിച്ച് സ്വകാര്യഭാഗം വൃത്തിയാക്കരുത്. നല്ലതുപോലെ വെള്ളം ഉപയോഗിച്ച് മാത്രമേ വൃത്തിയാക്കാന്‍ പാടുകയുള്ളൂ. അണുബാധ മൂലമുണ്ടാവുന്ന ചൊറിച്ചില്‍ കൂടുതലാവുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

 പരിഹാരമാര്‍ഗ്ഗം

പരിഹാരമാര്‍ഗ്ഗം

സ്വകാര്യഭാഗത്ത് ഈര്‍പ്പം നിലനില്‍ക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. കാരണം ഇത് നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതയും ഫംഗസ് അണുബാധയും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിലേക്ക് എത്തുന്നതിന് മഴക്കാലം അനുകൂല സാഹചര്യം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതിന് പരിഹാരം കാണുന്നതിന് മഴക്കാലത്ത് സ്വകാര്യഭാഗം എപ്പോഴും ഈര്‍പ്പമില്ലാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. ഇത് കൂടാതെ നനഞ്ഞ അടിവസ്ത്രങ്ങള്‍ ധരിക്കാതിരിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കണം.

ഓട്‌സില്‍ ഗുണങ്ങളില്‍ മുന്നില്‍ ഹോള്‍ഗ്രെയിന്‍ ഓട്‌സ്: ബിപിയും പ്രമേഹവും കൈപ്പിടിയില്‍ഓട്‌സില്‍ ഗുണങ്ങളില്‍ മുന്നില്‍ ഹോള്‍ഗ്രെയിന്‍ ഓട്‌സ്: ബിപിയും പ്രമേഹവും കൈപ്പിടിയില്‍

most read:പ്രമേഹം നിസ്സാരമല്ല: ചര്‍മ്മത്തെ ബാധിക്കുന്നത് ഇങ്ങനെ - പരിഹാരം ഇതാ

English summary

How To Get Rid Of Vaginal Infection In Monsoon In Malayalam

Here in this article we are discussing about how to get rid of vaginal infection during monsoon in malayalam. Take a look.
Story first published: Saturday, July 30, 2022, 13:58 [IST]
X
Desktop Bottom Promotion