For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധൈര്യമായ പയര്‍ തിന്നോളൂ; കാന്‍സറിനെ തടയാം

|

ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നാണ് പയര്‍വര്‍ഗ്ഗങ്ങള്‍. അതുകൊണ്ടു തന്നെയാണ് ഫെബ്രുവരി 10ന് ലോക പയര്‍ ദിനമായി ആചരിക്കുന്നത്. പയറുവര്‍ഗ്ഗങ്ങളുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചുള്ള അജ്ഞത നീക്കാനായാണ് ഇത്തരമൊരു ദിനം സംഘടിപ്പിക്കാന്‍ യു.എന്‍ മുന്നിട്ടിറങ്ങിയത്. പയര്‍വര്‍ഗ്ഗങ്ങളുടെ നേട്ടങ്ങള്‍, മൂല്യം എന്നിവയെക്കുറിച്ച് അവബോധം വ്യാപിപ്പിക്കുന്നതിനായുള്ള ദിനമാണ് ലോക പയര്‍ ദിനം. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്.എ.ഒ.ഒ) സഹകരണത്തോടെ ഐക്യരാഷ്ട്രസഭ 2019 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 10 അന്താരാഷ്ട്ര പയര്‍ ദിനമായി ആഘോഷിക്കുന്നു.

Most read: ഉച്ചമയക്കം ശീലമാക്കിയവരാണോ നിങ്ങള്‍ ?Most read: ഉച്ചമയക്കം ശീലമാക്കിയവരാണോ നിങ്ങള്‍ ?

പയര്‍ വര്‍ഗ്ഗങ്ങള്‍ക്ക് ധാരാളം പോഷകമൂല്യമുണ്ടെന്ന് പറഞ്ഞല്ലോ? അതിലൊന്നാണ് കാന്‍സറിനെതിരേ പോരാടാനുള്ള പയറിന്റെ കഴിവ്. കാന്‍സര്‍ എന്നത് എത്രത്തോളം ഭീകരമായ രോഗമാണെന്നതില്‍ സംശയമില്ല. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ കാന്‍സറിനു വിധേയരാകുന്നു. ആധുനിക ലോകത്ത് കാന്‍സര്‍ സാധാരണമായൊരു അസുഖമായി മാറിവരികയാണ്. ഫെബ്രുവരി 4ന് ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നു.

ആരോഗ്യ സംബന്ധിയായ ലേഖനങ്ങള്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ.

കാന്‍സറും ഭക്ഷണവും

കാന്‍സറും ഭക്ഷണവും

കാന്‍സറും ഭക്ഷണക്രമവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരകോശങ്ങള്‍ ആഗിരണം ചെയ്യും. കാന്‍സര്‍ എന്നത് ശരീരകോശങ്ങളുടെ അസാധാരണമായ പെരുമാറ്റം മാത്രമാണ്. സാധാരണ ശരീരകോശങ്ങള്‍ വളരുകയും വിഭജിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തില്‍ അസാധാരണമായ സെല്‍ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. ആരോഗ്യകരമായ ഭക്ഷണത്തിലൂടെ നിങ്ങള്‍ക്ക് പല അസുഖങ്ങളെയും ചെറുത്തുനിര്‍ത്താവുന്നതാണ്. അതിലൊന്നാണ് കാന്‍സറും.

പയറുവര്‍ഗ്ഗങ്ങളും കാന്‍സറും

പയറുവര്‍ഗ്ഗങ്ങളും കാന്‍സറും

പഴങ്ങളും പച്ചക്കറികളും ദിവസേന കഴിക്കാന്‍ ഡോക്ടര്‍ഡമാര്‍ ഉപദേശിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകാം. ശരിയാണ്, നിങ്ങള്‍ ദിവസവും 4-5 തരം പഴങ്ങളും പച്ചക്കറികളും കഴിക്കണം. എന്നാല്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കണമെന്ന് പറയുന്നത് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍, ആരോഗ്യത്തിനായി ദിവസവും പയര്‍വര്‍ഗ്ഗവും കഴിക്കണം. ധാന്യ ഗവേഷണ വികസന കോര്‍പ്പറേഷന്റെയും പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ സംസ്ഥാന സര്‍ക്കാറിന്റെയും സഹകരണ സംരംഭമായ എ.ഇ.ജി.സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്, പയര്‍വര്‍ഗ്ഗങ്ങള്‍ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു എന്നാണ്.

Most read:അത്താഴശീലം ഇങ്ങനെയെങ്കില്‍ ആയുസ്സ് കുറയും ഉറപ്പ്Most read:അത്താഴശീലം ഇങ്ങനെയെങ്കില്‍ ആയുസ്സ് കുറയും ഉറപ്പ്

പയര്‍വര്‍ഗ്ഗങ്ങള്‍ എങ്ങനെ ഗുണംചെയ്യുന്നു

പയര്‍വര്‍ഗ്ഗങ്ങള്‍ എങ്ങനെ ഗുണംചെയ്യുന്നു

മുളപ്പിച്ച പയറില്‍ അവയുടെ വിറ്റാമിന്‍ സി വര്‍ദ്ധിക്കുന്നു. ചിലതില്‍ നിയാസിന്‍, റൈബോഫ്‌ളേവിന്‍ എന്നിവയും വര്‍ദ്ധിക്കുന്നു. കൂടാതെ, പ്രോട്ടീസ്, ലിപേസ്, ഫൈറ്റേസ്, അമിലേസ് തുടങ്ങിയ എന്‍സൈമുകളും വര്‍ദ്ധിക്കുന്നു. പയര്‍വര്‍ഗ്ഗങ്ങള്‍ പാചകം ചെയ്ത് കഴിക്കുമ്പോള്‍ ശരീരത്തിന് കൂടുതല്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാനാവുന്നു.

നിരവധി പോഷകങ്ങള്‍

നിരവധി പോഷകങ്ങള്‍

പഠനങ്ങള്‍ അനുസരിച്ച്, പയര്‍വര്‍ഗ്ഗങ്ങള്‍ ഉപാപചയ രോഗങ്ങളുടെ പരിധി നിയന്ത്രിക്കുകയും തടയുകയും ചെയ്യുന്നു. ഭക്ഷണത്തില്‍ കൂടുതല്‍ പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കുന്ന ആളുകളില്‍ കാന്‍സര്‍ സാധ്യത കുറയുന്നതായി ഒരു സര്‍വേ പഠനം സൂചിപ്പിക്കുന്നു. കാന്‍സറിനെ തടയാനായി സഹായിക്കുന്ന നിരവധി പോഷകങ്ങള്‍ പയര്‍വര്‍ഗങ്ങളിലുണ്ട്.

പയറും പോഷകങ്ങളും

പയറും പോഷകങ്ങളും

പ്രോട്ടീന്‍, ഫൈറ്റോസ്‌റ്റെറോള്‍സ്, ഫാറ്റി ആസിഡ്, ഒലിഗോസാക്കറൈഡ്‌സ്, സെലിനിയം, ഭക്ഷ്യനാരുകള്‍, ഫൈറ്റിക് ആസിഡ്, സാപ്പോനിന്‍, പോളിഫെനോള്‍ തുടങ്ങിയ കാന്‍സര്‍ പ്രതിരോധ പോഷകങ്ങള്‍ പയര്‍വര്‍ഗ്ഗങ്ങളില്‍ നിറഞ്ഞിട്ടുണ്ട്.

Most read:കാന്‍സര്‍ മുക്തി വേഗത്തിലാക്കും ഈ ഭക്ഷണങ്ങള്‍Most read:കാന്‍സര്‍ മുക്തി വേഗത്തിലാക്കും ഈ ഭക്ഷണങ്ങള്‍

പയര്‍വര്‍ഗ്ഗങ്ങള്‍, ബീന്‍സ്

പയര്‍വര്‍ഗ്ഗങ്ങള്‍, ബീന്‍സ്

പയറുവര്‍ഗ്ഗങ്ങളും ലെന്റിലുകളും ഉണങ്ങിയ വിത്തുകളാണ്. ഇവ ചെടികളില്‍ നിന്ന് വിളയിച്ചെടുക്കുന്നു. പച്ചക്കറികളാണ് ബീന്‍സ്. ചില പയര്‍ ഇനങ്ങള്‍ നിങ്ങള്‍ക്ക് മുളപ്പിച്ചും കഴിക്കാവുന്നതാണ്. പാചക രീതിയില്‍ വ്യത്യസ്തമാണെങ്കിലും പയറുവര്‍ഗ്ഗങ്ങള്‍ ലോകമെമ്പാടുമുള്ളവര്‍ കഴിക്കുന്നു.

പയര്‍ കഴിക്കുന്ന ശീലം വളര്‍ത്തുക

പയര്‍ കഴിക്കുന്ന ശീലം വളര്‍ത്തുക

വന്‍കുടല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് മനസ്സിലായല്ലോ? ദിവസവും പയര്‍വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കുന്നു. ഫെബ്രുവരി 10ന് ലോക പയര്‍വര്‍ഗ്ഗ ദിനമായി ആചരിക്കുന്നു. ഭക്ഷണത്തില്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ട പ്രാധാന്യം അംഗീകരിച്ചാണ് ഈ ദിനം ആചരിക്കുന്നത്. കുറഞ്ഞത്, ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ എല്ലാ ദിവസവും ഒരു പാത്രം പയര്‍ കഴിക്കാന്‍ ശ്രമിക്കുക.

English summary

How Pulses Help to Prevent and Suppress Cancer

Read on how pulses help to prevent and suppress cancer.
Story first published: Wednesday, February 10, 2021, 11:56 [IST]
X
Desktop Bottom Promotion