For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറക്കാന്‍ ഉത്തമ വഴികാട്ടി ഈ ചെറുധാന്യം

|

പോഷകസമൃദ്ധവും ഗ്ലൂറ്റന്‍ രഹിതവുമായ ധാന്യമാണ് റാഗി. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു ഭക്ഷണമാണ് ഇത്. ഉയര്‍ന്ന അളവില്‍ പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ അടങ്ങിയ നാടന്‍ ധാന്യമാണ് ഇത്. 'പാവപ്പെട്ടവന്റെ ഭക്ഷ്യധാന്യം' എന്നും ഇത് അറിയപ്പെടുന്നു. എന്നാല്‍ അടുത്ത കാലത്തായി റാഗിയുടെ പോഷകാഹാരത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചതിനാല്‍, ഫിറ്റ്‌നസ് പ്രേമികള്‍ റാഗി അവരുടെ ഭക്ഷണത്തില്‍ സജീവമായി ഉള്‍പ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. പല ഫിറ്റ്‌നസ് വിദഗ്ധരും ശരീരഭാരം കുറയ്ക്കാന്‍ റാഗി ശുപാര്‍ശ ചെയ്യുന്നു.

Most read: തടി കുറക്കാന്‍ ഇനി വേറൊരു ജ്യൂസ് തിരയേണ്ട; ഇത് ധാരാളംMost read: തടി കുറക്കാന്‍ ഇനി വേറൊരു ജ്യൂസ് തിരയേണ്ട; ഇത് ധാരാളം

ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത് കൃഷി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍, കര്‍ണാടകയിലാണ് ഇത് പ്രധാനമായും കൃഷിചെയ്യുന്നതും ഉപയോഗിക്കുന്നതും. റാഗിക്ക് അധികം പ്രോസസ്സിംഗ് ആവശ്യമില്ല. ഇത് റാഗിയുടെ പോഷകമൂല്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ റാഗി എങ്ങനെ സഹായിക്കുന്നുവെന്നും അത് എങ്ങനെ ഉപയോഗിക്കാമെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

റാഗിയുടെ പോഷകമൂല്യം

റാഗിയുടെ പോഷകമൂല്യം

റാഗിയില്‍ 10 ഗ്രാം പ്രോട്ടീന്‍, 4.2 ഗ്രാം കൊഴുപ്പ്, 3.5 ഗ്രാം ഡയറ്ററി ഫൈബര്‍, 75.1 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇതില്‍ ഇരുമ്പ്, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക്, വിറ്റാമിന്‍ ബി 1, ബി 3, ബി 5, ബി 6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ ഭക്ഷണമാണ് റാഗി. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സഹായകമാണ്.

ഗ്ലൂട്ടണ്‍ രഹിതം

ഗ്ലൂട്ടണ്‍ രഹിതം

ഇത് ഗ്ലൂട്ടന്‍ രഹിതവുമാണ്. ഗ്ലൂട്ടന്‍ ഇല്ലാത്തത് ശരീരഭാരം കുറയ്ക്കാന്‍ റാഗി നല്ലതാണെന്നതിന്റെ ഒരു കാരണമാണ്. കാരണം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ് ഗ്ലൂറ്റന്‍. ഗ്ലൂറ്റന്‍ രഹിത ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

Most read:നിങ്ങളെ അറിയാതെ രോഗിയാക്കും സ്‌ട്രെസ്സ്‌; ആരോഗ്യവും മനസ്സും കൈവിടുംMost read:നിങ്ങളെ അറിയാതെ രോഗിയാക്കും സ്‌ട്രെസ്സ്‌; ആരോഗ്യവും മനസ്സും കൈവിടും

ശരീരഭാരം കുറയ്ക്കാന്‍ റാഗി

ശരീരഭാരം കുറയ്ക്കാന്‍ റാഗി

നിങ്ങളുടെ ഭക്ഷണത്തില്‍ അരിക്കും ഗോതമ്പിനും പകരമായി റാഗി ഉപയോഗിക്കാം. നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കണമെങ്കില്‍ ഗോതമ്പ് റൊട്ടിക്ക് പകരം റാഗി റൊട്ടി കഴിക്കാം. റാഗി പൊറോട്ടയും ഉണ്ടാക്കാം. ദോശ ഉണ്ടാക്കാനും റാഗി ഉപയോഗിക്കാം. ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കര്‍ണാടകയില്‍ റാഗി ദോശ വളരെ ജനപ്രിയമാണ്. ശരീരഭാരം കുറയ്ക്കാന്‍ റാഗി ഉപയോഗിക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം റാഗി മാള്‍ട്ട് ഉണ്ടാക്കുക എന്നതാണ്.

റാഗി മാള്‍ട്ട്

റാഗി മാള്‍ട്ട്

റാഗി മാള്‍ട്ട് അല്ലെങ്കില്‍ റാഗി കഞ്ഞി ആരോഗ്യകരവും എളുപ്പത്തില്‍ പരീക്ഷിക്കാവുന്നതുമായ ഒരു പാചകക്കുറിപ്പാണ്. ഹാനികരമായ രാസവസ്തുക്കള്‍ ഇല്ലാത്ത ജൈവരീതിയില്‍ കൃഷി ചെയ്ത റാഗി ഉപയോഗിക്കുക. 1 ടേബിള്‍സ്പൂണ്‍ റാഗി മാവ് എടുത്ത് അര കപ്പ് വെള്ളത്തില്‍ കലര്‍ത്തുക. ഈ റാഗി മിശ്രിതത്തില്‍ അര കപ്പ് വെള്ളം ചേര്‍ക്കുക. ഈ മിശ്രിതം ചൂടാക്കി തണുക്കാന്‍ വിടുക. അതിനുശേഷം ഒരു ഗ്ലാസ്സ് മസാല ചേര്‍ത്ത മോരെടുത്ത് 3 ടേബിള്‍സ്പൂണ്‍ മല്ലിയില അരിഞ്ഞും 2 പച്ചമുളക് അരിഞ്ഞതും അര ടീസ്പൂണ്‍ വറുത്ത ജീരകം, ഉപ്പ് എന്നിവയും ആവശ്യാനുസരണം ചേര്‍ത്ത് കഴിക്കുക.

Most read:ന്യൂറോളജിക്കല്‍ തകരാറ്; ഈ 5 ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോയെന്ന് ശ്രദ്ധിക്കൂMost read:ന്യൂറോളജിക്കല്‍ തകരാറ്; ഈ 5 ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോയെന്ന് ശ്രദ്ധിക്കൂ

റാഗി റൊട്ടി

റാഗി റൊട്ടി

നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പതിവ് ഗോതമ്പ് റൊട്ടിക്ക് പകരമായി ഈ റാഗി റൊട്ടി കഴിക്കുക. റാഗിയില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കാരറ്റ്, എള്ള്, മസാലകള്‍ എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ റൊട്ടി നിറയ്ക്കാം. റാഗി റൊട്ടി ഫൈബറാല്‍ സമ്പുഷ്ടമാണ്, ഇത് നിങ്ങളെ കൂടുതല്‍ നേരം വിശപ്പില്ലാതെ നിര്‍ത്തുന്നു.

റാഗി സൂപ്പ്

റാഗി സൂപ്പ്

ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് റാഗി സൂപ്പ്. ഇത് തികച്ചും എണ്ണ രഹിതമായ ഒരു സമീകൃത ആരോഗ്യ ഭക്ഷണമാണ്. ഇത് നിങ്ങളുടെ കലോറി വര്‍ദ്ധിപ്പിക്കില്ല. ഒരു പാത്രത്തില്‍ വെള്ളം എടുത്ത് തിളപ്പിക്കുക, സവാള, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക, തുടര്‍ന്ന് കാരറ്റ്, കോളിഫ്‌ളവര്‍, ഗ്രീന്‍ പീസ് എന്നിവ ചേര്‍ക്കുക. ഇത് 10 മിനിറ്റ് തിളപ്പിക്കട്ടെ. എണ്ണ ചൂടാക്കി അതിലേക്ക് ചേരുവകള്‍ ചേര്‍ക്കുക. എന്നിട്ട് സൂപ്പിലേക്ക് ചേര്‍ക്കുക. വെള്ളത്തില്‍ ലയിപ്പിച്ച പാലും റാഗി മാവും ചേര്‍ക്കുക. ഇത് 10 മിനിറ്റ് വേവിക്കുക, അരിഞ്ഞ മല്ലിയില കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പുക.

Most read:നിശബ്ദ കൊലയാളിയാണ് ഹൈപ്പര്‍ടെന്‍ഷന്‍; ഈ ജ്യൂസുകളിലുണ്ട് പ്രതിവിധിMost read:നിശബ്ദ കൊലയാളിയാണ് ഹൈപ്പര്‍ടെന്‍ഷന്‍; ഈ ജ്യൂസുകളിലുണ്ട് പ്രതിവിധി

English summary

How Ragi Helps in Quick Weight Loss And Recipe To Make in Malayalam

Here is why you must include ragi to your diet to lose weight quickly. Read on.
Story first published: Wednesday, March 30, 2022, 13:43 [IST]
X
Desktop Bottom Promotion