For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷാദവും സമ്മര്‍ദ്ദവും ശരീരം മാത്രമല്ല വായയും പല്ലും കേടാക്കും

|

മാനസികാരോഗ്യം നിങ്ങളുടെ ജീവിതത്തെയും ശരീരത്തെയും ദോഷകരമായി ബാധിക്കും. ഒരു വ്യക്തി സമ്മര്‍ദ്ദം, ഉത്കണ്ഠ അല്ലെങ്കില്‍ വിഷാദം എന്നിവയാല്‍ കഷ്ടപ്പെടുകയാണെങ്കില്‍, അവരുടെ ശരീരഭാരം കൂടാനും മുടി കൊഴിയാനും അല്ലെങ്കില്‍ ക്ഷീണവും ബലഹീനതയും വര്‍ധിക്കാനും തുടങ്ങിയേക്കാം.

Most read: വേനലില്‍ പ്രതിരോധ ശേഷി കൂട്ടാന്‍ മികച്ചത് ഈ സാധനങ്ങള്‍Most read: വേനലില്‍ പ്രതിരോധ ശേഷി കൂട്ടാന്‍ മികച്ചത് ഈ സാധനങ്ങള്‍

എന്നാല്‍ മോശം മാനസികാരോഗ്യം വായിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് നിങ്ങള്‍ക്കറിയാമോ? ചില വ്യക്തിപരമായ കാരണങ്ങളാല്‍ അമിതമായ സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ അല്ലെങ്കില്‍ ഉത്കണ്ഠ അനുഭവിക്കുന്നവര്‍ പുകവലി, മദ്യപാനം, രാത്രി വൈകിയുള്ള ലഘുഭക്ഷണം, അമിതമായി ഭക്ഷണം കഴിക്കല്‍ എന്നിവ പോലുള്ള ശീലങ്ങള്‍ കാരണം പല ദന്ത പ്രശ്‌നങ്ങളും അവരില്‍ കണ്ടുവരുന്നു.

മാനസികാരോഗ്യവും വായയുടെ പ്രശ്‌നങ്ങളും

മാനസികാരോഗ്യവും വായയുടെ പ്രശ്‌നങ്ങളും

തെറ്റായ ഭക്ഷണ ശീലങ്ങള്‍, പല്ലു തേക്കല്‍ തെറ്റുകള്‍ മുതല്‍ മോശം ദന്ത ശുചിത്വം വരെ നിങ്ങളുടെ വായുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന നിരവധി ഘടകങ്ങളുണ്ട്. നിങ്ങളുടെ ദന്താരോഗ്യത്തില്‍ മാനസികാരോഗ്യത്തിനും ഒരു പ്രധാന പങ്കുണ്ട്. സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം, മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് വിവിധ കാരണങ്ങളാല്‍ ദന്ത പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

മോശം ഭക്ഷണശീലം

മോശം ഭക്ഷണശീലം

വിഷാദരോഗികളും ഉത്കണ്ഠാകുലരുമായ ആളുകളും മോശം ഭക്ഷണശീലം കാരണം പോഷകാഹാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കില്ല. ഇത് അവരുടെ ദന്താരോഗ്യത്തെ ബാധിച്ചേക്കാം. ഉത്കണ്ഠയും വിഷാദവും പോലുള്ള മാനസികരോഗങ്ങള്‍ പല പ്രശ്നങ്ങള്‍ക്കും ഇടയാക്കും. ഇത് മധുരമുള്ള ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നതിലേക്ക് നയിച്ചേക്കാം, ഇത് പല്ലുകള്‍ നശിക്കുന്നതിനും കാവിറ്റിക്കും കാരണമാകും. വിഷാദരോഗികള്‍ക്ക് പോഷകാഹാരം കുറവായിരിക്കും, ഇത് പല്ലിന്റെ ഉപരിതല ഇനാമലിനെ ബാധിക്കും.

Most read:വേനലില്‍ തണ്ണിമത്തന്‍ ഒരു അത്ഭുത ഫലം; ഗുണങ്ങള്‍ ഇതാണ്Most read:വേനലില്‍ തണ്ണിമത്തന്‍ ഒരു അത്ഭുത ഫലം; ഗുണങ്ങള്‍ ഇതാണ്

ബേണിംഗ് മൗത്ത് സിന്‍ഡ്രോം

ബേണിംഗ് മൗത്ത് സിന്‍ഡ്രോം

നല്ല വായ ശുചിത്വം ഉണ്ടായിരുന്നിട്ടും വിഷാദരോഗം ബാധിച്ച ആളുകള്‍ക്ക് ബേണിംഗ് മൗത്ത് സിന്‍ഡ്രോം ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. മുകളില്‍ സൂചിപ്പിച്ചതുപോലെ പോഷകാഹാരക്കുറവ് മൂലമാകാം ഇത്. മടിയും ക്ഷീണവും കാരണം, ഒരു വ്യക്തിക്ക് ഭക്ഷണം കഴിക്കാന്‍ തോന്നിയേക്കില്ല, ഇത് പോഷകാഹാരക്കുറവിലേക്ക് നയിക്കുന്നു. ഇത് ഇനാമല്‍ നഷ്ടത്തിന് കാരണമാകുന്നു, കാരണം ഒരാള്‍ ധാരാളം മധുരപലഹാരങ്ങളും ജങ്കുകളും കഴിക്കാന്‍ തുടങ്ങും, ഇതിന്റെ അനന്തരഫലമാണ് പല്ല് നശിക്കുന്ന കാവിറ്റികള്‍.

ബ്രുക്‌സിസം

ബ്രുക്‌സിസം

സമ്മര്‍ദം ബ്രുക്‌സിസത്തിനും കാരണമാകുന്നു. ബ്രൂക്‌സിസം പല്ല് തേയ്മാനവും മുഖത്ത് വേദനയും ഉണ്ടാക്കുന്നു. ശരീരത്തിന്റെ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന് പോര്‍ഫിറോമോണസ് ജിംഗിവാലിസിന്റെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. ഒബ്‌സസീവ്-കംപള്‍സീവ് ഡിസോര്‍ഡര്‍ ഉള്ളവര്‍ക്ക് പല്ല് തേയ്മാനം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Most read:വേനലില്‍ കൂടുതല്‍ വെള്ളം കുടിക്കണം; ശരീരം മാറുന്നത് പെട്ടെന്നാണ്Most read:വേനലില്‍ കൂടുതല്‍ വെള്ളം കുടിക്കണം; ശരീരം മാറുന്നത് പെട്ടെന്നാണ്

മരുന്നുകളുടെ പാര്‍ശ്വഫലം

മരുന്നുകളുടെ പാര്‍ശ്വഫലം

വിഷാദവും ഉത്കണ്ഠയും ഒരാള്‍ വേദനയോട് കൂടുതല്‍ സെന്‍സിറ്റീവ് ആകാന്‍ കാരണമാകുന്നു, ഇത് സംവേദനക്ഷമതയിലേക്ക് നയിക്കുന്നു. മാനസികാരോഗ്യ രോഗികള്‍ക്ക് നല്‍കുന്ന ആന്റീഡിപ്രസന്റ് മരുന്നുകള്‍ക്ക് വായ വരളുന്നത് പോലെ എണ്ണമറ്റ പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. വരണ്ട വായ മോണ രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

വായുടെ ശുചിത്വത്തിന് ചെയ്യേണ്ടത്

വായുടെ ശുചിത്വത്തിന് ചെയ്യേണ്ടത്

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വായ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു, അത് ഒരാളുടെ ആത്മവിശ്വാസം കുറയ്ക്കുകയും അവരുടെ മാനസികാരോഗ്യം കൂടുതല്‍ വഷളാക്കുകയും ചെയ്യും. ഇതില്‍ അകപ്പെടാതിരിക്കാന്‍, നിങ്ങളുടെ വായയുടെ ശുചിത്വം ഉറപ്പുവരുത്താന്‍ ചില നുറുങ്ങുകള്‍ ഇതാ.

* പോടുകള്‍ക്കും ഇനാമല്‍ നഷ്ടത്തിനും കാരണമാകുന്ന ജങ്ക്, മധുരമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.

* മോണരോഗത്തിനും വായിലെ അര്‍ബുദത്തിനും കാരണമാകുന്ന പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക.

* ദിവസത്തില്‍ രണ്ടുതവണ പല്ല് തേക്കുക, വായ നന്നായി കഴുകാന്‍ മൗത്ത് വാഷ് ഉപയോഗിക്കുക.

* പല്ലുകള്‍ക്കിടയില്‍ പ്ലേക്ക് അടിഞ്ഞുകൂടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഡെന്റല്‍ ഫ്‌ളോസ് ഉപയോഗിക്കുന്നത് നല്ലതാണ്.

* സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക.

* പതിവായി ദന്തപരിശോധന നടത്തുക

English summary

How Stress and Depression Affects Dental Health in Malayalam

Mental health can have detrimental effects on your life and body. Here is how stress and depression affects dental health. Read on.
Story first published: Tuesday, March 15, 2022, 16:09 [IST]
X
Desktop Bottom Promotion