For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് രണ്ടാം തരംഗത്തിലെ ലക്ഷണങ്ങള്‍ വ്യത്യസ്തം മൂന്നാം തരംഗം

|

കൊവിഡ് ആരംഭിച്ചിട്ട് ഇപ്പോള്‍ മൂന്ന് വര്‍ഷത്തോളമാവാനായി. ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ ഇപ്പോള്‍ കൊറോണ എത്തിയിട്ടുണ്ട്. 2019-ല്‍ ആരംഭിച്ച കൊവിഡ് അതിന്റെ രൗദ്രഭാവത്തോടെ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഓരോ സമയത്തും ഉണ്ടാവുന്ന ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് എന്നുള്ളതാണ് സത്യം. എന്നാല്‍ ഓരോ സമയത്തും ഓരോ അവസ്ഥയിലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത് എന്നുള്ളതാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കൊവിഡ് ബാധിച്ചവര്‍ക്ക് പല വിധത്തിലുള്ള ലക്ഷണങ്ങള്‍ ആണ് കാണിച്ച് കൊണ്ടിരിക്കുന്നത്.

ഒമിക്രോണ്‍ ലക്ഷണങ്ങള്‍ ആദ്യ തരംഗത്തില്‍ നിന്നും രണ്ടാം തരംഗത്തില്‍ നിന്നും വളരെയധികം വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ നിസ്സാരമായി നാം അവഗണിച്ച് വിടുന്ന പല ലക്ഷണങ്ങളും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം കൊവിഡ് ലക്ഷണങ്ങള്‍ ഓരോ ജനിതക വ്യതിയാനം സംഭവിക്കുമ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്.

Covid Wave Symptoms Differ From Third Wave

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍, കൊറോണ വൈറസ് ബാധിച്ച മിക്ക ആളുകളും മൂന്ന് പ്രധാന ലക്ഷണങ്ങള്‍ ആണ് കാണിച്ചത്. പനി, തുടര്‍ച്ചയായ ചുമ, നിങ്ങളുടെ ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നതെല്ലാം കൊവിഡിന്റെ ആദ്യ കാല ലക്ഷണങ്ങളില്‍ ഒന്നായിരുന്നു. ആദ്യ തരംഗത്തില്‍ ഉണ്ടായ ലക്ഷണങ്ങള്‍ പിന്നീട് രണ്ടാം തരംഗത്തില്‍ ഉണ്ടെങ്കിലും അതില്‍ കൂടുതല്‍ ലക്ഷണങ്ങള്‍ രണ്ടാം തരംഗത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ മൂന്നാം തരംഗത്തില്‍ ലക്ഷണങ്ങളില്‍ മാറ്റം ഉണ്ടാവുന്നുണ്ട് എന്നുള്ളതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

പുതിയ വേരിയന്റുകള്‍

പുതിയ വേരിയന്റുകള്‍

പുതിയ ജനിതക മാറ്റം സംഭവിച്ച വേരിയന്റുകളുടെ ആവിര്‍ഭാവം പലപ്പോഴും ലക്ഷണങ്ങളില്‍ ഉണ്ടാവുന്ന ഗുരുതരമായ മാറ്റത്തിന് കാരണമായി. ഈ മൂന്ന് സാധാരണ ലക്ഷണങ്ങള്‍ കൂടാതെ, രോഗികള്‍ COVID-19 ന്റെ മറ്റ് നിരവധി ലക്ഷണങ്ങള്‍ വരുന്നുണ്ട്. ഇത് പ്രാരംഭ ഘട്ടത്തില്‍ അണുബാധയെ തിരിച്ചറിയുന്നത് സങ്കീര്‍ണമാക്കുന്നുണ്ട്. പുതിയ വേരിയന്റിന്റെ ആവിര്‍ഭാവം പലപ്പോഴും ലക്ഷണങ്ങള്‍ സങ്കീര്‍ണമാക്കുന്നതോടൊപ്പം തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇപ്പോള്‍ ഒമിക്രോണ്‍ എന്ന പുതിയ വേരിയന്റും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

പുതിയ വകഭേദം

പുതിയ വകഭേദം

ലോകമെമ്പാടുമുള്ള ഒമിക്രോണ്‍ വേരിയന്റിന്റെ വര്‍ദ്ധിച്ചുവരുന്ന കേസുകള്‍ നിലവില്‍ ലോകത്തെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കേസുകളുടെ വര്‍ദ്ധനവിന് കാരണമായ കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദത്തെയാണ് ലോകം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയില്‍ മാത്രം, 2.40 ലക്ഷത്തിലധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതില്‍ ഭൂരിഭാഗവും ഒമിക്രോണ്‍ വേരിയന്റ് കാരണമാണ്. മ്യൂട്ടേഷന്‍ സംഭവിക്കാത്ത ആദ്യ വൈറസിന്റെ ലക്ഷണങ്ങള്‍ക്ക് പുറമേ ഒമിക്രോണിന് ചില അസാധാരണമായ ലക്ഷണളും ഉണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്.

ലക്ഷണങ്ങളില്‍ ശ്രദ്ധിക്കേണ്ടത്

ലക്ഷണങ്ങളില്‍ ശ്രദ്ധിക്കേണ്ടത്

യുകെ ഗവേഷകരുടെ അഭിപ്രായത്തില്‍, കോവിഡ്-19 പോസിറ്റീവായി വരുന്നവരില്‍ 50 ശതമാനം പേര്‍ക്ക് മാത്രമേ ആദ്യ മൂന്ന് ലക്ഷണങ്ങള്‍ ഉണ്ടാകൂ. മാത്രമല്ല, കൊവിഡ് ബാധിച്ചവരില്‍ അഞ്ചിലൊന്ന് ആളുകള്‍ക്ക് മാത്രമേ മണത്തിലും രുചിയിലും ഇപ്പോള്‍ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുള്ളൂ എന്നാണ് ഒമിക്രോണ്‍ വേരിയന്റില്‍ വരുന്നുള്ളൂ. ഒമിക്രോണ്‍ വരുന്ന ആളുകള്‍ക്ക് സാധാരണയായി തണുപ്പ് അനുഭവപ്പെടുന്നു എന്നുള്ളതാണ് ആദ്യ ലക്ഷണം. ഇതുകൂടാതെ, രണ്ടോ മൂന്നോ ലക്ഷണങ്ങള്‍ കൂടി അവര്‍ക്കുണ്ടാവാം. ഇത് കൂടാതെ മൂക്കൊലിപ്പ്, തലവേദന, തുമ്മല്‍, തൊണ്ടവേദന, വിട്ടുമാറാത്ത ചുമ, പനി, രുചിയും മണവും നഷ്ടപ്പെടുന്നു എന്നിവയാണ്

ശ്രദ്ധിക്കാതെ പോവുന്ന ലക്ഷണങ്ങള്‍

ശ്രദ്ധിക്കാതെ പോവുന്ന ലക്ഷണങ്ങള്‍

എന്നാല്‍ ഇത് കൂടാതെ ശ്രദ്ധിക്കാതെ പോവുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ ശ്വസനവ്യവസ്ഥയുമായി സാധാരണ ബന്ധമില്ലാത്തതും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ ഇത്തരം ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ ആദ്യമായി വരുന്നതാണ് ചര്‍മ്മത്തിലെ തിണര്‍പ്പ്. അലര്‍ജിയോ പനിയോ അണുബാധയോ പോലുള്ള പല കാരണങ്ങളാലും ചര്‍മ്മത്തില്‍ തിണര്‍പ്പ് വരുന്നുണ്ട്. COVID-19 അണുബാധ ചര്‍മ്മം, കൈവിരലുകള്‍, കാല്‍വിരലുകള്‍, വായ, നാവ് എന്നീ അവയവങ്ങളില്‍ തിണര്‍പ്പുണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചേക്കാം.

ശ്രദ്ധിക്കാതെ പോവുന്ന ലക്ഷണങ്ങള്‍

ശ്രദ്ധിക്കാതെ പോവുന്ന ലക്ഷണങ്ങള്‍

COVID-19 തിണര്‍പ്പ് സാധാരണയായി ചൊറിച്ചിലായി മാറുന്നു. ഇത് രാത്രിയില്‍ വര്‍ദ്ധിക്കുകയും മോശം ഉറക്കത്തിലേക്ക് എത്തിക്കുകയും ചെയ്യും. ചില ആളുകള്‍ക്ക് അള്‍ട്രാവയലറ്റ് (UV) രശ്മികളോടുള്ള സംവേദനക്ഷമതയും ചൊറിച്ചില്‍ അനുഭവപ്പെടുന്നതിലേക്ക് നയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം തിണര്‍പ്പ് വിട്ടുമാറാതെ നില്‍ക്കുന്നുണ്ടെങ്കില്‍ ഒന്ന് ഡോക്ടറെ കാണുന്നതിനും കൊവിഡ് ടെസ്റ്റ് നടത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

മാനസിക ആശയക്കുഴപ്പം

മാനസിക ആശയക്കുഴപ്പം

ഒമിക്രോണ്‍ ബാധിച്ചവരെങ്കില്‍ ഇവരില്‍ ചിന്തയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയും പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം കുറയ്ക്കുകയും ചെയ്‌തേക്കാവുന്ന മാനസിക കഴിവുകളിലുണ്ടാവുന്ന അസ്വസ്ഥതയാണ് ഡെലിറിയം എന്ന് പറയുന്നത്. ഈ അവസ്ഥയും കൊവിഡുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് മൂന്നാമത്തെ തരംഗത്തില്‍. ഇത് പ്രധാനമായും പ്രായമായവരിലാണ് കാണപ്പെടുന്നത്. വൈറസ് ബാധിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഡിലീറിയത്തിന്റെ ലക്ഷണങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു. കൊവിഡ് രോഗനിര്‍ണ്ണയത്തിന് ശേഷം പ്രായമായ ആളുകള്‍ പെട്ടെന്ന് ആശയക്കുഴപ്പത്തിലാകുകയും വിചിത്രമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. എന്നാല്‍ കൊവിഡിന് ശേഷം ഇത് മാറുന്നുണ്ട്.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ

COVID-19 രോഗനിര്‍ണയം നടത്തുന്ന മൂന്നില്‍ ഒരാള്‍ക്ക് വിശപ്പില്ലായ്മ അനുഭവപ്പെടുന്നു. COVID-19 രോഗനിര്‍ണയം കഴിഞ്ഞ് ഒരാഴ്ചയിലേറെ അവര്‍ക്ക് ഭക്ഷണത്തിലെ രുചി ഇഷ്ടപ്പെടാതെ വരുന്നുണ്ട്. ഇത് ഒടുവില്‍ ശരീരഭാരം കുറയ്ക്കാനും ബലഹീനതയിലേക്കും നയിക്കുന്നു. എന്നാല്‍ COVID-19 ബാധിച്ചപ്പോള്‍ ഭക്ഷണം ഒഴിവാക്കുന്നത് രോഗിക്ക് അണുബാധയില്‍ നിന്ന് മുക്തരാവുന്നതില്‍ നിന്ന് വൈകിപ്പിക്കുന്നു. അതുകൊണ്ട് മൂന്നാം തരംഗത്തില്‍ ഉണ്ടാവുന്ന അസാധാരണ ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍ക്കുള്ള പുതിയ ക്വാറന്റൈന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍ക്കുള്ള പുതിയ ക്വാറന്റൈന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

English summary

How Second Covid Wave Symptoms Differ From Third Wave; Know signs and symptoms In Malayalam

Here in this article we are discussing about how second Covid wave symptoms differ from third wave , Know signs and symptoms in malayalam. Take a look.
X
Desktop Bottom Promotion