For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍

|

അണുബാധകള്‍ പല വിധത്തില്‍ നമ്മളെ പ്രശ്‌നത്തിലാക്കുന്നുണ്ട്. ചെറിയ അണുബാധകള്‍ മുതല്‍ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഗുരുതരമായവ വരെ ഇക്കൂട്ടത്തിലുണ്ട്. ഇതില്‍ ചെറുതാണെങ്കിലും നമ്മളെ വളരെയധികം അസ്വസ്ഥമാക്കുന്ന ഒന്നാണ് പലപ്പോഴും കുഴിനഖം മൂലം ഉണ്ടാവുന്ന അണുബാധകള്‍. കുഴിനഖം ഉണ്ടാവുന്നത് നിങ്ങള്‍ക്കുണ്ടാവുന്ന ഏറ്റവും വലിയ വേദനയായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ എങ്ങനെയെങ്കിലും പരിഹരിച്ചാല്‍ മതി എന്ന് വിചാരിക്കുന്നവരായിരിക്കും നല്ലൊരു ശതമാനം ആളുകളും. ഇത്തരത്തിലുള്ള ഇന്‍ഫെക്ഷന്‍ നിങ്ങളുടെ നഖത്തില്‍ നിറവ്യത്യാസം, വരണ്ട ചര്‍മ്മം, വീക്കം, വേദന, പഴുപ്പ് എന്നിവയെല്ലാം ഉണ്ടാവുന്നുണ്ട്.

How To Get Rid Of Toenail Fungus

ഇതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. പൊതുകുളങ്ങള്‍ ഉപയോഗിക്കുന്നതും ആവശ്യത്തിന് രക്തചംക്രമണം ഇല്ലാത്തത്, കാല്‍വിരലിലോ നഖത്തിനോ സമീപമുള്ള മുറിവുകള്‍, പ്രമേഹം, മോശം പ്രതിരോധശേഷി എന്നിവയെല്ലാം ഇത്തരം പ്രശ്‌നങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്. ഇതോടൊപ്പം തന്നെ നനഞ്ഞ സോക്‌സുകള്‍, മോശം ശുചിത്വം, കൃത്രിമ നഖങ്ങളുടെയും നെയില്‍ പോളിഷുകളുടെയും ഉപയോഗം എന്നിവയെല്ലാം പലപ്പോഴും ഇത്തരത്തില്‍ നിങ്ങളില്‍ കുഴിനഖത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെയാണ് ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഉപയോഗിക്കേണ്ട ചില എണ്ണകള്‍ എന്ന് നോക്കാം.

കറുവപ്പട്ട എണ്ണ

കറുവപ്പട്ട എണ്ണ

പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നതാണണ് കറുവപ്പട്ട എണ്ണ. ഇത് ഉപയോഗിക്കുന്നതിലൂടെ നമ്മുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ഇത് കുഴിനഖ അണുബാധക്ക് പരിഹാരം കാണുന്നതിനോടൊപ്പം തന്നെ ഇതിന്റെ അസ്വസ്ഥതകളും വേദനയും കുറക്കുന്നതിനും സഹായിക്കുന്നു. വെളിച്ചെണ്ണ അല്ലെങ്കില്‍ ജൊജോബ ഓയില്‍ പോലെയുള്ള മറ്റൊരു കാരിയര്‍ എണ്ണയില്‍ കറുവപ്പട്ട എണ്ണ മിക്‌സ് ചെയ്യുക. അതിന് ശേഷം ഈ മിശ്രിതം ഒരു സ്‌പ്രേ ബോട്ടില്‍ ഉപയോഗിച്ച് കാല്‍വിരലുകളില്‍ നേരിട്ട് സ്‌പ്രേ ചെയ്യുക. ഇത് പെട്ടെന്നാണ് കുഴിനഖത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ എന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് അവശ്യ എണ്ണകളുടെ കാര്യത്തില്‍ മികച്ചത് തന്നെയാണ്. കാരണം ടീ ട്രീ ഓയിലിന് ശ്രദ്ധേയമായ ആന്റി ഫംഗല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ധാരാളം ഉണ്ട്. അതുകൊണ്ട് തന്നെ ഇത് കുഴിനഖത്തില്‍ പ്രയോഗിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം നല്‍കുന്നു. കൂടാതെ ഇത് അണുബാധ ഇല്ലാതാക്കുന്നതിനും ഇനി വീണ്ടും അണുബാധ ബാധിക്കാതിരിക്കുന്നതിനും സഹായിക്കുന്നുണ്ട്. രാത്രി കിടക്കും മുന്‍പ് അല്‍പം തേച്ച് പിടിപ്പിച്ച് കിടന്നാല്‍ മതി. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിനോടൊപ്പം ഒലിവ് ഓയില്‍ മിക്‌സ് ചെയ്ത് ഉപയോഗിച്ചാല്‍ ഗുണം വര്‍ദ്ധിക്കുന്നു.

ഗ്രാമ്പൂ എണ്ണ

ഗ്രാമ്പൂ എണ്ണ

ഗ്രാമ്പൂ എണ്ണയില്‍ ഉള്ള ആന്റി ഫംഗല്‍ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് നമ്മുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള യൂജെനോള്‍ അണുബാധയെ ചെറുക്കുന്നതിനും കാല്‍വിരലിലെ ഇന്‍ഫെക്ഷന്‍ വന്ന നഖം നീക്കം ചെയ്യുന്നതിനും സഹായിക്കുന്നുണ്ട്. ഈ എണ്ണ മറ്റൊരു കാരിയര്‍ ഓയില്‍ ഉപയോഗിച്ച് നേര്‍പ്പിച്ച് വേണം ഉപയോഗിക്കുന്നതിന്. ഇത് ദിവസവും രണ്ട് തവണ നല്ലതുപോലെ കാലില്‍ മസ്സാജ് ചെയ്ത് പിടിപ്പിക്കണം. ഇത്തരത്തില്‍ ചെയ്യുന്നത് പാദത്തിന്റെ ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. കുഴിനഖത്തെ പെട്ടെന്നാണ് ഇത് ഇല്ലാതാക്കുന്നത്.

നാരങ്ങ എണ്ണ

നാരങ്ങ എണ്ണ

ഇത് അധികം പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാറില്ല. കാരണം ഇത് കേട്ട്പരിചയം കുറവായത് കൊണ്ട് മാത്രമാണ്. എന്നാല്‍ ലെമണ്‍ ഓയിലില്‍ ധാരാളം ആന്റിസെപ്റ്റിക്, ആന്റി ഫംഗല്‍ ഗുണങ്ങള്‍ ഉണ്ട്. ഇത് നിങ്ങളുടെ കുഴിനഖം എന്ന പ്രശ്‌നത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. നിറവ്യത്യാസവും മറ്റ് ലക്ഷണങ്ങളും അപ്രത്യക്ഷമാകുന്നതുവരെ ഈ എണ്ണ ദിവസവും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നിങ്ങളുടെ ചര്‍മ്മം സെന്‍സിറ്റീവ് ആണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. വെളിച്ചെണ്ണ മിക്‌സ് ചെയ്ത് വേണം ഇത് ഉപയോഗിക്കാന്‍.

കര്‍പ്പൂര തുളസി എണ്ണ

കര്‍പ്പൂര തുളസി എണ്ണ

പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി കര്‍പ്പൂര തുളസി എണ്ണ നമുക്ക് ഉപയോഗിക്കാം. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും തലവേദന പോലുള്ളവക്കും പെട്ടെന്ന് പരിഹാരം നല്‍കുന്നു. എന്നാല്‍ കുഴിനഖത്തെ പെട്ടെന്ന് ഇല്ലാതാക്കുന്ന കാര്യത്തില്‍ കര്‍പ്പൂര തുളസി എണ്ണ വളരെയധികം ഉപയോഗപ്രദമാണ്. നഖത്തിനു താഴെയുമുള്ള ഫംഗസ് അണുബാധകളെ ചെറുക്കുന്നതിന് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഈ എണ്ണക്ക് സാധിക്കും. ഇത് നാലോ അഞ്ചോ തുള്ളി വിരലില്‍ നേരിട്ട് പുരട്ടുന്നത് ഗുണം നല്‍കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ അവശ്യ എണ്ണയല്ലെങ്കില്‍ പോലും ഇത് നമ്മുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും ചെയ്യുന്ന ഗുണം നിസ്സാരമല്ല. പല വിധത്തിലുള്ള ഗുണങ്ങള്‍ ഇത് നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ധാരാളം ഫാറ്റി ആസിഡുകളും ധാതുക്കളും ഇതില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും അവസാന വാക്ക് തന്നെയാണ് വെളിച്ചെണ്ണ. ഇത് നേരിട്ട് അണുബാധയുള്ള സ്ഥലത്ത് പുരട്ടാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു.

 ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

പലരുടേയും ചര്‍മ്മം പല വിധത്തിലാണ് പ്രതികരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടത് മുകളില്‍ പറഞ്ഞ വിധത്തിലുള്ള ചില എണ്ണകള്‍ സെന്‍സിറ്റീവ് ചര്‍മ്മം ഉള്ളവര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്നതാണ്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉപയോഗിച്ച് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെങ്കില്‍ ഉപയോഗിക്കരുത് എന്നതാണ്. എന്നാല്‍ കുഴിനഖത്തിന് പരിഹാരം കാണാതിരിക്കരുത് എന്നതും ശ്രദ്ധിക്കണം. കാരണം ഇവ പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ അത് ആ വിരലിനെ വളരെയധികം കേടുപാടുകള്‍ വരുത്തുന്നു. അതുകൊണ്ട് ശ്രദ്ധിച്ച് വേണം ചികിത്സിക്കാന്‍.

കുഴിനഖത്തിന് ആയുര്‍വേദ പരിഹാരംകുഴിനഖത്തിന് ആയുര്‍വേദ പരിഹാരം

വായ്‌നാറ്റമെന്ന പ്രതിസന്ധിക്ക് നിമിഷ പരിഹാരം നല്‍കും മൗത്ത്ഫ്രഷ്‌നര്‍വായ്‌നാറ്റമെന്ന പ്രതിസന്ധിക്ക് നിമിഷ പരിഹാരം നല്‍കും മൗത്ത്ഫ്രഷ്‌നര്‍

English summary

How To Get Rid Of Toenail Fungus With Essential Oils In Malayalam

Here in this article we are sharing some essential oil for toenail fungus in malayalam. Take a look
Story first published: Wednesday, May 18, 2022, 11:41 [IST]
X
Desktop Bottom Promotion