For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിലുണ്ടോ ചുവന്ന മറുകുകള്‍; ഇതിലുള്ള അപകടം തിരിച്ചറിയൂ

|

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിനെ എങ്ങനെ ശ്രദ്ധിക്കണം എന്നും എന്തൊക്കെ മാറ്റങ്ങളാണ് ചര്‍മ്മത്തില്‍ വരുത്തേണ്ടത് എന്നും അറിഞ്ഞിരിക്കേണ്ടതാണ്. ചിലരില്‍ ശരീരത്തില്‍ ചുവന്ന നിറത്തിലുള്ള മറുകുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ എന്താണ് ഇത്. എന്തൊക്കെയാണ് ഇതിന് പിന്നിലെ കാരണം എങ്ങനെ ഇതിനെ മാറ്റിയെടുക്കാം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞ് മുന്നോട്ട് പോകാവുന്നതാണ്.

 ഈ 10 ഭാഗങ്ങള്‍ മാസത്തിലൊരിക്കലെങ്കിലും പരിശോധിക്കണം; സ്‌കിന്‍ ക്യാന്‍സര്‍ ഭീഷണി ഈ 10 ഭാഗങ്ങള്‍ മാസത്തിലൊരിക്കലെങ്കിലും പരിശോധിക്കണം; സ്‌കിന്‍ ക്യാന്‍സര്‍ ഭീഷണി

ഇതിനെ ആന്‍ജിയോമാസ് എന്നാണ് പറയുന്നത്. എന്തുകൊണ്ടാണ് ഇവയെ സൂക്ഷിക്കണം എന്ന് പറയുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? അവ യഥാര്‍ത്ഥത്തില്‍ രക്തക്കുഴലുകളുടെ വളര്‍ച്ചയാണ്. എന്താണ് കാരണമെന്ന് ആര്‍ക്കും കൃത്യമായി അറിയില്ല. ഇത് ജനിതകമായി ഉണ്ടാവുന്നതാണ്. നിങ്ങളുടെ അമ്മയ്ക്കോ അച്ഛനോ ഇത് ഉണ്ടെങ്കില്‍, വരും വര്‍ഷങ്ങളില്‍ അവ നിങ്ങളുടെ ചര്‍മ്മത്തിലും കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇത് അപകടകരമായവ അല്ലെങ്കിലും ഇവയിലുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. കാരണം ഇത്തരത്തിലുള്ള മറുകുകള്‍ വ്രണങ്ങളായി മാറുകയോ അല്ലെങ്കില്‍ ചര്‍മ്മത്തില്‍ കൂടുതല്‍ സ്ഥലത്തേക്ക് ഇവ വ്യാപിക്കുകയോ ചെയ്താല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്

ഇത് നീക്കം ചെയ്യുന്നതിന്

ഇത് നീക്കം ചെയ്യുന്നതിന്

നിങ്ങള്‍ക്ക് ആന്‍ജിയോമ നീക്കംചെയ്യണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കേണ്ടതാണ്. കാരണം ഡെര്‍മറ്റോളജിസ്റ്റിന് ഈ സ്ഥലവും ശരീരത്തിലെ മറ്റ് പാടുകളും നോക്കി അത് ക്യാന്‍സര്‍ സാധ്യത ഉള്ളതാണോ എന്ന് മനസ്സിലാക്കേണ്ടതാണ്. കാന്‍സര്‍ ലക്ഷണങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ ഇത് നീക്കം ചെയ്യാന്‍ പാടുകയുള്ളൂ. അതുകൊണ്ടാണ് വൈദ്യശാസ്ത്രത്തില്‍ പരിശീലനം ലഭിക്കാത്ത വ്യക്തിയേക്കാള്‍ എന്തുകൊണ്ടും ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സന്ദര്‍ശിക്കേണ്ടത് പ്രധാനമെന്ന് ഡെര്‍മറ്റോളജിസ്റ്റ് പറയുന്നത്.

സ്വയം നീക്കം ചെയ്യുന്നത്

സ്വയം നീക്കം ചെയ്യുന്നത്

ഇത്തരത്തില്‍ മറുകുകള്‍ സ്വയം നീക്കം ചെയ്യുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആരോഗ്യപരമായ പല കാരണങ്ങളും ഇതിന് പിന്നില്‍ ഉണ്ടായിരിക്കും. നിങ്ങളുടെ ചര്‍മ്മത്തിലെ ആന്‍ജിയോമ നിരുപദ്രവകാരിയാണെന്നും കാന്‍സര്‍ അല്ലെന്നും നിങ്ങള്‍ക്കറിയാമെങ്കില്‍ ഇത് വീട്ടില്‍ നിന്ന് നീക്കം ചെയ്യാവുന്നതാണ്. എന്നാല്‍ ഇതല്ലാത്ത അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആന്‍ജിയോമാസ് രക്തക്കുഴലുകള്‍ അടങ്ങിയതാണ്, അതിനാല്‍ സാധാരണ ഉണ്ടാവുന്ന രക്തസ്രാവം നില്‍ക്കാത്ത അവസ്ഥകള്‍ ചിലപ്പോള്‍ ഉണ്ടായിരിക്കും. അതുകൊണ്ട് നീക്കം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.

ലേസര്‍ ചികിത്സ

ലേസര്‍ ചികിത്സ

വലിയ പ്രദേശങ്ങളില്‍ നിര്‍ദ്ദിഷ്ട രക്തക്കുഴലുകളെ ലക്ഷ്യം വച്ചുള്ള ലേസര്‍ ചികിത്സ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഈ ഓപ്ഷന്‍ സൂചിയേക്കാള്‍ വേദനാജനകമാണെന്നാണ് അഭിപ്രായം. ഇത്തരം ചികിത്സകള്‍ വളരെയധികം ചിലവേറിയത് ആയിരിക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നല്ലൊരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കാന്‍ അതുകൊണ്ട് തന്നെ ഒരിക്കലും മടിക്കേണ്ടതില്ല.

ക്രയോ തെറാപ്പി

ക്രയോ തെറാപ്പി

ക്രയോ തെറാപ്പിയിലൂടെയും നമുക്ക് ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.ഇതിലൂടെ ആ സ്ഥലം മരവിപ്പിക്കുകയും അതിലൂടെ ചുവന്ന മറുകിനെ ഇല്ലാതാക്കുകയും ആണ് ചെയ്യുന്നത്. ഈ ചുവന്ന മറുകുകള്‍ നീക്കം ചെയ്യുന്നതിന് നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ എല്ലാ വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും പരീക്ഷിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ സുരക്ഷിതമായിരിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് പല വിധത്തില്‍ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഈ പ്രശ്‌നത്തെ പരിഹരിക്കാം.

English summary

How to Get Rid of Red Moles (cherry angioma) According to Dermatologists

Here in this article we are discussing about how to get rid of bright red moles according to dermatologist. Take a look.
Story first published: Friday, June 25, 2021, 15:17 [IST]
X
Desktop Bottom Promotion