For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കാലത്തെ മൂക്കടപ്പ് അല്‍പം അപകടം; ഇതാണ് പരിഹാരം

|

മൂക്കൊലിപ്പും മൂക്കടപ്പും ആരിലും അസ്വസ്ഥതയും നിരാശയും ഉണ്ടാക്കുന്ന ഒന്നാണ്. ശ്വസിക്കുന്നതിലെ ബുദ്ധിമുട്ട്, വിട്ടുമാറാത്ത തലവേദന, മൂക്ക് തുടര്‍ച്ചയായി ഒലിച്ചിറങ്ങുന്നത് എന്നിവ നിങ്ങളില്‍ ക്ഷീണവുമുണ്ടാക്കും. ഗുരുതരമായ രോഗങ്ങളല്ല ഇവയെങ്കിലും ഇവയ്ക്ക് നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള കഴിവുണ്ട്. മൂക്കിനുള്ളില്‍ കഫം അധികമായി അടിഞ്ഞുകൂടുമ്പോള്‍ മൂക്കടപ്പ് സംഭവിക്കുന്നു, ഇത് ചില അലര്‍ജി, പനി, പാരിസ്ഥിതിക ഘടകങ്ങള്‍ അല്ലെങ്കില്‍ സൈനസൈറ്റിസ് എന്നിവയുടെ പാര്‍ശ്വഫലമോ നേരിട്ടുള്ള ഫലമോ ആയിരിക്കാം.

Most read: വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്Most read: വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്

കോവിഡ് കാലത്ത് ഇത്തരം ലക്ഷണങ്ങളെല്ലാം ഏവരിലും ഭീതിയുളവാക്കുന്നവയാണ്. കാരണം ഇതെല്ലാം കോവിഡ് ആണോയെന്ന സംശയം മിക്കവരിലുമുണ്ടാകാം. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അനുസരിച്ച്, 2020-2021 സീസണില്‍ ഫ്‌ളൂ കേസുകളില്‍ അസാധാരണമായ കുറവാണ് രേഖപ്പെടുത്തിയത്. ലോക്ക്ഡൗണ്‍, മാസ്‌ക്, സാമൂഹിക അകലം, ശരിയായ ശുചിത്വ രീതികള്‍ എന്നിവയാണ് ഇതിന് സാധ്യമാക്കിയതെന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു. മൂക്കടപ്പും മൂക്കൊലിപ്പും തടയാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില ലളിതമായ വീട്ടുവഴികള്‍ എന്തൊക്കെയെന്ന് ഇവിടെ വായിച്ചറിയാം.

ചെറുചൂടുള്ള വെള്ളം കുടിക്കുക, ജലാംശം നിലനിര്‍ത്തുക

ചെറുചൂടുള്ള വെള്ളം കുടിക്കുക, ജലാംശം നിലനിര്‍ത്തുക

ജലദോഷം, ഇന്‍ഫ്‌ളുവന്‍സ ലക്ഷണങ്ങള്‍, പ്രത്യേകിച്ച് മൂക്കടപ്പ് എന്നിവയ്ക്കുള്ള ഏറ്റവും നല്ല പരിഹാരമാണ് ചൂടുവെള്ളം. ജലാംശം നിലനിര്‍ത്തുന്നതിനു പുറമേ ചൂടുവെള്ളം, ചൂടുള്ള ഇഞ്ചി ചായ, ഗ്രീന്‍ ടീ എന്നിവ മൂക്കടപ്പ് ഒഴിവാക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ മൂക്കിന്റെയും തൊണ്ടയുടെയും വീക്കം വരുന്ന ചര്‍മ്മത്തെ ശമിപ്പിക്കുകയും ചെയ്യുന്നു.

ആവിപിടിക്കല്‍

ആവിപിടിക്കല്‍

വലിയ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ് മൂക്കൊലിപ്പ്. സൈനസുകളുടെ രക്തക്കുഴലുകളിലെ വീക്കം മൂലമാണ് ഇത് സംഭവിക്കുന്നത്. അതിനാല്‍ ചൂടുള്ള നീരാവി ശ്വസിക്കുന്നത് മൂക്കൊലിപ്പ് തടയാന്‍ അങ്ങേയറ്റം ആശ്വാസകരമാണ്. ഊഷ്മളതയും ഈര്‍പ്പവും തട്ടുമ്പോള്‍ മൂക്കിലൂടെയുള്ള കഫം നേര്‍ത്തതാക്കും, ഇത് നിങ്ങളുടെ മൂക്ക് വൃത്തിയാക്കാനും എളുപ്പമാക്കും. ഒരു പാത്രത്തില്‍ ചൂടുവെള്ളം ഒഴിച്ച് ഒരു തൂവാല നിങ്ങളുടെ തല വഴി മൂടി നിങ്ങളുടെ മുഖം പാത്രത്തിന് മുകളിലായി വയ്ക്കുക. അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ ആവി ശ്വസിക്കുക.

Most read:ദിനവും രാവിലെ ഒരു മുട്ടയെങ്കില്‍ ശരീരത്തിന് ലഭിക്കും അത്ഭുത നേട്ടംMost read:ദിനവും രാവിലെ ഒരു മുട്ടയെങ്കില്‍ ശരീരത്തിന് ലഭിക്കും അത്ഭുത നേട്ടം

നേസല്‍ സ്‌പ്രേ

നേസല്‍ സ്‌പ്രേ

നിങ്ങള്‍ക്ക് പനിയോ ജലദോഷമോ ഉണ്ടാകുമ്പോള്‍ നിങ്ങളുടെ മൂക്കിലെ അസ്വസ്ഥത നീക്കം ചെയ്യാനുള്ള മികച്ച മാര്‍ഗമാണ് ഉപ്പുവെള്ളം. ഉപ്പുവെള്ളം നിങ്ങളുടെ മൂക്കടപ്പ് നീക്കാന്‍ സഹായിക്കും, എന്നാല്‍ നിങ്ങള്‍ ഇത് പതിവായി ചെയ്യുമ്പോള്‍ മാത്രമേ അത് നല്ല ഫലം ഉറപ്പാക്കൂ. ആദ്യം, ശുദ്ധമായ ഉപ്പും ചൂടുള്ള അണുവിമുക്തമായ വെള്ളവും കലര്‍ത്തി ഉപ്പുവെള്ളം ഉണ്ടാക്കണം. ഇതിനെ ഐസോടോണിക് ലായനി എന്ന് വിളിക്കുന്നു. ഒരു ടീസ്പൂണ്‍ ടേബിള്‍ ഉപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ ഒഴിച്ച് ഒരു ഡ്രോപ്പറിന്റെ സഹായത്തോടെ നിങ്ങളുടെ മൂക്കിലേക്ക് ഉറ്റിക്കുക. ഈ സമയത്ത് മൂക്കിലൂടെ ശ്വസിക്കാതെ വായയിലൂടെ ശ്വസനം നടത്തുക.

മസാലകള്‍ നിറഞ്ഞ ഭക്ഷണം കഴിക്കുക

മസാലകള്‍ നിറഞ്ഞ ഭക്ഷണം കഴിക്കുക

മൂക്കൊലിപ്പ് ചികിത്സിക്കാന്‍ നിങ്ങള്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തേടുകയാണെങ്കില്‍, മസാലകള്‍ കഴിക്കുന്നത് ഒരു വഴിയാണ്. മുളകില്‍ ചൂട് ഉല്‍പാദന ഫലത്തിന് പേരുകേട്ട ക്യാപ്‌സൈസിന്‍ എന്ന ഘടകമുണ്ട്. ഇത് മൂക്കിലെ അടഞ്ഞ ഭാഗം തുറക്കുകയും വീക്കം കുറയ്ക്കുകയും മൂക്കൊലിപ്പ് തടയുകയും ചെയ്യും.

Most read:അത്താഴത്തിന് ശേഷം നടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റംMost read:അത്താഴത്തിന് ശേഷം നടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റം

ഹോട്ട് കംപ്രസ് ഉപയോഗിക്കുക

ഹോട്ട് കംപ്രസ് ഉപയോഗിക്കുക

മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നീ ലക്ഷണങ്ങള്‍ തടയാന്‍ ഒരു ഹോട്ട് കംപ്രസ് സഹായിക്കും. ഇത് നിങ്ങളുടെ മൂക്കില്‍ വയ്ക്കുന്നത് മൂക്കിലെ അടഞ്ഞ ഭാഗം തുറക്കാന്‍ സഹായിക്കും. ഒരു ഹോട്ട് കംപ്രസ് തയ്യാറാക്കാന്‍, നിങ്ങള്‍ ഒരു ടവല്‍ ചെറുചൂടുള്ള വെള്ളത്തില്‍ മുക്കിവയ്‌ക്കേണ്ടതുണ്ട്. വെള്ളം പിഴിഞ്ഞ് കളഞ്ഞ് തുണി മടക്കുക. എന്നിട്ട്, അത് നിങ്ങളുടെ മൂക്കിലും നെറ്റിയിലും വയ്ക്കുക. ഇതിന്റെ ചൂടും ഊഷ്മളതയും നിലവിലുള്ള വേദനയ്ക്ക് ആശ്വാസം നല്‍കും. അടഞ്ഞ മൂക്ക് തുറക്കാന്‍ ഈ വഴി നിങ്ങളെ സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

തിളപ്പിച്ച വെള്ളത്തില്‍ 2 മുതല്‍ 3 വെളുത്തുള്ളി അല്ലി ചതച്ചുകൊണ്ട് നിങ്ങള്‍ക്ക് ഒരു വെളുത്തുള്ളി സൂപ്പ് തയ്യാറാക്കാം, അല്ലെങ്കില്‍ ഒരു മുഴുവന്‍ വെളുത്തുള്ളി അല്ലി അതേപടി കഴിക്കാം. മൂക്കൊലിപ്പ് പെട്ടെന്ന് മാറാന്‍ ദിവസത്തില്‍ രണ്ടുതവണയെങ്കിലും വെളുത്തുള്ളി അല്ലി കഴിക്കുക.

Most read:കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍Most read:കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ 2 ടീസ്പൂണ്‍ സിഡെര്‍ വിനെഗര്‍ കലര്‍ത്തി ദിവസത്തില്‍ 3 തവണയെങ്കിലും കഴിക്കുക. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും ഈ ലായനിയില്‍ ചേര്‍ക്കാം. ഇത് മൂക്കടപ്പ്, സൈനസ് സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്ന് ഫലപ്രദമായ ആശ്വാസം നല്‍കും.

English summary

How to Get Rid of a Stuffy Nose at Home in Malayalam

For your stuffed-up nose there are easy ways to relieve it. Here are some things you can do now to feel and breathe better.
X
Desktop Bottom Promotion