For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെലിഞ്ഞവരും തടിക്കും; ഭക്ഷണ ശീലം ഇങ്ങനെയെങ്കില്‍

|

ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ പോലെയാണ് അമിതവണ്ണവും വണ്ണക്കുറവും. വണ്ണമുള്ളവര്‍ മെലിയാന്‍ ആഗ്രഹിക്കുമ്പോള്‍ മെലിഞ്ഞവര്‍ തടിവയ്ക്കാനും ആഗ്രഹിക്കുന്നു. വണ്ണക്കൂടുതല്‍ പലര്‍ക്കുമൊരു ആരോഗ്യപ്രശ്‌നമായിരിക്കാം. അമിതവണ്ണം കുറക്കാന്‍ പെടാപ്പാടു പെടുന്നവരെയും നാം കാണാറുണ്ട്. എന്നാല്‍ മെലിച്ചിലും ഒരു അനാരോഗ്യകരമായ അവസ്ഥയാണ്. ചില ആളുകള്‍ സ്വാഭാവികമായും വളരെ മെലിഞ്ഞവരും എന്നാല്‍ ആരോഗ്യമുള്ളവരുമാണ്. ബി.എം.ഐ സ്‌കെയില്‍ അനുസരിച്ച് ഭാരം കുറവായിരിക്കുക എന്നത് നിങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടെന്ന് അര്‍ത്ഥമാക്കുന്നില്ല.

Most read: കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവMost read: കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവ

അസുഖങ്ങളൊന്നുമില്ലാതെ നമുക്ക് ലഭിക്കുന്ന സ്വത്താണ് മെലിഞ്ഞ ശരീരം എന്നതാണ് വാസ്തവം. എന്നാല്‍ ഒരാളുടെ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ മൊത്തത്തിലുള്ള ആകാരഭംഗിയെ മാത്രമല്ല ആത്മവിശ്വാസത്തെയും അത് ബാധിക്കും. വണ്ണം കുറക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ അല്‍പ്പം പ്രയാസമാണ് വണ്ണം വെയ്ക്കുന്നത്. എങ്കിലും ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ അനായാസം ആര്‍ക്കും തടി വയ്ക്കാവുന്നതാണ്.

ഭാരക്കുറവും ആരോഗ്യത്തിന് ദോഷം

ഭാരക്കുറവും ആരോഗ്യത്തിന് ദോഷം

നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് അമിതവണ്ണം. എന്നിരുന്നാലും, സാധാരണയിലും അധികമായി ഭാരം കുറവാകുന്നതും നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമായിരിക്കും. ഒരു പഠനമനുസരിച്ച്, ഭാരക്കുറവ് പുരുഷന്മാരില്‍ നേരത്തെയുള്ള മരണ സാധ്യത 140% കൂടുതലായി കാണിക്കുന്നു, സ്ത്രീകളില്‍ 100 ശതമാനവും. അമിതവണ്ണം നേരത്തെയുള്ള മരണത്തിന്റെ 50% കൂടുതല്‍ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതു കൂടി ചേര്‍ത്തു വായിക്കണം.

രോഗപ്രതിരോധശേഷി കുറയുന്നു

രോഗപ്രതിരോധശേഷി കുറയുന്നു

ഭാരക്കുറവ് നിങ്ങളുടെ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ഓസ്റ്റിയോപൊറോസിസ്, എല്ല് ഒടിയുക എന്നിവയിലേക്ക് നയിക്കുകയും ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. എന്തിനധികം, ഭാരക്കുറവുള്ള ആളുകള്‍ക്ക് സാര്‍കോപീനിയ (പ്രായവുമായി ബന്ധപ്പെട്ട പേശീക്ഷയം) വരാനുള്ള സാധ്യതയും കൂടുതലാണ്, ഒപ്പം ഡിമെന്‍ഷ്യ വരാനുള്ള സാധ്യതയും കൂടുതലാകുന്നു.

Most read:ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്Most read:ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്

ഭാരക്കുറവിന് കാരണങ്ങള്‍

ഭാരക്കുറവിന് കാരണങ്ങള്‍

അനാരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ കാരണമാകുന്ന നിരവധി മെഡിക്കല്‍ അവസ്ഥകളുണ്ട്. ഭക്ഷണ തകരാറാണ് ഒരു പ്രശ്‌നം. മറ്റൊന്നാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍. അമിതമായി പ്രവര്‍ത്തിക്കുന്ന തൈറോയ്ഡ് (ഹൈപ്പര്‍ തൈറോയിഡിസം) ഉള്ളത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അനാരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കുകയും ചെയ്യും.

ഭാരക്കുറവിന് കാരണങ്ങള്‍

ഭാരക്കുറവിന് കാരണങ്ങള്‍

പ്രമേഹം: അനിയന്ത്രിതമായ പ്രമേഹം (പ്രധാനമായും ടൈപ്പ് 1) കടുത്ത രീതിയില്‍ നിങ്ങളുടെ തടി കുറയ്ക്കാന്‍ ഇടയാക്കും. കാന്‍സറാണ് മറ്റൊന്ന്. കാന്‍സര്‍ മുഴകള്‍ പലപ്പോഴും വലിയ അളവില്‍ കലോറി കത്തിക്കുകയും ധാരാളം ഭാരം കുറയ്ക്കുകയും ചെയ്യും.

അണുബാധകള്‍: ചില അണുബാധകള്‍ കടുത്ത രീതിയില്‍ ഭാരം കുറയ്ക്കാന്‍ കാരണമാകും. ഇതില്‍ ക്ഷയം, എച്ച്.ഐ.വി എന്നിവ ഉള്‍പ്പെടുന്നു.

Most read:പ്രമേഹത്തിന് ആയുര്‍വേദം പറയും വഴി ഇതാMost read:പ്രമേഹത്തിന് ആയുര്‍വേദം പറയും വഴി ഇതാ

എങ്ങനെ ശരീരഭാരം നേടാം

എങ്ങനെ ശരീരഭാരം നേടാം

നിങ്ങള്‍ക്ക് ശരീരഭാരം വര്‍ദ്ധിപ്പിക്കണമെങ്കില്‍, അത് ശരിയായി ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അതിനാല്‍, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയും മൊത്തത്തിലുള്ള ആരോഗ്യകരമായ ജീവിതശൈലി വരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഒരേ സമയം നിങ്ങളുടെ ആരോഗ്യം നശിപ്പിക്കാതെ തന്നെ വേഗത്തില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിരവധി ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

കൂടുതല്‍ കലോറി കഴിക്കുക

കൂടുതല്‍ കലോറി കഴിക്കുക

ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു മികച്ച രീതിയില്‍ കലോറി ശരീരത്തിലെത്തിക്കുക എന്നതാണ്. അതായത് നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ കലോറി നിങ്ങള്‍ കഴിക്കണമെന്ന്. പതുക്കെ പതുക്കെ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ ഓരോ ദിവസവും കത്തിക്കുന്നതിനേക്കാള്‍ 300 - 500 കലോറി കൂടുതല്‍ ലക്ഷ്യം വയ്ക്കുക. നിങ്ങള്‍ക്ക് വേഗത്തില്‍ ഭാരം വര്‍ദ്ധിപ്പിക്കണമെങ്കില്‍ 700 - 1,000 കലോറി ലക്ഷ്യമിടുക. കലോറി കണക്കാക്കാനായി ധാരാളം ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. നിങ്ങള്‍ എത്ര കലോറി കഴിക്കുന്നുവെന്നറിയാന്‍ കുറച്ച് ദിവസങ്ങളോ ആഴ്ചകളോ എടുക്കാം.

Most read:അമിതവണ്ണവും പ്രമേഹവും നീക്കും അവോക്കാഡോ; പഠനംMost read:അമിതവണ്ണവും പ്രമേഹവും നീക്കും അവോക്കാഡോ; പഠനം

ധാരാളം പ്രോട്ടീന്‍ കഴിക്കുക

ധാരാളം പ്രോട്ടീന്‍ കഴിക്കുക

ആരോഗ്യകരമായ ഭാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീന്‍. പേശികള്‍ പ്രോട്ടീന്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉയര്‍ന്ന പ്രോട്ടീന്‍ ഉള്ള ഭക്ഷണം അധിക കലോറികളെ മസില്‍ ആക്കി മാറ്റുന്നുവെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങളില്‍ മാംസം, മത്സ്യം, മുട്ട, പാല്‍ ഉല്‍പന്നങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, നട്‌സ് എന്നിവയും ഉള്‍പ്പെടുന്നു. ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കുന്നില്ലെങ്കില്‍ പ്രോട്ടീന്‍ സപ്ലിമെന്റുകളും ഉപയോഗപ്രദമാകും.

ധാരാളം കാര്‍ബോഹൈഡ്രേറ്റ്‌സും കൊഴുപ്പും

ധാരാളം കാര്‍ബോഹൈഡ്രേറ്റ്‌സും കൊഴുപ്പും

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പലരും കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. ശരീരഭാരം വര്‍ദ്ധിപ്പിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും കൂടിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. പ്രതിദിനം കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഭക്ഷണം കഴിക്കുന്നത് ഉറപ്പാക്കുക, സാധ്യമാകുമ്പോഴെല്ലാം ഊര്‍ജ്ജസാന്ദ്രമായ ലഘുഭക്ഷണങ്ങളും കഴിക്കുക.

Most read:കൊവിഡ് 19: അമിതവണ്ണം ആപത്തെന്ന് ആരോഗ്യ വിദഗ്ധര്‍Most read:കൊവിഡ് 19: അമിതവണ്ണം ആപത്തെന്ന് ആരോഗ്യ വിദഗ്ധര്‍

ഊര്‍ജ്ജം നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക

ഊര്‍ജ്ജം നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക

നട്‌സ്: ബദാം, വാല്‍നട്ട്, അണ്ടിപ്പരിപ്പ്, നിലക്കടല തുടങ്ങിയവ.

ഡ്രൈ ഫ്രൂട്‌സ്: ഉണക്കമുന്തിരി, ഈന്തപ്പഴം, പ്‌ളം എന്നിവ.

ഉയര്‍ന്ന കൊഴുപ്പ് ഉള്ള പാലുല്‍പന്നങ്ങള്‍: പാല്‍, കൊഴുപ്പ് നിറഞ്ഞ തൈര്, ചീസ്, ക്രീം.

കൊഴുപ്പുകളും എണ്ണകളും: ഒലിവ് ഓയിലും അവോക്കാഡോ ഓയിലും.

ഊര്‍ജ്ജം നല്‍കുന്ന ഭക്ഷണങ്ങള്‍

ഊര്‍ജ്ജം നല്‍കുന്ന ഭക്ഷണങ്ങള്‍

ധാന്യങ്ങള്‍: ഓട്‌സ്, ബ്രൗണ്‍ റൈസ് തുടങ്ങിയ ധാന്യങ്ങള്‍.

മാംസം: ചിക്കന്‍, ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി മുതലായവ.

കിഴങ്ങുവര്‍ഗ്ഗങ്ങള്‍: ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന.

ഡാര്‍ക്ക് ചോക്ലേറ്റ്, അവോക്കാഡോ, പീനട്ട് ബട്ടര്‍, പഴം, തേങ്ങാപ്പാല്‍.

English summary

How to Gain Weight Fast And Safely

Being underweight can cause health problems, but anyone wanting to put on weight should take care to do this the right way. This article explains how to gain weight fast and safely.
X
Desktop Bottom Promotion