For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമിക്രോണ്‍ വയറിനെ ബാധിക്കുന്നത് ഇങ്ങനെ: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

|

കൊവിഡ് എന്ന മഹാമാരിക്ക് തുടക്കം കുറിച്ചിട്ട് മുന്ന് വര്‍ഷത്തോളം ആയി. എന്നാല്‍ മഹാമാരിയെ നേരിടുന്നതിന് വേണ്ടി പല വിധത്തിലുള്ള മുന്‍കരുതല്‍ എല്ലാവരും എടുക്കുന്നുണ്ട്. എന്നാല്‍ രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്കും ഇപ്പോള്‍ ഒമിക്രോണ്‍ എന്ന പുതിയ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് ബാധിക്കുന്നുണ്ട്. ഡെല്‍റ്റയില്‍ നിന്ന് വ്യത്യസ്തമായി ശ്വാസകോശ നാളിയുടെ മുകളിലായാണ് ഒമിക്രോണ്‍ ബാധിക്കുന്നത്. എന്നാല്‍ ഇത് ശ്വാസകോശ നാളിയെ മാത്രമല്ല നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ട്.

പുതിയ. ജനിതക വ്യതിയാനം സംഭവിച്ച വൈറസ് ബാധിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാവുന്നതാണ്. പ്രത്യേകിച്ച് പനി ഇല്ലാതെ ഛര്‍ദ്ദിയും വയറുവേദനയും ഉണ്ടാവുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും ഒമിക്രോണ്‍ ബാധ മൂലമാവാം എന്നുള്ളതാണ് സത്യം. ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളോ പനികളോ ഇല്ലാതെ പോലും നിങ്ങള്‍ക്ക് ഈ വയറുവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കൊവിഡ് പരിശോധന നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

വാക്‌സിന്‍ എടുത്തവരില്‍

വാക്‌സിന്‍ എടുത്തവരില്‍

വാക്‌സിന്‍ എടുത്തവരില്‍ പോലും ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടാവുന്നുണ്ട്. ശ്വാസകോശ നാളിയുടെ മുകള്‍ ഭാഗത്തെയാണ് ഒമിക്രോണ്‍ ബാധിക്കുന്നത്. വയറിലേയും കുടലിലേയും ശ്ലേഷ്മപാളികളില്‍ ഉണ്ടാവുന്ന അണുബാധമൂലമാണ് ഛര്‍ദ്ദി, വയറു വേദന, അതിസാരം, വിശപ്പില്ലായ്മ എന്നിവ ഉണ്ടാവുന്നത്. ഇത് പലപ്പോഴും ഗുരുതരമാവുന്നതിനുള്ള സാധ്യത പക്ഷേ വളരെ കുറവാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഉടനേ തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ കൊവിഡ് പരിശോധന നടത്താന്‍ ശ്രദ്ധിക്കുക.

സാധാരണ ലക്ഷണമായി കണക്കാക്കരുത്

സാധാരണ ലക്ഷണമായി കണക്കാക്കരുത്

ഒരിക്കലും ഇത്തരം ലക്ഷണങ്ങള്‍ ഒരിക്കലും സാദാരണ ലക്ഷണമായി കണക്കാക്കരുത്. ഇത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓക്കാനം, വയറുവേദന, ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറിളക്കം എന്നിവയാണ് കോവിഡ്-19 ന്റെ പുതിയ ലക്ഷണങ്ങളില്‍ ചിലത്. ഇത് ഒരിക്കലും അവഗണിക്കരുത്. നിങ്ങളില്‍ രോഗം ഗുരുതരമായില്ലെങ്കിലും അത് പലപ്പോഴും മറ്റുള്ളവര്‍ക്ക് രോഗം ബാധിക്കുന്നതിനും ആരോഗ്യം ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് ചെറിയ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ കൊവിഡ് ടെസ്റ്റ് നടത്തേണ്ടതാണ്.

തുടക്കത്തില്‍ ശ്രദ്ധിക്കാന്‍

തുടക്കത്തില്‍ ശ്രദ്ധിക്കാന്‍

കൊവിഡ് ബാധിച്ച് തുടക്കത്തില്‍ ശ്വാസതടസ്സം സംബന്ധിച്ച പരാതികളൊന്നുമില്ലാത്തവര്‍ക്ക് വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറിളക്കം എന്നിവയായിരിക്കാം മുന്നിട്ട് നില്‍ക്കുന്ന പ്രശ്‌നങ്ങള്‍. ഇത് ഒമിക്രോണ്‍ കുടലിനെ ബാധിക്കുകയും തത്ഫലമായുണ്ടാകുന്ന വീക്കം മൂലമാകാമെന്നുമാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രണ്ട് വാക്‌സിന്‍ എടുത്തവരിലും ആശങ്കയുണ്ടാവുമെങ്കിലും രോഗം ഗുരുതരമാവുന്നില്ല എന്നുള്ളതാണ്. അതിനെക്കുറിച്ച് ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വയറുവേദന, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ സാധാരണ ലക്ഷണങ്ങളാക്കി കണക്കാക്കരുത്. നിങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, സ്വയം ഐസൊലേഷനില്‍ കഴിയുക. നിങ്ങളുടെ ഡോക്ടറുമായി ആലോചിച്ച് മാത്രമേ എല്ലാ കാര്യവും ചെയ്യാന്‍ പാടുകയുള്ളൂ. സ്വയം ചികിത്സ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ശ്രമിക്കുക, ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക. പരിപ്പ് ഉള്‍പ്പെടെ ചെറുതും ആരോഗ്യകരവും ലഘുവായതുമായ ഭക്ഷണം ശീലമാക്കാവുന്നതാണ്. എരിവുള്ള ഭക്ഷണവും മദ്യവും ഒഴിവാക്കുക. ഇത് കൂടാതെ ചെറിയ രോഗലക്ഷണങ്ങളെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.

മറ്റ് കാര്യങ്ങള്‍

മറ്റ് കാര്യങ്ങള്‍

വിദഗ്ദ്ധന്‍ പറയുന്നതനുസരിച്ച്, നിങ്ങള്‍ക്ക് ഒമിക്രോണ്‍ ബാധിച്ചാല്‍ ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ കുടലിലെ ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

* കൈ വൃത്തിയായി കഴുകി വേണം ഭക്ഷണം കഴിക്കേണ്ടത്, ഇത് കൂടാതെ പഴയ ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

* മറ്റുള്ളവരുമായി ഭക്ഷണം പങ്കിടുന്നത് ഒഴിവാക്കുക.

* എല്ലാ പഴങ്ങളും കഴിക്കുന്നതിനുമുമ്പ് നന്നായി കഴുകണം.

* പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക,

* നിങ്ങള്‍ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെങ്കിലും, എല്ലാ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളും പാലിക്കുക.

ഒമിക്രോണ്‍ വ്യാപിക്കുന്നത്

ഒമിക്രോണ്‍ വ്യാപിക്കുന്നത്

ഒമിക്രോണിനെതിരെ തടയിടുന്നതിന് വേണ്ടി രോഗവ്യാപനത്തെ കുറക്കുന്നതിന് വേണ്ടി ലോകമാകെ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ആശങ്കയുടെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്നു. അത് നമ്മുടെ രാജ്യത്ത് ഒരു മൂന്നാം തരംഗത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ വേരിയന്റ് ഡെല്‍റ്റ വേരിയന്റിനേക്കാള്‍ കാര്യക്ഷമമായി പടരുന്നു, ഇത് കൂടുതലും ലക്ഷണങ്ങള്‍ കുറഞ്ഞ രോഗത്തിന് കാരണമാകുന്നുണ്ട്. ഇത് കൂടാതെ രണ്ട് വാക്‌സിന്‍ എടുത്തവരേയും ഇത് ബാധിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. എന്ത് തന്നെയായാലും നാമോരോരുത്തരും വളരെയധികം ശ്രദ്ധിക്കണം. സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ഇത് കൂടാതെ മാസ്‌ക് ധരിക്കുകയും ചെയ്യുക.

ഒമിക്രോണ്‍ അതിവേഗം പടരുന്നതിന് മൂന്ന് പ്രധാന കാരണങ്ങള്‍ഒമിക്രോണ്‍ അതിവേഗം പടരുന്നതിന് മൂന്ന് പ്രധാന കാരണങ്ങള്‍

കൊവിഡ് 19 ബൂസ്റ്റര്‍ ഡോസ്: എപ്പോള്‍ രജിസ്റ്റര്‍ ചെയ്യണം, എങ്ങനെ ചെയ്യണംകൊവിഡ് 19 ബൂസ്റ്റര്‍ ഡോസ്: എപ്പോള്‍ രജിസ്റ്റര്‍ ചെയ്യണം, എങ്ങനെ ചെയ്യണം

English summary

How Omicron Can Affect Your Gut; Know symptoms In Malayalam

Here in this article we are discussing about how omicron affect your gut system. Know symptoms in malayalam. Take a look.
Story first published: Monday, January 17, 2022, 17:28 [IST]
X
Desktop Bottom Promotion