For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അയഞ്ഞ ശരീരം ദൃഢമാക്കി തടി കുറക്കാന്‍ ഐസ് തെറാപ്പി

|

ശരീരഭാരം കുറയ്ക്കാനായി മിക്കവരും ഭക്ഷണക്രമീകരണവും വര്‍ക്ക് ഔട്ടുകളും നടത്തുന്നു. എന്നാല്‍ തടി കുറയ്ക്കാന്‍ ഐസ് തെറാപ്പിയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ ? അതെ, ഐസ് തെറാപ്പി ! ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഐസ് തെറാപ്പിയിലൂടെ ഗുണം നേടാവുന്നതാണ്. ഐസ് ഒരു അത്ഭുത വസ്തു തന്നെയാണ്. പല രാജ്യങ്ങളിലും തൊണ്ടവേദന ശമിപ്പിക്കാന്‍ ഐസ് ഉപയോഗിക്കുന്നുവെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. ജലദോഷത്തിന് കാരണമാകുന്ന ഐസ് ഒരേ സമയം നിങ്ങളുടെ തൊണ്ടയെ ഉന്മേഷപ്രദമാക്കുമെന്നും പറയപ്പെടുന്നു.

Most read: വീട്ടിനുള്ളില്‍ ചെരിപ്പിട്ട് നടക്കണം; ഇല്ലെങ്കില്‍ വരും ഈ ബുദ്ധിമുട്ട്Most read: വീട്ടിനുള്ളില്‍ ചെരിപ്പിട്ട് നടക്കണം; ഇല്ലെങ്കില്‍ വരും ഈ ബുദ്ധിമുട്ട്

രണ്ടായിരങ്ങളില്‍ മെക്‌സിക്കോയില്‍ ആരംഭിച്ച ഈ വിദ്യ ഇപ്പോഴും മസാജ് ടെക്‌നിക്കായി ഉപയോഗിക്കുന്നു. ശരീരത്തിന്റെ അയഞ്ഞതും തൂങ്ങിയതുമായ ഭാഗങ്ങളില്‍ ഐസ് തെറാപ്പി മികച്ചതായി പ്രവര്‍ത്തിക്കുന്നു. ചര്‍മ്മ കോശങ്ങളെ മെച്ചപ്പെടുത്തി ഐസ് തെറാപ്പി ഇതിലൂടെ ചര്‍മ്മത്തെ ദൃഢമാകുന്നു. ഐസ് തെറാപ്പി എങ്ങനെ തടി കുറയ്ക്കാന്‍ ഫലപ്രദമാകുന്നു എന്ന് ഈ ലേഖനത്തിലൂടെ വായിച്ചറിയാം.

എന്താണ് ഐസ് തെറാപ്പി

എന്താണ് ഐസ് തെറാപ്പി

ശരീരത്തിലെ ചില ഭാഗങ്ങളില്‍ ഐസ് പുരട്ടുന്നത് ആ പ്രദേശത്തെ കൊഴുപ്പ് കത്തിക്കാന്‍ നിങ്ങളെ സഹായിക്കുമെന്ന് പല പഠനങ്ങളും കാണിക്കുന്നു. ചര്‍മ്മ കോശങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഐസ് തെറാപ്പി വളരെ ഫലപ്രദമാണെന്ന് പറയപ്പെടുന്നു. തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ നിങ്ങളുടെ ശരീരത്തിന് ഉന്‍മേഷം അനുഭവപ്പെടുന്നതിന്റെ കാരണം അതാണ്.

എങ്ങനെ പ്രവര്‍ത്തിക്കുന്നു

എങ്ങനെ പ്രവര്‍ത്തിക്കുന്നു

ശരീരത്തിന്റെ അയഞ്ഞതും തൂങ്ങിയതുമായ ഭാഗങ്ങളില്‍ ഐസ് തെറാപ്പി മികച്ചതായി പ്രവര്‍ത്തിക്കുന്നു. ചര്‍മ്മ കോശങ്ങളെ മെച്ചപ്പെടുത്തി ഐസ് തെറാപ്പി ഇതിലൂടെ ചര്‍മ്മത്തെ ദൃഢമാകുന്നു. സെല്ലുലൈറ്റ് മെച്ചപ്പെടുത്തി ശരീരത്തെ വിഷാമുക്തമാക്കുന്നു. ഏറ്റവും പ്രധാനമായി ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരിയായ ഭക്ഷണക്രമവും വ്യായാമവും സംയോജിപ്പിച്ച് ഐസ് തെറാപ്പി കൂടി പ്രയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും അമിതവണ്ണം അകറ്റിനിര്‍ത്താവുന്നതാണ്. 2000ങ്ങളില്‍ മെക്‌സിക്കോയില്‍ ആരംഭിച്ച ഈ വിദ്യ ഇപ്പോഴും മസാജ് ടെക്‌നിക്കായി ഉപയോഗിക്കുന്നു.

Most read:ബേക്കിംഗ് സോഡ ഇട്ട വെള്ളത്തില്‍ കുളി; മാറ്റം അത്ഭുതംMost read:ബേക്കിംഗ് സോഡ ഇട്ട വെള്ളത്തില്‍ കുളി; മാറ്റം അത്ഭുതം

https://malayalam.boldsky.com/health/wellness/benefits-of-taking-a-baking-soda-bath-026870.html?ref_medium=Desktop&ref_source=BS-ML&ref_campaign=Deep-Links

https://malayalam.boldsky.com/health/wellness/benefits-of-taking-a-baking-soda-bath-026870.html?ref_medium=Desktop&ref_source=BS-ML&ref_campaign=Deep-Links

ശരീരത്തില്‍ കൊഴുപ്പ് നീക്കാന്‍ ആഗ്രഹിക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ ഐസ് പ്രയോഗിക്കാന്‍ ഐസ് ബാഗുകള്‍, ജെല്‍സ് പായ്ക്കുകള്‍ തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു. കുറച്ച് ഐസ് ക്യൂബുകള്‍ ഒരു കവറില്‍ ഇട്ട് ശരീരത്തില്‍ വച്ച് ഐസ് തെറാപ്പി പരീക്ഷിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഐസ് ക്യൂബുകള്‍ ഒരു തുണിയില്‍ പൊതിഞ്ഞ് ആവശ്യമുള്ള സ്ഥലത്ത് പ്രയോഗിക്കാം.

മറ്റ് രീതികള്‍

മറ്റ് രീതികള്‍

യുഎസ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ ഐസ് തെറാപ്പിക്ക് കേന്ദ്രങ്ങളുണ്ട്. ആദ്യം നിങ്ങളുടെ ചര്‍മ്മത്തെ ചെളി ഉപയോഗിച്ച് വൃത്തിയാക്കുന്നു, അങ്ങനെ ആ പ്രദേശത്തെ രക്തയോട്ടം വര്‍ദ്ധിക്കുകയും പ്രക്രിയ കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യുന്നു. ഈ തെറാപ്പിക്ക് പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ടുചെയ്തിട്ടില്ല. 40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് നിതംബം, നെഞ്ച്, അടിവയര്‍ എന്നിവയില്‍ ദൃഢത നഷ്ടപ്പെട്ടാല്‍ ഐസ് തെറാപ്പി പരീക്ഷിക്കാം.

Most read:ചൂടു കുറയ്ക്കാന്‍ ശീലിക്കണം ഈ ആഹാരശീലംMost read:ചൂടു കുറയ്ക്കാന്‍ ശീലിക്കണം ഈ ആഹാരശീലം

വ്യത്യസ്ത തരം ഐസ്

വ്യത്യസ്ത തരം ഐസ്

ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമായ എണ്ണയും പ്രകൃതിദത്ത ഔഷധസസ്യങ്ങളും അടങ്ങിയ നിരവധി തരം ഐസ് വിപണിയില്‍ ലഭ്യമാണ്. ശരീരഭാരം കുറയ്ക്കുന്നതിനായി വ്യത്യസ്ത തരം ഐസ് വ്യത്യസ്ത തലത്തിലുള്ള ഫലപ്രാപ്തി നല്‍കുന്നു.

ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍

ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍

* ഐസ് പായ്ക്ക് ചര്‍മ്മത്തില്‍ നേരിട്ട് തടവരുത്. വളരെനേരം ഇത് ചെയ്യുന്നത് ചര്‍മ്മത്തെ പ്രകോപിപ്പിക്കും.

* ഐസ് തെറാപ്പി ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഒരു ഐസ് ക്യൂബുകള്‍ ഒരു തൂവാലയ്ക്കോ തുണിയിലോ ചുറ്റിപ്പിടിച്ച് ആ തുണി നിങ്ങളുടെ ശരീരത്തില്‍ പുരട്ടുക എന്നതാണ്.

* നിങ്ങള്‍ക്ക് ബദലായി ഐസ് പായ്ക്കും ഉപയോഗിക്കാം.

* ശരീരത്തില്‍ മാംസം തൂങ്ങിക്കിടക്കുന്ന ഭാഗത്ത് ഐസ് തെറാപ്പി പരീക്ഷിക്കാം.

Most read:ആണുങ്ങളുടെ മൂത്രത്തില്‍ രക്തം കണ്ടാല്‍ അപകടംMost read:ആണുങ്ങളുടെ മൂത്രത്തില്‍ രക്തം കണ്ടാല്‍ അപകടം

English summary

How Ice Therapy Can Help You Lose Weight

Many studies show that applying ice on certain body parts may help you burn fat from that area. Read on.
Story first published: Wednesday, March 31, 2021, 10:58 [IST]
X
Desktop Bottom Promotion