For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലേയും ഉച്ചക്കും രാത്രിയും ഓട്‌സ് ഇങ്ങനെ കഴിക്കണം; എന്നാലേ ഫലമുള്ളൂ

|

അമിതവണ്ണത്തെ കുറക്കുന്നതിന് പലരും ഓട്‌സ് കഴിക്കാറുണ്ട്. എന്നാല്‍ ഇനി അമിതവണ്ണത്തിനെ പ്രതിരോധിക്കാന്‍ ഓട്സ് കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഏതൊക്കെ രീതിയില്‍ കഴിച്ചാലാണ് ഓട്‌സിന്റെ ഗുണം ലഭിക്കുക എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. രാവിലേയും രാത്രിയിലും ഉച്ചക്കും എല്ലാം ഇത് കഴിക്കാം എന്നുള്ളത് തന്നെയാണ് ഇതിന്റെ ഗുണം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമിതവണ്ണവും കൊളസ്‌ട്രോളും പ്രമേഹവും എല്ലാം വെല്ലുവിളിയാവുന്ന അവസ്ഥയില്‍ ഇതിനെയെല്ലാ കൈകാര്യം ചെയ്യുന്നതിന് നമുക്ക് ഓട്‌സ് മികച്ചതാണ്. എന്നാല്‍ ഇത് എങ്ങനെ കഴിക്കണം എന്നുള്ളതിനെക്കുറിച്ച് പലപ്പോഴും രണ്ടാമതൊന്ന് പലരും ചിന്തിക്കുന്നു.

ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍

എന്നാല്‍ ഇനി ഓട്‌സ് കഴിക്കേണ്ട പോലെ കഴിച്ചാല്‍ മാത്രമേ അത് നിങ്ങളില്‍ ഫലങ്ങള്‍ നല്‍കുന്നുള്ളൂ. എന്തൊക്കെയാണ് അതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് എന്ന നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. ആരോഗ്യ. സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് എങ്ങനെ ഓട്‌സസ് കഴിക്കണം എന്നുള്ളതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഓട്‌സിന്റെ ഗുണങ്ങള്‍

ഓട്‌സിന്റെ ഗുണങ്ങള്‍

ആരോഗ്യ സംരക്ഷണത്തിന് ഓട്‌സ് വളരെയധികം സഹായിക്കുന്നുണ്ട്. അതോടൊപ്പം ത്‌ന്നെ ഇതിലുള്ള വിറ്റാമിനുകളെക്കുറിച്ചും നമുക്ക് അറിഞ്ഞിരിക്കാം. ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ ഓട്‌സ് അവിശ്വസനീയമാംവിധം പോഷകഗുണമുള്ളവയാണ്. ബീറ്റാ ഗ്ലൂക്കന്‍ എന്നറിയപ്പെടുന്ന ഒരുതരം ലയിക്കുന്ന നാരുകളുടെ മികച്ച ഉറവിടമാണ് ഓട്‌സ്. ഇവ ശരീരത്തിലെ മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതോടൊപ്പം തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കും. അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമ്മളെ സഹായിക്കുന്നതാണ് ഓട്‌സ്.

ഓട്‌സിന്റെ ഗുണങ്ങള്‍

ഓട്‌സിന്റെ ഗുണങ്ങള്‍

ശരീരഭാരം കുറയ്ക്കാന്‍ ഓട്‌സ് സഹായിക്കുന്നു. ഓട്സ് എങ്ങനെയെല്ലാം നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കാം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഓട്‌സ് രാവിലെ എങ്ങനെ കഴിക്കാം ഉച്ചക്ക് എങ്ങനനെ കഴിക്കാം, രാത്രി അത്താഴത്തിന് എങ്ങനെ കഴിക്കാം എന്നുള്ളതിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അതിന് സഹായിക്കുന്ന ചില മികച്ച ഓപ്ഷനുകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പാലും പഴങ്ങളും ഉള്ള ഓട്സ്

പാലും പഴങ്ങളും ഉള്ള ഓട്സ്

പ്രഭാത ഭക്ഷണത്തിന് വേണ്ടി നമുക്ക് ഓട്‌സ് ഇന് അല്‍പം പാലും പഴവും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. അതിന് വേണ്ടി അല്‍പം തിളപ്പിച്ച പാല്‍, ഫ്രഷ് ആയിട്ടുള്ള പഴങ്ങള്‍, അണ്ടിപ്പരിപ്പ്, വിത്ത് എന്നിവയാണ് വേണ്ടത്. ഇതിനോടൊപ്പം ഓട്‌സ് ചേര്‍ത്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മധുരത്തിന് വേണ്ടി നിങ്ങള്‍ക്ക് വെണമെങ്കില്‍ തേങ്ങാപ്പാല്‍ അല്‍പം ചേര്‍ക്കാവുന്നതാണ്.

ഉപ്പുമാവ്

ഉപ്പുമാവ്

ഇത് കൂടാതെ ഓട്‌സ് കൊണ്ട് ഉപ്പ്മാവ് തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി ചൂടുള്ള പാനില്‍ എണ്ണ ഒഴിക്കുക. പിന്നീട് എണ്ണ ചൂടാകുമ്പോള്‍ ജീരകം, കടുക്, വറുത്ത ചന പയര്‍, ഒരു നുള്ള് കായം എന്നിവ ചേര്‍ക്കുക. പിന്നെ, അരിഞ്ഞ ഉള്ളി, കാരറ്റ്, ബീന്‍സ്, കടല എന്നിവ പോലുള്ള പച്ചക്കറികള്‍ ചേര്‍ക്കുക. മൃദുവാകുന്നതുവരെ ഫ്രൈ ചെയ്യുക. ഒരു കപ്പ് വറുത്ത ഓട്സ് ചേര്‍ത്ത് ഒന്നോ രണ്ടോ മിനിറ്റ് ഫ്രൈ ചെയ്യുക. കുറച്ച് ഉപ്പും കുരുമുളകും വിതറി അല്‍പം വെള്ളത്തില്‍ വേവിക്കുക. വറ്റല് തേങ്ങ, മല്ലിയില എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക. നല്ല സ്വാദിഷ്ഠമായ ഓട്‌സ് ഉപ്പുമാവ് റെഡി.

 ഓട്‌സ് ഇഡ്ഡലി

ഓട്‌സ് ഇഡ്ഡലി

ഓട്‌സ് ഇഡ്ഡലി നിങ്ങള്‍ക്ക് തയ്യാറാക്കാവുന്നതാണ്. അത് നിങ്ങളുടെ ഉച്ചഭക്ഷണമായി ഉപയോഗിക്കാം ഓട്‌സ് നല്ലതുപോലെ അരച്ച് ഇതിലേക്ക് അല്‍പം ഉഴുന്നും ചേര്‍ത്ത് അരച്ചെടുത്ത് ഇത് കൊണ്ട് നമുക്ക് ഇഡ്ഡലി തയ്യാറാക്കി ഉച്ചക്ക് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ച ഗുണങ്ങളാണ് നല്‍കുന്നത്. ഒരു തരത്തിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തതാണ് ഇത്. കാരണം ഇതിലൂടെ നിങ്ങളുടെ ജീവിത ശൈലിയില്‍ തന്നെ മാറ്റങ്ങള്‍ സംഭവിക്കുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥകള്‍ വളരെയധികം സഹായിക്കുന്നുണ്ട് നിങ്ങളുടെ ജീവിതത്തെ. ദിവസവും ആരോഗ്യത്തിന് വേണ്ടി ഉച്ച ഭക്ഷണം ഇഡ്ഡലിയാക്കിയാല്‍ അത് നല്‍കുന്ന ഗുണം നിങ്ങള്‍ക്ക് ചില്ലറയല്ല.

അത്താഴത്തിന്

അത്താഴത്തിന്

അത്താഴത്തിന് ഓട്‌സ് എന്നും മികച്ചത് തന്നെയാണ്. എന്നാല്‍ അത് എങ്ങനെയല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. എല്ലാ ദിവസവും നിങ്ങള്‍ക്ക് അത്താഴത്തിന് ഓട്‌സ് പാലും അല്‍പം വെള്ളവും ചേര്‍ത്ത് മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇതില്‍ മധുരത്തിന് വേണ്ടി അല്‍പം തേനും ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. ഇത് ദിവസവും അത്താഴത്തിന് ശീലമാക്കിയാല്‍ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ഉപയോഗിക്കാവുന്നതാണ്. പ്രമേഹത്തെ ഇല്ലാതാക്കുന്നതിനും കൊളസ്‌ട്രോളിനെ കുറക്കുന്നതിനും മികച്ചതാണ് ഈ വിഭവം.

English summary

How to Eat Oats For Breakfast, Lunch And Dinner

Here in this article we are discussing about how to eat oats for breakfast, lunch and dinner in malayalam. Take a look.
Story first published: Saturday, June 26, 2021, 14:01 [IST]
X
Desktop Bottom Promotion