For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളിലുണ്ടാവും സമ്മര്‍ദ്ദം: ഹൃദയത്തിലും തലച്ചോറിലും ബ്ലോക്കിന് കാരണം

|

ഹൃദയാഘാതം പല സ്ത്രീകളിലും ഒരു ലക്ഷണവും ഇല്ലാതെ വരുന്നതാണ്. അത് ഗുരുതരമായ അവസ്ഥയിലേക്കും ചില അവസ്ഥകളില്‍ മരണത്തിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുരുഷന്‍മാരുടേതിന് സമാനമായ ലക്ഷണങ്ങളല്ല സ്ത്രീകളില്‍ ഉണ്ടാവുന്നത് എന്നതും ശ്രദ്ധേയമാണ്. പലപ്പോഴും പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കിടയിലെ ഏറ്റവും സാധാരണമായ മരണകാരണം ഹൃദ്രോഗം തന്നെയാണ്. അത് പലപ്പോഴും തലച്ചോറിലും ഹൃദയത്തിലും ബ്ലോക്ക് ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. സ്ത്രീകളില്‍ ഉണ്ടാവുന്ന പ്രമേഹം, രക്താതിമര്‍ദ്ദം, ഉയര്‍ന്ന അളവിലുള്ള ചീത്ത കൊളസ്ട്രോള്‍, നല്ല കൊളസ്‌ട്രോള്‍ കുറഞ്ഞ അളവില്‍, പൊണ്ണത്തടി, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, സമ്മര്‍ദ്ദം, പുകവലി, ജനിതകപരമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

How Stress Can Affect Heart And Brain

മോശം ഭക്ഷണ ശീലങ്ങളും ജീവിതശൈലിയിലുണ്ടാവുന്ന മാറ്റങ്ങളും പലപ്പോഴും കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം പലപ്പോഴും ഗര്‍ഭകാലത്തുണ്ടാവുന്ന പ്രമേഹം, രക്തതാതിമര്‍ദ്ദം എന്നിവയെല്ലാം അപകടകരമായ അവസ്ഥകളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി കൃത്യമായ രീതിയില്‍ ആരോഗ്യം ശ്രദ്ധിക്കുന്നതിലൂടേയും ജീവിത ശൈലി രോഗങ്ങള്‍ക്ക് പ്രതിരോധിക്കുന്നതിലൂടേയും നമുക്ക് ഈ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

ആരോഗ്യകരമായ ഭക്ഷണശീലം

ആരോഗ്യകരമായ ഭക്ഷണശീലം

ആരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഇതില്‍ തന്നെ പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ഇത് കൂടാതെ ധാരാളം വെള്ളം കുടിക്കുക അതോടൊപ്പം ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികളും സീസണല്‍ പഴങ്ങളും ഉള്‍പ്പെടുത്തുക എന്നിവയല്ലൊമാണ് പ്രധാനമായും ചെയ്യേണ്ട കാര്യങ്ങള്‍. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡുകള്‍, മധുരപലഹാരങ്ങള്‍, ബേക്കറി ഇനങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുന്നതിനും അതിന് പകരം ആരോഗ്യമുള്ള ഭക്ഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കേണ്ടതാണ്. മൈദ പോലുള്ള ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. പഞ്ചസാരയ്ക്ക് പകരം തേന്‍ പോലുള്ളവ ഉപയോഗിക്കാവുന്നതാണ്. ഭക്ഷണത്തില്‍ ആവശ്യമായ അളവില്‍ പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പും ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.

വ്യായാമം നിര്‍ബന്ധം

വ്യായാമം നിര്‍ബന്ധം

വ്യായാമം ഒരു കാരണവശാലും ഒഴിവാക്കരുത്. വ്യായാമത്തിന് സമയം കണ്ടെത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അതിന് വേണ്ടി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കഴിയുന്നത് പോലെ സമയങ്ങളില്‍ എല്ലാം തന്നെ ലിഫ്റ്റിന് പകരം സ്റ്റെയര്‍കേസ് ഉപയോഗിക്കുക. ഇരുന്ന് കൊണ്ട് ജോലി ചെയ്യുന്നവരെങ്കില്‍ ഇടക്കിടക്ക് ഇടവേളകള്‍ എടുത്ത് 5 മിനിറ്റ് നടക്കുക. നിങ്ങളുടെ ഉയരം, ഭാരം, ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഓരോ വ്യക്തിയും ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ട എല്ലാ വ്യായാമങ്ങളെയും കൃത്യമായി മനസ്സിലാക്കുന്നതിന് സാധിക്കുന്നുണ്ട്.

കൃത്യസമയത്ത് ഉറങ്ങുക

കൃത്യസമയത്ത് ഉറങ്ങുക

ഉറക്കം ഒരു മനുഷ്യന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഉറക്കക്കുറവ് ശാരീരികവും മാനസികവുമായ ക്ഷീണത്തിന് കാരണമാകും എന്നത് കൊണ്ട് തന്നെ ഇത് നിങ്ങളുടെ ഹൃദയത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ചതാണ്. പലപ്പോഴും ഉറക്കമില്ലായ്മ പലപ്പോഴും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ച് നമുക്ക് അറിയാമെങ്കിലും, ഇതിനോടൊപ്പം ഉണ്ടാവുന്ന സമ്മര്‍ദ്ദവും ഉറക്കമില്ലായ്മയും പലപ്പോഴും കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ഒരു സ്ത്രീ കുറഞ്ഞത് 6 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങേണ്ടതാണ്.

മള്‍ട്ടിടാസ്‌കിംഗ് നിര്‍ത്തുക

മള്‍ട്ടിടാസ്‌കിംഗ് നിര്‍ത്തുക

പലപ്പോഴും ഒന്നിലധികം ജോലികള്‍ ഒരുമിച്ച് ചെയ്യാന്‍ പല സ്ത്രീകളും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത് എന്നുള്ളതാണ് സത്യം. ദിവസവും ഒരു മണിക്കൂറെങ്കിലും സ്വയം പരിചരണത്തിനായി നീക്കിവയ്ക്കുന്നതിന് ഓരോ സ്ത്രീയും ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും ആരോഗ്യത്തിന്‍െ കാര്യത്തിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും എടുക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് ഓരോ അവസ്ഥയിലും ശ്രദ്ധ അത്യാവശ്യമാണ്.

ഡോക്ടറെ ഇടക്കെങ്കിലും കാണുക

ഡോക്ടറെ ഇടക്കെങ്കിലും കാണുക

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ വര്‍ഷത്തില്‍ ഒരു തവണ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് ജീവിതശൈലി രോഗങ്ങളുണ്ടോ എന്ന് കണ്ടെത്താന്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അവഗണിക്കാതിരിക്കുന്നതിനെങ്കിലും ശ്രദ്ധിക്കുക. സ്ത്രീകള്‍ക്ക്, സെര്‍വിക്കല്‍, സ്തനാര്‍ബുദം എന്നിവയ്ക്കുള്ള ആനുകാലിക പ്രതിരോധ പരിശോധനയും നടത്തേണ്ടതാണ്. നിങ്ങള്‍ക്ക് നല്ല ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ നിങ്ങളുടെ കുടുംബത്തെ ശ്രദ്ധിക്കാന്‍ സാധിക്കു എന്നുള്ള കാര്യം മറക്കാതിരിക്കുക. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കി വിടരുത്.

കൗമാരക്കാരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ: കാരണവും പരിഹാരവും ഉടന്‍കൗമാരക്കാരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ: കാരണവും പരിഹാരവും ഉടന്‍

സ്ത്രീകള്‍ ആണ് ശ്രദ്ധിക്കേണ്ടത് ഇതെല്ലാം: അല്ലെങ്കില്‍ കാത്തിരിക്കുന്നത് അപകടംസ്ത്രീകള്‍ ആണ് ശ്രദ്ധിക്കേണ്ടത് ഇതെല്ലാം: അല്ലെങ്കില്‍ കാത്തിരിക്കുന്നത് അപകടം

English summary

How Stress Can Affect Heart And Brain In Women In Malayalam

Here in this article we are sharing how stress can affect the heart and brain in women, Take a look.
Story first published: Tuesday, March 8, 2022, 17:33 [IST]
X
Desktop Bottom Promotion