For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ ലെവല്‍ ഗുരുതരമെങ്കില്‍ പുറംവേദന വിട്ടുമാറില്ല

|

കൊളസ്‌ട്രോള്‍ ഇന്നത്തെ കാലത്ത് ഒരു സാധാരണ രോഗമാണ്. അത്രയേ അതിനെ പലരും കണക്കാക്കുന്നുള്ളൂ എന്നതാണ് സത്യം. കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് ഹൃദയത്തേയും മറ്റ് അവയവങ്ങളേയും കൂടി ബാധിക്കും എന്ന കാര്യം പലരും ഓര്‍ക്കുന്നില്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കൊളസ്‌ട്രോള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നിസ്സാരമല്ല. അപകടകരമായ പല അവസ്ഥകളും കൊളസ്‌ട്രോള്‍ മൂലം ഉണ്ടാവുന്നുണ്ട്. പലപ്പോഴും അവഗണിക്കുന്ന ഒന്നാണ് ഇടുപ്പ് ഭാഗത്തുണ്ടാവുന്ന വേദന. ഇത്തരം വേദന നിങ്ങളില്‍ പല വിധത്തിലുള്ള അപകടങ്ങള്‍ കാരണമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം മൂലമോ എന്നാണോ വിശ്വസിക്കുന്നത്. എന്നാല്‍ ഇടുപ്പ് വേദന പലപ്പോഴും കൊളസ്‌ട്രോളിന്റെ ഒരു ഭാഗമാണ് എന്നത് മനസ്സിലാക്കേണ്ടതാണ്. കാരണം നിങ്ങളുടെ ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ് എന്നതാണ് ഇടുപ്പ് വേദനയിലൂടെ നാം മനസ്സിലാക്കേണ്ടത്.

Cholesterol Affects Your Gluteal

നിങ്ങളുടെ ഇടുപ്പ് ഭാഗത്തുണ്ടാവുന്ന ആവര്‍ത്തിച്ചുള്ള ചലനവും മറ്റും പലപ്പോഴും ഈ ഭാഗത്ത് തേയ്മാനത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍ വേദന വിട്ടുമാറാതെ നില്‍ക്കുകയും അത് അപകടകരമായ അവസ്ഥയിലേക്ക് മാറുകയും ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഓര്‍മ്മയില്‍ വെക്കുകയും വേണം. കാരണം വേദന വിട്ടുമാറാതെ നില്‍ക്കുകയും സ്ഥിരമായി നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയില്‍ നമ്മള്‍ പലപ്പോഴും അതിനെ പ്രതിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ് മനസ്സിലാക്കേണ്ടത്. ഇതിന് കാരണം നിങ്ങളുടെ നിതംബ ഭാഗം കൊഴുപ്പും ഗ്ലൂറ്റിയല്‍ പേശികളും ചേര്‍ന്നതാണ്. ഇതിലാണ് പലപ്പോഴും വേദന അനുഭവപ്പെടുന്നത്. ഇത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ ഏറ്റക്കുറച്ചില്‍ മൂലം സംഭവിക്കുന്നതാണ്.

എന്താണ് കാരണം?

Cholesterol Affects Your Gluteal

നിതംബത്തിലും ഇടുപ്പിന്റെ ഭാഗത്തും വേദന വര്‍ദ്ധിക്കുന്നതിന് എന്താണ് കാരണം എന്നത് ആദ്യം മനസ്സിലാക്കണം. പലപ്പോഴും മസിലുകള്‍ക്കുണ്ടാവുന്ന സമ്മര്‍ദ്ദം ഇത്തരം വേദന വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ പല വിധത്തിലുള്ള അണുബാധകളും നിങ്ങളെ ബാധിക്കാം. എന്നാല്‍ സ്ഥിരമായി നിങ്ങളില്‍ വേദന ഉണ്ടെങ്കില്‍ അത് പലപ്പോഴും മറ്റ് ചില കാരണങ്ങള്‍ കൊണ്ട് കൂടിയാണ് എന്ന് മനസ്സിലാക്കണം. ഇതില്‍ എല്ലാ വേദനയും ഗുരുതരമല്ല. എന്നാല്‍ ചില വേദനകള്‍ നിങ്ങള്‍ക്ക് അല്‍പം ഗുരുതരാവസ്ഥ സമ്മാനിക്കുന്നതാണ്. ഇതില്‍ ഒന്നാണ് കൊളസ്‌ട്രോള്‍ പരിധി ഉയരുമ്പോള്‍ ഉണ്ടാവുന്ന വേദന. ഇത്തരം സംശയം നിങ്ങള്‍ക്ക് തോന്നിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം.

കൊളസ്‌ട്രോള്‍ ഗ്ലൂറ്റിയല്‍ പേശികളെ എങ്ങനെ ബാധിക്കുന്നു?

Cholesterol Affects Your Gluteal

എങ്ങനെ കൊളസ്‌ട്രോള്‍ നമ്മുടെ ഗ്ലൂറ്റിയല്‍ പേശികളെ ബാധിക്കുന്നു എന്നുള്ളത് ചോദ്യമാണ്. ഇതിന്റെ ഉത്തരം എന്ന് പറഞ്ഞാല്‍ നമ്മുടെ രക്തക്കുഴലുകളിലാണ് കൊളസ്‌ട്രോള്‍ അടിഞ്ഞ് കൂടുന്നത്, ഇത് പലപ്പോഴും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഫലകങ്ങള്‍ രൂപപ്പെടുത്തുന്നു എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. അതായത് നമ്മുടെ ഇടുപ്പ് ഭാഗത്തുള്ള ഗ്ലൂറ്റിയല്‍ പോലുള്ള ഈ പേശികള്‍ക്ക് പലപ്പോഴും ഇത് മൂലം ഓക്‌സിജന്‍ ലഭിക്കുന്നില്ല. ഇത് നിങ്ങളില്‍ അതികഠിനമായ വേദന ഉണ്ടാക്കുന്നു. ഓക്‌സിജന്റെ അഭാവം പലപ്പോഴും ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കഠിനമാവുകയും ചെയ്യുന്നു. നിങ്ങള്‍ വളരെയധികം ശാരീരികമായി ജോലി ചെയ്യുന്ന വ്യക്തിയെങ്കില്‍ ഇവരില്‍ പലപ്പോഴും വേദന വര്‍ദ്ധിക്കുകയും ചലനശേഷിയെ വരെ കാര്യമായി ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നു. ഇതില്‍ നിന്നാണ് കൊളസ്‌ട്രോള്‍ അളവ് കൂടുതല്‍ ഉള്ളവരില്‍ ഇത്തരത്തില്‍ അമിതമായ ഇടുപ്പ് വേദന ഉണ്ടെന്ന് പറയുന്നത്.

എന്തുകൊണ്ട് ശ്രദ്ധിക്കാതെ വിടുന്നു

Cholesterol Affects Your Gluteal

പലരും ഇത്തരത്തിലുള്ള ഇടുപ്പ് വേദനയെ സാധാരണ വേദനയായി കണക്കാക്കുന്നു. ഇത് ഒരിക്കലും കൊളസ്‌ട്രോള്‍ മൂലം ഉണ്ടാവുന്നതാണെന്ന് പലരും മനസ്സിലാക്കുന്നില്ല. സന്ധിവാതമോ അല്ലെങ്കില്‍ അസ്ഥിയുമായി ബന്ധപ്പെട്ട രോഗാവസ്ഥയോ ആയി ഇത് തെറ്റിദ്ധരിക്കപ്പെടുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ഇത്തരെ വേദനകള്‍ ശ്രദ്ധിക്കപ്പെടാതെയും മൂലകാരണം കണ്ടെത്താതേയും പോവുന്നു. ഇടുപ്പിലെ പേശികളും കൊളസ്‌ട്രോളും തമ്മിലുള്ള ബന്ധം അതുകൊണ്ട് തന്നെ ആരും മനസ്സിലാക്കുന്നില്ല. കൊളസ്‌ട്രോള്‍ നിക്ഷേപം മൂലം രക്തയോട്ടം തടസ്സപ്പെടുന്ന പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് അല്ലെങ്കില്‍ പിഎഡി, ഇടുപ്പ്, കാലുകള്‍, പാദങ്ങള്‍ എന്നിവയെയാണ് ബാധിക്കുന്നത് എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതാണ്.

ലക്ഷണങ്ങള്‍

Cholesterol Affects Your Gluteal

ശരീരത്തില്‍ കൊളസ്‌ട്രോള്‍ കൂടുന്നതിന്റെ ഫലമായി ഉണ്ടാവുന്ന ഇത്തരം വേദനകള്‍ നിങ്ങളില്‍ ചില ലക്ഷണങ്ങള്‍ ആദ്യമേ കാണിക്കുന്നു. അതിന്റെ ഫലമായി ഉണ്ടാവുന്നതാണ് ഇടുപ്പ് വേദന. അതായത് അധികം ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാത്തവരില്‍ പോലും പലപ്പോഴും ഇടുപ്പ് വേദന വര്‍ദ്ധിക്കുന്നു. നിങ്ങള്‍ വിശ്രമിക്കുമ്പോള്‍ ഇത് മാറുകയും പിന്നീട് വീണ്ടും ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. ചര്‍മ്മത്തിലെ വിളര്‍ച്ച, നിറം മാറ്റം, നഖങ്ങളുടെ നിറം മാറ്റം, കാലുകളിലെ രോമം കൊഴിഞ്ഞ് പോവുന്നത്, കാലുകളില്‍ പെട്ടെന്നുണ്ടാവുന്ന മരവിപ്പ്, ഉദ്ദാരണക്കുറവ്, പേശികള്‍ ചുരുങ്ങി വേദനിക്കുന്നത്, അള്‍സര്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Cholesterol Affects Your Gluteal

ഇനി നിങ്ങളില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെന്നുണ്ടെങ്കില്‍ ചില ലക്ഷണങ്ങള്‍ക്ക് മുന്‍പ് അതിനെ കുറക്കുന്നതിനുള്ള വഴി തേടണം. അതിന് വേണ്ടി പൂരിത കൊഴുപ്പുകള്‍ അധികം കഴിക്കാതിരിക്കുക. സ്ഥിരമായ ഭക്ഷണക്രമം പിന്തുടരുക. കുക്കീസ്, ചിപ്‌സ് എന്നിവ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. പതിവായി 45- മിനിറ്റെങ്കിലും ചുരുങ്ങിയത് വ്യായാമം ചെയ്യുക. ശരീര ഭാരം കൃത്യമാക്കി നിലനിര്‍ത്തുക. അമിതമാകുന്നത് അപകടമാണെന്ന് തിരിച്ചറിയുക.

cholesterol

ശവാസനം വെറും കിടപ്പ് മാത്രമല്ല: അനേകം ഫലങ്ങള്‍ നിങ്ങള്‍ക്ക്ശവാസനം വെറും കിടപ്പ് മാത്രമല്ല: അനേകം ഫലങ്ങള്‍ നിങ്ങള്‍ക്ക്

ശ്വാസകോശം സ്‌ട്രോങ് ആക്കും കപ്പാസിറ്റി കൂട്ടും കുംഭകപ്രാണായാമംശ്വാസകോശം സ്‌ട്രോങ് ആക്കും കപ്പാസിറ്റി കൂട്ടും കുംഭകപ്രാണായാമം

Disclaimer: ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങളും നിര്‍ദ്ദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്, അവ പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്‌നസ് പ്രോഗ്രാം ആരംഭിക്കുന്നതിന് മുമ്പ് അല്ലെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും നിങ്ങളുടെ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുക.

English summary

How High Cholesterol Affects Your Gluteal Muscles In Malayalam

Here in this article we are discussing about how high cholesterol affects the hip muscles or the gluteal muscles in malayalam. Take a look.
Story first published: Wednesday, December 14, 2022, 21:25 [IST]
X
Desktop Bottom Promotion