Just In
- 19 min ago
Daily Rashi Phalam: സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും, ദിവസം ശുഭകരം; രാശിഫലം
- 13 hrs ago
Independence Day 2022: സ്വാതന്ത്ര്യ ദിനത്തില്‍ തയ്യാറാക്കാം മികച്ച പ്രസംഗം
- 23 hrs ago
Daily Rashi Phalam: കടങ്ങള്‍ തിരികെ നല്‍കാനാകും, സാമ്പത്തികം വളരും; രാശിഫലം
- 24 hrs ago
Weekly Horoscope: വാരഫലം പറയും 12 രാശിയുടേയും സമ്പൂര്‍ണ ഗുണദോഷഫലം
Don't Miss
- News
മലയോര ഹൈവേയില്‍ വീണ്ടും വാഹനാപകടം: ഭര്‍ത്താവിന്റെ കണ്മുന്നില് കാറിടിച്ച് നഴ്സ് മരിച്ചു
- Finance
മികച്ച കുതിപ്പിന് സാധ്യതയുള്ള 4 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍
- Travel
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങി... ചെങ്കോട്ടയിലെ ചടങ്ങുകള്‍ പരിചയപ്പെടാം....
- Movies
'നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം', എനിക്ക് ശരിയെന്ന് തോന്നുന്നത് കാര്യങ്ങൾ ഇനിയും ചെയ്യുമെന്ന് ഡോക്ടർ റോബിൻ
- Technology
വില കുറഞ്ഞ 5G Smartphone അവതരിപ്പിക്കാൻ Reliance Jio? അറിയേണ്ടതെല്ലാം
- Sports
പാക് നിര ഒന്നു കൂടി മൂക്കണം, ഇന്ത്യയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല!, അറിയാമോ?
- Automobiles
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: ഇന്ത്യന്‍ വാഹന വ്യവസായത്തെ രൂപപ്പെടുത്തിയവര്‍ ഇവരൊക്കെ
തടി കൂട്ടാന്‍ ഉത്തമ ആഹാരം; പീനട്ട് ബട്ടര്‍ ഇങ്ങനെ കഴിക്കണം
ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തമായ നട്ട് ബട്ടറുകളില് ഒന്നാണ് പീനട്ട് ബട്ടര്‍. അതിന്റെ ആകര്‍ഷകമായ രുചിയും കട്ടിയുള്ള ഘടനയും ഇതിനെ ഒരു മികച്ച ഭക്ഷണമാക്കി മാറ്റുന്നു. കൂടാതെ, പീനട്ട് ബട്ടര്‍ പ്രോട്ടീന്റെ ഒരു പവര്‍ഹൗസാണ്, ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താനും നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു. പീനട്ട് ബട്ടറിലെ ആരോഗ്യകരമായ പ്രോട്ടീനും കൊഴുപ്പും പേശികളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഫലപ്രദമായ രീതിയില്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
Most
read:
പുരുഷന്മാരെ
അധികമായി
പിടികൂടും
കിഡ്നി
ക്യാന്‍സര്‍;
ഈ
ലക്ഷണങ്ങളെ
കരുതിയിരിക്കൂ
അതിന്റെ മികച്ച രുചിയും പോഷകങ്ങളും ആസ്വദിക്കുന്നതിനു പുറമേ, ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനായി പലരും പീനട്ട് ബട്ടര്‍ തിരഞ്ഞെടുക്കുന്നു. നിങ്ങള്‍ ശരീരഭാരം കൂട്ടാന്‍ പാടുപെടുന്ന ആളാണെങ്കില്‍ കുറച്ച് തടി കൂട്ടാന്‍ പീനട്ട് ബട്ടര്‍ പരീക്ഷിക്കാം. പീനട്ട് ബട്ടറും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതെങ്ങനെയെന്നും നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ പീനട്ട് ബട്ടര്‍ ചേര്‍ക്കുന്നതിനുള്ള വഴികള്‍ എന്തൊക്കെയെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ശരീരഭാരം കൂട്ടാന്‍ പീനട്ട് ബട്ടര്‍ നല്ലതാണോ
വറുത്ത നിലക്കടല മിക്സ് ചെയ്ത് ഉണ്ടാക്കുന്ന സമ്പുഷ്ടമായ സസ്യാധിഷ്ഠിത ഒന്നാണ് പീനട്ട് ബട്ടര്‍. 100 ഗ്രാം പീനട്ട് ബട്ടര്‍ നിങ്ങള്‍ക്ക് 588 കലോറി പ്രദാനം ചെയ്യുന്നു. പീനട്ട് ബട്ടര്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ മിതമായ അളവില്‍ കഴിക്കുമ്പോള്‍ മെറ്റബോളിസം വര്‍ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും പീനട്ട് ബട്ടറിന് കഴിയുമെന്ന് പറയുന്നു. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന്, ദൈനംദിന കലോറി അളവ് കൂട്ടാന്‍ നിങ്ങള്‍ ഉയര്‍ന്ന അളവില്‍ പീനട്ട് ബട്ടര്‍ കഴിക്കണം. കൂടുതല്‍ കലോറി പമ്പ് ചെയ്യുന്നതിലൂടെ, നിങ്ങള്‍ക്ക് തീര്‍ച്ചയായും പീനട്ട് ബട്ടര്‍ ഉപയോഗിച്ച് തടി കൂട്ടാന്‍ സാധിക്കും.

പീനട്ട് ബട്ടറും ശരീരഭാരവും
ജങ്ക് ഫുഡിനുള്ള ആരോഗ്യകരമായ ഒരു ബദല്‍ ആണ് പീനട്ട് ബട്ടര്‍. കലോറി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, ആരോഗ്യകരമായ കൊഴുപ്പുകള്‍, ഡയറ്ററി ഫൈബര്‍, പ്രോട്ടീന്‍ തുടങ്ങിയ നിരവധി പോഷകങ്ങളും പീനട്ട് ബട്ടര്‍ വാഗ്ദാനം ചെയ്യുന്നു. ഭാരം വര്‍ദ്ധിപ്പിക്കുന്നതിന് പീനട്ട് ബട്ടര്‍ ഉപയോഗിക്കുന്നതിന്, നിങ്ങള്‍ക്ക് ആവശ്യമുള്ള അധിക കലോറിയുടെ അളവ് നിങ്ങള്‍ ആദ്യം കണക്കാക്കണം. രണ്ട് ടേബിള്‍സ്പൂണ്‍ പീനട്ട് ബട്ടര്‍ ഏകദേശം 200 കലോറി വാഗ്ദാനം ചെയ്യുന്നു. പ്രഭാതഭക്ഷണത്തോടൊപ്പം 2 സ്പൂണ്‍, ഉച്ചഭക്ഷണത്തിന് 1 സ്പൂണ്‍, ലഘുഭക്ഷണത്തിന് 1 സ്പൂണ്‍ എന്നിങ്ങനെ ഇത് വിഭജിച്ച് കഴിക്കുക. ഈ പ്രക്രിയ നിങ്ങളുടെ ഭക്ഷണവും കലോറിയും നന്നായി ആസൂത്രണം ചെയ്യാന്‍ സഹായിക്കും. ഒറ്റയടിക്ക് വലിയ അളവില്‍ പീനട്ട് ബട്ടര്‍ കഴിക്കുന്നത് ദിവസം മുഴുവനും വിശപ്പിനെ അടിച്ചമര്‍ത്തും. ഇത് കലോറി കുറയുന്നതിന് കാരണമാകും, ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് പകരം ശരീരഭാരം കുറയ്ക്കും.
Most
read:ആസ്ത്മാ
രോഗികള്‍ക്ക്
ആശ്വാസം
നല്‍കും
ഈ
ഭക്ഷണങ്ങള്‍

ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ പീനട്ട് ബട്ടര്‍ എങ്ങനെ കഴിക്കാം
ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ പീനട്ട് ബട്ടര്‍ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം, ദിവസവും അത് നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുക എന്നതാണ്. ഈ അധിക കലോറികള്‍ ഇടയ്ക്കിടെ കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ സമ്മര്‍ദത്തിലാക്കാതെ തന്നെ ഊര്‍ജ്ജ വിതരണം സ്ഥിരമായി നിലനിര്‍ത്തും. നിലവില്‍ ഒരു ദിവസം ആറ് ഭക്ഷണം കഴിക്കുന്ന ഡയറ്റ് പ്ലാനില്‍ ആണെങ്കില്‍, 400-500 കലോറി അധികമായി ലഭിക്കുന്നതിന് 4-5 ഭക്ഷണത്തില്‍ 1 ടീസ്പൂണ്‍ പീനട്ട് ബട്ടര്‍ ചേര്‍ക്കുക. അതിനാല്‍, നിങ്ങള്‍ക്ക് ആഴ്ചയില്‍ ഏകദേശം 0.5 കിലോ മുതല്‍ 1 കിലോഗ്രാം വരെ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം.

ഭക്ഷണത്തില്‍ പീനട്ട് ബട്ടര്‍ ഉള്‍പ്പെടുത്താനുള്ള വഴികള്‍
നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ പീനട്ട് ബട്ടര്‍ ചേര്‍ക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അതിനുള്ള ചില മികച്ച വഴികള്‍ ഇതാ:
പ്രഭാതഭക്ഷണം
* സാധാരണ ബട്ടറിന് പകരം നിങ്ങളുടെ ടോസ്റ്റിലോ സാന്‍ഡ്വിച്ചുകളിലോ പീനട്ട് ബട്ടര്‍ ഉപയോഗിക്കുക.
* നിങ്ങളുടെ ഓട്സില്‍ പീനട്ട് ബട്ടര്‍ ചേര്‍ക്കുക
* രുചി വര്‍ദ്ധിപ്പിക്കുന്നതിനും കലോറി വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ പ്രോട്ടീന്‍ ഷേക്കുകളില്‍ ഒരു ടീസ്പൂണ്‍ പീനട്ട് ബട്ടര്‍ ചേര്‍ക്കുക.
Most
read:തടി
കുറക്കാന്‍
ഉത്തമം
പ്രോട്ടീന്‍
അടങ്ങിയ
ഈ
സസ്യാധിഷ്ഠിത
ഭക്ഷണങ്ങള്‍

മിഡ്-മീല്‍ സ്നാക്ക്സ്
* പഴങ്ങള്‍, ബ്രെഡ്സ്റ്റിക്കുകള് എന്നിവയ്ക്കൊപ്പം നിങ്ങള്‍ക്ക് പീനട്ട് ബട്ടര്‍ മുക്കി ഉപയോഗിക്കാം.
* സ്വാദിഷ്ടമായ മില്‍ക്ക് ഷേക്ക് ഉണ്ടാക്കാന്‍ പാലില്‍ പീനട്ട് ബട്ടര്‍ ചേര്‍ക്കുക.
* ഒരു വാഴപ്പഴം ഫ്രീസുചെയ്ത് കുറച്ച് പീനട്ട് ബട്ടര്‍ ചേര്‍ത്ത് അടിച്ചെടുത്ത് ഒരു രുചികരമായ ഐസ്ക്രീം ഉണ്ടാക്കുക
* പീനട്ട് ബട്ടര്‍ ബോള്‍ ഉണ്ടാക്കാന്‍ കുറച്ച് പീനട്ട് ബട്ടറും ടെമ്പേര്‍ഡ് ചോക്ലേറ്റും കുറച്ച് വെളിച്ചെണ്ണയും മിക്സ് ചെയ്യുക

ഉച്ചഭക്ഷണവും അത്താഴവും
* സ്വാദ് കൂട്ടാന്‍ സൂപ്പുകളിലും സലാഡുകളിലും പീനട്ട് ബട്ടര്‍ ചേര്‍ക്കുക
* പീനട്ട് ബട്ടര്‍, സോയ സോസ്, ഇഞ്ചി, മുളക് മുതലായവ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ഏഷ്യന്‍ സോസ് ഉണ്ടാക്കാം.
Most
read:തൈറോയ്ഡ്
പ്രവര്‍ത്തനം
മെച്ചപ്പെടുത്തും
ഈ
ഡിറ്റോക്സ്
പാനീയങ്ങള്‍

ശ്രദ്ധിക്കാന്‍
മിതമായ അളവില്‍ പീനട്ട് ബട്ടര്‍ കഴിക്കുന്നത് നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കും, എന്നാല്‍ അമിതമായത് ദോഷകരമാകും. വെറും 32 ഗ്രാം പീനട്ട് ബട്ടറില്‍ ഏകദേശം 188 കലോറി അടങ്ങിയിട്ടുണ്ട്. വാസ്തവത്തില്‍, പീനട്ട് ബട്ടറിന്റെ രുചി വര്‍ദ്ധിപ്പിക്കുന്നതിന് പഞ്ചസാര, ഉപ്പ്, ഹൈഡ്രജനേറ്റഡ് ഓയില്‍, അഡിറ്റീവുകള്‍ തുടങ്ങിയ ചേരുവകള്‍ ചേര്‍ക്കുന്നുണ്ട്, ഇത് നല്ലതിനേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും! അതിനാല്‍, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ പീനട്ട് ബട്ടര്‍ മിതമായ അളവില്‍ കഴിക്കുക.