For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അപകടമാണ് ഭക്ഷ്യവിഷബാധ; തടയാനായി ശ്രദ്ധിക്കേണ്ടത് ഇതാണ്

|

വേനല്‍ക്കാലം എന്നത് പലര്‍ക്കും വിനോദകാലമാണ്. യാത്രകളും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതും ഈ സീസണില്‍ വര്‍ധിക്കുന്നു. എന്നാല്‍ വേനല്‍ക്കാലത്ത് നിങ്ങള്‍ ഭക്ഷ്യവിഷബാധയെ കരുതിയിരിക്കേണ്ടതാണ്. മറ്റേതൊരു സീസണിനെക്കാളും വേനല്‍ക്കാലത്താണ് ഭക്ഷ്യവിഷബാധ കൂടുതലായി കാണപ്പെടുന്നത്. വേനല്‍ക്കാലത്ത് നാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കാരണം ചൂടും ഈര്‍പ്പവും ഒരുമിച്ച് ധാരാളം ബാക്ടീരിയകള്‍ വളരുന്നതിന് സഹായിക്കുന്നു, ഇത് ഭക്ഷ്യവിഷബാധയ്ക്കും കാരണമാകും.

Most read: വേനലില്‍ മൂത്രത്തില്‍ കല്ല് വരാന്‍ സാധ്യത ഇരട്ടി; ഈ കാര്യം ശ്രദ്ധിച്ചാല്‍ രക്ഷMost read: വേനലില്‍ മൂത്രത്തില്‍ കല്ല് വരാന്‍ സാധ്യത ഇരട്ടി; ഈ കാര്യം ശ്രദ്ധിച്ചാല്‍ രക്ഷ

കേടായതോ അണുക്കള്‍ നിറഞ്ഞതോ ആയ ഭക്ഷണമോ പാനീയമോ കഴിക്കുന്നത് മൂലമുണ്ടാകുന്ന അസുഖമാണ് ഭക്ഷ്യവിഷബാധ. ഇത് സാധാരണയായി ഇ.കോളി, സാല്‍മൊണല്ല തുടങ്ങിയ ബാക്ടീരിയകള്‍ അല്ലെങ്കില്‍ നോറോവൈറസ് പോലുള്ള വൈറസുകള്‍ മൂലമാണ് ഉണ്ടാകുന്നത്. ഈ സീസണില്‍ ഭക്ഷ്യവിഷബാധ തടയാനായി നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍

ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍

ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ അടിസ്ഥാന കാരണത്തെ ആശ്രയിച്ച് വ്യത്യാസപ്പെടാം, എന്നാല്‍ മിക്ക ആളുകളും ഭക്ഷ്യവിഷബാധയുടെ ഇനിപ്പറയുന്ന ഒന്നോ അതിലധികമോ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ഓക്കാനം, ഛര്‍ദ്ദി, മലത്തില്‍ രക്തം, പനി (ശരീര വേദനയും വിറയലും ഉള്ളതോ അല്ലാതെയോ), വയറുവേദന, ബലഹീനതയും മന്ദതയും വിശപ്പില്ലായ്മ എന്നിവയാണ് അവ. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അല്ലെങ്കില്‍ മോശം ഭക്ഷണം കഴിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കാം. അപൂര്‍വ സന്ദര്‍ഭങ്ങളില്‍, രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ ആഴ്ചകള്‍ എടുത്തേക്കാം

ഡോക്ടറെ കാണേണ്ടത് എപ്പോള്‍

ഡോക്ടറെ കാണേണ്ടത് എപ്പോള്‍

ഭക്ഷ്യവിഷബാധയുടെ മിക്ക കേസുകളും ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം വീട്ടില്‍ തന്നെ ചികിത്സിക്കാം. രോഗലക്ഷണങ്ങള്‍ സാധാരണയായി ഒരാഴ്ചയോ അതില്‍ കൂടുതലോ കടന്നുപോകും. നിര്‍ജ്ജലീകരണം തടയുന്നതിന് വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. എന്നിരുന്നാലും, ഇനിപ്പറയുന്ന സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

* നിങ്ങള്‍ക്ക് 60 വയസ്സിനു മുകളില്‍ പ്രായമുണ്ടെങ്കില്‍

* നിങ്ങള്‍ ഒരു പുതിയ അമ്മയാണെങ്കില്‍

* നിങ്ങള്‍ ഗര്‍ഭിണിയാണെങ്കില്‍

* പ്രമേഹം അല്ലെങ്കില്‍ വൃക്ക രോഗം തുടങ്ങിയ ദീര്‍ഘകാല രോഗാവസ്ഥകളുണ്ടെങ്കില്‍

* ദുര്‍ബലമായ പ്രതിരോധശേഷി ഉള്ളവര്‍

* കുറച്ച് ദിവസങ്ങള്‍ക്ക് ശേഷവും നിങ്ങളുടെ രോഗലക്ഷണങ്ങള്‍ മാറുന്നില്ലെങ്കില്‍

Most read:അധികനേരം ഇരിക്കല്ലേ, ശരീരത്തിന് ദോഷം ഈ രീതിയില്‍

ഭക്ഷ്യവിഷബാധ എങ്ങനെ വീട്ടില്‍ തന്നെ കൈകാര്യം ചെയ്യാം

ഭക്ഷ്യവിഷബാധ എങ്ങനെ വീട്ടില്‍ തന്നെ കൈകാര്യം ചെയ്യാം

നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സയും ഭക്ഷണ നിയന്ത്രണങ്ങളും പാലിക്കുക. മസാലകള്‍, എണ്ണമയമുള്ള, കട്ടിയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ലഘുവായതും ദഹിക്കാന്‍ എളുപ്പമുള്ളതുമായ ചെറിയ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുക. തേങ്ങാവെള്ളം, തൈര് ചോറ്, പുഴുങ്ങിയ ഉരുളക്കിഴങ്ങ്, കഞ്ഞിവെള്ളം, പഴങ്ങള്‍, ജ്യൂസുകള്‍ എന്നിവ കഴിക്കുക. മദ്യം, കഫീന്‍ അല്ലെങ്കില്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. വയറിളക്കം അല്ലെങ്കില്‍ ഛര്‍ദ്ദി മൂലം നഷ്ടപ്പെടുന്ന ജലാംശം പുനസ്ഥാപിക്കാന്‍ ധാരാളം വെള്ളം കുടിക്കുക. ഒരു ഡോക്ടറെ സമീപിക്കാതെ ആന്റിബയോട്ടിക്കുകളും വയറിളക്ക മരുന്നുകളും കഴിക്കരുത്. താപനില, പള്‍സ്, രക്തസമ്മര്‍ദ്ദം എന്നിവ നിരീക്ഷിക്കുക.

പ്രതിരോധ നടപടികള്‍

പ്രതിരോധ നടപടികള്‍

ഭക്ഷണം നന്നായി പാചകം ചെയ്യുക - പാചകം ചെയ്യുന്നതിനുമുമ്പ് ഭക്ഷണം, പ്രത്യേകിച്ച് മാംസം അല്ലെങ്കില്‍ സമുദ്രവിഭവങ്ങള്‍ എന്നിവ ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കേണ്ടതാണ്. അവ ശരിയായി പാകം ചെയ്ത ശേഷം മാത്രം കഴിക്കുക. അസംസ്‌കൃത മാംസം, മത്സ്യം, കടല്‍ വിഭവങ്ങള്‍ എന്നിവ മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുക. വേവിക്കാത്തതോ അസംസ്‌കൃതമായതോ ആയ മാംസത്തില്‍ ക്യാമ്പിലോബാക്റ്റര്‍, സാല്‍മൊണല്ല, ഇ.കോളി അല്ലെങ്കില്‍ യെര്‍സീനിയ തുടങ്ങിയ ഹാനികരമായ അണുക്കള്‍ അടങ്ങിയിരിക്കാം. നിങ്ങള്‍ സീഫുഡ്, മാംസം എന്നിവ കഴിക്കുമ്പോള്‍ ചൂടുള്ളതാണെന്ന് ഉറപ്പാക്കുക.

Most read:വേനല്‍ സീസണില്‍ പ്രതിരോധശേഷി കൂട്ടും ഈ ഭക്ഷണങ്ങള്‍Most read:വേനല്‍ സീസണില്‍ പ്രതിരോധശേഷി കൂട്ടും ഈ ഭക്ഷണങ്ങള്‍

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനുമുമ്പ് കഴുകുക

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനുമുമ്പ് കഴുകുക

അപകടകരമായ അണുക്കളെ വഹിക്കാന്‍ കഴിയുന്ന അസംസ്‌കൃത പഴങ്ങളും പച്ചക്കറികളുമുണ്ട്. കട്ടിയുള്ള പുറംതൊലി ഉണ്ടെങ്കില്‍ പോലും നിങ്ങള്‍ പഴങ്ങളും പച്ചക്കറികളും എല്ലായ്‌പ്പോഴും നന്നായി കഴുകുക.

കൈകള്‍ കഴുകുക, പാചകം ചെയ്യുന്ന സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക

കൈകള്‍ കഴുകുക, പാചകം ചെയ്യുന്ന സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക

പല അണുക്കള്‍ക്കും കൗണ്ടര്‍ടോപ്പുകളിലും മറ്റ് പ്രതലങ്ങളിലും ജീവിക്കാന്‍ കഴിയും. അതിനാല്‍ നിങ്ങള്‍ ഭക്ഷണം തയ്യാറാക്കുമ്പോഴെല്ലാം നിങ്ങളുടെ പാത്രങ്ങളും കട്ടിംഗ് ബോര്‍ഡുകളും ചൂടുള്ള സോപ്പ് വെള്ളത്തില്‍ കഴുകുക. ഭക്ഷണം കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷവും കൈ കഴുകാനും ശ്രമിക്കണം. നിങ്ങള്‍ പുറത്തുനിന്നാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ കൈകള്‍ വൃത്തിയാക്കാന്‍ ആദ്യം നിങ്ങള്‍ക്ക് ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കാം. അതിനുശേഷം വെള്ളമൊഴിച്ച് കഴുകുക.

Most read:ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് നല്ലത്; അത് ലഭിക്കാന്‍ ഇത് കഴിക്കണംMost read:ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് നല്ലത്; അത് ലഭിക്കാന്‍ ഇത് കഴിക്കണം

പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക

പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക

വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണത്തേക്കാള്‍, പുറത്ത് നിന്ന് കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വൃത്തിഹീനമായ ഇടങ്ങളാണെങ്കില്‍ വഴിയോരക്കച്ചവടക്കാരില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കാരണം വയറിളക്കവും ഭക്ഷ്യവിഷബാധയും പോലുള്ള വിവിധ ഉദര രോഗങ്ങള്‍ക്ക് കാരണമാകുന്ന രോഗാണുക്കളുടെയും മറ്റ് ബാക്ടീരിയകളുടെയും പ്രജനന കേന്ദ്രങ്ങളാണിവ. സാലഡുകള്‍, ജ്യൂസുകള്‍, ഷേക്ക് എന്നിവ പുറത്തു നിന്ന് കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.

English summary

How To Avoid Food Poisoning in Summer Season in Malayalam

Food poisoning is a broad term for illnesses caused by consuming spoiled or infected food or drink. Here is how to avoid food poisoning in summer season. Read on.
Story first published: Monday, April 11, 2022, 16:19 [IST]
X
Desktop Bottom Promotion