Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
രോഗലക്ഷണങ്ങളില്ലെങ്കിലും രോഗവ്യാപനസാധ്യതയോ?
കൊറോണയെന്ന മഹാമാരിയെ നേരിടുന്നതിന് വേണ്ടി നെട്ടോട്ടമോടുകയാണ് നമ്മുടെ ലോകം. വരുന്ന ഓരോ മാറ്റങ്ങള്‍ക്കും കാതോര്‍ത്ത് നാം ഓരോരുത്തരും വളരെയധികം ശ്രദ്ധയോടെയാണ് മുന്നോട്ട് പോവുന്നതും. എന്നാല്‍ ഓരോ അവസ്ഥയിലും നമ്മള് പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ രോഗത്തെ നമുക്ക് തോല്‍പ്പിക്കാന്‍ സാധിക്കും. എന്നാല്‍ കോവിഡിനെതിരെ പൊരുതുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ ഉണ്ട്.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരില്‍ നിന്ന് രോഗം മറ്റൊരാളിലേക്ക് പകരും എന്നതാണ് ഭയപ്പെടുത്തുന്ന ഒരു കാര്യം. എന്നാല്‍ ഇതിനെത്തുടര്‍ന്ന് മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നിട്ടുണ്ട്. രോഗം ഭേദമായവര്‍ അവരുടെ ക്വാറന്റൈന് പിരിയഡ് അല്പം കൂടി നീട്ടണം എന്നുള്ളതാണ്. കാരണം ഇവരില്‍ നിന്ന് വീണ്ടും രോഗം പകരുന്നതിനുള്ള സാധ്യതയുണ്ട് എന്നാണ് എയില്‍സ് സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരുടെ കണ്ടെത്തല്‍. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

വൈറസ് കാലാവധി
കൊറോണവൈറസ് വളരെ പെട്ടെന്ന് തന്നെ പകരുന്ന ഒരു പകര്‍ച്ചവ്യാധിയാണ്. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായതിനുശേഷവും മറ്റുള്ളവരിലേക്ക് എളുപ്പത്തില്‍ പകരാം. ഇതിന് തടയിടുന്നതിന് ആകെ ചെയ്യാന്‍ സാധിക്കുന്നത് എന്നത് സാമൂഹിക അകലം പാലിക്കല്‍ എന്നുള്ളത് മാത്രമാണ്. കൊറോണ വൈറസിന്റെ ലക്ഷണങ്ങളുള്ള ആളുകള്‍ സുഖം പ്രാപിച്ച് രണ്ടാഴ്ച വരെ പകര്‍ച്ചവ്യാധിയാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ രോഗബാധക്ക് ശേഷവും രോഗത്തിന് മുന്‍പും നാം ഒാരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.

ആദ്യ ലക്ഷണങ്ങള്‍
ആദ്യ ലക്ഷണങ്ങള്‍ തന്നെയാണ് വളരെയധികം ശ്രദ്ധിക്കേണ്ടത്. ഇതിനെ അവഗണിക്കമ്പോള് പിന്നീട് വളരെയധികം അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. പനിയും പുതിയ തുടര്‍ച്ചയായ ചുമയും ഉള്‍പ്പെടുന്ന വൈറസിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ആദ്യ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ കുറഞ്ഞത് ഏഴു ദിവസമെങ്കിലും വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവണം. ആരോഗ്യവകുപ്പിനെ വിവരമറിയിക്കേണ്ടത് അത്യാവശ്യമാണ്.

രോഗബാധക്ക് ശേഷം
എന്നിരുന്നാലും, വൈറസ് ബാധയില്‍ നിന്ന് രോഗമുക്തരാവുകയും രോഗലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് രണ്ടാഴ്ച വരെ ഹോംക്വാറന്റൈന്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. അതിനാല്‍, ആളുകള്‍ ഇപ്പോഴും രോഗബാധക്ക് ശേഷം ഉടനെ തന്നെ പുറത്തേക്ക് ഇറങ്ങാതെ ഹോംക്വാറന്റൈന്‍ നീട്ടണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. അല്ലെങ്കില്‍ ാേഗബാധക്കുള്ള സാധ്യതയും രോഗം പകരുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കുകയില്ല.

എപ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങും?
നിങ്ങളില്‍ കൊറോണബാധയുണ്ടോ ഇല്ലയോ എന്നുള്ളത് എപ്പോള്‍ മുതല്‍ കണ്ടു തുടങ്ങും എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അതിന് എത്ര സമയമെടുക്കും എപ്പോള്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാവും എന്നുള്ളതിന് ഒരു പിരിയഡ് ഉണ്ട്. എന്നാല്‍ വളരെ വേഗത്തില്‍ മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമാണ് കൊറോണവൈറസ് ബാധ. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒന്ന് നോക്കാം.

എപ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങും?
നിങ്ങള്‍ മറ്റുള്ളവരോടൊപ്പമാണ് താമസിക്കുന്നതെങ്കില്‍, നിങ്ങള്‍ അല്ലെങ്കില്‍ അവരില്‍ ഒരാള്‍ക്ക് കൊറോണ വൈറസിന്റെ ലക്ഷണങ്ങളുണ്ടെങ്കില്‍ വീട്ടിലെ അംഗങ്ങളെല്ലാം വീട്ടില്‍ തന്നെ കഴിയണം, 14 ദിവസം വീട്ടില്‍ നിന്ന് പുറത്തുപോകരുത്. ഇത് കര്‍ശനമായി പാലിക്കേണ്ട ഒരു കാര്യമാണ്. ഇതില്‍ എന്തെങ്കിലും വീഴ്ച നിങ്ങള്‍ വരുത്തിയാല്‍ ഓര്‍ക്കുക നിങ്ങള്‍ ഒരു സമൂഹത്തെ മൊത്തത്തിലാണ് ഇല്ലാതാക്കുന്നത് എന്ന്.

എപ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങും?
വീട്ടിലെ ആദ്യത്തെ വ്യക്തി രോഗബാധിതനായ ദിവസം മുതല്‍ 14 ദിവസത്തെ ഹോംക്വാറന്റൈന്‍ പിരിയഡ് ആരംഭിക്കുന്നു. ഇത് കൂടാതെ രോഗലക്ഷണങ്ങള്‍ മറ്റൊരു വ്യക്തിയില്‍ കണ്ട് തുടങ്ങുന്ന ദിവസം മുതല്‍ തന്നെ അവരും 14 ദിവസത്തെ ഐസൊലേഷന്‍ പിരിയഡില്‍ കഴിയേണ്ടതാണ്. ഈ ഇടക്ക് നിങ്ങള്‍ക്ക് രോഗ ലക്ഷണങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉണ്ടാവുന്നത് എന്നുണ്ടെങ്കില്‍ ഉടനേ തന്നെ ആരോഗ്യവകുപ്പ് അദികൃതരെ വിവരമറിയിക്കുകയും ആശുപത്രിയിലേക്ക് മാറുന്നതിനുള്ള കാര്യങ്ങള്‍ ആരംഭിക്കുകയും ചെയ്യണം.

പകരുന്നത് ഇങ്ങനെയാണ്
ഇന്നത്തെ അവസ്ഥയില്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കാണ് വൈറസ് പകരുന്നത്. വൈറസ് പ്രധാനമായും വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു എന്നാണ് ഇത് വരെയുള്ള പഠനങ്ങള്‍ സൂചിപ്പിച്ചത്. പരസ്പരം അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുകള്‍ക്കിടയില്‍ (ഏകദേശം 6 അടിയില്‍). രോഗം ബാധിച്ച ഒരാള്‍ ചുമ അല്ലെങ്കില്‍ തുമ്മുമ്പോള്‍ ഉണ്ടാകുന്ന ശ്വസന തുള്ളികളിലൂടെയാണ് പ്രധാനമായം രോഗം പകരുന്നത്. ഈ തുള്ളികള്‍ അല്ലെങ്കില്‍ ഡ്രോപ്ലറ്റുകള് സമീപത്തുള്ള അല്ലെങ്കില്‍ അടുത്ത് നില്ക്കുന്ന ആളുടെ ശരീരത്തിലും പ്രതലത്തിലും വീഴുന്നുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ശാരീരിക അകലം നിലനിര്‍ത്തുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. വ്യാജ പ്രചരണങ്ങളില്‍ വിശ്വസിക്കാതെ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം പാലിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കാണ് നമ്മള് എത്തുന്നത്.



Click it and Unblock the Notifications
