For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണസദ്യ ഇങ്ങനെ കഴിച്ചാല്‍ മരുന്നാകും, അറിയൂ

ഓണസദ്യ ഔഷധമാണ്, അറിയൂ

|

ഓണത്തിന് പ്രധാനമാണ് ഓണസദ്യ. ഇലയില്‍ കുത്തരിച്ചോറും കൃത്യമായ സ്ഥാനങ്ങളില്‍ വിവിധ വിഭവങ്ങളും വിളമ്പി സ്വാദോടെ കൂട്ടിക്കുഴച്ചുണ്ണുന്നത് മലയാളിയുടെ ഓണസങ്കല്‍പങ്ങളിലും ഓണസ്വപ്‌നങ്ങളിലും പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നു തന്നെയാണ്.

ഓണത്തിന്റെ സദ്യയിലെ ഓരോ വിഭവങ്ങളും നമുക്കു രുചി മാത്രമാണെങ്കിലും ഇതിനു പുറകില്‍ ആരോഗ്യപരമായ പല വാസ്തവങ്ങളുമുണ്ടെന്നതാണ് വാസ്തവം. സദ്യയ്ക്ക് ഓരോ വിഭവങ്ങളും കഴിയ്‌ക്കേണ്ടുന്ന ക്രമവുമുണ്ട്. ഇതെക്കുറിച്ചറിയൂ.

സദ്യയ്ക്കു പ്രധാനം

സദ്യയ്ക്കു പ്രധാനം

സദ്യയ്ക്കു പ്രധാനം എരിവുള്ള കറി, പുളിച്ച കറി, ഉപ്പുള്ള കറി, മധുരക്കറി എന്നിവയാണ്. ഇതെല്ലാം ഒരു വിധത്തില്‍ അല്ലെങ്കില്‍ വേറൊരു വിധത്തില്‍ ആരോഗ്യത്തിനു നല്ലതാണ്. പ്രധാനമായും വയറിന്റെ ആരോഗ്യത്തിന്.

കാളന്‍

കാളന്‍

കാളന്‍ സദ്യയിലെ പ്രധാന ഇനങ്ങളിലൊന്നാണ്. ഇതില്‍ ജീരകം, കുരുമുളക് തുടങ്ങിയവയും ചേര്‍ക്കാറുണ്ട്. ഇത് ശരീരത്തിലെ വായു, കഫ, പിത്ത ദോഷങ്ങള്‍ ഇല്ലാതാക്കും. ആയുര്‍വേദ തത്വമനുസരിച്ച് ഇതാണ് ശരീരത്തിനുണ്ടാകുന്ന എല്ലാ ദോഷങ്ങള്‍ക്കും കാരണമാകുന്നതും.

കാളനില്‍

കാളനില്‍

കാളനില്‍ ചേര്‍ക്കുന്ന പുളിച്ച മോര് ദഹനത്തിന് ഏറെ നല്ലതാണ്. ജീരകം ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. കഫം മാറാന്‍് ഏറെ നല്ലതാണ് കുരുമുളക്. ഇതില്‍ വറവിനുപയോഗിയ്ക്കുന്ന കറിവേപ്പില, കടുക്, ഉലുവ എന്നിവ ദഹനത്തിനു സഹായിക്കുന്നു.

അവിയല്‍

അവിയല്‍

പലതരം പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കുന്ന അവിയല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ നിറഞ്ഞതാണ്. സാമ്പാറും പല തരം പച്ചക്കറികളുള്ള ഒന്നാണ്. വൈറ്റമിനുകള്‍, മിനറലുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ഇതില്‍ ധാരാളമുണ്ട്. ഇവയെല്ലാം തന്നെ ഏറെ നല്ലതാണ്.

ഓണസദ്യ

ഓണസദ്യ

മറ്റൊരു വിഭവമായ ഓലനിലെ എണ്ണ കുടലില്‍ പറ്റിപ്പിടിച്ച അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഏറെ നല്ലതാണ്. ഇതു കുടല്‍ ആരോഗ്യത്തിന് മികച്ചതാണെന്നര്‍ത്ഥം.പായസത്തിനു ശേഷം പുളിച്ച മോരു കൂട്ടി ഊണു കഴിയ്ക്കണം എന്നതാണ് ശരിയായ ചിട്ട. പലരും പായസം കൊണ്ടാണ് സദ്യ അവസാനിപ്പിയ്ക്കാറെങ്കിലും. ഗ്യാസ് പ്രശ്‌നം ഒഴിവാക്കാന്‍ ഇതു സഹായിക്കും

സംഭാരവും സദ്യയിലെ പ്രധാന ഇനം തന്നെയാണ്. ഇതിലെ കറിവേപ്പില, നാരകയില, ഇഞ്ചി, പച്ചമുളക് എന്നിവയെല്ലാം തന്നെ ദഹനത്തിന് മികച്ചതാണ്. കുടലിനെ ശുദ്ധീകരിയ്ക്കുവാന്‍ കഴിയുന്ന ഒന്നാണിത്.

രുചി ഭേദം

രുചി ഭേദം

രുചി ഭേദം കൃത്യമായി അറിഞ്ഞു കഴിയ്ക്കണമെങ്കില്‍ ഇതിനായും ചിട്ടയുണ്ട്. കാളന്‍ ചോറില്‍ കുഴച്ച് കൂടെ ഒരു കഷ്ണം വറുത്തുപ്പേരി വായിലിട്ട് ഓലന്‍ വെള്ളത്തില്‍ മുക്കി കഴിയ്ക്കുക. ഓലന്റെ കഷ്ണം വായിലിടാം. പിന്നീട് എരിശേറി കൂട്ടി ഊണു കഴിയ്ക്കുക. ാൊരോ ഉരുളയ്ക്കും ശേഷം ഉപ്പിലിട്ടത് തൊട്ടു കൂട്ടുക. രുചിഭേദം കൃത്യമായി അറിയാന്‍ ഇതു സഹായിക്കും. മോരു കൂട്ടി കഴിയ്ക്കുമ്പോള്‍ വെളുത്ത കറി കൂട്ടുക. മോരിനൊപ്പം പപ്പടം ചേര്‍ക്കരുത്.

പായസം

പായസം

ഇപ്പോള്‍ വെളുത്ത പായസം പതിവെങ്കിലും ആരോഗ്യത്തിന് നല്ലത് ശര്‍ക്കരയും തേങ്ങാപ്പാലും ചേര്‍ത്ത പായസമാണ്. ശര്‍ക്കര രക്തവര്‍ദ്ധനവിനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും നല്ലതാണ്. തേങ്ങാപ്പാലും ആരോഗ്യപരമായ ഗുണങ്ങളുള്ളതാണ്. സദ്യക്കു ശേഷം വയ്ക്കുന്ന പഴവും കഴിയ്‌ക്കേണ്ടതാണ്. ഇതു വയറിന്റെ ആരോഗ്യത്തിനു മികച്ചതാണ്.

English summary

How Onam Sadhya Helps To Improve Your Health

How Onam Sadhya Helps To Improve Your Health, Read more to know about,
Story first published: Tuesday, September 10, 2019, 22:06 [IST]
X
Desktop Bottom Promotion