For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തസമ്മര്‍ദ്ദം കുറക്കാന്‍ ഉത്തമം ഈ ആഹാരങ്ങള്‍

|

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നത് ലോകമെമ്പാടുമുള്ള ജനങ്ങളെ ബാധിക്കുന്ന ഹൃദയ രോഗങ്ങളില്‍ ഒന്നാണ്. നിങ്ങളുടെ ധമനികളില്‍ ഒഴുകുന്ന രക്തത്തിന്റെ ശക്തി അസാധാരണമായി ഉയരുന്ന അവസ്ഥയാണ് ഹൈ ബി.പി അഥവാ അമിത രക്തസമ്മര്‍ദ്ദം. നിശ്ശബ്ദ കൊലയാളി എന്നും ഈ രോഗത്തിനെ വിളിക്കുന്നു. അതിനാല്‍ത്തന്നെ, ഇതിനെ നിസ്സാരമായി കാണുന്നതും പ്രതിരോധ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സാരമായി ബാധിക്കുകയും ഹൃദയാഘാതം അല്ലെങ്കില്‍ മരണം വരെ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Most read: അസിഡിറ്റി ഉള്ളവര്‍ കഴിക്കേണ്ടതും കുടിക്കേണ്ടതും ഇതാണ്Most read: അസിഡിറ്റി ഉള്ളവര്‍ കഴിക്കേണ്ടതും കുടിക്കേണ്ടതും ഇതാണ്

നിങ്ങളുടെ രക്തസമ്മര്‍ദ്ദം 120/80 mmHg പരിധിക്ക് മുകളിലാണെങ്കില്‍ വൈദ്യസഹായം തേടേണ്ടതായുണ്ട്. നിങ്ങളുടെ ഭക്ഷണരീതികളും ജീവിതശൈലിയും അനാരോഗ്യകരമാണെങ്കില്‍, അതിലും കുറച്ച് മാറ്റങ്ങള്‍ വരുത്തുന്നത് നിങ്ങള്‍ പരിഗണിക്കണം. അമിതമായ ജങ്ക് ഫുഡ്, മദ്യം, പുകവലി എന്നിവ രക്താതിമര്‍ദ്ദത്തിന്റെ ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടതാണെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദം നിങ്ങള്‍ക്ക് നിയന്ത്രിച്ചു നിര്‍ത്താവുന്നതാണ്. ഇതിനായി നിങ്ങളുടെ ഭക്ഷണവും ജീവിതശൈലിയും ശ്രദ്ധിക്കുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതില്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ പ്രധാനമാണ്, കാരണം പൊട്ടാസ്യം സോഡിയത്തിന്റെ ഫലങ്ങള്‍ കുറയ്ക്കുന്നു. നിങ്ങള്‍ കൂടുതല്‍ പൊട്ടാസ്യം കഴിക്കുമ്പോള്‍ മൂത്രത്തിലൂടെ സോഡിയം നഷ്ടപ്പെടുന്നു. നിങ്ങളുടെ രക്തധമനികളുടെ പിരിമുറുക്കം കുറയ്ക്കാനും പൊട്ടാസ്യം സഹായിക്കുന്നു.

ഹൈ ബി.പിക്ക് പൊട്ടാസ്യം

ഹൈ ബി.പിക്ക് പൊട്ടാസ്യം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. കാരണം പൊട്ടാസ്യം സോഡിയത്തിന്റെ ഫലങ്ങള്‍ കുറയ്ക്കുന്നു. കൂടുതല്‍ പൊട്ടാസ്യം ശരീരത്തിലെത്തുമ്പോള്‍ മൂത്രത്തിലൂടെ സോഡിയം പുറംതള്ളപ്പെടുന്നു. നിങ്ങളുടെ രക്തക്കുഴലുകളുടെ ധമനികളില്‍ പിരിമുറുക്കം കുറച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പൊട്ടാസ്യം സഹായിക്കുന്നു.

പൊട്ടാസ്യത്തിന്റെ അളവ്

പൊട്ടാസ്യത്തിന്റെ അളവ്

ശരാശരി മുതിര്‍ന്നവര്‍ക്ക് ശുപാര്‍ശ ചെയ്യുന്ന പൊട്ടാസ്യം പ്രതിദിനം 4,700 മില്ലിഗ്രാം ആണ്. പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് രഹിത അല്ലെങ്കില്‍ കൊഴുപ്പ് കുറഞ്ഞ പാല്‍ ഉല്‍പന്നങ്ങളും മത്സ്യങ്ങളും പൊട്ടാസ്യം അടങ്ങിയ നല്ല ഭക്ഷണങ്ങളാണ്. ഒരു ഇടത്തരം വാഴപ്പഴത്തില്‍ ഏകദേശം 420 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. അരക്കപ്പ് മധുരക്കിഴങ്ങിലൂടെ 475 മില്ലിഗ്രാം പൊട്ടാസ്യം ശരീരത്തിന് ലഭിക്കുന്നു.

വാഴപ്പഴം

വാഴപ്പഴം

എളുപ്പത്തില്‍ ലഭിക്കുന്ന ഒന്നാണ് വാഴപ്പഴം. രക്തസമ്മര്‍ദ്ദത്തിനെതിരെ പോരാടാനായി വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്ന വാഴപ്പഴം നിങ്ങളുടെ വിശപ്പകറ്റാന്‍ സഹായിക്കുന്ന ആരോഗ്യകരമായ ലഘുഭക്ഷണമാണ്. വിശപ്പുരഹിതമായിരിക്കാന്‍ സഹായിക്കുന്ന ഫൈബറും വാഴപ്പഴത്തില്‍ ഇതിലുണ്ട്.

Most read:സസ്യാഹാരികള്‍ ഇനി പ്രോട്ടീന്‍ കുറവ് ഭയക്കേണ്ട; കഴിക്കേണ്ടത് ഇത്‌Most read:സസ്യാഹാരികള്‍ ഇനി പ്രോട്ടീന്‍ കുറവ് ഭയക്കേണ്ട; കഴിക്കേണ്ടത് ഇത്‌

ചീര

ചീര

ആരോഗ്യമുള്ള ശരീരത്തിനായി ഇലക്കറികള്‍ നിങ്ങളുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഭാഗമാക്കുക. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കാന്‍ പതിവായി ഇലക്കറികള്‍ കഴിക്കുന്നത് നല്ലതാണ്. ഇലക്കറികളില്‍, പ്രത്യേകിച്ച് ചീരയില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.

തൈര്

തൈര്

കാല്‍സ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് തൈര്. ആരോഗ്യകരമായ ബാക്ടീരിയകള്‍ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. രക്താതിമര്‍ദ്ദം ഉള്ളവര്‍ക്ക് ആരോഗ്യകരമായ ലഘുഭക്ഷണമാണ് തൈര്. മധുരമുള്ള തൈര് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

Most read:വെളുക്കാനായി പല്ല് തേപ്പ് മാത്രം പോരാ; ഇതുകൂടി ശ്രദ്ധിക്കണംMost read:വെളുക്കാനായി പല്ല് തേപ്പ് മാത്രം പോരാ; ഇതുകൂടി ശ്രദ്ധിക്കണം

തണ്ണിമത്തന്‍

തണ്ണിമത്തന്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ നല്ല അളവില്‍ ലൈകോപീന്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, പൊട്ടാസ്യം, അമിനോ ആസിഡ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇതില്‍ സോഡിയവും കലോറിയും കുറവുമാണ്.

Most read:വേനലില്‍ ശരീരം തണുപ്പിക്കാന്‍ ആയുര്‍വേദം പറയുന്നത്Most read:വേനലില്‍ ശരീരം തണുപ്പിക്കാന്‍ ആയുര്‍വേദം പറയുന്നത്

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

120/80 ന് മുകളിലുള്ള രക്തസമ്മര്‍ദ്ദമുള്ളവര്‍ ഭക്ഷണത്തിലൂടെ പൊട്ടാസ്യം വര്‍ദ്ധിപ്പിക്കുന്നതാണ് ഉത്തമം. എന്നാല്‍ വൃക്കരോഗമുള്ളവരില്‍ പൊട്ടാസ്യം ദോഷകരമാണ്. ശരീരം പൊട്ടാസ്യം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് നിങ്ങളുടെ ശാരീരിക സ്ഥിതി അനുസരിച്ചിരിക്കും. ഇതിനായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.

English summary

How Potassium Can Help Control High Blood Pressure

Here is how potassium can help control high blood pressure. Take a look.
Story first published: Friday, March 5, 2021, 11:35 [IST]
X
Desktop Bottom Promotion