For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാനസിക സന്തോഷം ഉയര്‍ത്തും ഹോര്‍മോണുകള്‍ കൂട്ടാന്‍ എളുപ്പ വഴി

|

ശരീരത്തിലെ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന രാസവസ്തുക്കളാണ് ഹോര്‍മോണുകള്‍. മനുഷ്യശരീരത്തിലെ ഒന്നിലധികം പ്രക്രിയകള്‍ക്ക് ഇവ സഹായിക്കുന്നു. ഭക്ഷണം കഴിക്കാനുള്ള നിങ്ങളുടെ ആഗ്രഹം മുതല്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഉറക്കത്തിന്റെ അളവ് വരെ നിശ്ചയിക്കുന്നത് ഹോര്‍മോണുകളാണ്. ഒന്നില്‍ കൂടുതല്‍ രീതിയില്‍ മനുഷ്യ ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നത് ഹോര്‍മോണുകളാണ്. നിങ്ങളുടെ മാനസികാവസ്ഥയെയും ഹോര്‍മോണുകള്‍ ബാധിക്കുന്നു.

Most read: ഇതിനകം കോവിഡ് വന്നുപോയോ നിങ്ങള്‍ക്ക് ? ഈ ലക്ഷണങ്ങള്‍ പറയുംMost read: ഇതിനകം കോവിഡ് വന്നുപോയോ നിങ്ങള്‍ക്ക് ? ഈ ലക്ഷണങ്ങള്‍ പറയും

ചില ഹോര്‍മോണുകള്‍ നിങ്ങളുടെ സന്തോവും ദുഖവും ആശ്ചര്യവും ഉത്കണ്ഠയുമൊക്കെ നിയന്ത്രിക്കുന്നു. ഇതില്‍ സന്തോഷകരമായ ഹോര്‍മോണുകള്‍ക്ക് നിങ്ങളെ പോസിറ്റീവായും സന്തോഷത്തോടെയും നിര്‍ത്താനുള്ള കഴിവുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും വഴി ഈ സന്തോഷകരമായ ഹോര്‍മോണുകളുടെ ഉത്പാദനത്തെ നിങ്ങള്‍ക്ക് ഉത്തേജിപ്പിക്കാന്‍ സാധിക്കും. സന്തോഷത്തിന് കാരണമാകുന്ന ഹോര്‍മോണുകള്‍ ഏതൊക്കെയെന്നും അവ എങ്ങനെ ഉത്തേജിപ്പിക്കാമെന്നും ഈ ലേഖനത്തില്‍ വായിച്ചറിയാം.

ഡോപമിന്‍

ഡോപമിന്‍

ഈ ഹോര്‍മോണ്‍ തലച്ചോറിന്റെ റിവാര്‍ഡ് സിസ്റ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു. 'ഫീല്‍ ഗുഡ് ഹോര്‍മോണ്‍' എന്നും ഇത് അറിയപ്പെടുന്നു. ശരീരത്തിലെ ഡോപമിന്റെ അളവ് സ്വാഭാവികമായും വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഉറക്കം, ആഴത്തിലുള്ള ശ്വസനം പരിശീലിക്കുക, ഡോപമിന്‍ സ്രവണം വര്‍ദ്ധിപ്പിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക തുടങ്ങിയവ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.

സെറാടോണിന്‍

സെറാടോണിന്‍

പ്രകൃതിദത്തമായ ഒരു ആന്റീഡിപ്രസന്റാണ് സെറാടോണിന്‍. ഇത് നിങ്ങളുടെ ഉദരത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു, അതായത് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം. വ്യായാമം ചെയ്യുക അല്ലെങ്കില്‍ എല്ലാ ദിവസവും ശാരീരികമായി സജീവമാകുക, കിടക്കുന്ന സമയത്ത് ട്രിപ്‌റ്റോഫാന്‍ അടങ്ങിയ പാല്‍ പോലുള്ള ഭക്ഷണം കഴിക്കുക, ഉറക്കം, ഒമേഗയില്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ നെയ്യ്, നട്‌സ്, പയറ് എന്നിവപോലുള്ളവ കഴിക്കുക തുടങ്ങിയ വഴികളിലൂടെ നിങ്ങള്‍ക്ക് സെറാടോണിന്‍ അളവ് വര്‍ധിപ്പിക്കാവുന്നതാണ്.

Most read:രാവിലെ പല്ല് തേക്കാന്‍ മടി വേണ്ട; ഇല്ലെങ്കില്‍ ഈ അപകടംMost read:രാവിലെ പല്ല് തേക്കാന്‍ മടി വേണ്ട; ഇല്ലെങ്കില്‍ ഈ അപകടം

ഓക്‌സിടോസിന്‍

ഓക്‌സിടോസിന്‍

വൈകാരിക ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ ഒരു പങ്ക് വഹിക്കുന്നതിനാല്‍ ഓക്‌സിടോസിനെ ലവ് ഹോര്‍മോണ്‍ എന്നും അറിയപ്പെടുന്നു. ഒരു രക്ഷാകര്‍തൃ-ശിശു ബന്ധം സൃഷ്ടിക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഓക്‌സിടോസിന്‍ സ്രവണം ഉത്തേജിപ്പിക്കുന്നതിന് യോഗ പരിശീലിക്കുക, നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കുറച്ച് സമയം ചെലവഴിക്കുകയും ചെയ്യുക. ഈ സ്വാഭാവിക വഴികളിലൂടെ ശരീരത്തിലെ ഓക്‌സിടോസിന്‍ നിങ്ങള്‍ക്ക് വര്‍ധിപ്പിക്കാവുന്നതാണ്.

എന്‍ഡോര്‍ഫിനുകള്‍

എന്‍ഡോര്‍ഫിനുകള്‍

സ്‌ട്രെസ് ലെവലും വേദനയും കുറയ്ക്കുന്നതിന് ഫലപ്രദമായ ഹോര്‍മോണ്‍ ആണ് എന്‍ഡോര്‍ഫിന്‍. ഈ ഹോര്‍മോണ്‍ നിങ്ങളെ ശാന്തതയോടെ സൂക്ഷിക്കുന്നു. വിഷാദം, സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും അറിയപ്പെടുന്നതാണ് ഈ ഹോര്‍മോണ്‍. ആത്മാഭിമാനം ഉയര്‍ത്താനും കാരണമാകുന്നതാണ് എന്‍ഡോര്‍ഫിനുകള്‍. കൂടുതല്‍ ചിരിക്കുക, നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം ആസ്വദിക്കുക, ധ്യാനം, മസാജ് എന്നിവ എന്‍ഡോര്‍ഫിനുകള്‍ വര്‍ധിപ്പിക്കാനുള്ള സ്വാഭാവിക വഴികളാണ്.

Most read:World Health Day 2021: നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ ? ഒഴിവാക്കണം ഈ ഭക്ഷണമെല്ലാംMost read:World Health Day 2021: നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ ? ഒഴിവാക്കണം ഈ ഭക്ഷണമെല്ലാം

വ്യായാമം

വ്യായാമം

സെറോടോണിന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ചതും ഫലപ്രദവുമായ മാര്‍ഗ്ഗമാണ് വ്യായാമം. ശരീരത്തില്‍ സെറാടോണിന്‍ ലഭിക്കുന്നതിന് പ്രതിദിനം 20 മുതല്‍ 30 മിനിറ്റ് വരെ വ്യായാമം ചെയ്താല്‍ മതി. നല്ല ഉറക്കം, മാനസിക സന്തോഷം, ഹൃദയാരോഗ്യം എന്നിവയും വ്യായാമത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന നല്ല ഗുണങ്ങളാണ്. നിങ്ങളുടെ മാനസികാവസ്ഥയും ഊര്‍ജ്ജ നിലയും മെച്ചപ്പെടുത്തുന്ന എന്‍ഡോര്‍ഫിനുകളുടെയും സെറോട്ടോണിന്റെയും അളവ് വര്‍ദ്ധിപ്പിക്കാന്‍ വ്യായാമത്തിന് സാധിക്കും.

സൂര്യപ്രകാശം

സൂര്യപ്രകാശം

സൂര്യപ്രകാശത്തിലൂടെ ശരീരത്തിന് വിറ്റാമിന്‍ ഡി ലഭിക്കുന്നു. ഇത് മസ്തിഷ്‌ക രാസവസ്തുക്കളായ ഡോപാമൈന്‍, നോര്‍പിനെഫ്രിന്‍, അസറ്റൈല്‍കോളിന്‍ എന്നിവയുടെ ഉത്പാദനത്തിന് ആവശ്യമാണ്. ചര്‍മ്മത്തില്‍ സൂര്യപ്രകാശം തട്ടി പ്രതികരിക്കുന്നതിനാലാണ് ശരീരം വിറ്റാമിന്‍ ഡി നിര്‍മ്മിക്കുന്നത്. ചില മത്സ്യങ്ങള്‍, മത്സ്യ കരള്‍ എണ്ണകള്‍, മുട്ടയുടെ മഞ്ഞക്കരു എന്നിവയുള്‍പ്പെടെയുള്ള ചില ഭക്ഷണങ്ങളിലും വിറ്റാമിന്‍ ഡി കാണപ്പെടുന്നു. എന്നിരുന്നാലും സൂര്യപ്രകാശത്തെക്കാള്‍ മികച്ചതായി വിറ്റാമിന്‍ ഡി ലഭിക്കാനുള്ള വേറൊരു വഴിയില്ല.

Most read:മത്സ്യത്തില്‍ മാത്രമല്ല ഒമേഗ 3; ഇവയും മികച്ചതാണ്Most read:മത്സ്യത്തില്‍ മാത്രമല്ല ഒമേഗ 3; ഇവയും മികച്ചതാണ്

ചോക്ലേറ്റ് കഴിക്കുക

ചോക്ലേറ്റ് കഴിക്കുക

ചോക്ലേറ്റ് കഴിക്കുന്നതിലൂടെ, പ്രത്യേകിച്ചും ഡാര്‍ക്ക് ചോക്ലേറ്റിന് എന്‍ഡോര്‍ഫിന്‍ അളവ് വര്‍ധിപ്പിക്കാനുള്ള കഴിവുണ്ട്. ഇത് വീക്കം കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ധമനികളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ 2-3 തവണ ചെറിയ അളവില്‍ കുറച്ച് ഡാര്‍ക്ക് ചോക്ലേറ്റ് നിങ്ങള്‍ക്ക് ഇതിനായി കഴിക്കാവുന്നതാണ്.

കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം

കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം

കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ ശരീരത്തില്‍ സെറോടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും അതുവഴി സന്തോഷകരമായ ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Most read:കാന്‍സര്‍ വരെ തടയും; ആരോഗ്യ കലവറയാണ് പപ്പായ വിത്ത്Most read:കാന്‍സര്‍ വരെ തടയും; ആരോഗ്യ കലവറയാണ് പപ്പായ വിത്ത്

വളര്‍ത്തുമൃഗങ്ങള്‍

വളര്‍ത്തുമൃഗങ്ങള്‍

ഒരു നായയെയോ പൂച്ചയെയോ പരിപാലിക്കുന്നത് സെറോടോണിന്‍, പ്രോലാക്റ്റിന്‍, ഓക്‌സിടോസിന്‍ എന്നീ നല്ല ഹോര്‍മോണുകളെ പുറത്തുവിടുന്നുവെന്നും കോര്‍ട്ടിസോള്‍ എന്ന സ്‌ട്രെസ് ഹോര്‍മോണ്‍ കുറയ്ക്കുന്നുവെന്നും ഗവേഷണങ്ങള്‍ പറയുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്ക് നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും നെഗറ്റീവിറ്റി കുറയ്ക്കാനുമുള്ള കഴിവുണ്ട്.

ധ്യാനം

ധ്യാനം

ഓര്‍മശക്തിയും മാനസികാരോഗ്യവും സന്തോഷവും വളര്‍ത്താന്‍ ധ്യാനം പരിശീലിക്കുന്നത് വളരെയേറെ ഗുണം ചെയ്യുന്നു. ധ്യാനിക്കുന്നതിലൂടെ ഹൈപ്പോതലാമസിനെ പ്രേരിപ്പിക്കുകയും എന്‍ഡോര്‍ഫിനുകള്‍ പുറപ്പെടുവിക്കുന്നതിന് പിറ്റിയൂട്ടറി ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഉത്കണ്ഠ, വിഷാദം, വേദന, ഫോക്കസ്, സമ്മര്‍ദ്ദം എന്നിവ കുറയ്ക്കാനും സാധിക്കും.

Most read:രാവിലെ ശീലിക്കരുത് ഈ തെറ്റ്; പൊണ്ണത്തടി ഉറപ്പ്Most read:രാവിലെ ശീലിക്കരുത് ഈ തെറ്റ്; പൊണ്ണത്തടി ഉറപ്പ്

ബി വിറ്റാമിനുകള്‍

ബി വിറ്റാമിനുകള്‍

ഡോപാമൈന്‍, സെറോടോണിന്‍, നോര്‍പിനെഫ്രിന്‍ തുടങ്ങിയ ചില ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനത്തിന് ബി വിറ്റാമിനുകള്‍ വളരെ പ്രധാനമാണ്. ക്ഷോഭം, ശ്രദ്ധക്കുറവ്, ഓര്‍മ്മതകരാറ് എന്നിവ വിറ്റാമിന്‍ ബി 6 ന്റെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്. വിറ്റാമിന്‍ ബി 6 സ്വാഭാവികമായും തവിട്ട് അരി, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, മാംസം എന്നിവയില്‍ കാണപ്പെടുന്നു. വിറ്റാമിന്‍ ബി 12 അല്ലെങ്കില്‍ സയനോകോബാലുമിന്‍ തലച്ചോറിനെ മെച്ചപ്പെടുത്തുന്ന മറ്റൊരു പോഷകമാണ്. കാലെ, ചീര, ബ്രൊക്കോളി എന്നിവയുള്‍പ്പെടെ എല്ലാത്തരം ഇലകളിലും ബി വിറ്റാമിനുകള്‍ കാണപ്പെടുന്നു.

English summary

How To Boost Happy Hormones Naturally

There are four major types of happy hormones that can enhance your mood. Read here to know more about these and how to boost them naturally.
X
Desktop Bottom Promotion