For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാല മൈഗ്രേയ്‌നും തലവേദനയും നിസ്സാരമല്ല: പക്ഷേ പരിഹാരം നിസ്സാരം

|

വേനല്‍ക്കാലം എന്നത് രോഗങ്ങളെ ഒരു വിധത്തില്‍ പ്രതിരോധിക്കുന്ന സമയമാണ്, എന്നാല്‍ ചില രോഗങ്ങള്‍ അതിശക്തമായി തിരിച്ച് വരുന്ന ഒരു സമയം കൂടിയാണ് എന്നത് ഓര്‍മ്മയില്‍ വെക്കണം. അതുകൊണ്ട് തന്നെ ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ക്ക് ഇത്തരം സീസണല്‍ മാറ്റങ്ങള്‍ അല്‍പം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന സീസണല്‍ പ്രശ്‌നങ്ങളില്‍ ഒന്നാണ് തലവേദന. തലവേദന വിവിധ തരത്തിലുണ്ട്. എന്നാല്‍ വേനല്‍ അധികം ബുദ്ധിമുട്ടിക്കുന്ന തലവേദന എന്ന് പറയുന്നത് മൈഗ്രേയ്ന്‍ തന്നെയാണ്. ഇത് കൂടാതെ സാധാരണ തലവേദനകളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളെ നിസ്സാരമായി കാണരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

How To Get Rid Of Migraines

വേനല്‍ക്കാല തലവേദനക്ക് പിന്നിലെ കാരണം കൃത്യമായി മനസ്സിലാക്കുക എന്നതാണ് ആദ്യത്തെ കാര്യം. എന്നാല്‍ മാത്രമേ നമുക്ക് രോഗത്തെ പ്രതിരോധിക്കാന്‍ കൃത്യമായി എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ആദ്യം മൈഗ്രേയ്ന്‍ ആണോ സാധാരണ തലവേദനയാണോ എന്ന് മനസ്സിലാക്കാന്‍ ശ്രദ്ധിക്കണം. അതിന് ശേഷം മാത്രമേ ചികിത്സിക്കാന്‍ പാടുകയുള്ളൂ. ഈ വേനലില്‍ തലവേദനയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കാലാവസ്ഥ മാറ്റം

കാലാവസ്ഥ മാറ്റം

കാലാവസ്ഥാ മാറ്റം പലരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ്. എന്നാല്‍ കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തിലും കാര്യമായ മാറ്റങ്ങള്‍ നടക്കുന്നുണ്ട് എന്നതാണ് സത്യം. ഇത്തരം കാര്യങ്ങളില്‍ അറിഞ്ഞിരിക്കേണ്ടത് എപ്പോഴും ഏത് തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്നത് തന്നെയാണ്. സാധാരണ തലവേദന പോലുള്ള അവസ്ഥകളില്‍ പിന്നീട് അത് മൈഗ്രേയ്ന്‍ പോലുള്ള ഗുരുതരമായ കൂടിയ തലവേദനയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ചൂടുകാലത്ത് നല്ലൊരു വിഭാഗം ആളുകളേയും ഇത്തരത്തില്‍ തലവേദനയെന്ന പ്രതിസന്ധി പിടി കൂടുന്നുണ്ട്. വേനല്‍ക്കാലത്തുണ്ടാവുന്ന താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ അതുകൊണ്ട് തന്നെ മൈഗ്രേയ്ന്‍ പോലുള്ള അവസ്ഥകളെ വഷളാക്കുന്നു.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് വെള്ളവും സോഡിയവും നഷ്ടപ്പെടുന്നതും എല്ലാം പലപ്പോഴും കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം താപനിലയിലെ ഏറ്റക്കുറച്ചിലുകളില്‍ പലപ്പോഴും ലിക്വിഡ് ഡയറ്റ് കൂടി ശീലമാക്കുന്നതിന് ശ്രദ്ധിക്കണം. അതായത് ധാരാളം ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും ഒഴിവാക്കരുത് എന്നതാണ് അറിഞ്ഞിരിക്കേണ്ടത്.

ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക

ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക

വേനല്‍ക്കാലത്തല്ലാതെ സാധാരണ അവസ്ഥയില്‍ എരിവുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയില്ല. എന്നാല്‍ വേനല്‍ക്കാലത്ത് ഇത്തരത്തില്‍ എരിവുള്ളതും അമിതമായി ചൂടുള്ളതുമായ ഭക്ഷണം കഴിക്കുന്നത് മൈഗ്രേയ്ന്‍ അല്ലെങ്കില്‍ തലവേദന പോലുള്ള പ്രശ്‌നങ്ങളെ വിളിച്ച് വരുത്തും എന്നതാണ് സത്യം. ഇത് നിങ്ങളുടെ ആരോഗ്യാവസ്ഥയെ വഷളാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണ്ടത് തന്നെയാണ്. ഭക്ഷണം തയ്യാറാക്കി അത് ചൂടോടെ കഴിക്കാതെ ഇളം ചൂടില്‍ കഴിക്കാന്‍ മൈഗ്രേയ്ന്‍ ഉള്ളവര്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ എരിവ് അധികം ഭക്ഷണത്തില്‍ ചേര്‍ക്കാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക

ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക

വേനല്‍ക്കാലം പല അരുതുകളുടെ കൂടി കാലമാണ് എന്നത് കൊണ്ട് തന്നെ തലവേദനയിലേക്ക് നയിക്കുന്ന റെഡ് വൈന്‍, ചോക്ലേറ്റ് എന്നിവ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ശരീരത്തെ നിര്‍ജ്ജലീകരണത്തിലേക്ക് എത്തിക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ വെള്ളം ധാരാളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെ സന്തുലിതമാക്കുന്നതിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ വേനല്‍ക്കാലം എന്തുകൊണ്ടും തലവേദനക്കാര്‍ ഒരു പടി ശ്രദ്ധ നല്‍കേണ്ട കാലം തന്നെയാണ്.

കുട കരുതുക

കുട കരുതുക

നിങ്ങള്‍ വേനലില്‍ പുറത്തിറങ്ങുന്നവരാണെങ്കില്‍ രാവിലെ 10 മണിക്ക് ശേഷവും ഉച്ചക്ക് മൂന്ന് മണിക്ക് മുന്‍പും ഇറങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കുക. പ്രത്യേകിച്ച് തലവേദന ഉള്ളവരെങ്കില്‍. ഇനി നിങ്ങള്‍ ഇറങ്ങിയേ തീരൂ എന്ന അവസ്ഥയുണ്ടെങ്കില്‍ ഇവര്‍ നിര്‍ബന്ധമായും കുടയോ അല്ലെങ്കില്‍ തുണിയോ എടുത്ത് തല മറക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ നിങ്ങളുടെ കഴുത്ത്, നെഞ്ച്, പുറം, മുഖം എന്നിവയില്‍ നിന്ന് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇതോടൊപ്പം സൂര്യാഘാതത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി സണ്‍സ്‌ക്രീന്‍, കീടനാശിനി, മറ്റ് വേനല്‍ക്കാല ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കുക.

പ്രതിരോധങ്ങള്‍

പ്രതിരോധങ്ങള്‍

എന്നാല്‍ ഇവ വാങ്ങുമ്പോള്‍ സുഗന്ധ രഹിത ഉല്‍പ്പന്നങ്ങള്‍ വേണം ഉപയോഗിക്കുന്നതിന്. കാരണം ഇത്തരം സുഗന്ധങ്ങള്‍ നിങ്ങളുടെ തലവേദന വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങളില്‍ ഒന്നായി മാറുന്നതിനുള്ള സാധ്യതയുണ്ട്. വേനലില്‍ പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി എപ്പോഴും എസി ഉപയോഗിക്കുന്നവരെങ്കില്‍ അവരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം എസി താപനില താഴ്ന്ന നിലയിലേക്ക് കൊണ്ടുവരുന്നതിന് പകരം മിതമായ താപനില നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. 25-27 ഡിഗ്രി സെല്‍ഷ്യസ് താപനില മനുഷ്യ ശരീരത്തിന് അനുയോജ്യമാണ്. ഇത് തലവേദന പോലുള്ളവയെ ഉണ്ടാക്കുന്നില്ല.

എല്ലാ തലവേദനയും നിസ്സാരമല്ല: അപകടകരമായ തലവേദനക്ക് ലക്ഷണങ്ങള്‍ വ്യത്യസ്തംഎല്ലാ തലവേദനയും നിസ്സാരമല്ല: അപകടകരമായ തലവേദനക്ക് ലക്ഷണങ്ങള്‍ വ്യത്യസ്തം

most read:ഗര്‍ഭിണികളിലെ മൈഗ്രേയ്ന്‍ ഒരു തുടക്കമാണ്; അറിയേണ്ടതെല്ലാം

English summary

How To Get Rid Of Migraines and Headaches During Summer In Malayalam

Here in this article we are sharing some tips to get rid of migraine and headache during summer in malayalam. Take a look.
Story first published: Wednesday, April 27, 2022, 16:34 [IST]
X
Desktop Bottom Promotion