For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്‌

|

ലോകമെമ്പാടുമുള്ള ജനങ്ങളെ ബാധിക്കുന്ന ഹൃദയ രോഗങ്ങളില്‍ ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ രക്താതിമര്‍ദ്ദം. കൃത്യമായി ചികിത്സിച്ചില്ലെങ്കിലോ പ്രതിരോധ നടപടികള്‍ കൈക്കൊണ്ടില്ലെങ്കിലോ ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സാരമായി ബാധിക്കുകയും ഹൃദയാഘാതം അല്ലെങ്കില്‍ മരണകാരണമാകുന്ന മറ്റ് അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. മുതിര്‍ന്നവരില്‍ ഒരു സാധാരണ ആരോഗ്യ അവസ്ഥയാണ് അമിതരക്തസമ്മര്‍ദ്ദം. അമിതവണ്ണം, ഗര്‍ഭാവസ്ഥ, പ്രമേഹം എന്നിവ രക്താതിമര്‍ദ്ദം ഉണ്ടാകാനുള്ള ചില പ്രധാന ഘടകങ്ങളാണ്.

Most read: അല്‍ഷിമേഴ്‌സ് തിരിച്ചറിയാം; ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോMost read: അല്‍ഷിമേഴ്‌സ് തിരിച്ചറിയാം; ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ

സാധാരണ രക്തസമ്മര്‍ദ്ദ പരിധി 120/80 എം.എം.എച്ച്.ജി ആയി കണക്കാക്കപ്പെടുന്നു, 140/90 ന് മുകളിലുള്ള എന്തും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍പെടുന്നു. മറ്റേതൊരു ജീവിതശൈലി രോഗത്തെയും പോലെ, കൃത്യമായ ഭക്ഷണരീതിയും സന്തുലിതമായ ജീവിതശൈലിയും ഈ അവസ്ഥയെ നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചു നിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്ന ചില ഭക്ഷണസാധനങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ചണവിത്തുകള്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ തീര്‍ച്ചയായും അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണിത്. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചണവിത്തുകള്‍ എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് വായിച്ചറിയാം.

എന്താണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

എന്താണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഹൃദയം പ്രവര്‍ത്തിക്കുന്നത് ഒരു പമ്പ് പോലെയാണ്. ഹൃദയത്തിന്റെ പമ്പിങ്ങിന് ശക്തി കൂടുന്നതിനനുസരിച്ച് അത്രയും ശക്തിയായി രക്തം പുറംതള്ളപ്പെടും. രക്തക്കുഴലുകളിലൂടെ പോകുമ്പോഴുള്ള ഈ രക്തത്തിന്റെ ഒഴുക്കിന്റെ ശക്തിയാണ് രക്തസമ്മര്‍ദ്ദം എന്നറിയപ്പെടുന്നത്. ഹൃദയം രക്തം പുറംതള്ളുന്ന സമയത്ത് രക്തക്കുഴലുകളില്‍ അനുഭവപ്പെടുന്ന കൂടിയ മര്‍ദ്ദത്തിന് സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം എന്നും രക്തം പുറംതള്ളി ഹൃദയം വിശ്രമിക്കുന്ന സമയത്ത് രക്തക്കുഴലുകളില്‍ അനുഭവപ്പെടുന്ന മര്‍ദ്ദത്തെ ഡയസ്റ്റോളിക് രക്തസമ്മര്‍ദം എന്നും പറയുന്നു.

ചണവിത്തും രക്തസമ്മര്‍ദ്ദവും

ചണവിത്തും രക്തസമ്മര്‍ദ്ദവും

ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം ചണവിത്ത് കഴിക്കുന്നത് സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നുവെന്നാണ്. ചണ വിത്തുകളില്‍ പൊട്ടാസ്യം കൂടുതലാണ്. നൂറു ഗ്രാം ചണവിത്തില്‍ 813 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ പൊട്ടാസ്യം സഹായിക്കുന്നു. അധിക സോഡിയം അളവ് ജലത്തിന്റെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും നിങ്ങളുടെ രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും, ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ തോത് വര്‍ദ്ധിപ്പിക്കും. പൊട്ടാസ്യം ഇവിടെ പ്രവര്‍ത്തിക്കുകയും മൂത്രത്തിലൂടെ അധിക സോഡിയം ഒഴിവാക്കുകയും ചെയ്യുന്നു. ചണ വിത്തുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. രക്തക്കുഴലുകളുടെ കോശങ്ങളുടെ പാളി സംരക്ഷിക്കാന്‍ ഫൈബര്‍ സഹായിക്കുന്നു. അതുവഴി രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കനും സഹായകമാകുന്നു.

Most read:ഇതുപോലെ മുട്ട തിന്നാല്‍ ഏത് തടിയും കുറയുംMost read:ഇതുപോലെ മുട്ട തിന്നാല്‍ ഏത് തടിയും കുറയും

മറ്റ് ആരോഗ്യ ഗുണങ്ങള്‍

മറ്റ് ആരോഗ്യ ഗുണങ്ങള്‍

ചണ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന ആല്‍ഫ-ലിനോലെനിക് ആസിഡും ലിഗ്‌നാനുകളും നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാതെ കാക്കുന്നു. ദഹന ആരോഗ്യം, പ്രമേഹ സാധ്യത, മോശം കൊളസ്‌ട്രോള്‍ എന്നിവയ്ക്കും ഈ ലിഗ്‌നനുകള്‍ സഹായകമാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ ചണവിത്തുകള്‍ മുഴുവനായോ എണ്ണയുടെ രൂപത്തിലോ ചേര്‍ത്ത് കഴിക്കുക. ഫ്‌ളാക്‌സ് സീഡുകള്‍ നല്‍കുന്ന ചില ആരോഗ്യ ആനുകൂല്യങ്ങള്‍ ഇതാ:

രക്തത്തിലെ പഞ്ചസാര ക്രമപ്പെടുത്തുന്നു

രക്തത്തിലെ പഞ്ചസാര ക്രമപ്പെടുത്തുന്നു

ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചണ വിത്തുകള്‍ സഹായിക്കും. ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് ഇത് സഹായകരമായ ഭക്ഷണമായിരിക്കും.

Most read:ദിവസവും നാക്ക് വടിക്കണമെന്ന് പറയുന്നത് വെറുതേയല്ലMost read:ദിവസവും നാക്ക് വടിക്കണമെന്ന് പറയുന്നത് വെറുതേയല്ല

ദഹനത്തെ സഹായിക്കുന്നു

ദഹനത്തെ സഹായിക്കുന്നു

ഭക്ഷ്യ നാരുകളുടെ സമൃദ്ധമായ ഉറവിടമാണ് ചണവിത്തുകള്‍. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. വയറ്റിലെ പ്രശ്നങ്ങളായ ഗ്യാസ്, മലബന്ധം, അസിഡിറ്റി എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കും.

പ്രോട്ടീന്‍ സമ്പുഷ്ടമായത്

പ്രോട്ടീന്‍ സമ്പുഷ്ടമായത്

പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് ചണ വിത്തുകള്‍. അതിനാല്‍, നിങ്ങള്‍ മസില്‍ വര്‍ധിപ്പിക്കാന്‍ നിങ്ങള്‍ പ്രയത്‌നിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ചണ വിത്തുകള്‍ കഴിക്കാവുന്നതാണ്. ഇതിലൂടെ അതിശയകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് കാണാനാകും.

Most read:ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ കോവിഡ് പരിശോധന നടത്തണംMost read:ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ കോവിഡ് പരിശോധന നടത്തണം

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

ആളുകള്‍ക്കിടയില്‍ ഒരു സാധാരണ പ്രശ്‌നമാണ് കൊളസ്‌ട്രോള്‍. ഇത് ഹൃദ്രോഗം, മറ്റ് രോഗങ്ങള്‍ എന്നിവ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചണ വിത്തുകള്‍ കഴിക്കുന്നത് എച്ച്.ഡി.എല്‍, അല്ലെങ്കില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കുന്നു

നാരുകളുടെ സമൃദ്ധമായ ഉറവിടമായതിനാല്‍, ദഹനത്തെയും ആരോഗ്യകരമായ മെറ്റബോളിസത്തെയും പ്രോത്സാഹിപ്പിക്കാന്‍ ചണ വിത്തുകള്‍ നിങ്ങളെ സഹായിക്കും. ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ ഈ ഗുണങ്ങള്‍ നേരിട്ട് സഹായിക്കും. ആരോഗ്യകരമായ ഭക്ഷണക്രമത്തിനുപുറമെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നിങ്ങള്‍ സ്വയം ശാരീരികമായി സജീവമാവുകയും മദ്യപാനം, പുകവലി എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുക. കൂടാതെ ശരീരത്തിന് ആവശ്യത്തിന് ജലാംശവും നല്‍കുക.

Most read:മുതിര്‍ന്നവരില്‍ ഈ ലക്ഷണമില്ലാതെയും കോവിഡ് വൈറസ് ബാധിക്കാംMost read:മുതിര്‍ന്നവരില്‍ ഈ ലക്ഷണമില്ലാതെയും കോവിഡ് വൈറസ് ബാധിക്കാം

English summary

How Flaxseeds Can Help To Prevent Hypertension

Here is how flaxseeds helps regulate blood pressure levels and keep your heart healthy. Take a look.
Story first published: Thursday, February 25, 2021, 10:53 [IST]
X
Desktop Bottom Promotion