For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കീഴ്‌വായു ശല്യം പ്രകൃതിദത്തമായി ഒഴിവാക്കാം

കീഴ്‌വായു ശല്യം പ്രകൃതിദത്തമായി ഒഴിവാക്കാം

|

കീഴ്‌വായു ശല്യം പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പലപ്പോഴും സമൂഹത്തില്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ അപഹാസ്യരാകേണ്ട സാഹചര്യം കൂടിയുണ്ടാക്കുന്ന രോഗമാണിത്.

വയറ്റില്‍ രൂപപ്പെടുന്ന ഗ്യാസ് തന്നെയാണ് കീഴ് വായുവായി മലദ്വാരത്തിലൂടെ പോകുന്നത്. ഇതു ചിലരില്‍ അടിക്കടി ഉണ്ടാകുന്നുണ്ട്. ചിലപ്പോള്‍ ദുര്‍ഗന്ധത്തോടെയും ഈ ഗ്യാസ് പുറത്തേയ്ക്കു പോകുന്നു. ചിലരില്‍ ഇത് വയര്‍ വീര്‍ത്തു വരാനും വയറു വേദന പോലുളള പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്.

കീഴ്‌വായു ഉണ്ടാകാനിടയുള്ള രണ്ടു സാഹചര്യങ്ങളാണ് പ്രധാനമായുള്ളത്. ഇതിലൊന്ന് വായിലൂടെ ഗ്യാസ് കൂടുതല്‍ ഉള്ളിലെത്തുന്ന അവസ്ഥ, രണ്ടാമത്തേത് ഭക്ഷണങ്ങളിലൂടെ ഗ്യാസ് ഉളളില്‍ രൂപപ്പെടുന്ന അവസ്ഥ. ഈ രണ്ട് അവസ്ഥകളിലും ഗ്യാസ് കീഴ്‌വായുവായാണ് പുറത്തേയ്ക്കു പോകുന്നത്. കടിച്ചു ചവയ്ക്കാതെ കഴിയ്ക്കുന്നതും പെട്ടെന്നു

ഗ്യാസ് ഉള്ളിലെത്തിയാല്‍ ഏമ്പക്കമായി പോകാം. അല്ലെങ്കില്‍ വന്‍കുടലിലെത്തി മലദ്വാരത്തിലൂടെ പോകുന്നു. മലദ്വാരത്തിന്റെ മുറുക്കമാണ് ശബ്ദത്തോടെ പുറത്തേയ്ക്കു ഗ്യാസ് പോകുന്നതിനു കാരണം. ഇതിന് പ്രായ വ്യത്യാസമോ ലിംഗ വ്യത്യാസമോ ഇല്ല. പ്രായമായവരില്‍ ഇതു പൊതുവേ കൂടുതലാണ്. 5-20 വരെ ഇതു പോകുന്നത് സാധാരണയാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ പോകുന്നുവെങ്കില്‍ ആരോഗ്യ പ്രശ്‌നം തന്നെയാണ്.

കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നും

കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നും

കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നും ഗ്യാസ് ധാരാളമായി ഉണ്ടാകുന്നുണ്ട്. പലപ്പോഴും നാരുകളടങ്ങിയ ഭക്ഷണം കഴിയ്ക്കണമെന്നു പറയുന്നുവെങ്കിലും ഇവ ആരോഗ്യകരമാണെങ്കിലും ഗ്യാസുണ്ടാക്കുന്ന ഒരു കാരണം കൂടിയാണിവ. ഇവയിലെ നാരുകള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ബ്രേക്ക് ചെയ്യുമ്പോള്‍ ബാക്ടീരിയകളുമായി പ്രവര്‍ത്തിയ്ക്കും. ഇത് വായുവിനും ദുര്‍ഗന്ധത്തിനും കാരണമാകും.

സള്‍ഫര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

സള്‍ഫര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

സള്‍ഫര്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പ്രത്യേകിച്ചും ഉള്ളി, വെളുത്തുള്ളി എന്നിവ കഴിച്ചാല്‍ ഇവ ഹൈഡ്രജന്‍ സള്‍ഫൈഡായി മാറും. ഇവ ചീഞ്ഞ മുട്ടയുടെ ഗന്ധമുണ്ടാക്കും. ഇവ കൂടുതല്‍ കഴിച്ചാല്‍ ഇതേ ഗന്ധത്തിനു കാരണമാകും. ഇതു പോലെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും ഗ്യാസ് രൂപീകരണത്തിനു കാരണമാകുന്നുണ്ട്.

മലം കെട്ടിക്കിടക്കുന്നത്

മലം കെട്ടിക്കിടക്കുന്നത്

മലം കെട്ടിക്കിടക്കുന്നത് ഗ്യാസ് രൂപീകരണത്തിനു കാരണമാകും. ഉച്ചയ്ക്കു ഭക്ഷണം കഴിച്ചാല്‍ ചിലപ്പോള്‍ അമിതമായി കീഴ് വായു ശല്യം പലര്‍ക്കുമുണ്ടാകാറുണ്ട്. ഇത് കൃത്യമായി ദഹിയ്ക്കാത്തതും ടെന്‍ഷന്‍ കാരണവുമെല്ലാം ഇതുണ്ടാകും.

ചില തരത്തിലെ രോഗങ്ങളും

ചില തരത്തിലെ രോഗങ്ങളും

ചില തരത്തിലെ രോഗങ്ങളും ഇതുണ്ടാക്കും. പ്രമേഹം ഇതിനുളള ഒരു കാരണമാണ്. അമിതമായി അസിഡിറ്റിയുള്ളവര്‍ക്കും കുടലില്‍ പ്രശ്‌നമുണ്ടാകുന്നവര്‍ക്കും ഇറിട്ടബിള്‍ ബൗവല്‍ സിന്‍ഡ്രോം ഉള്ളവര്‍ക്കുമെല്ലാം ഈ പ്രശ്‌നമുണ്ടാകാറുണ്ട്. കുടല്‍ ക്യാന്‍സര്‍, പാന്‍ക്രിയാസ് പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ കീഴ് വായു ശല്യമുണ്ടാകും.

ഇതിനുളള പ്രധാന പരിഹാരം

ഇതിനുളള പ്രധാന പരിഹാരം

ഇതിനുളള പ്രധാന പരിഹാരം നല്ല ശോധന എന്നതാണ്. ഇതിനായി നല്ല പോലെ വെള്ളം കുടിയ്ക്കുക, ശോധനയുണ്ടാക്കുന്ന ഭക്ഷണം കഴിയ്ക്കുക എന്നിവയും വ്യായാമവുമാണ്. വ്യായാമം കുടലിലെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതാണ് കാരണം. ഗ്യാസുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക, കുറയ്ക്കുക. പ്രത്യേകിച്ചും ഇത്തരത്തില്‍ അമിത പ്രശ്‌നമുണ്ടെങ്കില്‍. പയര്‍, കടല, പയര്‍ എന്നിവ കഴിയ്ക്കുമ്പോഴാണ് പ്രശ്‌നമെങ്കില്‍ ഇവ കുറയ്ക്കുക. പരിപ്പു പോലുള്ളവ നല്ലപോലെ കുതിര്‍ത്തു കഴിയ്ക്കുന്നത് ഗ്യാസ് കുറയ്ക്കാന്‍ നല്ലതാണ്. ഇതിലെ കാര്‍ബോഹൈഡ്രേറ്റ് പ്രവര്‍ത്തനം കുറയുന്നതാണ് കാരണം.

മറ്റൊന്നു ഭക്ഷണം കഴിയ്ക്കുന്ന രീതിയില്‍

മറ്റൊന്നു ഭക്ഷണം കഴിയ്ക്കുന്ന രീതിയില്‍

മറ്റൊന്നു ഭക്ഷണം കഴിയ്ക്കുന്ന രീതിയില്‍ ശ്രദ്ധ വയ്ക്കുകയെന്നതാണ്. നല്ലപോലെ ചവച്ചരച്ച് സാവധാനം കഴിയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഉമിനീര് ഭക്ഷണത്തില്‍ നല്ല പോലെ കലരും. ദഹനം നന്നാകും. കീഴ് വായു ശല്യം കുറയും. ഇതു പോലെ ചെറിയ ഇടവേളകളില്‍ അല്‍പം വീതം കഴിയ്ക്കുക.

വെള്ളം കുടിയ്ക്കുമ്പോഴും

വെള്ളം കുടിയ്ക്കുമ്പോഴും

വെള്ളം കുടിയ്ക്കുമ്പോഴും ഗ്യാസ് ഉള്ളിലേയ്ക്കു പോകുന്ന സാഹചര്യം ഒഴിവാക്കുക. സ്‌ട്രോ ഒഴിവാക്കുക. കുറേശെ വീതം കുടിയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കുക. പുകവലി, ച്യൂയിംഗ് ഗം ഒഴിവാക്കുക. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുക. ഇതെല്ലാം തന്നെ കീഴ് വായു ശല്യം ഒഴിവാക്കാം.

ഇതുപോലെ ഭക്ഷണത്തോട് അലര്‍ജിയെങ്കില്‍ ഈ പ്രശ്‌നമുണ്ടാകാറുണ്ട്. പാല്‍, ഗോതമ്പ് തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. അമിതമായ മസാല ചേര്‍ത്തവ, അമിതമായി ഇറച്ചി വിഭവം, പ്രത്യേകിച്ചും നീണ്ട ഇടവേളയ്ക്കു ശേഷം ഇവ കൂടുതല്‍ കഴിയ്ക്കുന്നത് ഒഴിവാക്കുക. അല്ലെങ്കില്‍ കീഴ് വായു ശല്യം രൂക്ഷമാകാം.

Read more about: gas health body
English summary

How To Avoid Farting With Natural Remedies

How To Avoid Farting With Natural Remedies, Read more to know about,
X
Desktop Bottom Promotion